ഹോശേയ 7:1-16

7  “ഞാൻ ഇസ്രാ​യേ​ലി​നെ സുഖ​പ്പെ​ടു​ത്തു​മ്പോ​ഴെ​ല്ലാം,എഫ്രയീ​മി​ന്റെ തെറ്റും+ ശമര്യ​യു​ടെ ദുഷ്ടതയും+ വെളി​പ്പെ​ട്ടു​വ​രു​ന്നു.അവർ വഞ്ചന കാട്ടുന്നു,+ കള്ളന്മാർ അതി​ക്ര​മി​ച്ചു​ക​ട​ക്കു​ന്നു,പുറത്ത്‌ കൊള്ള​ക്കാർ വിളയാ​ടു​ന്നു.+   അവരുടെ ദുഷ്ടത​ക​ളെ​ല്ലാം ഞാൻ ഓർക്കു​മെന്ന്‌ അവർ ഹൃദയ​ത്തിൽ പറയു​ന്നില്ല,+ അവരുടെ പ്രവൃ​ത്തി​ക​ളെ​ല്ലാം അവർക്കു ചുറ്റു​മുണ്ട്‌,അവ എന്റെ കൺമു​ന്നിൽത്ത​ന്നെ​യുണ്ട്‌.   അവർ അവരുടെ ദുഷ്ടത​യാൽ രാജാ​വി​നെ​യുംവഞ്ചനയാൽ പ്രഭു​ക്ക​ന്മാ​രെ​യും സന്തോ​ഷി​പ്പി​ക്കു​ന്നു.   അവരെല്ലാം വ്യഭി​ചാ​രി​ക​ളാണ്‌,അപ്പം ഉണ്ടാക്കു​ന്ന​വന്റെ ചുട്ടു​പ​ഴുത്ത അടുപ്പു​പോ​ലെ എരിയു​ന്ന​വ​രാണ്‌.കുഴച്ച മാവ്‌ പുളി​ക്കു​ന്ന​തു​വരെ അയാൾ അതിലെ കനൽ ഇളക്കു​ന്നില്ല.   നമ്മുടെ രാജാ​വി​ന്റെ ദിവസ​ത്തിൽ പ്രഭു​ക്ക​ന്മാർ രോഗി​ക​ളാ​യി​രി​ക്കു​ന്നു,വീഞ്ഞു കുടിച്ച്‌ അവരുടെ കോപം ആളിക്ക​ത്തു​ന്നു.+ രാജാവ്‌ പരിഹാ​സി​ക​ളു​മാ​യി കൈ കോർത്തി​രി​ക്കു​ന്നു.   അടുപ്പുപോലെ എരിയുന്ന ഹൃദയ​വു​മാ​യാണ്‌ അവരുടെ വരവ്‌.* അപ്പം ഉണ്ടാക്കു​ന്ന​യാൾ രാത്രി മുഴുവൻ ഉറങ്ങുന്നു,രാവിലെ അടുപ്പിൽ തീ ആളിക്ക​ത്തു​ന്നു.   അവരെല്ലാം അടുപ്പു​പോ​ലെ ചൂടു​പി​ടി​ച്ചവർ.അവരുടെ ഭരണാധികാരികളെ* അവർ വിഴു​ങ്ങു​ന്നു, അവരുടെ രാജാ​ക്ക​ന്മാ​രെ​ല്ലാം വീണി​രി​ക്കു​ന്നു,+അവരിൽ ഒരാൾപ്പോ​ലും എന്നെ വിളി​ക്കു​ന്നില്ല.+   എഫ്രയീം, ജനതക​ളോട്‌ ഇടകലർന്നി​രി​ക്കു​ന്നു,+ ഒരു വശം മാത്രം വെന്ത അപ്പം​പോ​ലെ​യാണ്‌ അവൻ.   അന്യർ അവന്റെ ശക്തി കവർന്നി​രി​ക്കു​ന്നു,+ അവനോ അത്‌ അറിയു​ന്നില്ല. അവന്റെ തല മുഴുവൻ നരച്ചി​രി​ക്കു​ന്നു, അവനോ അതു കാണു​ന്നില്ല. 10  ഇസ്രായേലിന്റെ അഹങ്കാരം അവന്‌ എതിരെ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു,+എന്നാൽ അവർ അവരുടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങു​ന്നില്ല,+ഇത്ര​യൊ​ക്കെ​യാ​യി​ട്ടും അവർ ദൈവ​ത്തി​ലേക്കു നോക്കു​ന്നില്ല. 11  എഫ്രയീം ബുദ്ധി​യും ബോധവും* ഇല്ലാത്ത ഒരു പ്രാവ്‌!+ അവർ സഹായ​ത്തി​നാ​യി ഈജി​പ്‌തി​നെ വിളിച്ചു,+ അസീറി​യയെ ആശ്രയി​ച്ചു.+ 12  അവർ പോകു​ന്നി​ട​ത്തെ​ല്ലാം ഞാൻ അവരുടെ മേൽ വല വിരി​ക്കും. ആകാശത്തെ പക്ഷിക​ളെ​പ്പോ​ലെ ഞാൻ അവരെ താഴെ വീഴി​ക്കും. ആ ജനത്തിനു കൊടുത്ത മുന്നറി​യി​പ്പു​കൾക്കു ചേർച്ച​യിൽ ഞാൻ അവർക്കു ശിക്ഷണം നൽകും.+ 13  അവരുടെ കാര്യം കഷ്ടം! അവർ എന്നിൽനി​ന്ന്‌ ഓടി​പ്പോ​യി​രി​ക്കു​ന്ന​ല്ലോ! അവർക്കു നാശം! അവർ എന്നോടു പാപം ചെയ്‌തി​രി​ക്കു​ന്ന​ല്ലോ! അവരെ വീണ്ടെ​ടു​ക്കാൻ ഞാൻ ഒരുങ്ങി​യ​താണ്‌. പക്ഷേ അവർ എന്നെക്കു​റിച്ച്‌ നുണകൾ പറഞ്ഞി​രി​ക്കു​ന്നു.+ 14  അവർ കിടക്ക​യിൽ കിടന്ന്‌ വിലപി​ക്കു​ന്നെ​ങ്കി​ലുംസഹായ​ത്തി​നാ​യു​ള്ള അവരുടെ വിളി ഹൃദയ​ത്തിൽനി​ന്നു​ള്ളതല്ല.+ ധാന്യ​ത്തി​നും പുതു​വീ​ഞ്ഞി​നും വേണ്ടി അവർ സ്വയം മുറി​വേൽപ്പി​ക്കു​ന്നു.അവർ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു. 15  ഞാൻ അവർക്കു ശിക്ഷണം നൽകി, അവരുടെ കൈകളെ ബലപ്പെ​ടു​ത്തി.എങ്കിലും അവർ എനിക്ക്‌ എതിരെ ഗൂഢാ​ലോ​ചന നടത്തുന്നു. 16  അവർ അവരുടെ വഴികൾക്കു മാറ്റം വരുത്തി; എന്നാൽ ശ്രേഷ്‌ഠ​മായ ഒന്നി​ലേക്കല്ല.*അയഞ്ഞ വില്ലു​പോ​ലെ ആശ്രയി​ക്കാൻ കൊള്ളാ​ത്ത​വ​രാണ്‌ അവർ.+ നാവിന്റെ ധിക്കാരം നിമിത്തം അവരുടെ പ്രഭു​ക്ക​ന്മാർ വെട്ടേറ്റ്‌ വീഴും. അങ്ങനെ അവർ ഈജി​പ്‌ത്‌ ദേശത്ത്‌ ഒരു പരിഹാ​സ​പാ​ത്ര​മാ​കും.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കുടി​ല​പ​ദ്ധ​തി​ക​ളു​മാ​യി വരുന്ന അവരുടെ ഹൃദയങ്ങൾ അടുപ്പു​പോ​ലെ​യാ​ണ്‌.”
അക്ഷ. “ന്യായാ​ധി​പ​ന്മാ​രെ.”
അക്ഷ. “ഹൃദയ​വും.”
അതായത്‌, ശ്രേഷ്‌ഠ​മായ ഒരു ആരാധ​നാ​രീ​തി​യി​ലേക്കല്ല.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം