1 ശമുവേൽ 21:1-15

21  പിന്നീട്‌ ദാവീദ്‌, നോബിലുള്ള+ പുരോ​ഹി​ത​നായ അഹി​മേലെ​ക്കി​ന്റെ അടുത്ത്‌ എത്തി. ദാവീ​ദി​നെ കണ്ട്‌ പേടി​ച്ചു​വി​റച്ച അഹി​മേലെക്ക്‌ ചോദി​ച്ചു: “ഒറ്റയ്‌ക്കാ​ണോ വന്നത്‌? കൂടെ ആരുമി​ല്ലേ?”+  അപ്പോൾ ദാവീദ്‌ പുരോ​ഹി​ത​നായ അഹി​മേലെ​ക്കിനോ​ടു പറഞ്ഞു: “ഒരു പ്രത്യേ​ക​കാ​ര്യം ചെയ്യാൻ രാജാവ്‌ എന്നെ ഏൽപ്പി​ച്ചി​ട്ടുണ്ട്‌. പക്ഷേ, ‘ഞാൻ നിന്നെ ഏൽപ്പിച്ച ഈ ദൗത്യത്തെ​ക്കു​റി​ച്ചോ നിനക്കു തന്ന നിർദേ​ശ​ങ്ങളെ​ക്കു​റി​ച്ചോ ആരും അറിയ​രുത്‌’ എന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞി​രി​ക്കു​ന്നു. എവി​ടെവെച്ച്‌ കൂടി​ക്കാ​ണാമെന്നു ഞാൻ എന്റെ ആളുക​ളു​മാ​യി പറഞ്ഞൊ​ത്തി​ട്ടുണ്ട്‌.  അങ്ങയുടെ കൈവശം അപ്പം വല്ലതു​മു​ണ്ടോ? ഉണ്ടെങ്കിൽ അഞ്ച്‌ അപ്പം തരൂ. ഇല്ലെങ്കിൽ, ഉള്ളത്‌ എന്തായാ​ലും മതി.”  അപ്പോൾ പുരോ​ഹി​തൻ ദാവീ​ദിനോ​ടു പറഞ്ഞു: “താങ്കൾക്കു തരാൻ ഇവിടെ ഇപ്പോൾ വിശു​ദ്ധ​യപ്പം അല്ലാതെ വേറെ ഒന്നുമില്ല.+ പക്ഷേ, താങ്കളു​ടെ ആളുകൾ സ്‌ത്രീ​ക​ളിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണമെന്നു മാത്രം.”*+  ദാവീദ്‌ പുരോ​ഹി​തനോ​ടു പറഞ്ഞു: “ഞാൻ മുമ്പ്‌ സൈനി​ക​ദൗ​ത്യ​വു​മാ​യി പോയ സന്ദർഭ​ങ്ങ​ളിലേ​തുപോലെ​തന്നെ ഇത്തവണ​യും ഞങ്ങളെ​ല്ലാം സ്‌ത്രീ​ക​ളിൽനിന്ന്‌ അകന്നി​രി​ക്കു​ന്നു.+ ഒരു സാധാ​ര​ണ​ദൗ​ത്യം നിറ​വേ​റ്റുമ്പോൾപ്പോ​ലും എന്റെ ആളുക​ളു​ടെ ശരീരം വിശു​ദ്ധ​മാണെ​ങ്കിൽ ഇന്ന്‌ അവർ എത്രയ​ധി​കം വിശു​ദ്ധ​രാ​യി​രി​ക്കും!”  അതുകൊണ്ട്‌, പുരോ​ഹി​തൻ ദാവീ​ദി​നു വിശു​ദ്ധ​യപ്പം കൊടു​ത്തു.+ കാരണം, കാഴ്‌ച​യ​പ്പ​മ​ല്ലാ​തെ വേറെ അപ്പമൊ​ന്നും അവി​ടെ​യി​ല്ലാ​യി​രു​ന്നു. യഹോ​വ​യു​ടെ സന്നിധി​യിൽ പുതിയ അപ്പം വെച്ച ദിവസം അവി​ടെ​നിന്ന്‌ നീക്കം ചെയ്‌ത അപ്പമാ​യി​രു​ന്നു ഇത്‌.  ശൗലിന്റെ ദാസനായ ദോവേഗ്‌+ എന്ന ഏദോമ്യൻ+ അന്ന്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ശൗലിന്റെ ഇടയന്മാ​രു​ടെ തലവനാ​യി​രുന്ന ദോ​വേ​ഗി​നെ യഹോ​വ​യു​ടെ സന്നിധി​യിൽ അടച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.  അപ്പോൾ, ദാവീദ്‌ അഹി​മേലെ​ക്കിനോ​ടു പറഞ്ഞു: “ഇവിടെ അങ്ങയുടെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവ്‌ ഏൽപ്പിച്ച അടിയ​ന്തി​ര​ദൗ​ത്യം നിർവ​ഹി​ക്കാ​നുള്ള തിടു​ക്ക​ത്തിൽ വാളോ മറ്റ്‌ ആയുധ​ങ്ങ​ളോ എടുക്കാതെ​യാ​ണു ഞാൻ പോന്നത്‌.”  അപ്പോൾ പുരോ​ഹി​തൻ പറഞ്ഞു: “ഏലെ താഴ്‌വരയിൽ+ താങ്കൾ കൊന്നു​വീ​ഴ്‌ത്തിയ ഫെലി​സ്‌ത്യ​നായ ഗൊല്യാ​ത്തി​ന്റെ വാൾ+ ഇവി​ടെ​യുണ്ട്‌. അത്‌ ഒരു തുണി​യിൽ പൊതി​ഞ്ഞ്‌ ഏഫോ​ദി​ന്റെ പിന്നിൽ വെച്ചി​രി​ക്കു​ക​യാണ്‌.+ അതു മാത്രമേ ഇവി​ടെ​യു​ള്ളൂ. വേണ​മെ​ങ്കിൽ അത്‌ എടുത്തുകൊ​ള്ളൂ.” ഇതു കേട്ട ദാവീദ്‌, “അതിനു തുല്യം മറ്റൊ​ന്നി​ല്ല​ല്ലോ. അത്‌ എനിക്കു തരൂ” എന്നു പറഞ്ഞു. 10  ശൗലിന്റെ അടുത്തു​നിന്ന്‌ ഓടിപ്പോ​കു​ക​യാ​യി​രുന്ന ദാവീദ്‌ അന്ന്‌ അവി​ടെ​നിന്ന്‌ ഇറങ്ങി പലായനം തുടർന്നു.+ ഒടുവിൽ, ഗത്തിലെ രാജാ​വായ ആഖീശി​ന്റെ അടുത്ത്‌ എത്തി.+ 11  ആഖീശിന്റെ ദാസന്മാർ അദ്ദേഹത്തോ​ടു പറഞ്ഞു: “ആ ദേശത്തെ രാജാ​വായ ദാവീ​ദല്ലേ ഇത്‌? ഇദ്ദേഹത്തെ​ക്കു​റി​ച്ചല്ലേ അവർ,‘ശൗൽ ആയിര​ങ്ങളെ കൊന്നു,ദാവീദോ പതിനാ​യി​ര​ങ്ങളെ​യും’ എന്നു പാടി നൃത്തം ചെയ്‌തത്‌?”+ 12  ദാവീദ്‌ ഈ വാക്കുകൾ ഗൗരവ​മായെ​ടു​ത്തു. ഗത്തിലെ രാജാ​വായ ആഖീശി​നെ ദാവീ​ദി​നു വലിയ പേടി​യാ​യി.+ 13  അതുകൊണ്ട്‌, ദാവീദ്‌ ഭാവം മാറ്റി+ ബുദ്ധിഭ്ര​മ​മു​ള്ള​വനെപ്പോ​ലെ അവരുടെ മുന്നിൽ* അഭിന​യി​ച്ചു. ദാവീദ്‌ താടി​യി​ലൂ​ടെ തുപ്പൽ ഒലിപ്പി​ച്ച്‌ കവാട​ത്തി​ന്റെ കതകു​ക​ളിൽ കുത്തി​വ​ര​ച്ചുകൊ​ണ്ടി​രു​ന്നു. 14  ഒടുവിൽ, ആഖീശ്‌ ദാസന്മാരോ​ടു പറഞ്ഞു: “ഇയാൾക്കു ഭ്രാന്താ​ണെന്നു കണ്ടുകൂ​ടേ? പിന്നെ എന്തിനാ​ണ്‌ ഇയാളെ എന്റെ അടുത്ത്‌ കൊണ്ടു​വ​ന്നത്‌? 15  ഇയാൾ ഇവിടെ എന്റെ മുന്നിൽ ഭ്രാന്തു കളിക്കാൻ ഇവിടെ എന്താ ഭ്രാന്ത​ന്മാർ കുറവാ​ണോ? ഇങ്ങനെ​യുള്ള ഒരുത്തനെ എന്റെ ഭവനത്തിൽ കയറ്റാ​മോ?”

അടിക്കുറിപ്പുകള്‍

അഥവാ “ലൈം​ഗി​ക​ബ​ന്ധ​ത്തിൽനി​ന്ന്‌ ഒഴിഞ്ഞി​രി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണ​മെന്നു മാത്രം.”
അക്ഷ. “അവരുടെ കൈയി​ലാ​യി​രി​ക്കെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം