സെഖര്യ 10:1-12

10  “വസന്തകാ​ലത്തെ മഴയ്‌ക്കാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. യഹോ​വ​യാ​ണു കാർമേ​ഘങ്ങൾ ഉണ്ടാക്കു​ന്നത്‌;മനുഷ്യർക്കു​വേണ്ടി മഴ പെയ്യി​ക്കു​ന്നത്‌;+എല്ലാവർക്കും​വേണ്ടി നിലത്ത്‌ ചെടികൾ മുളപ്പി​ക്കു​ന്നത്‌.   കുലദൈവപ്രതിമകൾ* വഞ്ചനയോടെ* സംസാ​രി​ച്ചു;ഭാവി പറയു​ന്നവർ ഒരു നുണ ദർശി​ച്ചി​രി​ക്കു​ന്നു. ഒരു ഗുണവു​മി​ല്ലാത്ത സ്വപ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ സംസാ​രി​ക്കു​ന്നു;അവർ ആശ്വസി​പ്പി​ക്കാൻ നോക്കു​ന്നെ​ങ്കി​ലും ഒരു പ്രയോ​ജ​ന​വു​മില്ല. അതു​കൊണ്ട്‌ അവർ ആടുക​ളെ​പ്പോ​ലെ അലഞ്ഞു​തി​രി​യും. ഇടയനി​ല്ലാ​ത്ത​തു​കൊണ്ട്‌ അവർ കഷ്ടപ്പെ​ടും.   ഇടയന്മാരോട്‌ എനിക്കു കടുത്ത കോപം തോന്നു​ന്നു;ക്രൂര​രാ​യ നേതാക്കളോടു* ഞാൻ കണക്കു ചോദി​ക്കും.സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ തന്റെ ആട്ടിൻപ​റ്റ​മായ യഹൂദാ​ഗൃ​ഹ​ത്തി​നു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു;+ദൈവം അവരെ തന്റെ തലയെ​ടു​പ്പുള്ള പടക്കു​തി​ര​യാ​ക്കി​യി​രി​ക്കു​ന്നു.   പ്രധാനി* ദൈവ​ത്തിൽനിന്ന്‌ വരുന്നു;പിന്തു​ണ​യേ​കു​ന്ന ഭരണാധികാരി* ദൈവ​ത്തിൽനിന്ന്‌ വരുന്നു;യോദ്ധാ​ക്ക​ളു​ടെ വില്ലു ദൈവ​ത്തിൽനിന്ന്‌ വരുന്നു;മേൽനോ​ട്ടം വഹിക്കുന്നവരെല്ലാം* ദൈവ​ത്തിൽനിന്ന്‌ വരുന്നു;അവരെ​ല്ലാം ദൈവ​ത്തിൽനിന്ന്‌ വരുന്നു.   അവർ പടയാ​ളി​ക​ളെ​പ്പോ​ലെ​യാ​കും,യുദ്ധത്തിൽ തെരു​വി​ലെ ചെളി ചവിട്ടി​ക്കൂ​ട്ടും. യഹോവ അവരു​ടെ​കൂ​ടെ​യു​ള്ള​തു​കൊണ്ട്‌ അവർ യുദ്ധം ചെയ്യും;+കുതി​ര​ക്കാർ നാണി​ച്ചു​പോ​കും.+   ഞാൻ യഹൂദാ​ഗൃ​ഹത്തെ ഉന്നതമാ​ക്കും;യോ​സേ​ഫു​ഗൃ​ഹത്തെ രക്ഷിക്കും.+ ഞാൻ അവരോ​ടു കരുണ കാണിച്ച്‌അവരെ തിരി​ച്ചു​കൊ​ണ്ടു​വ​രും.+ഞാൻ ഒരിക്ക​ലും തള്ളിക്ക​ള​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​രെ​പ്പോ​ലെയാ​കും അവർ;+ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാണ്‌, ഞാൻ അവരുടെ വിളി കേൾക്കും.   എഫ്രയീമിലുള്ളവർ വീര​യോ​ദ്ധാ​ക്ക​ളെ​പ്പോ​ലെ​യാ​കും;വീഞ്ഞു കുടി​ച്ചി​ട്ടെ​ന്ന​പോ​ലെ അവരുടെ ഹൃദയം ആനന്ദി​ക്കും.+ അവരുടെ മക്കൾ ഇതു കണ്ട്‌ സന്തോ​ഷി​ക്കും;അവരുടെ ഹൃദയം യഹോ​വ​യിൽ ആഹ്ലാദി​ക്കും.+   ‘ഞാൻ അവരെ ചൂളമ​ടിച്ച്‌ വിളി​ച്ചു​കൂ​ട്ടും;ഞാൻ അവരെ മോചി​പ്പി​ക്കും,+ അവർ അസംഖ്യ​മാ​കും;അവരുടെ എണ്ണം കുറഞ്ഞു​പോ​കില്ല.   ഞാൻ അവരെ വിത്തു​പോ​ലെ ജനങ്ങൾക്കി​ട​യിൽ വിതറി​യാ​ലുംഅവർ ദൂര​ദേ​ശ​ങ്ങ​ളിൽവെച്ച്‌ എന്നെ ഓർക്കും;അവർ പുതു​ചൈ​ത​ന്യ​ത്തോ​ടെ മക്കളോ​ടൊ​പ്പം തിരി​ച്ചു​വ​രും. 10  ഞാൻ അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ തിരി​ച്ചു​കൊ​ണ്ടു​വ​രും;അസീറി​യ​യിൽനിന്ന്‌ കൂട്ടി​ച്ചേർക്കും.+ഞാൻ അവരെ ഗിലെയാദ്‌+ ദേശ​ത്തേ​ക്കും ലബാനോൻ+ ദേശ​ത്തേ​ക്കും കൊണ്ടു​വ​രും;അവർക്കെ​ല്ലാം താമസി​ക്കാൻ അവിടെ സ്ഥലം തികയാ​തെ​വ​രും. 11  അവൻ സമു​ദ്ര​ത്തി​ന്റെ സ്വസ്ഥത നശിപ്പി​ച്ച്‌ കടന്നു​പോ​കും;അവൻ അതിലെ തിരകളെ അടിച്ച​മർത്തും;+നൈൽ നദിയു​ടെ ആഴങ്ങൾ വറ്റി​പ്പോ​കും; അസീറി​യ​യു​ടെ അഹങ്കാരം ശമിക്കും;ഈജി​പ്‌തി​ന്റെ ചെങ്കോൽ നഷ്ടപ്പെ​ടും.+ 12  യഹോവ എന്ന ഞാൻ അവരെ ഉന്നതരാ​ക്കും;+അവർ എന്റെ നാമത്തിൽ നടക്കും’+ എന്ന്‌ യഹോവ പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “കുടും​ബ​ദൈ​വങ്ങൾ; വിഗ്ര​ഹങ്ങൾ.”
അഥവാ “നിഗൂ​ഢ​മായ കാര്യങ്ങൾ; അലൗകി​ക​മായ കാര്യങ്ങൾ.”
അക്ഷ. “ആൺകോ​ലാ​ടു​ക​ളോ​ട്‌.”
അക്ഷ. “കോണി​ലുള്ള ഗോപു​രം.” പ്രമു​ഖ​നോ പ്രധാ​നി​യോ ആയ വ്യക്തിയെ ചിത്രീ​ക​രി​ക്കു​ന്നു; ഒരു തലവൻ.
അക്ഷ. “കുറ്റി.” പിന്തുണ നൽകുന്ന ഒരാളെ ചിത്രീ​ക​രി​ക്കു​ന്നു; ഒരു ഭരണാ​ധി​കാ​രി.
അഥവാ “പണി​യെ​ടു​പ്പി​ക്കു​ന്ന​വ​രെ​ല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം