ഹോശേയ 8:1-14

8  “കൊമ്പു വിളി​ക്കാൻ അതു ചുണ്ടോ​ടു ചേർത്തു​പി​ടി​ക്കൂ!+ ഒരുവൻ യഹോ​വ​യു​ടെ ഭവനത്തി​നു നേരെ ഒരു കഴുക​നെ​പ്പോ​ലെ വരുന്നു,+കാരണം, അവർ എന്റെ ഉടമ്പടി​യും എന്റെ നിയമ​വും ലംഘി​ച്ചി​രി​ക്കു​ന്നു.+   ‘എന്റെ ദൈവമേ ഞങ്ങൾ, ഈ ഇസ്രാ​യേൽ, അങ്ങയെ അറിയു​ന്നു’ എന്നു പറഞ്ഞ്‌ അവർ നിലവി​ളി​ക്കു​ന്നു.+   ഇസ്രായേൽ നല്ലതു തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു,+ ശത്രു അവരെ പിന്തു​ട​രട്ടെ!   അവർ രാജാ​ക്ക​ന്മാ​രെ നിയമി​ച്ചു, പക്ഷേ എന്റെ അറി​വോ​ടെയല്ല. അവർ പ്രഭു​ക്ക​ന്മാ​രെ നിയമി​ച്ചു, പക്ഷേ ഞാൻ അവരെ അംഗീ​ക​രി​ച്ചി​ട്ടില്ല. അവരു​ടെ​ത​ന്നെ നാശത്തിനായി+സ്വർണ​വും വെള്ളി​യും കൊണ്ട്‌ അവർ വിഗ്ര​ഹ​ങ്ങളെ ഉണ്ടാക്കി.+   ശമര്യേ, നിന്റെ കാളക്കു​ട്ടി​യെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു,+ നിങ്ങൾക്കെ​തി​രെ എന്റെ കോപം ആളിക്ക​ത്തു​ന്നു,+ എത്ര കാലം നിങ്ങൾ ഇങ്ങനെ അപരാ​ധ​വും പേറി* നടക്കും!   കാരണം, ഇസ്രാ​യേ​ലിൽനി​ന്നാണ്‌ അതിന്റെ ഉത്ഭവം. ഒരു ശില്‌പി​യു​ടെ കരവേല! അതു ദൈവമല്ല.ശമര്യ​യു​ടെ കാളക്കു​ട്ടി​യെ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും.   അവർ കാറ്റു വിതയ്‌ക്കു​ന്നു, കൊടു​ങ്കാ​റ്റു കൊയ്യും,+കതിരു​ക​ളി​ലൊ​ന്നും ധാന്യം വിളയു​ന്നില്ല,+വല്ലതും ഉണ്ടായാൽത്തന്നെ അതിൽനി​ന്ന്‌ ധാന്യ​പ്പൊ​ടി കിട്ടു​ന്നില്ല. ഇനി എന്തെങ്കി​ലും വിളഞ്ഞ്‌ പാകമാ​യാ​ലോ അതു വിദേശികൾ* തിന്നു​തീർക്കും.+   ഇസ്രായേലിനെ വിഴു​ങ്ങി​ക്ക​ള​യും!+ ആർക്കും വേണ്ടാത്ത ഒരു പാത്രം​പോ​ലെഅവർ ജനതക​ളു​ടെ ഇടയിൽ കഴി​യേ​ണ്ടി​വ​രും.+   കൂട്ടംവിട്ട ഒരു കാട്ടു​ക​ഴു​ത​യെ​പ്പോ​ലെ അവർ അസീറി​യ​യി​ലേക്കു ചെന്നു.+ കാമു​കി​മാ​രെ എഫ്രയീം കൂലി​ക്കെ​ടു​ത്തു.+ 10  ജനതകളുടെ ഇടയിൽനി​ന്ന്‌ അവർ അവരെ കൂലി​ക്കെ​ടു​ത്താ​ലും ഞാൻ അവരെ ഒന്നിച്ചു​കൂ​ട്ടും.രാജാ​വും പ്രഭു​ക്ക​ന്മാ​രും ചുമത്തുന്ന ഭാരം നിമിത്തംഅവർ കഷ്ടപ്പെ​ടും.+ 11  കാരണം എഫ്രയീം യാഗപീ​ഠങ്ങൾ പണിതു​കൂ​ട്ടി പാപം ചെയ്‌തി​രി​ക്കു​ന്നു.+ അവ അവനു പാപം ചെയ്യാ​നുള്ള യാഗപീ​ഠ​ങ്ങ​ളാ​യി​ത്തീർന്നു.+ 12  ഞാൻ ധാരാളം നിയമങ്ങൾ* അവന്‌ എഴുതി നൽകി.എന്നാൽ അതൊ​ന്നും തന്നെ ബാധി​ക്കുന്ന കാര്യ​ങ്ങളല്ല എന്നായി​രു​ന്നു അവന്റെ ഭാവം.+ 13  അവർ കാഴ്‌ചകൾ കൊണ്ടു​വന്ന്‌ എനിക്കു ബലി അർപ്പി​ക്കു​ന്നു, അതിന്റെ ഇറച്ചി തിന്നുന്നു.എന്നാൽ അതൊ​ന്നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നില്ല.+ അതു​കൊണ്ട്‌ ദൈവം അവരുടെ തെറ്റുകൾ ഓർക്കും, അവരുടെ പാപങ്ങൾക്കു ശിക്ഷ നൽകും.+ അവർ വീണ്ടും ഈജി​പ്‌തി​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു.*+ 14  ഇസ്രായേൽ തന്റെ സ്രഷ്ടാ​വി​നെ മറന്നു​ക​ളഞ്ഞു,+ അവർ ക്ഷേത്രങ്ങൾ പണിതി​രി​ക്കു​ന്നു.+യഹൂദ കോട്ട​മ​തി​ലുള്ള നഗരങ്ങൾ പണിതു​കൂ​ട്ടി​യി​രി​ക്കു​ന്നു.+ എന്നാൽ ഞാൻ അവന്റെ നഗരങ്ങ​ളി​ലേക്കു തീ അയയ്‌ക്കും.അത്‌ അവയുടെ ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “അശുദ്ധ​രാ​യി; നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കാൻ കഴിവി​ല്ലാ​തെ.”
അഥവാ “അന്യർ.”
അഥവാ “ഉപദേ​ശങ്ങൾ.”
അഥവാ “തിരി​ച്ചു​പോ​യി​രി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം