1 രാജാക്കന്മാർ 15:1-34

15  നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാം രാജാവിന്റെ+ വാഴ്‌ച​യു​ടെ 18-ാം വർഷം അബീയാം യഹൂദയിൽ+ രാജാ​വാ​യി.  അബീയാം മൂന്നു വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. അബീശാ​ലോ​മി​ന്റെ കൊച്ചു​മ​ക​ളായ മാഖയായിരുന്നു+ അബീയാ​മി​ന്റെ അമ്മ.  പണ്ട്‌ അയാളു​ടെ അപ്പൻ ചെയ്‌തി​രുന്ന പാപങ്ങ​ളിൽ അയാളും നടന്നു. അയാളു​ടെ ഹൃദയം പൂർവി​ക​നായ ദാവീ​ദി​നെ​പ്പോ​ലെ തന്റെ ദൈവ​മായ യഹോ​വ​യിൽ പൂർണ​മാ​യി​രു​ന്നില്ല.*  എന്നാൽ ദാവീദിനെപ്രതി+ ദൈവ​മായ യഹോവ, അബീയാ​മി​നു ശേഷം ഒരു മകനെ എഴു​ന്നേൽപ്പി​ച്ചു​കൊ​ണ്ടും യരുശ​ലേ​മി​നെ നിലനി​റു​ത്തി​ക്കൊ​ണ്ടും യരുശ​ലേ​മിൽ അയാൾക്ക്‌ ഒരു വിളക്കു നൽകി.+  കാരണം ദാവീദ്‌ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. ഹിത്യ​നായ ഊരി​യാ​വി​ന്റെ കാര്യ​ത്തിൽ ഒഴികെ,+ തന്റെ ജീവി​ത​കാ​ലത്ത്‌ ദൈവം തന്നോടു കല്‌പിച്ച ഒരു കാര്യ​ത്തി​ലും ദാവീദ്‌ വീഴ്‌ച വരുത്തി​യില്ല.  രഹബെയാമിന്റെ ജീവി​ത​കാ​ല​ത്തെ​ല്ലാം രഹബെ​യാ​മും യൊ​രോ​ബെ​യാ​മും തമ്മിൽ യുദ്ധമു​ണ്ടാ​യി​രു​ന്നു.+  അബീയാമിന്റെ ബാക്കി ചരിത്രം, അബീയാം ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ+ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അബീയാ​മും യൊ​രോ​ബെ​യാ​മും തമ്മിലും യുദ്ധമു​ണ്ടാ​യി​രു​ന്നു.+  അബീയാം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ അബീയാ​മി​നെ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു. മകൻ ആസ+ അടുത്ത രാജാ​വാ​യി.+  ഇസ്രായേൽരാജാവായ യൊ​രോ​ബെ​യാ​മി​ന്റെ ഭരണത്തി​ന്റെ 20-ാം വർഷം ആസ യഹൂദ​യിൽ വാഴ്‌ച ആരംഭി​ച്ചു. 10  ആസ 41 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. അബീശാ​ലോ​മി​ന്റെ കൊച്ചു​മ​ക​ളായ മാഖയായിരുന്നു+ ആസയുടെ മുത്തശ്ശി. 11  പൂർവികനായ ദാവീ​ദി​നെ​പ്പോ​ലെ ആസ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു പ്രവർത്തി​ച്ചു.+ 12  ആസ ദേശത്തു​നിന്ന്‌ ആലയ​വേ​ശ്യാ​വൃ​ത്തി ചെയ്‌തു​പോന്ന പുരുഷന്മാരെ+ പുറത്താ​ക്കി; പൂർവി​കർ ഉണ്ടാക്കിയ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും*+ നീക്കം ചെയ്‌തു. 13  മുത്തശ്ശിയായ മാഖ+ പൂജാസ്‌തൂപത്തെ* ആരാധി​ക്കാൻവേണ്ടി ഒരു മ്ലേച്ഛവി​ഗ്രഹം ഉണ്ടാക്കി​യ​തു​കൊണ്ട്‌ മാഖയെ അമ്മമഹാറാണി* എന്ന സ്ഥാനത്തു​നിന്ന്‌ നീക്കു​ക​പോ​ലും ചെയ്‌തു. മാഖ ഉണ്ടാക്കിയ ആ മ്ലേച്ഛവി​ഗ്രഹം ആസ വെട്ടിനുറുക്കി+ കി​ദ്രോൻ താഴ്‌വരയിൽവെച്ച്‌+ ചുട്ടു​ക​രി​ച്ചു. 14  എന്നാൽ ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. എങ്കിലും ജീവി​ത​കാ​ലം മുഴുവൻ ആസയുടെ ഹൃദയം യഹോ​വ​യിൽ ഏകാ​ഗ്ര​മാ​യി​രു​ന്നു.* 15  ആസയും അപ്പനും വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്ക​ളെ​ല്ലാം,+ സ്വർണ​വും വെള്ളി​യും പല തരം ഉപകര​ണ​ങ്ങ​ളും, ആസ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു കൊണ്ടു​വന്നു. 16  ആസയും ഇസ്രാ​യേൽരാ​ജാ​വായ ബയെശയും+ തമ്മിൽ പതിവാ​യി യുദ്ധമു​ണ്ടാ​യി​രു​ന്നു. 17  യഹൂദാരാജാവായ ആസയുടെ അടു​ത്തേക്ക്‌ ആരും വരുക​യോ അവി​ടെ​നിന്ന്‌ ആരും പോകുകയോ* ചെയ്യാ​തി​രി​ക്കാൻ ഇസ്രാ​യേൽരാ​ജാ​വായ ബയെശ യഹൂദ​യ്‌ക്കു നേരെ വന്ന്‌ രാമ+ പണിയാൻതു​ടങ്ങി.*+ 18  അപ്പോൾ ആസ യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വി​ലും രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലെ ഖജനാ​വി​ലും ശേഷി​ച്ചി​രുന്ന മുഴുവൻ സ്വർണ​വും വെള്ളി​യും എടുത്ത്‌ അയാളു​ടെ ഭൃത്യ​ന്മാ​രെ ഏൽപ്പിച്ചു. ആസ അവ ദമസ്‌കൊ​സിൽ താമസി​ച്ചി​രുന്ന സിറി​യ​യി​ലെ രാജാ​വിന്‌,+ ഹെസ്യോ​ന്റെ മകനായ തബ്രി​മ്മോ​ന്റെ മകൻ ബൻ-ഹദദിന്‌, കൊടു​ത്ത​യച്ചു. എന്നിട്ട്‌ ആസ പറഞ്ഞു: 19  “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളു​ടെ അപ്പനും തമ്മിലും സഖ്യമു​ണ്ട​ല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സമ്മാന​മാ​യി സ്വർണ​വും വെള്ളി​യും കൊടു​ത്ത​യ​യ്‌ക്കു​ന്നു. ഇസ്രാ​യേൽരാ​ജാ​വായ ബയെശ എന്നെ വിട്ട്‌ പോക​ണ​മെ​ങ്കിൽ താങ്കൾ ബയെശ​യു​മാ​യുള്ള സഖ്യം ഉപേക്ഷി​ച്ച്‌ എന്നെ സഹായി​ക്കണം.” 20  ആസയുടെ അഭ്യർഥ​ന​പ്ര​കാ​രം ബൻ-ഹദദ്‌ സൈന്യാ​ധി​പ​ന്മാ​രെ ഇസ്രാ​യേൽന​ഗ​ര​ങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-ബേത്ത്‌-മാഖ എന്നിവ​യും കിന്നേ​രെത്ത്‌ മുഴു​വ​നും നഫ്‌താ​ലി ദേശ​മൊ​ക്കെ​യും പിടി​ച്ച​ടക്കി. 21  ഇത്‌ അറിഞ്ഞ ഉടനെ ബയെശ രാമ പണിയു​ന്നതു നിറുത്തി തിർസയിലേക്കു+ മടങ്ങി അവിടെ താമസി​ച്ചു. 22  അപ്പോൾ ആസ യഹൂദ​യി​ലു​ള്ള​വ​രെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി. ഒരാ​ളെ​പ്പോ​ലും ഒഴിവാ​ക്കി​യില്ല. അവർ രാമയി​ലേക്കു ചെന്ന്‌ ബയെശ പണിക്ക്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന കല്ലും മരവും എടുത്തു​കൊ​ണ്ടു​പോ​ന്നു. അത്‌ ഉപയോ​ഗിച്ച്‌ ആസ രാജാവ്‌ മിസ്‌പയും+ ബന്യാ​മീ​നി​ലെ ഗേബയും+ പണിതു.* 23  ആസയുടെ ബാക്കി ചരിത്രം, അദ്ദേഹ​ത്തി​ന്റെ വീരകൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും അദ്ദേഹം ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അദ്ദേഹം പണിത* നഗരങ്ങ​ളെ​ക്കു​റി​ച്ചും, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എന്നാൽ വാർധ​ക്യ​കാ​ലത്ത്‌ ആസയ്‌ക്കു കാലിൽ ഒരു അസുഖം ബാധിച്ചു.+ 24  ആസ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. ആസയെ അവരോ​ടൊ​പ്പം ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു. ആസയുടെ മകൻ യഹോശാഫാത്ത്‌+ അടുത്ത രാജാ​വാ​യി. 25  യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ രണ്ടാം വർഷം യൊ​രോ​ബെ​യാ​മി​ന്റെ മകനായ നാദാബ്‌+ ഇസ്രാ​യേ​ലിൽ രാജാ​വാ​യി. അയാൾ രണ്ടു വർഷം ഇസ്രാ​യേൽ ഭരിച്ചു. 26  അയാൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌ത്‌ അയാളു​ടെ അപ്പന്റെ വഴികളിലും+ അപ്പൻ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിലും+ നടന്നു. 27  യിസ്സാഖാർഗൃഹത്തിൽപ്പെട്ട അഹീയ​യു​ടെ മകനായ ബയെശ അയാൾക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തി. നാദാ​ബും എല്ലാ ഇസ്രാ​യേ​ലും കൂടി ഫെലി​സ്‌ത്യ​രു​ടെ അധീന​ത​യി​ലാ​യി​രുന്ന ഗിബ്ബെഥോൻ+ ഉപരോ​ധിച്ച സമയത്ത്‌ അവി​ടെ​വെച്ച്‌ ബയെശ നാദാ​ബി​നെ കൊന്നു. 28  അങ്ങനെ യഹൂദാ​രാ​ജാ​വായ ആസയുടെ ഭരണത്തി​ന്റെ മൂന്നാം വർഷം ബയെശ നാദാ​ബി​നെ കൊന്ന്‌ അടുത്ത രാജാ​വാ​യി. 29  രാജാവായ ഉടനെ ബയെശ യൊ​രോ​ബെ​യാ​മി​ന്റെ കുടും​ബത്തെ മുഴുവൻ കൊ​ന്നൊ​ടു​ക്കി. യൊ​രോ​ബെ​യാ​മി​ന്റെ ആളുക​ളിൽ മൂക്കിൽ ശ്വാസ​മുള്ള ഒരാ​ളെ​യും ബാക്കി വെച്ചില്ല. ദൈവ​മായ യഹോവ ശീലോ​ന്യ​നായ തന്റെ ദാസൻ അഹീയ​യി​ലൂ​ടെ പറഞ്ഞിരുന്നതുപോലെ+ ദൈവം അവരെ പൂർണ​മാ​യും നശിപ്പി​ച്ചു. 30  യൊരോബെയാം ചെയ്‌ത​തും അയാൾ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യി​ച്ച​തും ആയ പാപങ്ങൾ കാരണ​വും അയാൾ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ വളരെ​യ​ധി​കം കോപി​പ്പി​ച്ചതു കാരണ​വും ആണ്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. 31  നാദാബിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 32  ആസയും ഇസ്രാ​യേൽരാ​ജാ​വായ ബയെശ​യും തമ്മിൽ പതിവാ​യി യുദ്ധമു​ണ്ടാ​യി​രു​ന്നു.+ 33  യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ മൂന്നാം വർഷം അഹീയ​യു​ടെ മകനായ ബയെശ+ തിർസ​യിൽ രാജാ​വാ​യി. 24 വർഷം അയാൾ എല്ലാ ഇസ്രാ​യേ​ലി​ന്റെ​യും മേൽ ഭരണം നടത്തി. 34  എന്നാൽ ബയെശ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തുകൊണ്ട്‌+ യൊ​രോ​ബെ​യാ​മി​ന്റെ വഴിക​ളി​ലും അയാൾ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിലും+ നടന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പൂർണ​മാ​യി അർപ്പി​ത​മാ​യി​രു​ന്നില്ല.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
പദാവലി കാണുക.
അഥവാ “കുലീ​ന​വ​നിത.”
അഥവാ “പൂർണ​മാ​യി അർപ്പി​ത​മാ​യി​രു​ന്നു.”
അഥവാ “ആസയുടെ പ്രദേ​ശ​ത്തേക്ക്‌ ആരും പ്രവേ​ശി​ക്കു​ക​യോ അവി​ടെ​നി​ന്ന്‌ പോകു​ക​യോ.”
അഥവാ “സുരക്ഷി​ത​മാ​ക്കാൻതു​ടങ്ങി; പുനർനിർമി​ക്കാൻതു​ടങ്ങി.”
അഥവാ “ഉടമ്പടി​യു​ണ്ട​ല്ലോ.”
അഥവാ “സുരക്ഷി​ത​മാ​ക്കി; പുനർനിർമി​ച്ചു.”
അഥവാ “കോട്ട​കെട്ടി ഉറപ്പിച്ച; പുനർനിർമിച്ച.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം