തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 4:1-18

4  അവസാ​ന​മാ​യി സഹോ​ദ​ര​ങ്ങളേ, ഒരു കാര്യം​കൂ​ടെ പറയട്ടെ: ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന രീതിയിൽ+ എങ്ങനെ ജീവി​ക്കാമെന്നു ഞങ്ങളിൽനി​ന്ന്‌ നിങ്ങൾക്കു നിർദേ​ശങ്ങൾ കിട്ടി​യി​ട്ടു​ണ്ട​ല്ലോ. നിങ്ങൾ അങ്ങനെ ജീവി​ക്കു​ന്നു​മുണ്ട്‌. പക്ഷേ നിങ്ങൾ അതിൽ ഇനിയും പുരോ​ഗ​മി​ക്ക​ണമെ​ന്നാ​ണു കർത്താ​വായ യേശു​വി​ന്റെ പേരിൽ ഞങ്ങൾ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ക​യും അഭ്യർഥി​ക്കു​ക​യും ചെയ്യു​ന്നത്‌.  കർത്താവായ യേശു​വി​ലൂ​ടെ ഞങ്ങൾ നിങ്ങൾക്കു തന്ന നിർദേ​ശങ്ങൾ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​താ​ണ​ല്ലോ.  നിങ്ങൾ ലൈം​ഗിക അധാർമികതയിൽനിന്ന്‌*+ അകന്നി​രി​ക്ക​ണമെ​ന്നും വിശുദ്ധരായിരിക്കണമെന്നും+ ആണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം.  വിശുദ്ധിയിലും+ മാനത്തി​ലും സ്വന്തം ശരീരത്തെ* വരുതി​യിൽ നിറുത്താൻ+ നിങ്ങൾ ഓരോ​രു​ത്ത​രും അറിഞ്ഞി​രി​ക്കണം.  അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ+ നിങ്ങൾ അനിയന്ത്രി​ത​മായ കാമാവേശത്തോടെ+ ആർത്തി​പൂണ്ട്‌ നടക്കരു​ത്‌.  ഇക്കാര്യത്തിൽ ആരും പരിധി​ക്ക​പ്പു​റം പോകു​ക​യോ സഹോ​ദ​രനെ മുത​ലെ​ടു​ക്കു​ക​യോ അരുത്‌. കാരണം ഇതി​നെ​ല്ലാം യഹോവ* ശിക്ഷ നടപ്പാ​ക്കും. ഞങ്ങൾ നേര​ത്തേ​തന്നെ ഇതു നിങ്ങ​ളോ​ടു പറഞ്ഞി​ട്ടു​ള്ള​താണ്‌, ശക്തമായ മുന്നറി​യി​പ്പും തന്നിട്ടു​ണ്ട്‌.  കാരണം അശുദ്ധ​രാ​യി​രി​ക്കാ​നല്ല, വിശുദ്ധരായിരിക്കാനാണു+ ദൈവം നമ്മളെ വിളി​ച്ചി​രി​ക്കു​ന്നത്‌.  അതുകൊണ്ട്‌ ഇക്കാര്യ​ങ്ങൾ വകവെ​ക്കാ​ത്ത​യാൾ മനുഷ്യ​നെയല്ല, നിങ്ങൾക്കു പരിശുദ്ധാത്മാവിനെ+ തരുന്ന ദൈവത്തെ​യാ​ണു വകവെ​ക്കാ​തി​രി​ക്കു​ന്നത്‌.+  എന്തായാലും സഹോദരസ്‌നേഹത്തെക്കുറിച്ച്‌+ ഞങ്ങൾ നിങ്ങൾക്ക്‌ എഴു​തേ​ണ്ട​തില്ല. അന്യോ​ന്യം സ്‌നേഹിക്കാൻ+ ദൈവം​തന്നെ നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ണ്ട​ല്ലോ. 10  വാസ്‌തവത്തിൽ, മാസിഡോ​ണി​യ​യിലെ​ങ്ങു​മുള്ള സഹോ​ദ​ര​ങ്ങളോടെ​ല്ലാം നിങ്ങൾ ഇപ്പോൾത്തന്നെ സ്‌നേ​ഹത്തോ​ടെ പെരു​മാ​റു​ന്നുണ്ട്‌. എങ്കിലും സഹോ​ദ​ര​ങ്ങളേ, ഇനിയും കൂടുതൽ പുരോ​ഗതി വരുത്താൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. 11  ഞങ്ങൾ നിങ്ങ​ളോ​ടു നിർദേ​ശി​ച്ച​തുപോ​ലെ അടങ്ങിയൊ​തു​ങ്ങി കഴിയാനും*+ സ്വന്തം കാര്യം നോക്കി,+ സ്വന്ത​കൈ​കൊ​ണ്ട്‌ ജോലി ചെയ്‌ത്‌ ജീവിക്കാനും+ ആത്മാർഥ​മാ​യി ശ്രമി​ക്കുക. 12  അങ്ങനെയായാൽ, പുറത്തു​ള്ള​വ​രു​ടെ മുന്നിൽ+ നിങ്ങൾക്കു മാന്യ​തയോ​ടെ നടക്കാ​നാ​കും; നിങ്ങൾക്ക്‌ ഒന്നിനും ഒരു കുറവു​ണ്ടാ​കു​ക​യു​മില്ല. 13  സഹോദരങ്ങളേ, മരിച്ച്‌ ഉറക്കത്തിലായവരെക്കുറിച്ച്‌+ നിങ്ങൾ അറിവി​ല്ലാ​ത്ത​വ​രാ​യി​രി​ക്ക​രുത്‌ എന്നാണു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ​യാ​കുമ്പോൾ ഒരു പ്രത്യാശയുമില്ലാത്ത+ മറ്റുള്ള​വരെപ്പോ​ലെ നിങ്ങൾക്കു ദുഃഖിക്കേ​ണ്ടി​വ​രില്ല. 14  യേശു മരിക്കു​ക​യും ഉയിർത്തെഴുന്നേൽക്കുകയും+ ചെയ്‌തെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു​ണ്ട​ല്ലോ. അങ്ങനെയെ​ങ്കിൽ, യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി മരണത്തിൽ നിദ്രകൊ​ണ്ട​വരെ​യും ദൈവം ഉയിർപ്പി​ച്ച്‌ യേശു​വിനോടൊ​പ്പം കൊണ്ടു​വ​രും.+ 15  യഹോവയുടെ* വചനത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഞങ്ങൾ ഒരു കാര്യം നിങ്ങ​ളോ​ടു പറയാം: നമ്മുടെ കൂട്ടത്തിൽ കർത്താ​വി​ന്റെ സാന്നി​ധ്യ​സ​മ​യത്ത്‌ ജീവ​നോ​ടെ ബാക്കി​യു​ള്ളവർ, അതി​നോ​ടകം മരിച്ചവരെക്കാൾ* മുമ്പന്മാ​രാ​കില്ല. 16  കാരണം അധികാ​ര​സ്വ​ര​ത്തി​ലുള്ള ആഹ്വാ​നത്തോ​ടും മുഖ്യദൂതന്റെ+ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹളത്തോ​ടും കൂടെ കർത്താവ്‌ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രുമ്പോൾ ക്രിസ്‌തു​വിനോ​ടുള്ള യോജി​പ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെ​ഴുന്നേൽക്കും.+ 17  അതിനു ശേഷം, അവരോടൊ​പ്പം ആകാശ​ത്തിൽ കർത്താ​വി​നെ എതി​രേൽക്കാൻവേണ്ടി,+ നമ്മുടെ കൂട്ടത്തിൽ ജീവ​നോ​ടെ ബാക്കി​യു​ള്ള​വരെ മേഘങ്ങളിൽ+ എടുക്കും. അങ്ങനെ, നമ്മൾ എപ്പോ​ഴും കർത്താ​വിന്റെ​കൂടെ​യാ​യി​രി​ക്കും.+ 18  അതുകൊണ്ട്‌ ഇക്കാര്യ​ങ്ങൾ പറഞ്ഞ്‌ പരസ്‌പരം ആശ്വസി​പ്പി​ച്ചുകൊ​ണ്ടി​രി​ക്കുക.

അടിക്കുറിപ്പുകള്‍

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “പാത്രത്തെ.”
അനു. എ5 കാണുക.
അഥവാ “ശാന്തമാ​യൊ​രു ജീവിതം നയിക്കാ​നും.”
അനു. എ5 കാണുക.
അക്ഷ. “ഉറങ്ങി​യ​വ​രെ​ക്കാൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം