സെഖര്യ 5:1-11

5  വീണ്ടും ഞാൻ നോക്കി​യ​പ്പോൾ ഒരു ചുരുൾ പറന്നു​പോ​കു​ന്നതു കണ്ടു.  “നീ എന്താണു കാണു​ന്നത്‌” എന്നു ദൂതൻ എന്നോടു ചോദി​ച്ചു. “20 മുഴം* നീളവും 10 മുഴം വീതി​യും ഉള്ള ഒരു ചുരുൾ പറന്നു​പോ​കു​ന്നു” എന്നു ഞാൻ പറഞ്ഞു.  ദൂതൻ എന്നോടു പറഞ്ഞു: “ഭൂമി​യിൽ എല്ലായി​ട​ത്തേ​ക്കും പോകുന്ന ശാപമാ​ണ്‌ ഇത്‌. കാരണം, മോഷ്ടി​ച്ച​വർക്ക്‌ ആർക്കും+ അതിന്റെ ഒരു വശത്ത്‌ എഴുതി​യി​രി​ക്കുന്ന ശിക്ഷ ലഭിച്ചില്ല. ആണയി​ട്ട​വർക്ക്‌ ആർക്കും+ അതിന്റെ മറുവ​ശത്ത്‌ എഴുതി​യി​രി​ക്കുന്ന ശിക്ഷ ലഭിച്ചില്ല.  ‘ഞാനാണ്‌ അത്‌ അയച്ചത്‌’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. ‘അതു കള്ളന്റെ​യും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യു​ന്ന​വ​ന്റെ​യും വീട്ടിൽ പ്രവേ​ശി​ക്കും. അത്‌ ആ വീട്ടിൽത്തന്നെ ഇരുന്ന്‌ ആ വീടും അതിന്റെ കല്ലുക​ളും തടിക​ളും വിഴു​ങ്ങി​ക്ക​ള​യും.’”  എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൂതൻ മുന്നോ​ട്ടു വന്ന്‌ എന്നോടു പറഞ്ഞു: “എന്താണ്‌ ആ പോകു​ന്ന​തെന്നു നോക്കൂ.”  “എന്താണ്‌ അത്‌,” ഞാൻ ചോദി​ച്ചു. ദൂതൻ പറഞ്ഞു: “ആ പോകു​ന്നത്‌ ഒരു അളവു​പാ​ത്ര​മാണ്‌.”* ദൂതൻ തുടർന്നു: “ഭൂമി​യിൽ എല്ലായി​ട​ത്തും അവരുടെ രൂപം ഇതാണ്‌.”  അതിന്റെ ഈയം​കൊ​ണ്ടുള്ള വട്ടത്തി​ലുള്ള അടപ്പ്‌ ഉയർത്തു​ന്നതു ഞാൻ കണ്ടു. ആ പാത്ര​ത്തിന്‌ അകത്ത്‌ ഒരു സ്‌ത്രീ ഇരിപ്പു​ണ്ടാ​യി​രു​ന്നു.  ദൂതൻ പറഞ്ഞു: “ഇവളുടെ പേരാണു ദുഷ്ടത.” ദൂതൻ അവളെ തിരികെ അളവു​പാ​ത്ര​ത്തി​ലേക്ക്‌ ഇട്ടിട്ട്‌ ഈയക്ക​ട്ടി​കൊണ്ട്‌ അത്‌ അടച്ചു​വെച്ചു.  പിന്നെ ഞാൻ നോക്കി​യ​പ്പോൾ രണ്ടു സ്‌ത്രീ​കൾ കാറ്റത്ത്‌ പറന്നു​വ​രു​ന്നതു കണ്ടു. അവർക്കു കൊക്കി​ന്റേ​തു​പോ​ലുള്ള ചിറകു​ക​ളു​ണ്ടാ​യി​രു​ന്നു. അവർ ആ അളവു​പാ​ത്രം ആകാശത്തേക്ക്‌* ഉയർത്തി. 10  എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോ​ടു ഞാൻ ചോദി​ച്ചു: “അവർ ആ അളവു​പാ​ത്രം എങ്ങോ​ട്ടാ​ണു കൊണ്ടു​പോ​കു​ന്നത്‌?” 11  ദൂതൻ പറഞ്ഞു: “അവൾക്ക്‌ ഒരു വീടു പണിയാൻ ശിനാർ* ദേശത്തേക്കു+ കൊണ്ടു​പോ​കു​ക​യാണ്‌. പണി പൂർത്തി​യാ​യാൽ അവളെ അവൾ ഇരി​ക്കേ​ണ്ടി​ടത്ത്‌ വെക്കും.”

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അക്ഷ. “ഏഫായാ​ണ്‌.” ഒരു ഏഫാ അളന്നെ​ടു​ക്കാൻ ഉപയോ​ഗി​ക്കുന്ന കുട്ടയോ പാത്ര​മോ ആയിരി​ക്കാം ഇത്‌. ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
അക്ഷ. “ആകാശ​ത്തി​നും ഭൂമി​ക്കും ഇടയി​ലേക്ക്‌.”
അതായത്‌, ബാബി​ലോ​ണിയ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം