1 കൊരിന്ത്യർ 2:1-16

2  അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ഞാൻ ദൈവ​ത്തി​ന്റെ പാവനരഹസ്യം+ അറിയി​ക്കാൻ നിങ്ങളു​ടെ അടുത്ത്‌ വന്നപ്പോൾ വാക്‌ചാതുര്യമുള്ളവനെന്നു+ കാണി​ക്കാ​നോ വലിയ ബുദ്ധി​മാനെന്നു വരുത്താ​നോ ശ്രമി​ച്ചില്ല.  സ്‌തംഭത്തിലേറ്റി വധിച്ച യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ+ മറ്റൊ​ന്നിനെ​ക്കു​റി​ച്ചും അറിയാത്ത ഒരാളാ​യി നിങ്ങൾക്കി​ട​യിൽ കഴിയാ​മെന്നു ഞാൻ തീരു​മാ​നി​ച്ചു.  ഭയന്നുവിറച്ച്‌ ദുർബ​ല​നാ​യാ​ണു ഞാൻ നിങ്ങളു​ടെ അടുത്ത്‌ വന്നത്‌.  ഞാൻ സംസാ​രി​ച്ച​തും പ്രസം​ഗി​ച്ച​തും ജ്ഞാനത്തി​ന്റെ വശീക​ര​ണ​വാ​ക്കു​കൾ ഉപയോ​ഗി​ച്ചല്ല. ദൈവാ​ത്മാ​വി​ന്റെ ശക്തിയാ​ണ്‌ എന്റെ വാക്കു​ക​ളിൽ തെളി​ഞ്ഞു​നി​ന്നത്‌.+  നിങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം മനുഷ്യ​രു​ടെ ജ്ഞാനമല്ല, ദൈവ​ത്തി​ന്റെ ശക്തിയാ​ണ്‌ എന്നു വരാൻവേ​ണ്ടി​യാ​ണു ഞാൻ അങ്ങനെ ചെയ്‌തത്‌.  നമ്മൾ ഇപ്പോൾ ജ്ഞാനം സംസാ​രി​ക്കു​ന്നതു പക്വത​യു​ള്ള​വർക്കി​ട​യി​ലാണ്‌.+ അത്‌ ഈ വ്യവസ്ഥി​തി​യുടെ​യോ ഈ വ്യവസ്ഥിതിയുടെ* നശിക്കാ​നി​രി​ക്കുന്ന ഭരണാ​ധി​കാ​രി​ക​ളുടെ​യോ ജ്ഞാനമല്ല,+  മറിച്ച്‌ പാവന​ര​ഹ​സ്യ​ത്തി​ലെ ദൈവ​ജ്ഞാ​നം,+ മറഞ്ഞി​രി​ക്കുന്ന ദൈവ​ജ്ഞാ​നം, ആണ്‌. അതു നമ്മുടെ മഹത്ത്വ​ത്തി​നാ​യി യുഗങ്ങൾക്കു* മുമ്പേ ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ച​താണ്‌.  ഈ ജ്ഞാനം ഈ വ്യവസ്ഥിതിയുടെ* ഭരണാ​ധി​കാ​രി​ക​ളിൽ ആരും അറിഞ്ഞില്ല.+ അവർ അത്‌ അറിഞ്ഞി​രുന്നെ​ങ്കിൽ മഹിമാ​ധ​ന​നായ കർത്താ​വി​നെ കൊന്നു​ക​ള​യി​ല്ലാ​യി​രു​ന്നു.*  “തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കുവേണ്ടി ദൈവം ഒരുക്കി​യി​ട്ടു​ള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടി​ട്ടില്ല, മനുഷ്യ​മ​ന​സ്സി​നു വിഭാ​വ​നചെ​യ്യാൻപോ​ലും കഴിഞ്ഞി​ട്ടില്ല” എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+ 10  എന്നാൽ നമുക്കു ദൈവം തന്റെ ആത്മാവി​ലൂ​ടെ അവ വെളിപ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു.+ ആത്മാവ്‌+ എല്ലാ കാര്യ​ങ്ങ​ളും, എന്തിന്‌, ഗഹനമായ ദൈവകാര്യങ്ങൾപോലും+ അന്വേ​ഷി​ച്ച​റി​യു​ന്നു. 11  മനുഷ്യന്റെ ചിന്തകൾ അയാളു​ടെ ഉള്ളിലുള്ള ആത്മാവിനല്ലാതെ* വേറെ ആർക്കാണ്‌ അറിയാ​വു​ന്നത്‌? അങ്ങനെ​തന്നെ, ദൈവ​ത്തി​ന്റെ ചിന്തക​ളും ദൈവാ​ത്മാ​വി​ന​ല്ലാ​തെ ആർക്കും അറിയില്ല. 12  നമുക്കു കിട്ടി​യി​രി​ക്കു​ന്നതു ലോക​ത്തി​ന്റെ ആത്മാവല്ല ദൈവ​ത്തിൽനി​ന്നുള്ള ആത്മാവാ​ണ്‌.+ അങ്ങനെ, ദൈവം നമുക്കു കനിഞ്ഞു​ത​ന്നി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു കഴിയു​ന്നു. 13  മനുഷ്യജ്ഞാനത്തിൽനിന്ന്‌ പഠിച്ച വാക്കുകൾ ഉപയോ​ഗി​ച്ചല്ല,+ ദൈവാ​ത്മാവ്‌ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു+ ഞങ്ങൾ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നത്‌. അങ്ങനെ, ഞങ്ങൾ ആത്മീയ​കാ​ര്യ​ങ്ങൾ ആത്മീയ​വാ​ക്കു​കൾകൊണ്ട്‌ വിശദീ​ക​രി​ക്കു​ന്നു. 14  ജഡികമനുഷ്യൻ* ദൈവാ​ത്മാ​വിൽനി​ന്നുള്ള കാര്യങ്ങൾ സ്വീക​രി​ക്കു​ന്നില്ല. അവ അയാൾക്കു വിഡ്‌ഢി​ത്ത​മാ​യി തോന്നു​ന്നു. അവ ആത്മീയ​മാ​യി വിലയി​രുത്തേ​ണ്ട​തുകൊണ്ട്‌ അയാൾക്ക്‌ അവ മനസ്സി​ലാ​ക്കാൻ സാധി​ക്കു​ന്നില്ല. 15  എന്നാൽ ആത്മീയ​മ​നു​ഷ്യൻ എല്ലാ കാര്യ​ങ്ങ​ളും വിലയി​രു​ത്തു​ന്നു.+ മറ്റുള്ള​വർക്ക്‌ അയാളെ ശരിയാ​യി വിലയി​രു​ത്താൻ കഴിയു​ന്നു​മില്ല. 16  “യഹോവയ്‌ക്ക്‌* ഉപദേശം കൊടു​ക്കാൻമാ​ത്രം ആ മനസ്സ്‌ അറിഞ്ഞ ആരാണു​ള്ളത്‌?”+ നമുക്കു പക്ഷേ ക്രിസ്‌തു​വി​ന്റെ മനസ്സുണ്ട്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “വ്യവസ്ഥി​തി​കൾക്ക്‌.”
അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “സ്‌തം​ഭ​ത്തി​ലേറ്റി വധിക്കി​ല്ലാ​യി​രു​ന്നു.”
അഥവാ “ഉള്ളിലുള്ള മനുഷ്യ​ന​ല്ലാ​തെ.”
പദാവലിയിൽ “ജഡം” കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം