സെഖര്യ 13:1-9

13  “ദാവീ​ദു​ഗൃ​ഹ​ത്തി​നും യരുശ​ലേം​നി​വാ​സി​കൾക്കും പാപവും അശുദ്ധി​യും കഴുകി​ക്ക​ള​യാൻ അന്ന്‌ ഒരു കിണർ കുഴി​ക്കും.”+  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തു​നിന്ന്‌ വിഗ്ര​ഹ​ങ്ങ​ളു​ടെ പേരുകൾ മായ്‌ച്ചു​ക​ള​യും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തു​നിന്ന്‌ പ്രവാ​ച​ക​ന്മാ​രെ​യും അശുദ്ധി​യു​ടെ ആത്മാവി​നെ​യും നീക്കി​ക്ക​ള​യും.+  വീണ്ടും ആരെങ്കി​ലും പ്രവചി​ച്ചാൽ അവനു ജന്മം നൽകിയ അപ്പനും അമ്മയും, ‘യഹോ​വ​യു​ടെ നാമത്തിൽ നുണകൾ പറഞ്ഞതു​കൊണ്ട്‌ നീ മരിക്കണം’ എന്നു പറയും. അവൻ പ്രവചി​ച്ച​തു​കൊണ്ട്‌ അവനു ജന്മം നൽകിയ അപ്പനും അമ്മയും അവനെ കുത്തി​ത്തു​ള​യ്‌ക്കും.+  “അന്നു പ്രവചി​ക്കുന്ന എല്ലാ പ്രവാ​ച​ക​ന്മാ​രും അവർ കാണുന്ന ദിവ്യ​ദർശനം നിമിത്തം നാണം​കെ​ടും. വഞ്ചിക്കാ​നാ​യി അവർ ഇനി രോമം​കൊ​ണ്ടുള്ള ഔദ്യോ​ഗി​ക​വ​സ്‌ത്രം ധരിക്കില്ല.+  അവൻ പറയും: ‘ഞാൻ പ്രവാ​ച​കനല്ല, മണ്ണിൽ കൃഷി ചെയ്യു​ന്ന​വ​നാണ്‌. ചെറു​പ്പ​ത്തി​ലേ എന്നെ ഒരാൾ വിലയ്‌ക്കു വാങ്ങി​യ​താണ്‌.’  ‘എങ്ങനെ​യാ​ണു നിന്റെ ശരീരത്തിൽ* ഈ മുറി​വു​കൾ ഉണ്ടായത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കൂട്ടുകാരുടെ* വീട്ടിൽവെച്ച്‌ മുറി​ഞ്ഞ​താണ്‌’ എന്ന്‌ അവൻ പറയും.”   “വാളേ, എന്റെ ഇടയന്റെ നേരെ,എന്റെ കൂട്ടു​കാ​രന്‌ എതിരെ, എഴു​ന്നേൽക്കുക”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. “ഇടയനെ വെട്ടുക,+ ആട്ടിൻപറ്റം* ചിതറി​പ്പോ​കട്ടെ;+എളിയ​വർക്കെ​തി​രെ ഞാൻ എന്റെ കൈ ഓങ്ങും.”   യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“ദേശത്തി​ലെ മൂന്നിൽ രണ്ടു ഭാഗത്തെ വെട്ടി​ക്ക​ള​യും, അവർ നശിച്ചു​പോ​കും;*മൂന്നിൽ ഒന്നു മാത്രം അതിൽ ബാക്കി​യാ​കും.   മൂന്നിൽ ഒന്നിനെ ഞാൻ തീയി​ലൂ​ടെ കൊണ്ടു​വ​രും;വെള്ളി ശുദ്ധീ​ക​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ അവരെ ശുദ്ധീ​ക​രി​ക്കും;സ്വർണം പരി​ശോ​ധി​ക്കു​ന്ന​തു​പോ​ലെ അവരെ പരി​ശോ​ധി​ക്കും.+ അവർ എന്റെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും;ഞാൻ ഉത്തരം കൊടു​ക്കും. ‘ഇവർ എന്റെ ജനം’ എന്നു ഞാൻ പറയും;+ ‘യഹോ​വ​യാ​ണു ഞങ്ങളുടെ ദൈവം’ എന്ന്‌ അവരും പറയും.”

അടിക്കുറിപ്പുകള്‍

അക്ഷ. “കൈകൾക്കു നടുവിൽ.” അതായത്‌, നെഞ്ചി​ലോ പുറത്തോ.
അഥവാ “എന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ.”
അഥവാ “ആടുകൾ.”
അഥവാ “മരിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം