സെഖര്യ 6:1-15

6  പിന്നെ ഞാൻ നോക്കി​യ​പ്പോൾ ചെമ്പു​കൊ​ണ്ടുള്ള രണ്ടു പർവത​ങ്ങൾക്കി​ട​യിൽനിന്ന്‌ നാലു രഥങ്ങൾ വരുന്നതു കണ്ടു.  ആദ്യത്തെ രഥത്തിൽ ചുവന്ന കുതി​ര​ക​ളെ​യും രണ്ടാമത്തെ രഥത്തിൽ കറുത്ത കുതിരകളെയും+  മൂന്നാമത്തെ രഥത്തിൽ വെള്ളക്കു​തി​ര​ക​ളെ​യും നാലാ​മത്തെ രഥത്തിൽ പുള്ളി​ക​ളും കലകളും ഉള്ള കുതി​ര​ക​ളെ​യും കെട്ടി​യി​രു​ന്നു.+  “യജമാ​നനേ, എന്താണ്‌ ഇവയൊ​ക്കെ” എന്നു ഞാൻ എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോ​ടു ചോദി​ച്ചു.  ദൂതൻ പറഞ്ഞു: “മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ മുന്നിൽ ഹാജരാ​യിട്ട്‌ വരുന്ന സ്വർഗത്തിലെ+ നാല്‌ ആത്മവ്യ​ക്തി​ക​ളാണ്‌ ഇവ.+  കറുത്ത കുതി​ര​കളെ കെട്ടി​യി​രി​ക്കുന്ന രഥം വടക്കേ ദേശ​ത്തേ​ക്കാ​ണു പോകു​ന്നത്‌.+ വെള്ളക്കു​തി​രകൾ കടലിന്‌ അക്കരയ്‌ക്കും പുള്ളി​ക​ളു​ള്ളവ തെക്കേ ദേശ​ത്തേ​ക്കും പോകു​ന്നു.  കലകളുള്ളവ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ക്കാൻ വെമ്പൽകൊ​ണ്ടു.” ദൂതൻ തുടർന്നു: “പോകൂ, ഭൂമി മുഴുവൻ സഞ്ചരിക്കൂ.” അവ ഭൂമി​യി​ലൂ​ടെ സഞ്ചരി​ക്കാൻ തുടങ്ങി.  ദൂതൻ എന്നോട്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ഇതാ, വടക്കേ ദേശ​ത്തേക്കു പോകു​ന്നവ, യഹോ​വ​യു​ടെ ആത്മാവ്‌ അവിടെ ശാന്തമാ​കാൻ ഇടവരു​ത്തി​യി​രി​ക്കു​ന്നു.”  വീണ്ടും എനിക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചു: 10  “പ്രവാ​സ​ത്തിൽ കഴിയുന്ന ജനത്തിന്റെ കൈയിൽനി​ന്ന്‌ ഹെൽദാ​യി​യും തോബി​യ​യും യദയയും വാങ്ങി​ക്കൊ​ണ്ടു​വ​ന്നത്‌ അവരിൽനി​ന്ന്‌ വാങ്ങുക. ബാബി​ലോ​ണിൽനിന്ന്‌ വന്ന ഈ പുരു​ഷ​ന്മാ​രോ​ടൊ​പ്പം അന്നുതന്നെ നീ സെഫന്യ​യു​ടെ മകനായ യോശി​യ​യു​ടെ വീട്ടി​ലേക്കു പോകണം. 11  നീ സ്വർണ​വും വെള്ളി​യും എടുത്ത്‌ ഒരു കിരീടം* ഉണ്ടാക്കി അതു മഹാപു​രോ​ഹി​ത​നായ യഹോ​സാ​ദാ​ക്കി​ന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം. 12  എന്നിട്ട്‌ അവനോ​ടു പറയുക: “‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “നാമ്പ്‌ എന്നു പേരുള്ള മനുഷ്യൻ ഇതാ.+ അവൻ തന്റെ സ്ഥലത്തു​നിന്ന്‌ നാമ്പി​ടും, അവൻ യഹോ​വ​യു​ടെ ആലയം പണിയും.+ 13  അവനായിരിക്കും യഹോ​വ​യു​ടെ ആലയം പണിയു​ന്നത്‌. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഭരിക്കും. അവൻ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഒരു പുരോ​ഹി​ത​നാ​യും സേവി​ക്കും.+ അവ തമ്മിൽ* സമാധാ​ന​പ​ര​മായ കരാറു​ണ്ടാ​യി​രി​ക്കും. 14  ഹേലെമിന്റെയും തോബി​യ​യു​ടെ​യും യദയയുടെയും+ സെഫന്യ​യു​ടെ മകനായ ഹേനി​ന്റെ​യും സ്‌മാ​ര​ക​മാ​യി ആ കിരീടം* യഹോ​വ​യു​ടെ ആലയത്തി​ലു​ണ്ടാ​യി​രി​ക്കും. 15  ദൂരെയുള്ളവർ വന്ന്‌ യഹോ​വ​യു​ടെ ആലയം പണിയാൻ സഹായി​ക്കും.” എന്നെ നിങ്ങളു​ടെ അടുത്ത്‌ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും. നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്താ​തി​രു​ന്നാൽ അങ്ങനെ സംഭവി​ക്കും.’”

അടിക്കുറിപ്പുകള്‍

അഥവാ “വിശി​ഷ്ട​കി​രീ​ടം.”
അതായത്‌, ഭരണാ​ധി​കാ​രി എന്ന സ്ഥാനവും പുരോ​ഹി​തൻ എന്ന സ്ഥാനവും തമ്മിൽ.
അഥവാ “വിശി​ഷ്ട​കി​രീ​ടം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം