സെഖര്യ 8:1-23

8  പിന്നെ​യും എനിക്കു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു:  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘സീയോ​നെ​പ്ര​തി​യുള്ള തീക്ഷ്‌ണ​ത​യാൽ ഞാൻ ജ്വലി​ക്കു​ന്നു.+ ഞാൻ അവൾക്കു​വേണ്ടി ഉഗ്ര​കോ​പ​ത്തോ​ടെ തീക്ഷ്‌ണത കാണി​ക്കും.’”  “യഹോവ പറയുന്നു: ‘ഞാൻ സീയോ​നി​ലേക്കു തിരിച്ചുവന്ന്‌+ യരുശ​ലേ​മിൽ വസിക്കും.+ യരുശ​ലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ പർവതം വിശു​ദ്ധ​പർവതം എന്നും അറിയ​പ്പെ​ടും.’”+  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘യരുശ​ലേ​മി​ലെ പൊതുസ്ഥലങ്ങളിൽ* വീണ്ടും പ്രായ​മായ സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഇരിക്കും. പ്രായം ഏറെയു​ള്ള​തു​കൊണ്ട്‌ അവർ കൈയിൽ വടി പിടി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.+  നഗരത്തിലെ പൊതുസ്ഥലങ്ങളിലെല്ലാം* ധാരാളം ആൺകു​ട്ടി​ക​ളും പെൺകു​ട്ടി​ക​ളും കളിച്ചു​ന​ട​ക്കും.’”+  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘അന്ന്‌ ഈ ജനത്തിൽ ശേഷി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ അതു സംഭവി​ക്കി​ല്ലെന്നു തോന്നി​യേ​ക്കാം. എന്നാൽ എനിക്കു കഴിയാത്ത ഒരു കാര്യ​മാ​ണോ അത്‌’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ചോദി​ക്കു​ന്നു.”  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ഇതാ ഞാൻ എന്റെ ജനത്തെ കിഴക്കും പടിഞ്ഞാ​റും ഉള്ള ദേശങ്ങളിൽനിന്ന്‌* രക്ഷിക്കു​ന്നു.+  ഞാൻ അവരെ കൊണ്ടു​വന്ന്‌ യരുശ​ലേ​മിൽ താമസി​പ്പി​ക്കും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ അവർക്കു സത്യവും* നീതി​യും ഉള്ള ദൈവ​മാ​യി​രി​ക്കും.’”+  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘പ്രവാ​ച​ക​ന്മാ​രു​ടെ വായിൽനി​ന്ന്‌ വരുന്ന ഈ വാക്കുകൾ കേൾക്കു​ന്ന​വരേ,+ ധൈര്യ​മാ​യി​രി​ക്കുക.*+ ദേവാ​ലയം പണിയാ​നാ​യി യഹോ​വ​യു​ടെ ഭവനത്തി​ന്റെ അടിസ്ഥാ​നം സ്ഥാപിച്ച ദിവസ​വും ഇതേ വാക്കു​കൾതന്നെ മുഴങ്ങി​യി​രു​ന്നു. 10  അതിനു മുമ്പ്‌ മനുഷ്യ​നോ മൃഗത്തി​നോ കൂലി ലഭിച്ചി​രു​ന്നില്ല.+ ശത്രു നിമിത്തം, അങ്ങോട്ടു വരുന്ന​തും പോകു​ന്ന​തും സുരക്ഷി​ത​മാ​യി​രു​ന്നില്ല. ഞാൻ മനുഷ്യ​രെ​യെ​ല്ലാം പരസ്‌പരം തെറ്റി​ച്ചി​രു​ന്നു.’ 11  “‘എന്നാൽ മുൻകാ​ല​ങ്ങ​ളിൽ ഇടപെ​ട്ട​തു​പോ​ലെ​യാ​യി​രി​ക്കില്ല ഇനി ഞാൻ ജനത്തിൽ ശേഷി​ക്കു​ന്ന​വ​രോട്‌ ഇടപെ​ടു​ന്നത്‌’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 12  ‘അവർ സമാധാ​ന​ത്തി​ന്റെ വിത്തു വിതയ്‌ക്കും; മുന്തി​രി​വ​ള്ളി​യിൽ മുന്തിരി ഉണ്ടാകും; ഭൂമി വിളവ്‌ തരും;+ ആകാശം മഞ്ഞു പെയ്യി​ക്കും. ഈ ജനത്തിൽ ശേഷി​ച്ചി​രി​ക്കു​ന്ന​വർക്കു ഞാൻ ഇതെല്ലാം അവകാ​ശ​മാ​യി കൊടു​ക്കും.+ 13  യഹൂദാഗൃഹമേ, ഇസ്രാ​യേൽഗൃ​ഹമേ, ജനതകൾക്കി​ട​യിൽ നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു.+ എന്നാൽ ഞാൻ നിങ്ങളെ രക്ഷിച്ച്‌ ഒരു അനു​ഗ്ര​ഹ​മാ​ക്കും.+ പേടി​ക്കേണ്ടാ,+ ധൈര്യ​മാ​യി​രി​ക്കുക.’*+ 14  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘“നിങ്ങളു​ടെ പൂർവി​കർ എന്നെ ദേഷ്യം പിടി​പ്പി​ച്ച​പ്പോൾ ഞാൻ നിങ്ങളു​ടെ മേൽ ആപത്തു വരുത്താൻ തീരു​മാ​നി​ച്ചു, അത്‌ ഓർത്ത്‌ എനിക്കു ഖേദം തോന്നി​യില്ല”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 15  “അതു​പോ​ലെ ഇപ്പോൾ ഞാൻ യരുശ​ലേ​മി​നും യഹൂദാ​ഗൃ​ഹ​ത്തി​നും നന്മ ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ പേടി​ക്കേണ്ടാ!”’+ 16  “‘നിങ്ങൾ ഇങ്ങനെ ചെയ്യണം: പരസ്‌പരം സത്യം പറയുക;+ നഗരക​വാ​ട​ത്തി​ലെ നിങ്ങളു​ടെ വിധികൾ സത്യസ​ന്ധ​വും സമാധാ​നം വളർത്തു​ന്ന​തും ആയിരി​ക്കട്ടെ.+ 17  മറ്റൊരുവനെ ദ്രോ​ഹി​ക്കാൻ ഹൃദയ​ത്തിൽ പദ്ധതി​യി​ട​രുത്‌.+ കള്ളസത്യം ചെയ്യാൻ ഇഷ്ടം തോന്ന​രുത്‌.+ കാരണം, ഇവ ഞാൻ വെറു​ക്കു​ന്നു’+ എന്ന്‌ യഹോവ പറയുന്നു.” 18  വീണ്ടും എനിക്കു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിച്ചു: 19  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നാലാം മാസത്തെ ഉപവാസവും+ അഞ്ചാം മാസത്തെ ഉപവാസവും+ ഏഴാം മാസത്തെ ഉപവാസവും+ പത്താം മാസത്തെ ഉപവാസവും+ യഹൂദാ​ഗൃ​ഹ​ത്തി​നു സന്തോ​ഷ​ത്തി​ന്റെ​യും ആനന്ദത്തി​ന്റെ​യും വേളക​ളാ​യി​രി​ക്കും.+ അവ ആഹ്ലാദം നിറഞ്ഞ ഉത്സവങ്ങ​ളാ​യി​രി​ക്കും. അതു​കൊണ്ട്‌ സത്യ​ത്തെ​യും സമാധാ​ന​ത്തെ​യും സ്‌നേ​ഹി​ക്കുക.’ 20  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ജനങ്ങളും പല നഗരങ്ങ​ളിൽനി​ന്നു​ള്ള​വ​രും തീർച്ച​യാ​യും വരും. 21  ഒരു നഗരത്തി​ലു​ള്ളവർ മറ്റൊരു നഗരത്തി​ലേക്കു ചെന്ന്‌ ഇങ്ങനെ പറയും: “നമുക്കു പോയി യഹോ​വ​യു​ടെ കരുണ​യ്‌ക്കു​വേണ്ടി ആത്മാർഥ​മാ​യി യാചി​ക്കാം; സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വയെ അന്വേ​ഷി​ക്കാം. ഇതാ, ഞാനും പോകു​ക​യാണ്‌.”+ 22  സൈന്യങ്ങളുടെ അധിപ​നായ യഹോ​വയെ അന്വേഷിക്കാനും+ യഹോ​വ​യു​ടെ കരുണ​യ്‌ക്കു​വേണ്ടി യാചി​ക്കാ​നും ആയി അനേകം ആളുക​ളും ശക്തരായ രാജ്യ​ങ്ങ​ളും യരുശ​ലേ​മിൽ വരും.’ 23  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘അന്നു ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ+ ഒരു ജൂതന്റെ വസ്‌ത്രത്തിൽ* പിടിച്ച്‌, അതിൽ മുറുകെ പിടിച്ച്‌, ഇങ്ങനെ പറയും: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു+ ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.”’”+

അടിക്കുറിപ്പുകള്‍

അഥവാ “വിശ്വ​സ്‌ത​ത​യു​ടെ.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽ.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലെ​ല്ലാം.”
അഥവാ “സൂര്യോ​ദ​യ​ത്തി​ന്റെ ദേശത്തു​നി​ന്നും സൂര്യാ​സ്‌ത​മ​യ​ത്തി​ന്റെ ദേശത്തു​നി​ന്നും.”
അഥവാ “വിശ്വ​സ്‌ത​ത​യും.”
അഥവാ “നിങ്ങളു​ടെ കൈകൾ ശക്തമാ​യി​രി​ക്കട്ടെ.”
അഥവാ “നിങ്ങളു​ടെ കൈകൾ ശക്തമാ​യി​രി​ക്കട്ടെ.”
അഥവാ “വസ്‌ത്ര​ത്തി​ന്റെ അറ്റത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം