1 രാജാക്കന്മാർ 2:1-46

2  മരണസ​മയം അടുത്ത​പ്പോൾ ദാവീദ്‌ തന്റെ മകൻ ശലോ​മോന്‌ ഈ നിർദേ​ശങ്ങൾ നൽകി:  “ഞാൻ ഇതാ, മരിക്കാ​റാ​യി​രി​ക്കു​ന്നു.* നീ ഉറപ്പും ധൈര്യ​വും ഉള്ളവനാ​യി​രി​ക്കുക.+  നിന്റെ ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കു​ക​യും മോശ​യു​ടെ നിയമത്തിൽ* എഴുതി​യി​രി​ക്കുന്ന ദൈവ​നി​യ​മങ്ങൾ, കല്‌പ​നകൾ, ന്യായ​ത്തീർപ്പു​കൾ, ഓർമി​പ്പി​ക്ക​ലു​കൾ എന്നിവ അതേപടി അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നീ നിന്റെ ദൈവ​മായ യഹോ​വ​യോ​ടുള്ള കടമ നിറ​വേ​റ്റണം.+ അപ്പോൾ, എന്തു ചെയ്‌താ​ലും എവി​ടേക്കു തിരി​ഞ്ഞാ​ലും നീ വിജയം വരിക്കും.*  മാത്രമല്ല, എന്നെക്കു​റി​ച്ചുള്ള വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​ക​യും ചെയ്യും. അതായത്‌, ‘നിന്റെ മക്കൾ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴുദേഹിയോടും* കൂടെ എന്റെ മുമ്പാകെ വിശ്വ​സ്‌ത​മാ​യി നടന്ന്‌+ ശ്രദ്ധാ​പൂർവം ജീവി​ച്ചാൽ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’ + എന്ന വാഗ്‌ദാ​നം.  “സെരൂ​യ​യു​ടെ മകനായ യോവാ​ബ്‌ എന്നോടു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ നിനക്കു നന്നായി അറിയാ​മ​ല്ലോ. യോവാ​ബ്‌ ഇസ്രാ​യേ​ലി​ലെ രണ്ടു സൈന്യാ​ധി​പ​ന്മാ​രെ, നേരിന്റെ മകനായ അബ്‌നേരിനെയും+ യേഥെ​രി​ന്റെ മകനായ അമാസ​യെ​യും,+ കൊന്ന്‌ സമാധാ​ന​കാ​ലത്ത്‌ രക്തം ചൊരി​ഞ്ഞു.+ അയാൾ ആ രക്തം തന്റെ അരപ്പട്ട​യി​ലും ചെരി​പ്പി​ലും വീഴ്‌ത്തി.  നീ ജ്ഞാനപൂർവം പ്രവർത്തി​ക്കണം. അയാളു​ടെ നരച്ച തല സമാധാ​ന​ത്തോ​ടെ ശവക്കുഴിയിൽ* ഇറങ്ങാൻ അനുവ​ദി​ക്ക​രുത്‌.+  “എന്നാൽ ഗിലെ​യാ​ദ്യ​നായ ബർസില്ലായിയുടെ+ ആൺമക്ക​ളോ​ടു നീ അചഞ്ചല​മായ സ്‌നേഹം കാണി​ക്കണം. നിന്റെ മേശയിൽനി​ന്ന്‌ ഭക്ഷിക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ അവരെ​യും ഉൾപ്പെ​ടു​ത്തണം. കാരണം ഞാൻ നിന്റെ സഹോ​ദ​ര​നായ അബ്‌ശാ​ലോ​മി​ന്റെ അടുത്തു​നിന്ന്‌ ഓടിപ്പോയപ്പോൾ+ അവർ എനിക്കു സഹായ​വും പിന്തുണയും+ തന്നു.  “ബഹൂരീ​മിൽനി​ന്നുള്ള, ബന്യാ​മീ​ന്യ​നായ ഗേരയു​ടെ മകൻ ശിമെയി ഇവിടെ അടുത്ത്‌ താമസി​ക്കു​ന്നു​ണ്ട​ല്ലോ. ഞാൻ മഹനയീമിലേക്കു+ പോകു​മ്പോൾ കടുത്ത ശാപവാ​ക്കു​കൾ പറഞ്ഞു​കൊണ്ട്‌ എന്നെ ശപിച്ച​വ​നാണ്‌ അയാൾ.+ എന്നാൽ യോർദാ​ന്‌ അരി​കെ​വെച്ച്‌ എന്നെ എതി​രേൽക്കാൻ വന്നപ്പോൾ, ‘ഞാൻ നിന്നെ വാളു​കൊണ്ട്‌ കൊല്ലില്ല’ എന്ന്‌ യഹോ​വ​യു​ടെ നാമത്തിൽ ഞാൻ അയാ​ളോ​ടു സത്യം ചെയ്‌തു.+  പക്ഷേ അയാളെ ശിക്ഷി​ക്കാ​തെ വിടരു​ത്‌.+ നീ ജ്ഞാനി​യാണ്‌; അയാളെ എന്തു ചെയ്യണ​മെന്നു നിനക്ക്‌ അറിയാം. അയാളു​ടെ നരച്ച തലയെ രക്തത്തോ​ടു​കൂ​ടെ നീ ശവക്കുഴിയിൽ* ഇറക്കണം.”+ 10  പിന്നീട്‌ ദാവീദ്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അദ്ദേഹത്തെ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ 11  ദാവീദ്‌ 40 വർഷം ഇസ്രാ​യേ​ലി​നെ ഭരിച്ചു; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശ​ലേ​മി​ലും.+ 12  ശലോമോൻ അപ്പനായ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്നു. കാല​ക്ര​മ​ത്തിൽ ശലോ​മോ​ന്റെ രാജാ​ധി​കാ​രം സുസ്ഥി​ര​മാ​യി​ത്തീർന്നു.+ 13  ഇതിനിടെ ഹഗ്ഗീത്തി​ന്റെ മകൻ അദോ​നിയ ശലോ​മോ​ന്റെ അമ്മ ബത്ത്‌-ശേബയെ സമീപി​ച്ചു. ബത്ത്‌-ശേബ അദോ​നി​യ​യോട്‌, “നിന്റെ വരവ്‌ സമാധാ​ന​ത്തി​നാ​ണോ” എന്നു ചോദി​ച്ചു. “അതെ, സമാധാ​ന​ത്തി​നു​തന്നെ” എന്ന്‌ അദോ​നിയ പറഞ്ഞു. 14  “എനിക്ക്‌ ഒരു കാര്യം പറയാ​നുണ്ട്‌” എന്ന്‌ അയാൾ പറഞ്ഞ​പ്പോൾ “പറഞ്ഞു​കൊ​ള്ളൂ” എന്നു ബത്ത്‌-ശേബ പറഞ്ഞു. 15  അയാൾ പറഞ്ഞു: “രാജാ​ധി​കാ​രം എനിക്കു കിട്ടേ​ണ്ട​താ​യി​രു​ന്നെന്ന്‌ അറിയാ​മ​ല്ലോ. ഞാൻ രാജാ​വാ​കു​മെ​ന്നാണ്‌ ഇസ്രാ​യേൽ മുഴുവൻ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌.+ പക്ഷേ രാജാ​ധി​കാ​രം എന്നിൽനി​ന്ന്‌ മാറി​പ്പോ​യി എന്റെ സഹോ​ദ​രനു ചെന്നു​ചേർന്നു; യഹോ​വ​യാണ്‌ അതു ശലോ​മോ​നു കൊടു​ത്തത്‌.+ 16  എന്നാൽ ഒരു കാര്യം മാത്രം ഞാൻ അപേക്ഷി​ച്ചു​കൊ​ള്ളട്ടെ; ദയവു​ചെ​യ്‌ത്‌ അതു തള്ളിക്ക​ള​യ​രു​തേ.” അപ്പോൾ, “പറഞ്ഞു​കൊ​ള്ളൂ” എന്നു ബത്ത്‌-ശേബ പറഞ്ഞു. 17  അദോനിയ പറഞ്ഞു: “ദയവു​ചെ​യ്‌ത്‌, ശൂനേം​കാ​രി​യായ അബീശഗിനെ+ എനിക്കു ഭാര്യ​യാ​യി തരാൻ ശലോ​മോൻ രാജാ​വി​നോട്‌ അപേക്ഷി​ക്കണം. അമ്മയുടെ വാക്കു ശലോ​മോൻ തള്ളിക്ക​ള​യില്ല.” 18  ബത്ത്‌-ശേബ അദോ​നി​യ​യോ​ടു പറഞ്ഞു: “ശരി, ഞാൻ നിനക്കു​വേണ്ടി രാജാ​വി​നോ​ടു സംസാ​രി​ക്കാം.” 19  അങ്ങനെ അദോ​നി​യ​യ്‌ക്കു​വേണ്ടി സംസാ​രി​ക്കാൻ ബത്ത്‌-ശേബ ശലോ​മോൻ രാജാ​വി​ന്റെ അടുത്ത്‌ ചെന്നു. ഉടനെ രാജാവ്‌ എഴു​ന്നേറ്റ്‌ ബത്ത്‌-ശേബയെ സ്വീക​രി​ക്കു​ക​യും കുമ്പിട്ട്‌ നമസ്‌ക​രി​ക്കു​ക​യും ചെയ്‌തു. പിന്നെ സിംഹാ​സ​ന​ത്തിൽ ഇരുന്നി​ട്ട്‌ രാജമാ​താ​വിന്‌ ഇരിക്കാൻ ഒരു സിംഹാ​സനം ക്രമീ​ക​രി​ച്ചു. ബത്ത്‌-ശേബ രാജാ​വി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു. 20  എന്നിട്ട്‌ പറഞ്ഞു: “എനിക്ക്‌ ഒരു ചെറിയ കാര്യം നിന്നോ​ടു പറയാ​നുണ്ട്‌; നീ അതു തള്ളിക്ക​ള​യ​രുത്‌.” രാജാവ്‌ പറഞ്ഞു: “പറയൂ അമ്മേ, അമ്മയുടെ അപേക്ഷ ഞാൻ തള്ളിക്ക​ള​യില്ല.” 21  ബത്ത്‌-ശേബ പറഞ്ഞു: “ശൂനേം​കാ​രി​യായ അബീശ​ഗി​നെ നിന്റെ ചേട്ടനായ അദോ​നി​യ​യ്‌ക്കു ഭാര്യ​യാ​യി കൊടു​ക്കണം.” 22  അപ്പോൾ ശലോ​മോൻ രാജാവ്‌ അമ്മയോ​ടു പറഞ്ഞു: “ശൂനേം​കാ​രി​യായ അബീശ​ഗി​നെ മാത്രം അദോ​നി​യ​യ്‌ക്കു​വേണ്ടി ചോദി​ക്കു​ന്നത്‌ എന്താണ്‌? അദോ​നിയ എന്റെ ചേട്ടനല്ലേ,+ രാജാ​ധി​കാ​രം​കൂ​ടെ അദോ​നി​യ​യ്‌ക്കു​വേണ്ടി ചോദി​ക്കാ​മാ​യി​രു​ന്നി​ല്ലേ?+ അബ്യാ​ഥാർ പുരോ​ഹി​ത​നും സെരൂ​യ​യു​ടെ മകൻ യോവാബും+ അയാളു​ടെ പക്ഷത്തു​ണ്ട​ല്ലോ.” 23  അപ്പോൾ ശലോ​മോൻ രാജാവ്‌ യഹോ​വ​യു​ടെ നാമത്തിൽ ഇങ്ങനെ സത്യം ചെയ്‌തു: “സ്വന്തം ജീവൻ കളയാനല്ല അദോ​നിയ ഈ അപേക്ഷ നടത്തി​യ​തെ​ങ്കിൽ ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ. 24  എന്നെ എന്റെ അപ്പനായ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തി അതു സുസ്ഥി​ര​മാ​യി സ്ഥാപിക്കുകയും+ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ എനിക്ക്‌ ഒരു ഭവനം* പണിയുകയും+ ചെയ്‌ത യഹോ​വ​യാ​ണെ, ഇന്നുതന്നെ അദോ​നിയ മരിക്കും.”+ 25  ഉടനെ ശലോ​മോൻ രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയയെ+ അയച്ചു. അയാൾ ചെന്ന്‌ അദോ​നി​യയെ കൊന്നു​ക​ളഞ്ഞു. 26  പുരോഹിതനായ അബ്യാഥാരിനോടു+ രാജാവ്‌ പറഞ്ഞു: “അനാഥോത്തിലെ+ നിങ്ങളു​ടെ സ്ഥലത്തേക്കു പൊയ്‌ക്കൊ​ള്ളുക! വാസ്‌ത​വ​ത്തിൽ നിങ്ങൾ മരണ​യോ​ഗ്യ​നാണ്‌. എന്നാൽ നിങ്ങൾ എന്റെ അപ്പനായ ദാവീ​ദി​ന്റെ മുമ്പാകെ പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ പെട്ടകം ചുമന്നതുകൊണ്ടും+ എന്റെ അപ്പന്റെ എല്ലാ കഷ്ടങ്ങളി​ലും അദ്ദേഹ​ത്തി​ന്റെ​കൂ​ടെ നിന്നതുകൊണ്ടും+ ഇന്നു ഞാൻ നിങ്ങളെ കൊല്ലു​ന്നില്ല.” 27  അങ്ങനെ, യഹോ​വ​യു​ടെ പുരോ​ഹി​തൻ എന്ന സ്ഥാനത്തു​നിന്ന്‌ ശലോ​മോൻ അബ്യാ​ഥാ​രി​നെ മാറ്റി. ശീലോയിൽവെച്ച്‌+ ഏലിയു​ടെ ഭവനത്തിന്‌+ എതിരെ യഹോവ പറഞ്ഞ വാക്കുകൾ അങ്ങനെ നിറ​വേറി. 28  ഈ വാർത്ത യോവാ​ബ്‌ അറിഞ്ഞ​പ്പോൾ അയാൾ യഹോ​വ​യു​ടെ കൂടാരത്തിലേക്ക്‌+ ഓടി​ച്ചെന്ന്‌ യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽ പിടിച്ചു. യോവാ​ബ്‌ അബ്‌ശാ​ലോ​മി​ന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും+ അദോ​നി​യയെ പിന്തു​ണ​ച്ചി​രു​ന്നു.+ 29  “യോവാ​ബ്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലേക്ക്‌ ഓടി​ച്ചെന്ന്‌ അവിടെ യാഗപീ​ഠ​ത്തിന്‌ അരികെ നിൽക്കു​ന്നു” എന്നു ശലോ​മോൻ രാജാ​വിന്‌ അറിവു​കി​ട്ടി. അപ്പോൾ ശലോ​മോൻ യഹോ​യാ​ദ​യു​ടെ മകൻ ബനയ​യോ​ടു പറഞ്ഞു: “പോയി അയാളെ കൊന്നു​ക​ള​യുക!” 30  അങ്ങനെ ബനയ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ചെന്ന്‌ യോവാ​ബി​നോട്‌, “‘പുറത്ത്‌ വാ!’ എന്നു രാജാവ്‌ കല്‌പി​ക്കു​ന്നു” എന്നു പറഞ്ഞു. എന്നാൽ യോവാ​ബ്‌ പറഞ്ഞു: “ഇല്ല, ഞാൻ ഇവി​ടെ​വെച്ച്‌ മരിക്കും.” ബനയ രാജാ​വി​ന്റെ അടുത്ത്‌ മടങ്ങി​ച്ചെന്ന്‌, “യോവാ​ബ്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌, ഇതാണ്‌ അയാളു​ടെ മറുപടി” എന്ന്‌ അറിയി​ച്ചു. 31  അപ്പോൾ രാജാവ്‌ ബനയ​യോ​ടു പറഞ്ഞു: “അയാൾ പറഞ്ഞതു​പോ​ലെ​തന്നെ ചെയ്യുക. അയാളെ കൊന്ന്‌ കുഴി​ച്ചു​മൂ​ടുക! യോവാ​ബ്‌ ഒരു കാരണ​വു​മി​ല്ലാ​തെ ചൊരിഞ്ഞ രക്തം+ അങ്ങനെ എന്നിൽനി​ന്നും എന്റെ പിതൃഭവനത്തിൽനിന്നും* നീക്കി​ക്ക​ള​യുക. 32  യഹോവ യോവാ​ബി​ന്റെ രക്തം അയാളു​ടെ തലമേൽത്തന്നെ വരുത്തും. കാരണം അയാ​ളെ​ക്കാൾ നീതി​മാ​ന്മാ​രും മികച്ച​വ​രും ആയ രണ്ടു പേരെ—ഇസ്രാ​യേ​ലി​ന്റെ സൈന്യാ​ധി​പ​നായ,+ നേരിന്റെ മകൻ അബ്‌നേരിനെയും+ യഹൂദ​യു​ടെ സൈന്യാ​ധി​പ​നായ, യേഥെ​രി​ന്റെ മകൻ അമാസയെയും+—എന്റെ അപ്പനായ ദാവീദ്‌ അറിയാ​തെ അയാൾ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു. 33  അവരുടെ രക്തം എന്നും യോവാ​ബി​ന്റെ തലമേ​ലും അയാളു​ടെ സന്തതികളുടെ* തലമേ​ലും ഇരിക്കട്ടെ.+ എന്നാൽ ദാവീ​ദി​നും സന്തതി​കൾക്കും ദാവീ​ദി​ന്റെ ഭവനത്തി​നും ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​നും യഹോ​വ​യിൽനിന്ന്‌ എന്നു​മെ​ന്നേ​ക്കും സമാധാ​നം ഉണ്ടാകട്ടെ.” 34  അങ്ങനെ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെന്ന്‌ യോവാ​ബി​നെ വെട്ടി​ക്കൊ​ന്നു. അയാളെ വിജനഭൂമിയിലുള്ള* അയാളു​ടെ ഭവനത്തി​ന്‌ അടുത്ത്‌ അടക്കം ചെയ്‌തു. 35  രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയയെ+ അടുത്ത സൈന്യാ​ധി​പ​നാ​യി നിയമി​ച്ചു. അബ്യാ​ഥാ​രി​ന്റെ സ്ഥാനത്ത്‌ സാദോ​ക്ക്‌ പുരോഹിതനെയും+ നിയമി​ച്ചു. 36  പിന്നെ രാജാവ്‌ ശിമെയിയെ+ വരുത്തി അയാ​ളോ​ടു പറഞ്ഞു: “യരുശ​ലേ​മിൽ ഒരു വീടു പണിത്‌ അവിടെ താമസി​ക്കുക. അവി​ടെ​നിന്ന്‌ മറ്റൊരു സ്ഥലത്തേ​ക്കും പോക​രുത്‌. 37  അവിടം വിട്ട്‌ കി​ദ്രോൻ താഴ്‌വര+ കടക്കുന്ന ദിവസം നീ മരിക്കു​മെന്ന്‌ അറിഞ്ഞു​കൊ​ള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും.” 38  ശിമെയി രാജാ​വി​നോ​ടു പറഞ്ഞു: “അങ്ങ്‌ പറഞ്ഞതു ന്യായ​മാണ്‌. എന്റെ യജമാ​ന​നായ രാജാവ്‌ പറഞ്ഞതു​പോ​ലെ അടിയൻ ചെയ്‌തു​കൊ​ള്ളാം.” അങ്ങനെ കുറെ കാലം ശിമെയി യരുശ​ലേ​മിൽ താമസി​ച്ചു. 39  പക്ഷേ മൂന്നു വർഷം കഴിഞ്ഞ​പ്പോൾ ശിമെ​യി​യു​ടെ രണ്ട്‌ അടിമകൾ ഗത്തിലെ രാജാ​വായ, മാഖയു​ടെ മകൻ ആഖീശിന്റെ+ അടു​ത്തേക്ക്‌ ഓടി​പ്പോ​യി. “അടിമകൾ ഗത്തിലു​ണ്ട്‌” എന്ന്‌ അറിഞ്ഞ​പ്പോൾ 40  ശിമെയി ഉടനെ കഴുത​യ്‌ക്കു കോപ്പി​ട്ട്‌ അടിമ​കളെ തിരഞ്ഞ്‌ ആഖീശി​ന്റെ അടുത്ത്‌ ഗത്തി​ലേക്കു പോയി. ശിമെയി അടിമ​ക​ളു​മാ​യി ഗത്തിൽനി​ന്ന്‌ മടങ്ങി​വ​ന്ന​പ്പോൾ, 41  “ശിമെയി യരുശ​ലേ​മി​നു പുറത്ത്‌ ഗത്തിൽ പോയി മടങ്ങി​വ​ന്നി​രി​ക്കു​ന്നു” എന്നു ശലോ​മോ​നു വിവരം കിട്ടി. 42  അപ്പോൾ രാജാവ്‌ ശിമെ​യി​യെ വരുത്തി അയാ​ളോ​ടു പറഞ്ഞു: “‘നീ ഇവിടം വിട്ട്‌ മറ്റ്‌ എവി​ടേ​ക്കെ​ങ്കി​ലും പോകുന്ന ദിവസം നീ മരിക്കു​മെന്ന്‌ അറിഞ്ഞു​കൊ​ള്ളുക’ എന്നു ഞാൻ നിനക്കു മുന്നറി​യി​പ്പു നൽകു​ക​യും യഹോ​വ​യു​ടെ നാമത്തിൽ നിന്നെ​ക്കൊണ്ട്‌ സത്യം ചെയ്യി​ക്കു​ക​യും ചെയ്‌തി​രു​ന്ന​തല്ലേ? അപ്പോൾ നീ എന്നോട്‌, ‘അങ്ങ്‌ പറഞ്ഞതു ന്യായ​മാണ്‌; ഞാൻ അത്‌ അനുസ​രി​ച്ചു​കൊ​ള്ളാം’+ എന്നു പറയു​ക​യും ചെയ്‌തു. 43  പിന്നെ എന്തു​കൊ​ണ്ടാ​ണു നീ യഹോ​വ​യോ​ടു ചെയ്‌ത സത്യം പാലി​ക്കാ​തി​രു​ന്നത്‌? എന്തു​കൊണ്ട്‌ ഞാൻ നിനക്കു നൽകിയ കല്‌പന അനുസ​രി​ച്ചില്ല?” 44  രാജാവ്‌ തുടർന്നു: “നീ എന്റെ അപ്പനായ ദാവീ​ദി​നോ​ടു ചെയ്‌ത ദ്രോഹം മുഴുവൻ+ നിനക്കു നന്നായി അറിയാ​മ​ല്ലോ. അതെല്ലാം യഹോവ നിന്റെ തലമേൽത്തന്നെ വരുത്തും.+ 45  എന്നാൽ ശലോ​മോൻ രാജാവ്‌ അനുഗൃ​ഹീ​ത​നാ​യി​രി​ക്കും;+ ദാവീ​ദി​ന്റെ സിംഹാ​സനം യഹോ​വ​യു​ടെ മുമ്പാകെ എന്നും സുസ്ഥി​ര​മാ​യി​രി​ക്കും.” 46  അങ്ങനെ രാജാ​വി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെന്ന്‌ അയാളെ കൊന്നു​ക​ളഞ്ഞു.+ അങ്ങനെ രാജ്യം ശലോ​മോ​ന്റെ കൈക​ളിൽ ഭദ്രമാ​യി​ത്തീർന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഞാൻ മുഴു​ഭൂ​മി​യു​ടെ​യും വഴിക്കു പോകു​ന്നു.”
പദാവലി കാണുക.
അഥവാ “വിവേ​ക​ത്തോ​ടെ പ്രവർത്തി​ക്കും.”
പദാവലിയിൽ “ദേഹി” കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “രാജവം​ശം.”
പദാവലി കാണുക.
അഥവാ “വംശജ​രു​ടെ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം