രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 1:1-53

1  ദാവീദ്‌ രാജാവ്‌ വയസ്സു​ചെന്ന്‌ വൃദ്ധനാ​യി.+ ദാസന്മാർ പുതപ്പു​കൾ പുതപ്പി​ച്ചി​ട്ടും ദാവീ​ദി​ന്റെ കുളിർ മാറി​യില്ല.  അപ്പോൾ അവർ ദാവീ​ദി​നോ​ടു പറഞ്ഞു: “യജമാ​ന​നായ രാജാ​വി​നു​വേണ്ടി ഞങ്ങൾ കന്യക​യായ ഒരു പെൺകു​ട്ടി​യെ അന്വേ​ഷി​ക്കാം. ആ പെൺകു​ട്ടി രാജാ​വി​ന്റെ പരിചാ​രി​ക​യാ​യി രാജാ​വി​നെ ശുശ്രൂ​ഷി​ക്കട്ടെ. ആ പെൺകു​ട്ടി അങ്ങയുടെ മാറിൽ കിടന്ന്‌ അങ്ങയുടെ കുളിർ മാറ്റും.”  അങ്ങനെ അവർ സുന്ദരി​യായ ഒരു പെൺകു​ട്ടി​യെ അന്വേ​ഷിച്ച്‌ ഇസ്രാ​യേൽപ്ര​ദേ​ശത്ത്‌ എല്ലായി​ട​ത്തും സഞ്ചരിച്ചു. ഒടുവിൽ അവർ അബീശഗ്‌+ എന്ന ഒരു ശൂനേംകാരിയെ+ കണ്ടെത്തി രാജാ​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു.  ആ പെൺകു​ട്ടി വളരെ സുന്ദരി​യാ​യി​രു​ന്നു. പെൺകു​ട്ടി രാജാ​വി​ന്റെ പരിചാ​രി​ക​യാ​യി രാജാ​വി​നെ ശുശ്രൂ​ഷി​ച്ചു. എന്നാൽ രാജാവ്‌ പെൺകു​ട്ടി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല.  അക്കാലത്ത്‌ ഹഗ്ഗീത്തി​ന്റെ മകൻ അദോ​നിയ,+ “ഞാൻ രാജാ​വാ​കും” എന്നു പറഞ്ഞ്‌ സ്വയം ഉയർത്തി. അയാൾ ഒരു രഥം ഉണ്ടാക്കി; കുതി​ര​പ്പ​ട​യാ​ളി​ക​ളെ​യും തനിക്ക്‌ അകമ്പടി സേവിക്കാൻ* 50 ആളുക​ളെ​യും നിയമി​ച്ചു.+  എന്നാൽ, “നീ എന്താണ്‌ ഇങ്ങനെ ചെയ്‌തത്‌” എന്നു ചോദി​ച്ച്‌ അയാളു​ടെ അപ്പൻ ഒരിക്ക​ലും അയാളെ ശാസി​ച്ചില്ല.* അയാളും നല്ല സുന്ദര​നാ​യി​രു​ന്നു. അബ്‌ശാ​ലോം ജനിച്ച​ശേ​ഷ​മാണ്‌ അദോ​നി​യ​യു​ടെ അമ്മ അദോ​നി​യയെ പ്രസവി​ച്ചത്‌.  അയാൾ സെരൂ​യ​യു​ടെ മകൻ യോവാ​ബി​നോ​ടും പുരോ​ഹി​ത​നായ അബ്യാഥാരിനോടും+ കൂടി​യാ​ലോ​ചന നടത്തു​മാ​യി​രു​ന്നു. അവർ അദോ​നി​യ​യ്‌ക്കു സഹായ​വും പിന്തു​ണ​യും വാഗ്‌ദാ​നം ചെയ്‌തു.+  എന്നാൽ സാദോക്ക്‌+ പുരോ​ഹി​ത​നും യഹോ​യാ​ദ​യു​ടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവ​രും ദാവീ​ദി​ന്റെ വീരയോദ്ധാക്കളും+ അദോ​നി​യ​യു​ടെ പക്ഷം ചേർന്നില്ല.  പിന്നീട്‌ അദോ​നിയ ഏൻ-രോ​ഗേ​ലിന്‌ അടുത്തുള്ള സോ​ഹേ​ലെ​ത്തി​ലെ കല്ലിന്‌ അരി​കെ​വെച്ച്‌ ആടുക​ളെ​യും കന്നുകാ​ലി​ക​ളെ​യും കൊഴുത്ത മൃഗങ്ങ​ളെ​യും ബലി അർപ്പിച്ചു.+ അയാൾ തന്റെ സഹോ​ദ​ര​ന്മാ​രായ എല്ലാ രാജകു​മാ​ര​ന്മാ​രെ​യും രാജഭൃ​ത്യ​ന്മാ​രായ എല്ലാ യഹൂദാ​പു​രു​ഷ​ന്മാ​രെ​യും ക്ഷണിച്ചു. 10  എന്നാൽ നാഥാൻ പ്രവാ​ച​ക​നെ​യും ബനയ​യെ​യും വീര​യോ​ദ്ധാ​ക്ക​ളെ​യും സഹോ​ദ​ര​നായ ശലോ​മോ​നെ​യും ക്ഷണിച്ചില്ല. 11  നാഥാൻ+ അപ്പോൾ ശലോ​മോ​ന്റെ അമ്മയായ+ ബത്ത്‌-ശേബയോടു+ പറഞ്ഞു: “ഹഗ്ഗീത്തി​ന്റെ മകൻ അദോനിയ+ രാജാ​വായ കാര്യം കേട്ടില്ലേ? നമ്മുടെ യജമാ​ന​നായ ദാവീ​ദാ​കട്ടെ ഇതെക്കു​റി​ച്ചൊ​ന്നും അറിഞ്ഞി​ട്ടു​മില്ല. 12  അതുകൊണ്ട്‌ ഞാൻ പറയു​ന്നതു കേൾക്കുക. ബത്ത്‌-ശേബയു​ടെ​യും മകൻ ശലോ​മോ​ന്റെ​യും ജീവൻ+ രക്ഷിക്കാ​നുള്ള വഴി ഞാൻ പറഞ്ഞു​ത​രാം. 13  ബത്ത്‌-ശേബ ദാവീദ്‌ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ ചോദി​ക്കണം: ‘“നിന്റെ മകൻ ശലോ​മോൻ എനിക്കു ശേഷം രാജാ​വാ​കും; ശലോ​മോ​നാ​യി​രി​ക്കും എന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നത്‌”+ എന്ന്‌ എന്റെ യജമാ​ന​നായ രാജാവ്‌ അങ്ങയുടെ ഈ ദാസി​യോ​ടു സത്യം ചെയ്‌തി​രു​ന്നി​ല്ലേ? പിന്നെ എങ്ങനെ അദോ​നിയ രാജാ​വാ​യി?’ 14  രാജാവിനോടു സംസാ​രി​ക്കുന്ന സമയത്തു​തന്നെ ഞാനും അവിടെ എത്തി ബത്ത്‌-ശേബ പറഞ്ഞതു ശരിയാ​ണെന്നു സ്ഥാപി​ച്ചു​കൊ​ള്ളാം.” 15  അങ്ങനെ ബത്ത്‌-ശേബ രാജാ​വി​നെ അദ്ദേഹ​ത്തി​ന്റെ സ്വകാ​ര്യ​മു​റി​യിൽ ചെന്ന്‌ കണ്ടു. രാജാവ്‌ വയോ​വൃ​ദ്ധ​നാ​യി​ത്തീർന്നി​രു​ന്നു. ശൂനേം​കാ​രി​യായ അബീശഗ്‌+ അദ്ദേഹത്തെ പരിച​രി​ച്ചു​കൊണ്ട്‌ അവിടെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 16  ബത്ത്‌-ശേബ രാജാ​വി​ന്റെ മുന്നിൽ കുമ്പിട്ട്‌ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. അപ്പോൾ രാജാവ്‌ ചോദി​ച്ചു: “നിനക്ക്‌ എന്തു വേണം?” 17  ബത്ത്‌-ശേബ പറഞ്ഞു: “യജമാ​നനേ, ‘നിന്റെ മകൻ ശലോ​മോൻ എനിക്കു ശേഷം രാജാ​വാ​കും; ശലോ​മോ​നാ​യി​രി​ക്കും എന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നത്‌’+ എന്ന്‌ അങ്ങയുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ അങ്ങ്‌ ഈ ദാസി​യോ​ടു സത്യം ചെയ്‌തി​രു​ന്നി​ല്ലേ? 18  ഇപ്പോൾ ഇതാ, അദോ​നിയ രാജാ​വാ​യി​രി​ക്കു​ന്നു! എന്റെ യജമാ​ന​നായ രാജാ​വാ​കട്ടെ ഇതെക്കു​റി​ച്ചൊ​ന്നും അറിഞ്ഞി​ട്ടു​മില്ല.+ 19  അദോനിയ കുറെ കാളക​ളെ​യും ആടുക​ളെ​യും കൊഴുത്ത മൃഗങ്ങ​ളെ​യും ബലി അർപ്പിച്ചു; രാജാ​വി​ന്റെ എല്ലാ ആൺമക്ക​ളെ​യും അബ്യാ​ഥാർ പുരോ​ഹി​ത​നെ​യും സൈന്യാ​ധി​പ​നായ യോവാബിനെയും+ അവി​ടേക്കു ക്ഷണിക്കു​ക​യും ചെയ്‌തു. എന്നാൽ അങ്ങയുടെ ദാസനായ ശലോ​മോ​നെ അദോ​നിയ ക്ഷണിച്ചില്ല.+ 20  എന്റെ യജമാ​ന​നായ രാജാവേ, അങ്ങയുടെ പിൻഗാ​മി​യാ​യി അങ്ങയുടെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നത്‌ ആരാ​ണെന്നു തിരു​വാ​യിൽനിന്ന്‌ കേൾക്കാൻ ഇസ്രാ​യേ​ല്യ​രെ​ല്ലാം ആകാം​ക്ഷ​യോ​ടി​രി​ക്കു​ക​യാണ്‌. 21  എന്റെ യജമാ​ന​നായ രാജാവ്‌ അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ അങ്ങ്‌ അങ്ങയുടെ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ള്ളുന്ന ഉടനെ അവർ എന്നെയും എന്റെ മകൻ ശലോ​മോ​നെ​യും രാജ്യ​ദ്രോ​ഹി​ക​ളാ​യി മുദ്ര​കു​ത്തും.” 22  ബത്ത്‌-ശേബ രാജാ​വി​നോ​ടു സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ നാഥാൻ പ്രവാ​ചകൻ അകത്തേക്കു വന്നു.+ 23  “ഇതാ, നാഥാൻ പ്രവാ​ചകൻ വന്നിരി​ക്കു​ന്നു!” എന്ന്‌ അവർ ഉടനെ രാജാ​വി​നെ അറിയി​ച്ചു. നാഥാൻ പ്രവാ​ചകൻ രാജാ​വി​ന്റെ മുന്നിൽ വന്ന്‌ കുമ്പിട്ട്‌ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. 24  നാഥാൻ പറഞ്ഞു: “യജമാ​ന​നായ രാജാവേ, ‘അദോ​നിയ എനിക്കു ശേഷം രാജാ​വാ​കും; അദോ​നി​യ​യാ​യി​രി​ക്കും എന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നത്‌’ എന്ന്‌ അങ്ങ്‌ പറഞ്ഞി​ട്ടു​ണ്ടോ?+ 25  ഇന്ന്‌ ഇതാ, അദോ​നിയ പോയി കുറെ കാളക​ളെ​യും ആടുക​ളെ​യും കൊഴുത്ത മൃഗങ്ങ​ളെ​യും ബലി അർപ്പി​ച്ചി​രി​ക്കു​ന്നു.+ എല്ലാ രാജകു​മാ​ര​ന്മാ​രെ​യും സൈന്യാ​ധി​പ​ന്മാ​രെ​യും അബ്യാ​ഥാർ പുരോ​ഹി​ത​നെ​യും അയാൾ ക്ഷണിച്ചി​ട്ടുണ്ട്‌.+ അവർ അവിടെ അയാ​ളോ​ടൊ​പ്പം തിന്നു​കു​ടിച്ച്‌, ‘അദോ​നിയ രാജാവ്‌ നീണാൾ വാഴട്ടെ’ എന്നു പറയുന്നു. 26  എന്നാൽ അങ്ങയുടെ ദാസനായ എന്നെയോ സാദോ​ക്ക്‌ പുരോ​ഹി​ത​നെ​യോ യഹോ​യാ​ദ​യു​ടെ മകൻ ബനയയെയോ+ അങ്ങയുടെ ദാസനായ ശലോ​മോ​നെ​യോ അദോ​നിയ ക്ഷണിച്ചില്ല. 27  അങ്ങ്‌ ഇതിന്‌ അധികാ​രം കൊടു​ത്ത​താ​ണോ? എന്റെ യജമാ​ന​നായ രാജാ​വി​ന്റെ കാല​ശേഷം ആരാണ്‌ അങ്ങയുടെ സിംഹാ​സ​ന​ത്തിൽ ഇരി​ക്കേ​ണ്ട​തെന്ന്‌ ഈ ദാസ​നോട്‌ അങ്ങ്‌ ഇതുവരെ പറഞ്ഞി​ട്ടില്ല.” 28  അപ്പോൾ ദാവീദ്‌ രാജാവ്‌ പറഞ്ഞു: “ബത്ത്‌-ശേബയെ വിളിക്കൂ.” ബത്ത്‌-ശേബ അകത്ത്‌ വന്ന്‌ രാജാ​വി​ന്റെ മുമ്പാകെ നിന്നു. 29  രാജാവ്‌ ആണയിട്ട്‌ ഇങ്ങനെ സത്യം ചെയ്‌തു: “എല്ലാ കഷ്ടങ്ങളിൽനി​ന്നും എന്നെ വിടുവിച്ച*+ യഹോ​വ​യാ​ണെ, 30  ‘നിന്റെ മകൻ ശലോ​മോൻ എനിക്കു ശേഷം രാജാ​വാ​കും; ശലോ​മോ​നാ​യി​രി​ക്കും എന്റെ സ്ഥാനത്ത്‌ എന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നത്‌’ എന്നു ഞാൻ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ നിന്നോ​ടു ചെയ്‌ത സത്യം ഇന്നു ഞാൻ നിവർത്തി​ക്കും.” 31  അപ്പോൾ ബത്ത്‌-ശേബ രാജാ​വി​ന്റെ മുന്നിൽ കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രിച്ച്‌ ഇങ്ങനെ പറഞ്ഞു: “എന്റെ യജമാ​ന​നായ ദാവീദ്‌ രാജാവ്‌ ദീർഘാ​യു​സ്സാ​യി​രി​ക്കട്ടെ!” 32  ഉടനെ ദാവീദ്‌ രാജാവ്‌ പറഞ്ഞു: “പുരോ​ഹി​ത​നായ സാദോ​ക്കി​നെ​യും നാഥാൻ പ്രവാ​ച​ക​നെ​യും യഹോ​യാ​ദ​യു​ടെ മകൻ ബനയയെയും+ വരുത്തുക.”+ അവർ രാജാ​വി​ന്റെ മുന്നിൽ എത്തി. 33  രാജാവ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ എന്റെ മകനായ ശലോ​മോ​നെ എന്റെ കോവർകഴുതയുടെ* പുറത്ത്‌ കയറ്റി+ നിങ്ങളു​ടെ യജമാ​നന്റെ ദാസന്മാ​രെ​യും കൂട്ടി ഗീഹോനിലേക്കു+ പോകണം. 34  അവിടെവെച്ച്‌ സാദോ​ക്ക്‌ പുരോ​ഹി​ത​നും നാഥാൻ പ്രവാ​ച​ക​നും ചേർന്ന്‌ ശലോ​മോ​നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി അഭിഷേകം+ ചെയ്യണം. അതിനു ശേഷം കൊമ്പു വിളിച്ച്‌, ‘ശലോ​മോൻ രാജാവ്‌ നീണാൾ വാഴട്ടെ!’+ എന്നു വിളി​ച്ചു​പ​റ​യണം. 35  പിന്നെ നിങ്ങൾ ശലോ​മോ​ന്റെ പിന്നാലെ വരണം. ശലോ​മോൻ വന്ന്‌ എന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കട്ടെ, എനിക്കു പകരം രാജാ​വാ​കട്ടെ. ഞാൻ ശലോ​മോ​നെ ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും മേൽ നായക​നാ​യി നിയമി​ക്കും.” 36  ഉടനെ യഹോ​യാ​ദ​യു​ടെ മകൻ ബനയ രാജാ​വി​നോ​ടു പറഞ്ഞു: “ആമേൻ! എന്റെ യജമാ​ന​നായ രാജാ​വി​ന്റെ ദൈവ​മായ യഹോവ ഇക്കാര്യം സ്ഥിരീ​ക​രി​ക്കട്ടെ. 37  എന്റെ യജമാ​ന​നായ രാജാ​വി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ യഹോവ ശലോ​മോ​ന്റെ​കൂ​ടെ​യു​മു​ണ്ടാ​യി​രി​ക്കട്ടെ.+ ദൈവം ശലോ​മോ​ന്റെ സിംഹാ​സനം എന്റെ യജമാ​ന​നായ ദാവീദ്‌ രാജാ​വി​ന്റെ സിംഹാ​സ​ന​ത്തെ​ക്കാൾ ശ്രേഷ്‌ഠ​മാ​ക്കട്ടെ.”+ 38  അങ്ങനെ സാദോ​ക്ക്‌ പുരോ​ഹി​ത​നും നാഥാൻ പ്രവാ​ച​ക​നും യഹോ​യാ​ദ​യു​ടെ മകൻ ബനയയും+ കെരാ​ത്യ​രും പ്ലേത്യരും+ ചേർന്ന്‌ ശലോ​മോ​നെ ദാവീദ്‌ രാജാ​വി​ന്റെ കോവർക​ഴു​ത​യു​ടെ പുറത്ത്‌ കയറ്റി+ ഗീഹോനിലേക്കു+ കൊണ്ടു​പോ​യി. 39  സാദോക്ക്‌ പുരോ​ഹി​തൻ കൂടാരത്തിൽനിന്ന്‌+ തൈലക്കൊമ്പ്‌+ എടുത്ത്‌ ശലോ​മോ​നെ അഭി​ഷേകം ചെയ്‌തു.+ അപ്പോൾ അവർ കൊമ്പു വിളിച്ചു. ജനം മുഴുവൻ, “ശലോ​മോൻ രാജാവ്‌ നീണാൾ വാഴട്ടെ!” എന്ന്‌ ആർത്തു​വി​ളി​ച്ചു. 40  പിന്നെ അവരെ​ല്ലാം കുഴൽ ഊതി, വലിയ സന്തോ​ഷ​ത്തോ​ടെ ശലോ​മോ​നെ അനുഗ​മി​ച്ചു. ഭൂമി പിളരും​വി​ധം അവരുടെ ആരവം മുഴങ്ങി.+ 41  ഭക്ഷണം കഴിഞ്ഞ്‌ ഇരിക്കുന്ന സമയത്ത്‌+ അദോ​നി​യ​യും അയാളു​ടെ എല്ലാ അതിഥി​ക​ളും ഈ ആരവം കേട്ടു. കാഹള​ത്തി​ന്റെ ശബ്ദം കേട്ട ഉടനെ യോവാ​ബ്‌, “നഗരത്തിൽ എന്താണ്‌ ഇത്ര ഒച്ചയും ബഹളവും” എന്നു ചോദി​ച്ചു. 42  അയാൾ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അബ്യാ​ഥാർ പുരോ​ഹി​തന്റെ മകൻ യോനാഥാൻ+ അവി​ടേക്കു വന്നു. അദോ​നിയ അയാ​ളോട്‌, “വീരപു​രു​ഷാ,* കടന്നു​വരൂ; ഒരു നല്ല വാർത്ത​യു​മാ​യി​ട്ടാ​യി​രി​ക്കും നീ വന്നിരി​ക്കു​ന്നത്‌, അല്ലേ” എന്നു ചോദി​ച്ചു. 43  എന്നാൽ യോനാ​ഥാൻ അദോ​നി​യ​യോട്‌: “അല്ല! നമ്മുടെ യജമാ​ന​നായ ദാവീദ്‌ രാജാവ്‌ ശലോ​മോ​നെ രാജാ​വാ​ക്കി. 44  രാജാവ്‌ സാദോ​ക്ക്‌ പുരോ​ഹി​ത​നെ​യും നാഥാൻ പ്രവാ​ച​ക​നെ​യും യഹോ​യാ​ദ​യു​ടെ മകൻ ബനയ​യെ​യും കെരാ​ത്യ​രെ​യും പ്ലേത്യ​രെ​യും ശലോ​മോ​ന്റെ​കൂ​ടെ അയച്ചു. അവർ ശലോ​മോ​നെ രാജാ​വി​ന്റെ കോവർക​ഴു​ത​യു​ടെ പുറത്ത്‌ എഴുന്ന​ള്ളിച്ച്‌ കൊണ്ടു​പോ​യി.+ 45  പിന്നെ സാദോ​ക്ക്‌ പുരോ​ഹി​ത​നും നാഥാൻ പ്രവാ​ച​ക​നും ഗീഹോ​നിൽവെച്ച്‌ ശലോ​മോ​നെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു. അതിനു ശേഷം അവർ വളരെ സന്തോ​ഷ​ത്തോ​ടെ തിരി​ച്ചു​പോ​യി. നഗരം മുഴുവൻ ആഹ്ലാദ​ത്തി​മിർപ്പി​ലാണ്‌. ആ ആരവമാ​ണു നിങ്ങൾ കേട്ടത്‌. 46  അതു മാത്രമല്ല, ശലോ​മോൻ രാജസിം​ഹാ​സ​ന​ത്തിൽ ഉപവി​ഷ്ട​നാ​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 47  കൂടാതെ രാജാ​വി​ന്റെ ദാസന്മാർ നമ്മുടെ യജമാ​ന​നായ ദാവീദ്‌ രാജാ​വി​ന്റെ അടുത്ത്‌ വന്ന്‌ രാജാ​വി​നെ അനു​മോ​ദി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: ‘അങ്ങയുടെ ദൈവം ശലോ​മോ​ന്റെ പേര്‌ അങ്ങയുടെ പേരി​നെ​ക്കാൾ ശ്രേഷ്‌ഠ​മാ​ക്കട്ടെ. ദൈവം ശലോ​മോ​ന്റെ സിംഹാ​സനം അങ്ങയുടെ സിംഹാ​സ​ന​ത്തെ​ക്കാൾ ഉന്നതമാ​ക്കട്ടെ.’ അപ്പോൾ രാജാവ്‌ കിടക്ക​യിൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. 48  രാജാവും ഇങ്ങനെ പറഞ്ഞു: ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. എന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ ഒരാളെ ദൈവം ഇന്നു തന്നിരി​ക്കു​ന്നു. അതു സ്വന്തം കണ്ണു​കൊണ്ട്‌ കാണാൻ എന്നെ അനുവ​ദി​ക്കു​ക​യും ചെയ്‌തു!’” 49  അദോനിയ ക്ഷണിച്ചു​വ​രു​ത്തി​യ​വ​രെ​ല്ലാം അപ്പോൾ ഭയന്നു​വി​റച്ചു. എല്ലാവ​രും എഴു​ന്നേറ്റ്‌ അവരവ​രു​ടെ വഴിക്കു പോയി. 50  അദോനിയയ്‌ക്കും ശലോ​മോ​നെ പേടി​യാ​യി. അയാൾ ഓടി​ച്ചെന്ന്‌ യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽ പിടിച്ചു.+ 51  അപ്പോൾ ശലോ​മോന്‌ ഇങ്ങനെ വിവരം കിട്ടി: “ഇതാ, രാജാ​വി​നെ പേടിച്ച്‌ അദോ​നിയ ചെന്ന്‌ യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽ പിടി​ച്ചി​രി​ക്കു​ന്നു! ‘അടിയനെ വാളു​കൊണ്ട്‌ കൊല്ലി​ല്ലെന്നു ശലോ​മോൻ രാജാവ്‌ സത്യം ചെയ്യട്ടെ!’ എന്നാണ്‌ അയാൾ പറയു​ന്നത്‌.” 52  അപ്പോൾ ശലോ​മോൻ പറഞ്ഞു: “അയാൾ യോഗ്യ​മാ​യാ​ണു പെരു​മാ​റു​ന്ന​തെ​ങ്കിൽ അയാളു​ടെ ഒരു രോമം​പോ​ലും നിലത്ത്‌ വീഴില്ല. മറിച്ച്‌, അദോ​നി​യ​യിൽ എന്തെങ്കി​ലും തെറ്റു കണ്ടെത്തിയാൽ+ അയാൾ മരിക്കു​ക​തന്നെ ചെയ്യും.” 53  അദോനിയയെ യാഗപീ​ഠ​ത്തിൽനിന്ന്‌ ഇറക്കി​ക്കൊ​ണ്ടു​വ​രാൻ ശലോ​മോൻ രാജാവ്‌ ആളയച്ചു. അദോ​നിയ വന്ന്‌ ശലോ​മോൻ രാജാ​വി​നെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. അപ്പോൾ ശലോ​മോൻ അദോ​നി​യ​യോട്‌, “വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളുക” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

അക്ഷ. “തന്റെ മുന്നിൽ ഓടാൻ.”
അഥവാ “അയാളെ വേദനി​പ്പി​ച്ചില്ല; ശകാരി​ച്ചില്ല.”
അഥവാ “വീണ്ടെ​ടുത്ത.”
അഥവാ “പെൺകോ​വർക​ഴു​ത​യു​ടെ.”
അഥവാ “യോഗ്യ​നായ പുരുഷാ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം