1 രാജാക്കന്മാർ 13:1-34

13  യൊ​രോ​ബെ​യാം യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കാൻ* യാഗപീ​ഠ​ത്തിന്‌ അരികിൽ നിൽക്കു​മ്പോൾ,+ യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം ഒരു ദൈവപുരുഷൻ+ യഹൂദ​യിൽനിന്ന്‌ ബഥേലി​ലേക്കു വന്നു.  യഹോവയുടെ ആജ്ഞയനു​സ​രിച്ച്‌ അയാൾ യാഗപീ​ഠത്തെ നോക്കി ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “യാഗപീ​ഠമേ, യാഗപീ​ഠമേ, യഹോവ പറയുന്നു: ‘ദാവീ​ദു​ഗൃ​ഹ​ത്തിൽ യോശിയ+ എന്നു പേരുള്ള ഒരു മകൻ ജനിക്കും! നിന്റെ മേൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കുന്ന ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രെ അയാൾ നിന്റെ മേൽ ബലി അർപ്പി​ക്കും. അയാൾ മനുഷ്യ​രു​ടെ അസ്ഥികൾ നിന്നിൽ ദഹിപ്പി​ക്കും.’”+  അന്ന്‌ അയാൾ ഒരു അടയാ​ള​വും കൊടു​ത്തു. ദൈവ​പു​രു​ഷൻ പറഞ്ഞു: “യഹോവ നൽകുന്ന അടയാളം ഇതാണ്‌: യാഗപീ​ഠം രണ്ടായി പിളർന്ന്‌ അതി​ന്മേ​ലുള്ള ചാരം* തൂകി​പ്പോ​കും!”  ദൈവപുരുഷൻ ബഥേലി​ലെ യാഗപീ​ഠ​ത്തിന്‌ എതിരെ വിളി​ച്ചു​പറഞ്ഞ വാക്കുകൾ കേട്ട ഉടൻ യൊ​രോ​ബെ​യാം രാജാവ്‌ യാഗപീ​ഠ​ത്തിൽനിന്ന്‌ കൈ നീട്ടി, “അവനെ പിടിക്കൂ!”+ എന്നു കല്‌പി​ച്ചു. അപ്പോൾത്തന്നെ, ദൈവ​പു​രു​ഷനു നേരെ നീട്ടിയ യൊ​രോ​ബെ​യാ​മി​ന്റെ കൈ ശോഷി​ച്ചു​പോ​യി!* അയാൾക്ക്‌ അതു മടക്കാൻ കഴിഞ്ഞില്ല.+  അപ്പോൾ, യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം ദൈവ​പു​രു​ഷൻ കൊടുത്ത അടയാ​ളം​പോ​ലെ, യാഗപീ​ഠം പിളർന്ന്‌ അതിൽനി​ന്ന്‌ ചാരം തൂകി​പ്പോ​യി!  രാജാവ്‌ ദൈവ​പു​രു​ഷ​നോ​ടു പറഞ്ഞു: “എനിക്കു കരുണ ലഭിക്കാൻ ദയവു​ചെ​യ്‌ത്‌ അങ്ങയുടെ ദൈവ​മായ യഹോ​വ​യോ​ടു യാചിക്കൂ. എന്റെ കൈ പഴയ സ്ഥിതി​യി​ലാ​കാൻ എനിക്കു​വേണ്ടി പ്രാർഥി​ക്കണേ.”+ അങ്ങനെ ദൈവ​പു​രു​ഷൻ യഹോ​വ​യോ​ടു കരുണ​യ്‌ക്കാ​യി യാചിച്ചു; രാജാ​വി​ന്റെ കൈ പഴയ സ്ഥിതി​യി​ലാ​യി.  അപ്പോൾ രാജാവ്‌ ദൈവ​പു​രു​ഷ​നോ​ടു പറഞ്ഞു: “എന്നോ​ടൊ​പ്പം എന്റെ കൊട്ടാ​ര​ത്തി​ലേക്കു വന്ന്‌ അൽപ്പം ഭക്ഷണം കഴിക്കണേ. ഞാൻ അങ്ങയ്‌ക്ക്‌ ഒരു സമ്മാന​വും തരാം.”  എന്നാൽ ദൈവ​പു​രു​ഷൻ രാജാ​വി​നോട്‌: “കൊട്ടാ​ര​ത്തി​ന്റെ പകുതി തന്നാൽപ്പോ​ലും ഞാൻ കൂടെ വരില്ല; ഈ സ്ഥലത്തു​വെച്ച്‌ അപ്പം തിന്നു​ക​യോ വെള്ളം കുടി​ക്കു​ക​യോ ഇല്ല.  കാരണം, ‘നീ അപ്പം തിന്നു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്യരു​ത്‌; പോയ വഴിയേ തിരി​ച്ചു​വ​രാ​നും പാടില്ല’ എന്ന്‌ യഹോവ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌.” 10  അങ്ങനെ, വന്ന വഴിയേ മടങ്ങി​പ്പോ​കാ​തെ ദൈവ​പു​രു​ഷൻ ബഥേലിൽനി​ന്ന്‌ മറ്റൊരു വഴിക്കു തിരി​ച്ചു​പോ​യി. 11  വൃദ്ധനായ ഒരു പ്രവാ​ചകൻ ബഥേലിൽ താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അയാളു​ടെ ആൺമക്കൾ വീട്ടിൽ വന്ന്‌, ആ ദിവസം ദൈവ​പു​രു​ഷൻ ബഥേലിൽ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും രാജാ​വി​നോ​ടു പറഞ്ഞതി​നെ​ക്കു​റി​ച്ചും വിവരി​ച്ചു. അവർ ഇക്കാര്യ​ങ്ങൾ പറഞ്ഞു​ക​ഴി​ഞ്ഞ​പ്പോൾ 12  അവരുടെ അപ്പൻ ചോദി​ച്ചു: “ദൈവ​പു​രു​ഷൻ ഏതു വഴിക്കാ​ണു പോയത്‌?” അയാളു​ടെ ആൺമക്കൾ യഹൂദ​യിൽനി​ന്നുള്ള ആ ദൈവ​പു​രു​ഷൻ പോയ വഴി കാണി​ച്ചു​കൊ​ടു​ത്തു. 13  അയാൾ അവരോ​ട്‌, “കഴുത​യ്‌ക്കു കോപ്പി​ടുക” എന്നു പറഞ്ഞു. അവർ കഴുത​യ്‌ക്കു കോപ്പി​ട്ടു. അയാൾ അതിന്റെ പുറത്ത്‌ കയറി. 14  വൃദ്ധനായ പ്രവാ​ചകൻ ദൈവ​പു​രു​ഷനെ പിന്തു​ടർന്ന്‌ ചെന്നു. ദൈവ​പു​രു​ഷൻ ഒരു വലിയ വൃക്ഷത്തി​ന്റെ കീഴെ ഇരിക്കു​ന്നതു കണ്ടു. പ്രവാ​ചകൻ അയാ​ളോട്‌, “നീയാ​ണോ യഹൂദ​യിൽനിന്ന്‌ വന്ന ആ ദൈവ​പു​രു​ഷൻ”+ എന്നു ചോദി​ച്ചു. ദൈവ​പു​രു​ഷൻ പറഞ്ഞു: “അതെ, ഞാൻതന്നെ.” 15  അയാൾ ദൈവ​പു​രു​ഷ​നോട്‌, “എന്റെകൂ​ടെ വീട്ടി​ലേക്കു വന്ന്‌ അൽപ്പം ആഹാരം കഴിക്കുക” എന്നു പറഞ്ഞു. 16  എന്നാൽ ദൈവ​പു​രു​ഷൻ പറഞ്ഞു: “എനിക്ക്‌ അങ്ങയു​ടെ​കൂ​ടെ വരാനോ അങ്ങയുടെ ക്ഷണം സ്വീക​രി​ക്കാ​നോ കഴിയില്ല. ഈ സ്ഥലത്തു​വെച്ച്‌ അപ്പം കഴിക്കാ​നും വെള്ളം കുടി​ക്കാ​നും എനിക്ക്‌ അനുവാ​ദ​മില്ല. 17  കാരണം യഹോവ എന്നോട്‌, ‘നീ അവി​ടെ​വെച്ച്‌ അപ്പം തിന്നു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്യരു​ത്‌; പോയ വഴിയേ തിരി​ച്ചു​വ​രാ​നും പാടില്ല’ എന്നു കല്‌പി​ച്ചി​ട്ടുണ്ട്‌.” 18  അപ്പോൾ അയാൾ പറഞ്ഞു: “ഞാനും നിന്നെ​പ്പോ​ലെ ഒരു പ്രവാ​ച​ക​നാണ്‌. യഹോ​വ​യു​ടെ കല്‌പ​ന​യ​നു​സ​രിച്ച്‌ ഒരു ദൈവ​ദൂ​തൻ, ‘ദൈവ​പു​രു​ഷനെ നിന്റെ വീട്ടി​ലേക്കു കൊണ്ടു​വന്ന്‌ കഴിക്കാൻ അപ്പവും കുടി​ക്കാൻ വെള്ളവും കൊടു​ക്കുക’ എന്ന്‌ എന്നോടു പറഞ്ഞു.” (അയാൾ ദൈവ​പു​രു​ഷനെ വഞ്ചിക്കു​ക​യാ​യി​രു​ന്നു.) 19  അങ്ങനെ ദൈവ​പു​രു​ഷൻ അയാ​ളോ​ടൊ​പ്പം അയാളു​ടെ വീട്ടി​ലേക്കു ചെന്ന്‌ അപ്പം തിന്നു​ക​യും വെള്ളം കുടി​ക്കു​ക​യും ചെയ്‌തു. 20  അവർ മേശയ്‌ക്ക​രി​കിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കു​മ്പോൾ ദൈവ​പു​രു​ഷനെ തിരികെ കൊണ്ടു​വന്ന പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിച്ചു. 21  അയാൾ യഹൂദ​യിൽനി​ന്നുള്ള ആ പ്രവാ​ച​ക​നോട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നീ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ച്ച​തു​കൊ​ണ്ടും നിന്റെ ദൈവ​മായ യഹോവ നിനക്കു നൽകിയ കല്‌പന അനുസ​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടും 22  “അപ്പം തിന്നു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്യരു​ത്‌” എന്നു പറഞ്ഞ സ്ഥലത്തേക്കു മടങ്ങി​വന്ന്‌ അവി​ടെ​വെച്ച്‌ അപ്പം തിന്നു​ക​യും വെള്ളം കുടി​ക്കു​ക​യും ചെയ്‌ത​തു​കൊ​ണ്ടും നിന്റെ മൃത​ദേഹം പൂർവി​ക​രു​ടെ കല്ലറയിൽ അടക്ക​പ്പെ​ടില്ല.’”+ 23  ദൈവപുരുഷൻ അപ്പം തിന്നു​ക​യും വെള്ളം കുടി​ക്കു​ക​യും ചെയ്‌തു. അതിനു ശേഷം, വൃദ്ധനായ പ്രവാ​ചകൻ താൻ തിരികെ കൊണ്ടു​വന്ന പ്രവാ​ച​ക​നു​വേണ്ടി കഴുത​യ്‌ക്കു കോപ്പി​ട്ടു​കൊ​ടു​ത്തു. 24  ദൈവപുരുഷൻ യാത്ര തുടർന്നു. എന്നാൽ വഴിയിൽവെച്ച്‌ ഒരു സിംഹം അയാളു​ടെ നേരെ വന്ന്‌ അയാളെ കൊന്നു​ക​ളഞ്ഞു.+ അയാളു​ടെ ശവം വഴിയിൽ വീണു​കി​ടന്നു. കഴുത​യും സിംഹ​വും ആ ശവശരീ​ര​ത്തിന്‌ അടുത്തു​നിന്ന്‌ മാറി​യില്ല. 25  അതുവഴി പോയ ആളുകൾ വഴിയിൽ ഒരാൾ മരിച്ചു​കി​ട​ക്കു​ന്ന​തും ഒരു സിംഹം അതിന്‌ അരികെ നിൽക്കു​ന്ന​തും കണ്ടു. അവർ അക്കാര്യം വൃദ്ധനായ പ്രവാ​ചകൻ താമസി​ക്കുന്ന നഗരത്തി​ലു​ള്ള​വരെ അറിയി​ച്ചു. 26  ഇതു കേട്ട ഉടനെ, അയാളെ വഴിയിൽനി​ന്ന്‌ തിരികെ കൊണ്ടു​വന്ന പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ ആജ്ഞ ധിക്കരിച്ച+ ദൈവ​പു​രു​ഷ​നാണ്‌ അത്‌. യഹോവ അയാ​ളോ​ടു പറഞ്ഞതു​പോ​ലെ​തന്നെ, അയാളെ കടിച്ചു​കീ​റി​ക്കൊ​ല്ലാൻ യഹോവ അയാളെ ഒരു സിംഹ​ത്തി​ന്റെ കൈയിൽ ഏൽപ്പിച്ചു.”+ 27  പിന്നെ വൃദ്ധ​പ്ര​വാ​ചകൻ മക്കളോ​ടു പറഞ്ഞു: “കഴുത​യ്‌ക്കു കോപ്പി​ടുക.” അവർ കഴുത​യ്‌ക്കു കോപ്പി​ട്ടു. 28  അയാൾ അവി​ടേക്കു ചെന്ന​പ്പോൾ ദൈവ​പു​രു​ഷൻ വഴിയിൽ മരിച്ചു​കി​ട​ക്കു​ന്ന​തും സിംഹ​വും കഴുത​യും അതിന്‌ അടുത്ത്‌ നിൽക്കു​ന്ന​തും കണ്ടു. സിംഹം അയാളെ തിന്നു​ക​യോ കഴുതയെ കടിച്ചു​കീ​റു​ക​യോ ചെയ്‌തി​രു​ന്നില്ല. 29  പ്രവാചകൻ ദൈവ​പു​രു​ഷന്റെ മൃത​ദേഹം എടുത്ത്‌ കഴുത​പ്പു​റത്ത്‌ കയറ്റി തന്റെ നഗരത്തി​ലേക്കു കൊണ്ടു​പോ​യി. പ്രവാ​ചകൻ അയാ​ളെ​ച്ചൊ​ല്ലി വിലപി​ച്ച്‌ അയാളെ അവിടെ അടക്കം ചെയ്‌തു. 30  തന്റെ സ്വന്തം കല്ലറയി​ലാ​ണു പ്രവാ​ചകൻ അയാളു​ടെ മൃത​ദേഹം വെച്ചത്‌. “കഷ്ടമാ​യി​പ്പോ​യ​ല്ലോ എന്റെ സഹോ​ദരാ!” എന്നു പറഞ്ഞ്‌ അവർ അയാ​ളെ​ച്ചൊ​ല്ലി വിലപി​ച്ചു. 31  അയാളെ അടക്കം ചെയ്‌ത​ശേഷം പ്രവാ​ചകൻ മക്കളോ​ടു പറഞ്ഞു: “ഞാൻ മരിക്കു​മ്പോൾ, ദൈവ​പു​രു​ഷനെ അടക്കം ചെയ്‌ത സ്ഥലത്തു​തന്നെ നിങ്ങൾ എന്നെയും അടക്കണം. എന്റെ അസ്ഥികൾ ദൈവ​പു​രു​ഷന്റെ അസ്ഥിക​ളു​ടെ അടുത്ത്‌ വെക്കണം.+ 32  ബഥേലിലെ യാഗപീ​ഠ​ത്തി​നും ശമര്യ​ന​ഗ​ര​ങ്ങ​ളി​ലെ ഉയർന്ന സ്ഥലങ്ങളി​ലുള്ള ആരാധനാമന്ദിരങ്ങൾക്കും+ എതിരെ, യഹോ​വ​യു​ടെ കല്‌പ​ന​യ​നു​സ​രിച്ച്‌ അയാൾ പ്രഖ്യാ​പി​ച്ച​തെ​ല്ലാം നിറ​വേ​റു​മെന്ന്‌ ഉറപ്പാണ്‌.”+ 33  ഇതു സംഭവി​ച്ച​തി​നു ശേഷവും യൊ​രോ​ബെ​യാം മോശ​മായ വഴി വിട്ടു​മാ​റി​യില്ല. അയാൾ പിന്നെ​യും സാധാ​ര​ണ​ജ​ന​ങ്ങളെ ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ച്ചു.+ “ഇവനെ​യും ഉയർന്ന സ്ഥലത്തെ ഒരു പുരോ​ഹി​ത​നാ​ക്കുക” എന്നു പറഞ്ഞ്‌, ആഗ്രഹി​ക്കുന്ന എല്ലാവ​രെ​യും അയാൾ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ക്കു​മാ​യി​രു​ന്നു.*+ 34  യൊരോബെയാമിന്റെ കുടും​ബ​ത്തി​ന്റെ ഈ പാപം+ അവരുടെ സർവനാ​ശ​ത്തി​നും അവർ ഭൂമു​ഖ​ത്തു​നിന്ന്‌ ഇല്ലാതാ​കാ​നും കാരണ​മാ​യി.+

അടിക്കുറിപ്പുകള്‍

അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കാൻ.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളി​ലെ.”
അഥവാ “കൊഴു​പ്പുള്ള ചാരം.” അതായത്‌, ബലിമൃ​ഗ​ങ്ങ​ളു​ടെ കൊഴു​പ്പിൽ കുതിർന്ന ചാരം.
അഥവാ “തളർന്നു​പോ​യി.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളി​ലെ.”
അക്ഷ. “എല്ലാവ​രു​ടെ​യും കൈ അയാൾ നിറയ്‌ക്കു​മാ​യി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം