കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 4:1-21

4  ക്രിസ്‌തു​വി​ന്റെ വേലക്കാരും* ദൈവ​ത്തി​ന്റെ പാവനരഹസ്യങ്ങളുടെ+ കാര്യ​സ്ഥ​ന്മാ​രും ആയിട്ടാ​ണ്‌ എല്ലാവ​രും ഞങ്ങളെ കാണേ​ണ്ടത്‌.  കാര്യസ്ഥന്മാരിൽനിന്ന്‌ സാധാരണ പ്രതീ​ക്ഷി​ക്കു​ന്നതു വിശ്വ​സ്‌ത​ത​യാണ്‌.  നിങ്ങളോ മനുഷ്യ​രു​ടെ ഒരു കോട​തി​യോ എന്നെ വിചാരണ ചെയ്‌താൽ ഞാൻ അതു കാര്യ​മാ​ക്കില്ല. ശരിക്കും പറഞ്ഞാൽ, ഞാൻപോ​ലും എന്നെ വിചാരണ ചെയ്യു​ന്നില്ല.  കാരണം ഞാൻ എന്തെങ്കി​ലും തെറ്റു ചെയ്‌ത​താ​യി എനിക്കു തോന്നു​ന്നില്ല. എന്നാൽ അതു​കൊണ്ട്‌ ഞാൻ നീതി​മാ​നാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യു​ന്നത്‌ യഹോ​വ​യാണ്‌.*+  അതുകൊണ്ട്‌ നിശ്ചയി​ച്ചി​രി​ക്കുന്ന സമയമാ​കു​ന്ന​തു​വരെ, അതായത്‌ കർത്താവ്‌ വരുന്ന​തു​വരെ, വിധി​ക്ക​രുത്‌.+ ദൈവം ഇരുട്ടി​ന്റെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​ക്കി ഹൃദയ​ത്തി​ലെ ചിന്തകൾ പരസ്യ​മാ​ക്കും. അപ്പോൾ, അർഹി​ക്കുന്ന പ്രശംസ ഓരോ​രു​ത്തർക്കും ദൈവ​ത്തിൽനിന്ന്‌ കിട്ടും.+  സഹോദരങ്ങളേ, ഇക്കാര്യ​ങ്ങളെ​ല്ലാം എന്നെയും അപ്പൊല്ലോസിനെയും+ വെച്ച്‌ ഞാൻ പറഞ്ഞതു നിങ്ങളു​ടെ നന്മയ്‌ക്കുവേ​ണ്ടി​യാണ്‌. “എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോക​രുത്‌” എന്നു പറയു​ന്ന​തി​ന്റെ അർഥം നിങ്ങൾ മനസ്സി​ലാ​ക്കാ​നും നിങ്ങൾ അഹങ്കരിച്ചിട്ട്‌+ ഒരാളെ എതിർക്കു​ക​യോ മറ്റൊ​രാ​ളെ അനുകൂ​ലി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കാ​നും ആണ്‌ ഞാൻ ഇതെല്ലാം പറഞ്ഞത്‌.  നിനക്കു മറ്റുള്ള​വരെ​ക്കാൾ എന്താണു പ്രത്യേ​കത? ലഭിച്ച​ത​ല്ലാ​തെ നിനക്ക്‌ എന്തെങ്കി​ലും സ്വന്തമാ​യി​ട്ടു​ണ്ടോ?+ ലഭിച്ച​താണെ​ങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോ​ലെ നീ അഹങ്കരി​ക്കു​ന്നത്‌ എന്തിനാ​ണ്‌?  നിങ്ങൾ എല്ലാം തികഞ്ഞ​വ​രായെ​ന്നാ​ണോ? നിങ്ങൾ സമ്പന്നരാ​യി​ക്ക​ഴിഞ്ഞെ​ന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജാ​ക്ക​ന്മാ​രാ​യി ഭരണവും തുടങ്ങി​യോ?+ നിങ്ങൾ ഭരിക്കാൻ തുടങ്ങിയെ​ങ്കിൽ എത്ര നന്നായി​രു​ന്നു! അപ്പോൾ ഞങ്ങൾക്കും നിങ്ങളുടെ​കൂ​ടെ ഭരിക്കാ​മാ​യി​രു​ന്ന​ല്ലോ.+  ഞങ്ങൾ ലോക​ത്തി​നും ദൂതന്മാർക്കും മനുഷ്യർക്കും വേദി​യി​ലെ ഒരു ദൃശ്യ​വി​രു​ന്നാ​യി​രി​ക്കു​ന്നു.+ മരണത്തി​നു വിധിക്കപ്പെട്ടവരായി+ പ്രദർശ​ന​ത്തി​ന്റെ ഏറ്റവും ഒടുവിൽ രംഗത്ത്‌ വരാനി​രി​ക്കു​ന്ന​വരെപ്പോ​ലെ അപ്പോ​സ്‌ത​ല​ന്മാ​രായ ഞങ്ങളെ ദൈവം നിറു​ത്തി​യി​രി​ക്കു​ക​യാണെന്ന്‌ എനിക്കു തോന്നു​ന്നു. 10  ക്രിസ്‌തു നിമിത്തം ഞങ്ങൾ വിഡ്‌ഢി​കൾ;+ എന്നാൽ നിങ്ങൾ ക്രിസ്‌തു​വിൽ വിവേ​കി​കൾ. ഞങ്ങൾ ദുർബലർ; നിങ്ങളോ ബലവാ​ന്മാർ. നിങ്ങൾ ആദരണീ​യർ; എന്നാൽ ഞങ്ങൾ അപമാ​നി​തർ. 11  ഈ സമയം​വരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ്‌ കഴിഞ്ഞി​ട്ടു​ള്ളത്‌. പലപ്പോ​ഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്‌ത്ര​മോ കിടക്കാൻ കിടപ്പാ​ട​മോ ഇല്ലായി​രു​ന്നു. 12  സ്വന്തകൈകൊണ്ട്‌ അധ്വാ​നി​ച്ചാ​ണു ഞങ്ങൾ ജീവി​ച്ചത്‌.+ ഞങ്ങളെ അപമാ​നി​ക്കുമ്പോൾ ഞങ്ങൾ അനു​ഗ്ര​ഹി​ക്കു​ന്നു.+ ഞങ്ങളെ ഉപദ്ര​വി​ക്കുമ്പോൾ ഞങ്ങൾ ക്ഷമയോ​ടെ അതെല്ലാം സഹിക്കു​ന്നു.+ 13  ഞങ്ങളെക്കുറിച്ച്‌ അപവാദം പറയു​മ്പോൾ ഞങ്ങൾ സൗമ്യ​മാ​യി മറുപടി പറയുന്നു.*+ ഇന്നുവരെ ഞങ്ങൾ ലോക​ത്തി​ന്റെ എച്ചിലും* എല്ലാത്തിന്റെ​യും ഉച്ഛിഷ്ട​വും ആണ്‌. 14  നിങ്ങളെ നാണംകെ​ടു​ത്താ​നല്ല, എന്റെ പ്രിയ​മ​ക്കളെപ്പോ​ലെ ഗുണ​ദോ​ഷി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ എഴുതു​ന്നത്‌. 15  ക്രിസ്‌തുവിൽ നിങ്ങൾക്ക്‌ 10,000 രക്ഷാകർത്താ​ക്ക​ളു​ണ്ടാ​യി​രി​ക്കാം.* പക്ഷേ പിതാ​ക്ക​ന്മാർ അധിക​മില്ല. നിങ്ങളെ അറിയിച്ച സന്തോ​ഷ​വാർത്ത​യി​ലൂ​ടെ ക്രിസ്‌തുയേ​ശു​വിൽ ഞാൻ നിങ്ങൾക്കു പിതാ​വാ​യ​ല്ലോ.+ 16  അതുകൊണ്ട്‌ എന്നെ അനുക​രി​ക്കാൻ ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.+ 17  അതിനുവേണ്ടിയാണ്‌ ഞാൻ തിമൊഥെയൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നത്‌. തിമൊ​ഥെ​യൊ​സ്‌ എനിക്കു കർത്താ​വിൽ വിശ്വ​സ്‌ത​നായ പ്രിയ​മ​ക​നാണ്‌. ക്രിസ്‌തുയേ​ശു​വി​ന്റെ സേവന​ത്തിൽ ഞാൻ പിൻപ​റ്റുന്ന രീതികൾ* തിമൊ​ഥെ​യൊ​സ്‌ നിങ്ങളെ ഓർമി​പ്പി​ക്കും.+ ഞാൻ എല്ലായി​ട​ത്തും എല്ലാ സഭകൾക്കും പഠിപ്പി​ച്ചുകൊ​ടു​ക്കുന്ന രീതികൾ തിമൊ​ഥെ​യൊ​സ്‌ അതേപടി നിങ്ങൾക്കും പറഞ്ഞു​ത​രും. 18  ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരില്ലെന്ന മട്ടിൽ ചിലർ അഹങ്കരി​ക്കു​ന്നുണ്ട്‌. 19  എന്നാൽ യഹോവയുടെ* ഇഷ്ടമെ​ങ്കിൽ ഞാൻ വൈകാതെ​തന്നെ നിങ്ങളു​ടെ അടുത്ത്‌ വരും. അഹങ്കാ​രി​ക​ളു​ടെ വാക്കുകൾ കേൾക്കാ​നല്ല, അവർ ദൈവ​ശ​ക്തി​യു​ള്ള​വ​രാ​ണോ എന്നു കണ്ടറി​യാ​നാ​ണു ഞാൻ വരുന്നത്‌. 20  ദൈവരാജ്യം വാക്കു​ക​ളി​ലൂടെയല്ല, ദൈവ​ശ​ക്തി​യി​ലൂടെ​യാ​ണ​ല്ലോ പ്രകട​മാ​കു​ന്നത്‌. 21  നിങ്ങൾക്ക്‌ ഏതാണ്‌ ഇഷ്ടം? ഞാൻ ഒരു വടിയു​മാ​യി വരുന്ന​താ​ണോ,+ അതോ സ്‌നേ​ഹത്തോ​ടും സൗമ്യ​തയോ​ടും കൂടെ വരുന്ന​താ​ണോ?

അടിക്കുറിപ്പുകള്‍

അഥവാ “ക്രിസ്‌തു​വി​നു കീഴി​ലു​ള്ള​വ​രും.”
അനു. എ5 കാണുക.
അക്ഷ. “ഞങ്ങൾ യാചി​ക്കു​ന്നു.”
അഥവാ “ചവറും.”
അഥവാ “ഗുരു​ക്ക​ന്മാ​രു​ണ്ടാ​യി​രി​ക്കാം.”
അക്ഷ. “എന്റെ വഴികൾ.”
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം