1 രാജാക്കന്മാർ 6:1-38

6  ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറപ്പെട്ടുപോന്നതിന്റെ+ 480-ാം വർഷം, ശലോ​മോ​ന്റെ വാഴ്‌ച​യു​ടെ നാലാം വർഷം, സീവ്‌* മാസത്തിൽ+ (അതായത്‌, രണ്ടാം മാസത്തിൽ) ശലോ​മോൻ യഹോ​വ​യു​ടെ ഭവനം*+ പണിയാൻതു​ടങ്ങി.  ശലോമോൻ രാജാവ്‌ യഹോ​വ​യ്‌ക്കു​വേണ്ടി നിർമിച്ച ഭവനത്തി​ന്റെ നീളം 60 മുഴവും* വീതി 20 മുഴവും+ ഉയരം 30 മുഴവും ആയിരു​ന്നു.  ദേവാലയത്തിന്റെ മുൻവ​ശ​ത്തുള്ള മണ്ഡപത്തി​ന്റെ നീളം* ഭവനത്തി​ന്റെ വീതിക്കു തുല്യമായി* 20 മുഴമാ​യി​രു​ന്നു.+ മണ്ഡപത്തി​ന്റെ വീതി ഭവനത്തി​ന്റെ മുൻഭാ​ഗ​ത്തു​നിന്ന്‌ പത്തു മുഴമാ​യി​രു​ന്നു.  ഭവനത്തിനു ശലോ​മോൻ വിസ്‌താ​രം കുറഞ്ഞു​വ​രുന്ന ചട്ടക്കൂ​ടുള്ള ജനലുകൾ+ ഉണ്ടാക്കി.  കൂടാതെ, ഭവനത്തി​ന്റെ ചുവരി​നു സമാന്ത​ര​മാ​യി ഒരു പുറം​ചു​വ​രും ഉണ്ടാക്കി. ഭവനത്തി​ന്റെ ചുവരു​കൾക്കു ചുറ്റും, അതായത്‌ ദേവാലയത്തിന്റെയും* അകത്തെ മുറിയുടെയും+ ചുവരു​കൾക്കു ചുറ്റും, ആണ്‌ അത്‌ ഉണ്ടാക്കി​യത്‌. ചുറ്റോ​ടു​ചു​റ്റും അറകൾ+ ഉണ്ടാക്കി.  ഏറ്റവും താഴത്തെ നിലയിൽ ആ അറകളു​ടെ വീതി അഞ്ചു മുഴവും നടുക്കത്തെ നിലയിൽ ആറു മുഴവും മൂന്നാം നിലയിൽ ഏഴു മുഴവും ആയിരു​ന്നു. ഭവനത്തി​നു ചുറ്റു​മുള്ള ചുവരു​ക​ളിൽ ചില പടവുകൾ+ പണിതി​രു​ന്ന​തി​നാൽ യാതൊ​ന്നും ഭവനത്തി​ന്റെ ചുവരു​ക​ളിൽ ഘടിപ്പി​ക്കേ​ണ്ടി​വ​ന്നില്ല.  വെട്ടിയെടുത്ത കല്ലുകൾകൊ​ണ്ടാ​ണു ഭവനം പണിതത്‌. അവ നേര​ത്തേ​തന്നെ ചെത്തിയൊരുക്കിയിരുന്നതുകൊണ്ട്‌+ ഭവനം പണിത സമയത്ത്‌ ചുറ്റി​ക​യു​ടെ​യോ മഴുവി​ന്റെ​യോ മറ്റ്‌ ഏതെങ്കി​ലും ഇരുമ്പാ​യു​ധ​ത്തി​ന്റെ​യോ ശബ്ദം കേൾക്കാ​നി​ല്ലാ​യി​രു​ന്നു.  താഴത്തെ നിലയി​ലെ അറയി​ലേ​ക്കുള്ള പ്രവേ​ശ​ന​ക​വാ​ടം ഭവനത്തി​ന്റെ തെക്കു​ഭാ​ഗ​ത്താ​യി​രു​ന്നു.*+ നടുവി​ലത്തെ നിലയി​ലേ​ക്കും അവി​ടെ​നിന്ന്‌ മൂന്നാ​മത്തെ നിലയി​ലേ​ക്കും പോകാൻ ഒരു ചുറ്റു​ഗോ​വ​ണി​യും ഉണ്ടായി​രു​ന്നു.  ശലോമോൻ ഭവനം പണിത്‌ പൂർത്തി​യാ​ക്കി.+ ദേവദാ​രു​കൊ​ണ്ടുള്ള ഉത്തരങ്ങ​ളും നിരനി​ര​യാ​യി വെച്ച ദേവദാ​രു​പ്പ​ല​ക​ക​ളും കൊണ്ട്‌ അതിന്റെ മുകൾഭാ​ഗം മറച്ചു.+ 10  ഭവനത്തിനു ചുറ്റും പണിത അറകൾക്ക്‌+ അഞ്ചു മുഴം ഉയരമു​ണ്ടാ​യി​രു​ന്നു. ദേവദാ​രു​ത്ത​ടി​കൾകൊണ്ട്‌ അവ ഭവനവു​മാ​യി ബന്ധിപ്പി​ച്ചു. 11  ആ സമയത്ത്‌ ശലോ​മോന്‌ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു: 12  “എന്റെ നിയമങ്ങൾ അനുസ​രി​ക്കു​ക​യും എന്റെ ന്യായ​ത്തീർപ്പു​കൾ പാലി​ക്കു​ക​യും എന്റെ എല്ലാ കല്‌പ​ന​ക​ളും പ്രമാ​ണി​ച്ചു​ന​ട​ക്കു​ക​യും ചെയ്‌താൽ+ നീ പണിയുന്ന ഈ ഭവന​ത്തെ​ക്കു​റിച്ച്‌ നിന്റെ അപ്പനായ ദാവീ​ദി​നോ​ടു ചെയ്‌ത വാഗ്‌ദാ​നം ഞാനും നിറ​വേ​റ്റും.+ 13  മാത്രമല്ല, ഞാൻ ഇസ്രാ​യേ​ല്യ​രു​ടെ മധ്യേ വസിക്കും;+ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഞാൻ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല.”+ 14  അങ്ങനെ ശലോ​മോൻ ഭവനം പണിത്‌ പൂർത്തി​യാ​ക്കി. 15  ഭവനത്തിന്റെ അകത്തെ ചുവരു​കൾ മുഴുവൻ ദേവദാ​രു​പ്പ​ല​ക​കൾകൊണ്ട്‌ പണിതു. ഭവനത്തി​ന്റെ തറമുതൽ മുകളി​ലെ കഴു​ക്കോൽവരെ അകത്തെ ചുവരു​കൾ തടി​കൊണ്ട്‌ പൊതി​ഞ്ഞു. ഭവനത്തി​ന്റെ തറയിൽ ജൂനി​പ്പർപ്പ​ല​കകൾ വിരിച്ചു.+ 16  ഭവനത്തിന്റെ പിൻഭാ​ഗ​ത്തു​നിന്ന്‌ 20 മുഴം നീളത്തിൽ ഒരു ഭാഗം, തറമുതൽ കഴു​ക്കോൽവരെ ദേവദാ​രു​പ്പ​ല​ക​കൾകൊണ്ട്‌ പണിതു. അതിന്റെ ഉള്ളിൽ* അകത്തെ മുറി,+ അതായത്‌ അതിവി​ശു​ദ്ധം,+ നിർമി​ച്ചു. 17  അതിന്റെ മുന്നി​ലുള്ള ഭവനത്തി​ന്റെ ബാക്കി ഭാഗം, അതായത്‌ ദേവാ​ലയം,*+ 40 മുഴമാ​യി​രു​ന്നു. 18  ഭവനത്തിന്റെ അകത്തുള്ള ദേവദാ​രു​ത്ത​ടി​യിൽ കായ്‌കളും+ വിരിഞ്ഞ പൂക്കളും കൊത്തി​യി​രു​ന്നു.+ ഒരു കല്ലു​പോ​ലും പുറമേ കാണാത്ത വിധം അവയെ​ല്ലാം ദേവദാ​രു​കൊ​ണ്ടാ​ണു പണിതത്‌. 19  യഹോവയുടെ ഉടമ്പടിപ്പെട്ടകം+ വെക്കാ​നാ​യി ഭവനത്തി​ന്റെ ഉള്ളിലുള്ള അകത്തെ മുറി+ ശലോ​മോൻ ഒരുക്കി. 20  അകത്തെ മുറിയുടെ+ നീളം 20 മുഴവും വീതി 20 മുഴവും ഉയരം 20 മുഴവും ആയിരു​ന്നു. അതു മുഴുവൻ തനിത്ത​ങ്കം​കൊണ്ട്‌ പൊതി​ഞ്ഞു; യാഗപീഠം+ ദേവദാ​രു​കൊ​ണ്ടും പൊതി​ഞ്ഞു. 21  ഭവനത്തിന്റെ അകം മുഴുവൻ ശലോ​മോൻ തനിത്ത​ങ്കം​കൊണ്ട്‌ പൊതി​ഞ്ഞു.+ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞി​രുന്ന അകത്തെ മുറിയുടെ+ മുൻവ​ശത്ത്‌ അദ്ദേഹം സ്വർണ​ച്ച​ങ്ങ​ലകൾ കുറുകെ കൊളു​ത്തി​വെച്ചു. 22  ഭവനം പൂർണ​മാ​യും സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു; അകത്തെ മുറി​യു​ടെ അടുത്തുള്ള യാഗപീ​ഠ​വും സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.+ 23  അകത്തെ മുറി​യിൽ ശലോ​മോൻ പൈൻ മരംകൊണ്ട്‌* രണ്ടു കെരൂബുകളെ+ ഉണ്ടാക്കി. അവയ്‌ക്ക്‌ ഓരോ​ന്നി​നും പത്തു മുഴം ഉയരമു​ണ്ടാ​യി​രു​ന്നു.+ 24  കെരൂബിന്റെ ഒരു ചിറകി​ന്റെ നീളം അഞ്ചു മുഴമാ​യി​രു​ന്നു. മറ്റേ ചിറകി​നും അഞ്ചു മുഴം നീളമു​ണ്ടാ​യി​രു​ന്നു. ഒരു ചിറകി​ന്റെ അറ്റംമു​തൽ മറ്റേ ചിറകി​ന്റെ അറ്റംവ​രെ​യുള്ള നീളം പത്തു മുഴമാ​യി​രു​ന്നു. 25  രണ്ടാമത്തെ കെരൂ​ബി​നും പത്തു മുഴം ഉയരമു​ണ്ടാ​യി​രു​ന്നു. രണ്ടു കെരൂ​ബു​കൾക്കും ഒരേ വലുപ്പ​വും ആകൃതി​യും ആയിരു​ന്നു. 26  ഒരു കെരൂ​ബി​ന്റെ ഉയരം പത്തു മുഴം; മറ്റേ കെരൂ​ബി​നും അത്രതന്നെ ഉയരമു​ണ്ടാ​യി​രു​ന്നു. 27  ശലോമോൻ കെരൂബുകളെ+ അകത്തെ മുറിയിൽ* വെച്ചു. കെരൂ​ബു​ക​ളു​ടെ ചിറകു​കൾ വിടർന്ന നിലയി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഒരു കെരൂ​ബി​ന്റെ ഒരു ചിറക്‌ ഒരു ചുവരി​ലും മറ്റേ കെരൂ​ബി​ന്റെ ഒരു ചിറകു മറ്റേ ചുവരി​ലും തൊട്ടി​രു​ന്നു. കെരൂ​ബു​ക​ളു​ടെ മറുവ​ശത്തെ ചിറകു​കൾ പരസ്‌പരം മുട്ടുന്ന വിധത്തിൽ ഭവനത്തി​ന്റെ മധ്യത്തി​ലേ​ക്കും നീണ്ടി​രു​ന്നു. 28  കെരൂബുകളെ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു. 29  ഭവനത്തിന്റെ ചുവരു​ക​ളി​ലെ​ല്ലാം, അകത്തെ മുറി​യി​ലും പുറത്തെ മുറി​യി​ലും,* കെരൂ​ബു​ക​ളു​ടെ രൂപവും+ ഈന്തപ്പനയും+ വിടർന്ന പൂക്കളും+ കൊത്തി​വെച്ചു. 30  അകത്തെ മുറി​യു​ടെ​യും പുറത്തെ മുറി​യു​ടെ​യും തറയിൽ സ്വർണം വിരിച്ചു. 31  അകത്തെ മുറി​യു​ടെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ പൈൻ മരം​കൊ​ണ്ടുള്ള വാതി​ലു​ക​ളും കട്ടിള​ക്കാ​ലു​ക​ളും വശങ്ങളി​ലെ തൂണു​ക​ളും ഉണ്ടാക്കി. അത്‌ അഞ്ചി​ലൊ​രു ഭാഗം* വരുമാ​യി​രു​ന്നു. 32  വാതിലുകൾ രണ്ടും പൈൻ മരം​കൊ​ണ്ടാ​യി​രു​ന്നു. അവയിൽ കെരൂ​ബു​കൾ, ഈന്തപ്പ​നകൾ, വിടർന്ന പൂക്കൾ എന്നിവ കൊത്തി​വെച്ച്‌ അവ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു. കെരൂ​ബു​ക​ളു​ടെ മേലും ഈന്തപ്പ​ന​ക​ളു​ടെ മേലും അദ്ദേഹം സ്വർണം അടിച്ച്‌ പതിപ്പി​ച്ചു. 33  അതേ വിധത്തിൽത്തന്നെ ദേവാലയത്തിന്റെ* പ്രവേ​ശ​ന​ക​വാ​ട​ത്തി​ലും, നാലി​ലൊ​രു ഭാഗം* പൈൻ മരം​കൊ​ണ്ടുള്ള കട്ടിള​ക്കാ​ലു​കൾ ഉണ്ടാക്കി. 34  ശലോമോൻ ജൂനി​പ്പർത്ത​ടി​കൊണ്ട്‌ രണ്ടു വാതി​ലു​കൾ ഉണ്ടാക്കി. ഓരോ വാതി​ലി​നും കുടു​മ​ക​ളിൽ തിരി​യുന്ന രണ്ടു പാളികൾ+ വീതമു​ണ്ടാ​യി​രു​ന്നു. 35  അതിൽ കെരൂ​ബു​കൾ, ഈന്തപ്പ​നകൾ, വിടർന്ന പൂക്കൾ എന്നിവ കൊത്തി​വെച്ച്‌ അവ നേർത്ത സ്വർണ​ത്ത​കി​ടു​കൊണ്ട്‌ പൊതി​ഞ്ഞു. 36  ശലോമോൻ അകത്തെ മുറ്റത്തിനു+ ചുറ്റു​മ​തിൽ പണിതു. അതിന്റെ മൂന്നു നിരകൾ വെട്ടി​യൊ​രു​ക്കിയ കല്ലുകൾകൊ​ണ്ടും ഒരു നിര ദേവദാരുത്തടികൊണ്ടും+ ആയിരു​ന്നു. 37  യഹോവയുടെ ഭവനത്തി​ന്‌, 4-ാം വർഷം സീവ്‌* മാസത്തിൽ അടിസ്ഥാ​നം ഇട്ടു.+ 38  ഭവനം അതിന്റെ രൂപരേഖയനുസരിച്ച്‌+ 11-ാം വർഷം ബൂൽ* മാസത്തിൽ (അതായത്‌, എട്ടാം മാസത്തിൽ) പണിതു​തീർത്തു. അങ്ങനെ ഏഴു വർഷം​കൊണ്ട്‌, ഒന്നൊ​ഴി​യാ​തെ എല്ലാ പണിക​ളും ചെയ്‌ത്‌ ശലോ​മോൻ അതു പൂർത്തി​യാ​ക്കി.

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
അനു. ബി8 കാണുക.
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അഥവാ “വീതി.”
അഥവാ “സമാന്ത​ര​മാ​യി.”
ഇവിടെ വിശു​ദ്ധത്തെ കുറി​ക്കു​ന്നു.
അക്ഷ. “വലതു​ഭാ​ഗ​ത്താ​യി​രു​ന്നു.”
അതായത്‌, ഭവനത്തി​ന്റെ ഉള്ളിൽ.
അതായത്‌, വിശുദ്ധം, അതിവി​ശു​ദ്ധ​ത്തി​നു മുമ്പി​ലു​ള്ളത്‌.
അക്ഷ. “എണ്ണമരം​കൊ​ണ്ട്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, അലെപ്പോ പൈൻ.
അതായത്‌, അതിവി​ശു​ദ്ധ​ത്തിൽ.
അക്ഷ. “അകത്തും പുറത്തും.”
ഒരുപക്ഷേ, വാതിൽച്ച​ട്ട​ത്തി​ന്റെ നിർമി​തി​യെ​യോ അല്ലെങ്കിൽ വാതി​ലു​ക​ളു​ടെ വലുപ്പ​ത്തെ​യോ കുറി​ക്കു​ന്നു.
ഇവിടെ വിശു​ദ്ധത്തെ കുറി​ക്കു​ന്നു.
ഒരുപക്ഷേ, വാതിൽച്ച​ട്ട​ത്തി​ന്റെ നിർമി​തി​യെ​യോ അല്ലെങ്കിൽ വാതി​ലു​ക​ളു​ടെ വലുപ്പ​ത്തെ​യോ കുറി​ക്കു​ന്നു.
അനു. ബി15 കാണുക.
അനു. ബി15 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം