സുഭാഷിതങ്ങൾ 26:1-28

26  വേനൽക്കാ​ലത്ത്‌ മഞ്ഞും കൊയ്‌ത്തു​കാ​ലത്ത്‌ മഴയും പോലെവിഡ്‌ഢിക്ക്‌ ആദരവ്‌ ചേരില്ല.+   പക്ഷിക്കു പറക്കാ​നും മീവൽപ്പ​ക്ഷി​ക്കു പാറി​പ്പ​റ​ക്കാ​നും കാരണ​മുണ്ട്‌;ഒരു കാരണ​വു​മി​ല്ലാ​തെ ശാപവും വരില്ല.*   കുതിരയ്‌ക്കു ചാട്ട, കഴുത​യ്‌ക്കു കടിഞ്ഞാൺ;+വിഡ്‌ഢി​ക​ളു​ടെ മുതു​കി​നു വടി.+   വിഡ്‌ഢിയുടെ വിഡ്‌ഢി​ത്ത​ത്തി​നു ചേർച്ച​യിൽ മറുപടി പറയരു​ത്‌;അവന്റെ നിലവാ​ര​ത്തി​ലേക്കു താഴരു​ത്‌.   വിഡ്‌ഢിയുടെ വിഡ്‌ഢി​ത്ത​ത്തി​നു ചേർച്ച​യിൽ മറുപടി പറയുക;അല്ലെങ്കിൽ താൻ ബുദ്ധി​മാ​നാ​ണെന്ന്‌ അവൻ കരുതും.+   വിഡ്‌ഢിയെ കാര്യം ഏൽപ്പി​ക്കു​ന്ന​വൻസ്വന്തം കാൽ മുറി​ച്ചു​ക​ള​യു​ക​യും സ്വയം ദ്രോഹിക്കുകയും* ചെയ്യു​ന്ന​വ​നെ​പ്പോ​ലെ.   വിഡ്‌ഢികളുടെ വായിലെ ജ്ഞാന​മൊ​ഴി​കൾമുടന്തന്റെ മുടന്തുള്ള* കാലു​പോ​ലെ.+   വിഡ്‌ഢിയെ ആദരി​ക്കു​ന്നത്‌കവണയിൽ കല്ലു കെട്ടി​വെ​ക്കു​ന്ന​തു​പോ​ലെ.+   വിഡ്‌ഢികളുടെ വായിലെ ജ്ഞാന​മൊ​ഴി​കൾകുടി​യ​ന്റെ കൈയി​ലെ മുൾച്ചെ​ടി​പോ​ലെ. 10  വിഡ്‌ഢിയെയോ വഴി​പോ​ക്ക​നെ​യോ കൂലി​ക്കെ​ടു​ക്കു​ന്നവൻലക്ഷ്യമില്ലാതെ* അമ്പ്‌ എയ്‌ത്‌ മുറി​വേൽപ്പി​ക്കു​ന്ന​വ​നെ​പ്പോ​ലെ. 11  വിഡ്‌ഢിത്തം ആവർത്തി​ക്കു​ന്ന​വൻസ്വന്തം ഛർദി തിന്നുന്ന നായ​യെ​പ്പോ​ലെ.+ 12  സ്വയം ബുദ്ധി​മാ​നാ​ണെന്നു കരുതു​ന്ന​വനെ നീ കണ്ടിട്ടു​ണ്ടോ?+ അവനെ​ക്കു​റി​ച്ചു​ള്ള​തി​ലും പ്രതീക്ഷ വിഡ്‌ഢി​യെ​ക്കു​റി​ച്ചുണ്ട്‌. 13  “വഴിയിൽ ഒരു സിംഹ​മുണ്ട്‌,തെരുവിലൂടെ* ഒരു സിംഹം നടക്കുന്നു” എന്നു മടിയൻ പറയുന്നു.+ 14  വാതിൽ വിജാഗിരിയിൽ* തിരി​യു​ന്ന​തു​പോ​ലെമടിയൻ കിടക്ക​യിൽ കിടന്ന്‌ തിരി​യു​ന്നു.+ 15  മടിയൻ കൈ പാത്ര​ത്തി​ലേക്കു കൊണ്ടു​പോ​കു​ന്നു;എന്നാൽ ഭക്ഷണം വായി​ലേക്കു കൊണ്ടു​പോ​കാൻ അവനു വയ്യാ.+ 16  വിവേകത്തോടെ മറുപടി പറയുന്ന ഏഴു പേരെ​ക്കാൾതാൻ ബുദ്ധി​മാ​നാ​ണെന്നു മടിയൻ കരുതു​ന്നു. 17  വഴിയിൽ ആരെങ്കി​ലും വഴക്കു കൂടു​ന്നതു കണ്ട്‌ ദേഷ്യപ്പെടുന്നവൻ*+പട്ടിയു​ടെ ചെവിക്കു പിടി​ക്കു​ന്ന​വ​നെ​പ്പോ​ലെ. 18  അയൽക്കാരനെ പറ്റിച്ചി​ട്ട്‌, “ഞാൻ ഒരു തമാശ ഒപ്പിച്ച​താണ്‌” എന്നു പറയു​ന്ന​വൻ 19  അമ്പുകളും തീയമ്പു​ക​ളും മരണവും* എയ്യുന്ന ഭ്രാന്ത​നെ​പ്പോ​ലെ.+ 20  വിറകില്ലെങ്കിൽ തീ കെട്ടു​പോ​കും;പരദൂ​ഷ​ണ​ക്കാ​ര​നി​ല്ലെ​ങ്കിൽ കലഹം ശമിക്കും.+ 21  മരക്കരി കനലി​നും വിറകു തീക്കും എന്നപോ​ലെവഴക്ക്‌ ഉണ്ടാക്കു​ന്നവൻ കലഹം ഊതി​ക്ക​ത്തി​ക്കു​ന്നു.+ 22  പരദൂഷണം പറയു​ന്ന​വന്റെ വാക്കുകൾ രുചി​യുള്ള ആഹാരം​പോ​ലെ;അതു വിഴു​ങ്ങു​മ്പോൾ നേരെ വയറ്റി​ലേക്കു പോകു​ന്നു.+ 23  ദുഷ്ടഹൃദയത്തിൽനിന്നുള്ള ഹൃദ്യ​മായ വാക്കുകൾ*+മൺപാ​ത്ര​ക്ക​ഷ​ണ​ത്തിൽ വെള്ളി പൂശി​യ​തു​പോ​ലെ. 24  മറ്റുള്ളവരെ വെറു​ക്കു​ന്നവൻ അക്കാര്യം വായ്‌കൊ​ണ്ട്‌ മറയ്‌ക്കു​ന്നു;എന്നാൽ അവന്റെ ഉള്ളിൽ അപ്പോ​ഴും വഞ്ചനയാ​ണ്‌. 25  അവൻ ഹൃദ്യ​മാ​യി സംസാ​രി​ക്കു​ന്നെ​ങ്കി​ലും അവനെ വിശ്വ​സി​ക്ക​രുത്‌;അവന്റെ ഹൃദയ​ത്തിൽ ഏഴു ദുഷ്ടവി​ചാ​ര​ങ്ങ​ളുണ്ട്‌.* 26  അവൻ വഞ്ചന​യോ​ടെ തന്റെ ശത്രുത മറച്ചു​വെ​ച്ചാ​ലുംസഭയിൽ അവന്റെ ദുഷ്ടത വെളി​പ്പെ​ടും. 27  ഒരുവൻ കുഴി​ക്കുന്ന കുഴി​യിൽ അവൻതന്നെ വീഴും;+കല്ല്‌ ഉരുട്ടി​മാ​റ്റു​ന്ന​വന്റെ നേരെ അത്‌ ഉരുണ്ടു​വ​രും. 28  നുണ പറയുന്ന നാവ്‌ താൻ തകർത്ത​വരെ വെറു​ക്കു​ന്നു;മുഖസ്‌തു​തി പറയുന്ന വായ്‌ നാശം വരുത്തു​ന്നു.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അർഹി​ക്കാത്ത ശാപം ഫലിക്കില്ല.”
അക്ഷ. “അക്രമം കുടി​ക്കു​ക​യും.”
അഥവാ “തൂങ്ങി​യാ​ടുന്ന.”
അഥവാ “എല്ലാവ​രെ​യും.”
അഥവാ “പൊതു​ച​ത്വ​ര​ത്തി​ലൂ​ടെ.”
അഥവാ “കുടു​മ​യിൽ.”
മറ്റൊരു സാധ്യത “അതിൽ തലയി​ടു​ന്നവൻ.”
അഥവാ “മാരക​മായ അസ്‌ത്ര​ങ്ങ​ളും.”
അക്ഷ. “ജ്വലി​ക്കുന്ന ചുണ്ടു​ക​ളുള്ള ദുഷ്ടഹൃ​ദയം.”
അഥവാ “ഹൃദയം അങ്ങേയറ്റം അറപ്പു​ള​വാ​ക്കു​ന്ന​താ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം