ഹോശേയ 4:1-19

4  ഇസ്രാ​യേൽ ജനമേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ,യഹോ​വ​യ്‌ക്കു ദേശവാ​സി​ക​ളു​മാ​യി ഒരു കേസുണ്ട്‌.+കാരണം, ദേശത്ത്‌ സത്യമോ അചഞ്ചല​സ്‌നേ​ഹ​മോ ദൈവ​പ​രി​ജ്ഞാ​ന​മോ ഇല്ല.+   കള്ളസത്യവും നുണയും+ ആണ്‌ എങ്ങും.കൊലപാതകവും+ മോഷ​ണ​വും വ്യഭിചാരവും+ ദേശ​മെ​ങ്ങും നടമാ​ടു​ന്നു.ഒന്നിനു പുറകേ ഒന്നായി രക്തച്ചൊ​രി​ച്ചിൽ നടക്കുന്നു.+   അതുകൊണ്ട്‌ ദേശം വിലപി​ക്കും,+അവിടെ താമസി​ക്കുന്ന സകലരും ക്ഷയിച്ചു​പോ​കും,കാട്ടു​മൃ​ഗ​ങ്ങ​ളും ആകാശ​ത്തി​ലെ പക്ഷിക​ളുംകടലിലെ മത്സ്യങ്ങ​ളും ചത്തൊ​ടു​ങ്ങും.   “എന്നാൽ ആരും അവരോ​ടു വാദി​ക്കാ​നോ അവരെ ശാസി​ക്കാ​നോ പോ​കേ​ണ്ട​തില്ല,+കാരണം, പുരോ​ഹി​തനെ എതിർക്കുന്ന തരക്കാ​രാ​ണു നിങ്ങളു​ടെ ജനം!+   നിങ്ങൾ പട്ടാപ്പകൽ ഇടറി​വീ​ഴും,രാത്രി​യിൽ തട്ടിവീ​ഴു​ന്ന​തു​പോ​ലെ പ്രവാ​ച​ക​നും നിങ്ങ​ളോ​ടൊ​പ്പം വീഴും. ഞാൻ നിങ്ങളു​ടെ അമ്മയെ നിശ്ശബ്ദ​യാ​ക്കും.*   അറിവില്ലാത്തതിനാൽ എന്റെ ജനത്തെ ഞാൻ നിശ്ശബ്ദ​രാ​ക്കും.* നിങ്ങൾ അറിവ്‌ നേടാൻ കൂട്ടാക്കാത്തതുകൊണ്ട്‌+എന്റെ പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കു​ന്ന​തിൽനിന്ന്‌ ഞാൻ നിങ്ങ​ളെ​യും തള്ളിക്ക​ള​യും.നിങ്ങളു​ടെ ദൈവ​ത്തി​ന്റെ നിയമം* നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട്‌+ഞാൻ നിങ്ങളു​ടെ പുത്ര​ന്മാ​രെ​യും മറന്നു​ക​ള​യും.   അവരുടെ എണ്ണം പെരു​കി​യ​ത​നു​സ​രിച്ച്‌ എനിക്ക്‌ എതി​രെ​യുള്ള അവരുടെ പാപങ്ങ​ളും പെരുകി.+ ഞാൻ അവരുടെ മഹത്ത്വത്തെ അപമാ​ന​മാ​ക്കി മാറ്റും.*   എന്റെ ജനത്തിന്റെ പാപങ്ങ​ളാൽ അവർ വയറു നിറയ്‌ക്കു​ന്നു.അതു​കൊണ്ട്‌ ജനം തെറ്റു ചെയ്യാൻ അവർ കൊതി​ക്കു​ന്നു.   ജനത്തിന്റെയും പുരോ​ഹി​ത​ന്റെ​യും ഗതി ഒന്നുതന്നെ;അവരുടെ പ്രവൃ​ത്തി​കൾക്കു ഞാൻ കണക്കു ചോദി​ക്കും,അവരുടെ ചെയ്‌തി​ക​ളു​ടെ പരിണ​ത​ഫ​ലങ്ങൾ ഞാൻ അവരുടെ മേൽ വരുത്തും.+ 10  അവർ തിന്നും, പക്ഷേ തൃപ്‌ത​രാ​കില്ല.+ അവർ വ്യഭി​ച​രി​ക്കും,* പക്ഷേ എണ്ണത്തിൽ പെരു​കില്ല,+കാരണം അവർക്ക്‌ യഹോ​വ​യോട്‌ ഒരു ആദരവു​മില്ല. 11  വ്യഭിചാരവും* വീഞ്ഞും പുതു​വീ​ഞ്ഞുംശരി ചെയ്യാ​നുള്ള ആഗ്രഹം കെടു​ത്തി​ക്ക​ള​യു​ന്നു.*+ 12  എന്റെ ജനം മരപ്ര​തി​മ​ക​ളോട്‌ ഉപദേശം തേടുന്നു,അവരുടെ വടി* കല്‌പി​ക്കു​ന്നത്‌ അവർ ചെയ്യുന്നു; വ്യഭിചാരത്തിന്റെ* ആത്മാവ്‌ അവരെ വഴി​തെ​റ്റി​ക്കു​ന്നു,അവർ വ്യഭി​ച​രി​ച്ചു​കൊണ്ട്‌, അവരുടെ ദൈവ​ത്തി​നു കീഴ്‌പെ​ടാൻ വിസമ്മ​തി​ക്കു​ന്നു. 13  മലമുകളിൽ അവർ ബലി അർപ്പി​ക്കു​ന്നു.+കുന്നി​ന്മു​ക​ളിൽ അവർ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കു​ന്നു.*ഓക്ക്‌ മരത്തി​ന്റെ​യും സ്റ്റൊറാ​ക്‌സ്‌ മരത്തി​ന്റെ​യും എല്ലാ വൻമര​ങ്ങ​ളു​ടെ​യും ചുവട്ടിൽ അവർ ആരാധന കഴിക്കു​ന്നു;+കാരണം അവിടെ നല്ല തണലുണ്ട്‌. അതു​കൊ​ണ്ടാണ്‌ നിങ്ങളു​ടെ പുത്രി​മാർ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടു​ന്നത്‌, നിങ്ങളു​ടെ പുത്ര​ഭാ​ര്യ​മാർ വ്യഭി​ച​രി​ക്കു​ന്നത്‌. 14  വേശ്യാവൃത്തിയിൽ ഏർപ്പെ​ട്ട​തി​നു നിങ്ങളു​ടെ പുത്രി​മാ​രെ​യോ, വ്യഭി​ച​രി​ച്ച​തി​നു നിങ്ങളു​ടെ പുത്ര​ഭാ​ര്യ​മാ​രെ​യോ ഞാൻ ശിക്ഷി​ക്കില്ല.കാരണം, നിങ്ങളു​ടെ പുരു​ഷ​ന്മാർ വേശ്യ​ക​ളോ​ടൊ​പ്പം പോകു​ന്നു, ആലയ​വേ​ശ്യ​ക​ളോ​ടൊ​പ്പം അവർ ബലി അർപ്പി​ക്കു​ന്നു;വകതി​രി​വി​ല്ലാ​ത്ത ഈ ജനം+ നശിച്ചു​പോ​കും. 15  ഇസ്രായേലേ, നീ വ്യഭി​ചാ​രം ചെയ്യുന്നെങ്കിലും+യഹൂദ ആ കുറ്റം ചെയ്യാ​തി​രി​ക്കട്ടെ.+ ഗിൽഗാലിലേക്കോ+ ബേത്ത്‌-ആവെനിലേക്കോ+ നിങ്ങൾ വരരുത്‌.‘യഹോ​വ​യാ​ണെ’ എന്നു പറഞ്ഞ്‌ സത്യം ചെയ്യരു​ത്‌.+ 16  ഇസ്രായേൽ മെരു​ക്ക​മി​ല്ലാത്ത ഒരു പശുവി​നെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നു.+ വിശാ​ല​മാ​യ മേച്ചിൽപ്പു​റത്ത്‌ ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ മേയ്‌ക്കു​ന്ന​തു​പോ​ലെ യഹോവ ഇനി അവരെ മേയ്‌ക്കു​മോ? 17  എഫ്രയീം വിഗ്ര​ഹ​ങ്ങ​ളോ​ടു ചേർന്നി​രി​ക്കു​ന്നു.+ അവനെ അവന്റെ വഴിക്കു വിട്ടേക്കൂ! 18  മദ്യം* കുടി​ച്ചു​വ​റ്റി​ച്ചിട്ട്‌അവർ വ്യഭിചരിക്കാൻ* തുടങ്ങു​ന്നു. അവളുടെ ഭരണാധികാരികൾ* അപമാനം കൊതി​ക്കു​ന്നു.+ 19  കാറ്റ്‌ അതിന്റെ ചിറകു​കൊണ്ട്‌ അവളെ ചുറ്റും,*അവരുടെ ബലികൾ നിമിത്തം അവർ നാണം​കെ​ടും.”

അടിക്കുറിപ്പുകള്‍

അഥവാ “കൊല്ലും.”
അഥവാ “കൊല്ലും.”
അഥവാ “ഉപദേശം.” പദാവലി കാണുക.
മറ്റൊരു സാധ്യത “അവർ എന്റെ മഹത്ത്വത്തെ അപമാ​ന​വു​മാ​യി വെച്ചു​മാ​റി​യി​രി​ക്കു​ന്നു.”
അഥവാ “കടുത്ത അസാന്മാർഗി​ക​ത​യിൽ ഏർപ്പെ​ടും; വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടും.”
അഥവാ “അസാന്മാർഗി​ക​ത​യും; അഴിഞ്ഞാ​ട്ട​വും.”
അക്ഷ. “ഹൃദയത്തെ എടുത്തു​ക​ള​യു​ന്നു.”
അഥവാ “ഭാവി​ഫലം പറയു​ന്ന​വന്റെ ദണ്ഡ്‌.”
അഥവാ “അസാന്മാർഗി​ക​ത​യു​ടെ; അഴിഞ്ഞാ​ട്ട​ത്തി​ന്റെ.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ന്നു.”
അഥവാ “ഗോതമ്പ്‌ വാറ്റി ഉണ്ടാക്കിയ ബിയർ.”
അഥവാ “കടുത്ത അസാന്മാർഗി​ക​ത​യിൽ ഏർപ്പെ​ടാൻ; വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടാൻ.”
അക്ഷ. “പരിചകൾ.”
അഥവാ “തൂത്തെ​റി​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം