1 ശമുവേൽ 19:1-24

19  പിന്നീട്‌, ശൗൽ മകനായ യോനാ​ഥാനോ​ടും എല്ലാ ദാസന്മാരോ​ടും ദാവീ​ദി​നെ കൊല്ലു​ന്ന​തിനെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു.+  ശൗലിന്റെ മകനായ യോനാ​ഥാ​നു ദാവീ​ദി​നെ വളരെ ഇഷ്ടമായിരുന്നതുകൊണ്ട്‌+ യോനാ​ഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലാൻ നോക്കു​ന്നു. അതു​കൊണ്ട്‌, രാവിലെ നീ സൂക്ഷി​ക്കണം. പോയി ആരും കാണാതെ ഒരിടത്ത്‌ ഒളിച്ചി​രി​ക്കുക.  നീ ഇരിക്കുന്ന വയലിൽ വന്ന്‌ ഞാൻ നിന്നെ​പ്പറ്റി എന്റെ അപ്പനോ​ടു സംസാ​രി​ക്കും. എന്തെങ്കി​ലും അറിഞ്ഞാൽ ഞാൻ നിശ്ചയ​മാ​യും നിന്നെ അറിയി​ക്കാം.”+  യോനാഥാൻ അപ്പനായ ശൗലിനോ​ടു ദാവീ​ദിനെ​പ്പറ്റി നല്ലതു സംസാ​രി​ച്ചു.+ യോനാ​ഥാൻ ശൗലിനോ​ടു പറഞ്ഞു: “രാജാവ്‌ അങ്ങയുടെ ദാസനായ ദാവീ​ദിനോ​ടു പാപം ചെയ്യരു​ത്‌. കാരണം, ദാവീദ്‌ അങ്ങയോ​ടു പാപം ചെയ്‌തി​ട്ടി​ല്ല​ല്ലോ. മാത്രമല്ല, ദാവീദ്‌ അങ്ങയ്‌ക്കു​വേണ്ടി ചെയ്‌തതെ​ല്ലാം അങ്ങയ്‌ക്ക്‌ ഉപകാ​രപ്പെ​ട്ടി​ട്ടു​മുണ്ട്‌.  സ്വന്തം ജീവൻ പണയംവെ​ച്ചാ​ണു ദാവീദ്‌ ആ ഫെലി​സ്‌ത്യ​നെ വകവരു​ത്തി​യത്‌.+ അങ്ങനെ, യഹോവ ഇസ്രായേ​ലി​നു മുഴുവൻ ഒരു മഹാവി​ജയം തന്നു. അങ്ങ്‌ അതു കണ്ട്‌ മതിമ​റന്ന്‌ സന്തോ​ഷി​ച്ച​തു​മാണ്‌. അതു​കൊണ്ട്‌, കാരണം കൂടാതെ ദാവീ​ദിനെപ്പോ​ലെ ഒരു നിരപ​രാ​ധി​യു​ടെ രക്തം ചൊരി​ഞ്ഞ്‌ അങ്ങ്‌ എന്തിനാ​ണു പാപം ചെയ്യു​ന്നത്‌?”+  യോനാഥാന്റെ വാക്കു ചെവി​ക്കൊണ്ട ശൗൽ ഇങ്ങനെ സത്യം ചെയ്‌തു: “യഹോ​വ​യാ​ണെ, ദാവീ​ദി​നെ ഞാൻ കൊല്ലില്ല.”  പിന്നീട്‌, യോനാ​ഥാൻ ദാവീ​ദി​നെ വിളിച്ച്‌ ഇക്കാര്യ​ങ്ങളെ​ല്ലാം പറഞ്ഞു. എന്നിട്ട്‌, ദാവീ​ദി​നെ ശൗലിന്റെ അടുത്ത്‌ കൊണ്ടു​വന്നു. ദാവീദ്‌ മുമ്പ​ത്തെപ്പോ​ലെ ശൗലിനെ സേവിച്ചു.+  പിന്നീട്‌, വീണ്ടും യുദ്ധം പൊട്ടി​പ്പു​റപ്പെട്ടു. ദാവീദ്‌ ചെന്ന്‌ ഫെലി​സ്‌ത്യരോ​ടു പോരാ​ടി ഒരു മഹാസം​ഹാ​രം നടത്തി. അവർ ദാവീ​ദി​ന്റെ മുന്നിൽനി​ന്ന്‌ ഓടിപ്പോ​യി.  ഒരിക്കൽ, ശൗൽ കുന്തവും പിടിച്ച്‌ ഭവനത്തിൽ ഇരിക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, യഹോ​വ​യിൽനിന്ന്‌ ഒരു ദുരാ​ത്മാവ്‌ ശൗലിന്റെ മേൽ വന്നു.*+ ദാവീ​ദോ കിന്നരം വായി​ക്കു​ക​യാ​യി​രു​ന്നു.+ 10  ശൗൽ ദാവീ​ദി​നെ കുന്തം​കൊ​ണ്ട്‌ ചുവ​രോ​ടു ചേർത്ത്‌ കുത്താൻ ശ്രമിച്ചു. പക്ഷേ, ദാവീദ്‌ ഒഴിഞ്ഞു​മാ​റി; കുന്തം ചുവരിൽ തുളച്ചു​ക​യറി. അന്നു രാത്രി ദാവീദ്‌ അവി​ടെ​നിന്ന്‌ ഓടി​ര​ക്ഷപ്പെട്ടു. 11  ദാവീദിന്റെ വീടിനു വെളി​യിൽ കാത്തു​നിന്ന്‌ രാവിലെ ദാവീ​ദി​നെ കൊന്നു​ക​ള​യാൻ ശൗൽ ദൂതന്മാ​രെ അങ്ങോട്ട്‌ അയച്ചു.+ എന്നാൽ, ദാവീ​ദി​ന്റെ ഭാര്യ മീഖൾ ദാവീ​ദിനോ​ടു പറഞ്ഞു: “ഇന്നു രാത്രി രക്ഷപ്പെ​ട്ടില്ലെ​ങ്കിൽ നാളെ അങ്ങ്‌ കൊല്ലപ്പെ​ടും.” 12  ദാവീദിന്‌ ഓടി​ര​ക്ഷപ്പെ​ടാൻ കഴി​യേ​ണ്ട​തി​നു മീഖൾ പെട്ടെ​ന്നു​തന്നെ ദാവീ​ദി​നെ ജനലി​ലൂ​ടെ ഇറക്കി​വി​ട്ടു. 13  തുടർന്ന്‌, മീഖൾ കുലദൈ​വപ്ര​തിമ എടുത്ത്‌ കിടക്ക​യിൽ കിടത്തി. എന്നിട്ട്‌, കോലാ​ട്ടുരോ​മംകൊ​ണ്ടുള്ള ഒരു വല അതിന്റെ തലഭാ​ഗത്ത്‌ ഇട്ട്‌ ഒരു വസ്‌ത്രം​കൊ​ണ്ട്‌ അതു മൂടി. 14  ദാവീദിനെ പിടി​ച്ചുകൊ​ണ്ടു​വ​രാൻ ശൗൽ അയച്ച ദൂതന്മാ​രോ​ട്‌, “ദാവീ​ദി​നു സുഖമില്ല” എന്നു മീഖൾ പറഞ്ഞു. 15  അതുകൊണ്ട്‌ ശൗൽ, “ദാവീ​ദി​നെ കൊ​ല്ലേ​ണ്ട​തിന്‌ കിടക്കയോ​ടെ അവനെ എടുത്തുകൊ​ണ്ടു​വ​രുക” എന്നു പറഞ്ഞ്‌ ദാവീ​ദി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ചു.+ 16  ദൂതന്മാർ അകത്ത്‌ ചെന്ന​പ്പോൾ കിടക്ക​യിൽ ഒരു കുലദൈ​വപ്ര​തിമ കിടക്കു​ന്നതു കണ്ടു. കോലാ​ട്ടുരോ​മംകൊ​ണ്ടുള്ള ഒരു വല അതിന്റെ തലഭാ​ഗത്ത്‌ ഇട്ടിട്ടു​ണ്ടാ​യി​രു​ന്നു. 17  ശൗൽ മീഖളിനോ​ടു ചോദി​ച്ചു: “നീ എന്തിനാ​ണ്‌ എന്നോട്‌ ഈ ചതി ചെയ്‌തത്‌?+ എന്റെ ശത്രു​വി​നെ വിട്ടയച്ച നീ അവൻ രക്ഷപ്പെ​ടാൻ സമ്മതി​ച്ചി​ല്ലേ?” അപ്പോൾ മീഖൾ ശൗലിനോ​ടു പറഞ്ഞു: “‘എന്നെ വിട്ടയ​ച്ചില്ലെ​ങ്കിൽ ഞാൻ നിന്നെ കൊല്ലും!’ എന്നു ദാവീദ്‌ എന്നോടു പറഞ്ഞു.” 18  ദാവീദ്‌ അവി​ടെ​നിന്ന്‌ ഓടി​ര​ക്ഷപ്പെട്ട്‌ രാമയിൽ ശമു​വേ​ലി​ന്റെ അടുത്ത്‌ എത്തി.+ ശൗൽ തന്നോടു ചെയ്‌തതെ​ല്ലാം ദാവീദ്‌ ശമു​വേ​ലിനോ​ടു പറഞ്ഞു. പിന്നെ, ദാവീ​ദും ശമു​വേ​ലും അവി​ടെ​നിന്ന്‌ പോയി നയ്യോ​ത്തിൽ താമസി​ച്ചു.+ 19  “ദാവീദ്‌ രാമയി​ലെ നയ്യോ​ത്തി​ലുണ്ട്‌” എന്ന വാർത്ത ശൗലിന്റെ ചെവി​യിലെത്തി. 20  ഉടനെ, ദാവീ​ദി​നെ പിടി​ച്ചുകൊ​ണ്ടു​വ​രാൻ ശൗൽ ദൂതന്മാ​രെ അയച്ചു. പ്രായ​മുള്ള പ്രവാ​ച​ക​ന്മാർ പ്രവചി​ക്കു​ന്ന​തും ശമുവേൽ അവരുടെ അധ്യക്ഷ​നാ​യി അവിടെ നിൽക്കു​ന്ന​തും ശൗലിന്റെ ദൂതന്മാർ കണ്ടപ്പോൾ ദൈവാ​ത്മാവ്‌ അവരുടെ മേൽ വന്നു. അപ്പോൾ, അവരും പ്രവാ​ച​ക​ന്മാരെപ്പോ​ലെ പെരു​മാ​റാൻതു​ടങ്ങി. 21  അവർ ഇക്കാര്യം ശൗലിനോ​ടു പറഞ്ഞ​പ്പോൾ ശൗൽ ഉടനെ വേറെ ദൂതന്മാ​രെ അയച്ചു. അവരും പ്രവാ​ച​ക​ന്മാരെപ്പോ​ലെ പെരു​മാ​റാൻതു​ടങ്ങി. അതു​കൊണ്ട്‌, ശൗൽ വീണ്ടും, മൂന്നാം തവണ, ദൂതന്മാ​രെ അയച്ചു. അവരും പ്രവാ​ച​ക​ന്മാരെപ്പോ​ലെ പെരു​മാ​റാൻതു​ടങ്ങി. 22  ഒടുവിൽ ശൗലും രാമയി​ലേക്കു പോയി. സേക്കു​വി​ലുള്ള വലിയ ജലസംഭരണിയുടെ* അടു​ത്തെ​ത്തി​യപ്പോൾ, “ശമു​വേ​ലും ദാവീ​ദും എവിടെ” എന്നു ശൗൽ അന്വേ​ഷി​ച്ചു. “രാമയി​ലെ നയ്യോ​ത്തി​ലുണ്ട്‌”+ എന്ന്‌ അവർ പറഞ്ഞു. 23  ശൗൽ അവി​ടെ​നിന്ന്‌ രാമയി​ലെ നയ്യോ​ത്തിലേക്കു പോകു​മ്പോൾ ദൈവാ​ത്മാവ്‌ ശൗലിന്റെ മേലും വന്നു. രാമയി​ലെ നയ്യോ​ത്തിലെ​ത്തു​ന്ന​തു​വരെ ശൗൽ ഒരു പ്രവാ​ച​കനെപ്പോ​ലെ പെരു​മാ​റിക്കൊണ്ട്‌ നടന്നു. 24  ശൗലും തന്റെ വസ്‌ത്രങ്ങൾ ഊരി​ക്ക​ളഞ്ഞ്‌ ശമു​വേ​ലി​ന്റെ മുന്നിൽ ഒരു പ്രവാ​ച​കനെപ്പോ​ലെ പെരു​മാ​റി. ശൗൽ ആ പകലും രാത്രി​യും നഗ്നനായി* അവിടെ കിടന്നു. “ശൗലും പ്രവാ​ച​ക​ഗ​ണ​ത്തി​ലു​ണ്ടോ” എന്ന്‌ അവർ പറഞ്ഞു​വ​രു​ന്നത്‌ അതു​കൊ​ണ്ടാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ശൗലിന്റെ മനസ്സ്‌ അസ്വസ്ഥ​മാ​കാൻ യഹോവ അനുവ​ദി​ച്ചു.”
പദാവലി കാണുക.
അഥവാ “അൽപ്പവ​സ്‌ത്ര​ധാ​രി​യാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം