വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • സുഭാ​ഷി​ത​ങ്ങ​ളു​ടെ ഉദ്ദേശ്യം (1-7)

  • ചീത്ത കൂട്ടു​കെ​ട്ടി​ന്റെ അപകടങ്ങൾ (8-19)

  • യഥാർഥ​ജ്ഞാ​നം പരസ്യ​മാ​യി വിളി​ച്ചു​പ​റ​യു​ന്നു (20-33)

 • 2

  • ജ്ഞാനത്തി​ന്റെ മൂല്യം (1-22)

   • മറഞ്ഞി​രി​ക്കുന്ന നിധി അന്വേ​ഷി​ക്കു​ന്ന​തു​പോ​ലെ ജ്ഞാനം തേടുക (4)

   • ചിന്താ​ശേഷി ഒരു സംരക്ഷണം (11)

   • അസാന്മാർഗി​കത നാശത്തി​ലേക്കു നയിക്കു​ന്നു (16-19)

 • 3

  • ജ്ഞാനി​യാ​യി​രുന്ന്‌ യഹോ​വ​യിൽ ആശ്രയി​ക്കുക (1-12)

   • വില​യേ​റിയ വസ്‌തു​ക്കൾ കൊടു​ത്ത്‌ യഹോ​വയെ ബഹുമാ​നി​ക്കുക (9)

  • ജ്ഞാനം സന്തോഷം തരും (13-18)

  • ജ്ഞാനം സുരക്ഷി​ത​ത്വം തരും (19-26)

  • മറ്റുള്ള​വ​രോ​ടുള്ള ശരിയായ പെരു​മാ​റ്റം (27-35)

   • സാധി​ക്കു​മ്പോ​ഴെ​ല്ലാം മറ്റുള്ള​വർക്കു നന്മ ചെയ്യുക (27)

 • 4

  • ഒരു അപ്പന്റെ ജ്ഞാനോ​പ​ദേശം (1-27)

   • ജ്ഞാനം സമ്പാദി​ക്കു​ന്ന​താണ്‌ ഏറ്റവും പ്രധാനം (7)

   • ദുഷ്ടന്മാ​രു​ടെ വഴി ഒഴിവാ​ക്കുക (14, 15)

   • നീതി​മാ​ന്മാ​രു​ടെ പാത കൂടുതൽ തെളി​ഞ്ഞു​വ​രു​ന്നു (18)

   • ‘ഹൃദയം കാത്തു​സൂ​ക്ഷി​ക്കുക’ (23)

 • 5

  • അസാന്മാർഗി​ക​ളായ സ്‌ത്രീ​ക​ളെ​ക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌ (1-14)

  • നിന്റെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളുക (15-23)

 • 6

  • വായ്‌പ​യ്‌ക്കു ജാമ്യം നിൽക്കു​മ്പോൾ സൂക്ഷി​ക്കണം (1-5)

  • “മടിയാ, ഉറുമ്പി​ന്റെ അടു​ത്തേക്കു ചെല്ലുക” (6-11)

  • ഒന്നിനും കൊള്ളാത്ത ദുഷ്ടമ​നു​ഷ്യൻ (12-15)

  • ഏഴു കാര്യങ്ങൾ യഹോവ വെറു​ക്കു​ന്നു (16-19)

  • ചീത്ത സ്‌ത്രീ​ക്കെ​തി​രെ ജാഗ്രത പാലി​ക്കുക (20-35)

 • 7

  • ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ ദീർഘാ​യു​സ്സു നേടുക (1-5)

  • അനുഭ​വ​ജ്ഞാ​ന​മി​ല്ലാത്ത ഒരു യുവാവ്‌ വശീക​രി​ക്ക​പ്പെ​ടു​ന്നു (6-27)

   • “അറുക്കാൻ കൊണ്ടു​പോ​കുന്ന കാള​യെ​പ്പോ​ലെ” (22)

 • 8

  • ജ്ഞാനത്തി​ന്റെ ആൾരൂപം സംസാ​രി​ക്കു​ന്നു (1-36)

   • ‘ഞാൻ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളിൽ ഒന്നാമ​ത്തേ​താ​യി​രു​ന്നു’ (22)

   • ‘ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി ദൈവ​ത്തിന്‌ അരികെ ’ (30)

   • ‘മനുഷ്യ​മ​ക്ക​ളോട്‌ എനിക്കു പ്രിയം തോന്നി’ (31)

 • 9

  • യഥാർഥ​ജ്ഞാ​നം ക്ഷണിക്കു​ന്നു (1-12)

   • “ഞാൻ കാരണം നിന്റെ നാളു​ക​ളു​ടെ എണ്ണം വർധി​ക്കും” (11)

  • വിവര​ദോ​ഷി​യായ സ്‌ത്രീ ക്ഷണിക്കു​ന്നു (13-18)

   • “മോഷ്ടി​ക്കുന്ന വെള്ളത്തി​നു മധുര​മാണ്‌” (17)

 • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

  • 10

   • ജ്ഞാനി​യായ മകൻ അപ്പനു സന്തോഷം നൽകുന്നു (1)

   • ഉത്സാഹ​മുള്ള കൈകൾ സമ്പത്തു കൊണ്ടു​വ​രും (4)

   • സംസാരം കൂടി​പ്പോ​യാൽ ലംഘനം ഉണ്ടാകും (19)

   • യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാ​ണു സമ്പന്നനാ​ക്കു​ന്നത്‌ (22)

   • യഹോ​വ​യോ​ടുള്ള ഭയഭക്തി ആയുസ്സു നീട്ടി​ത്ത​രു​ന്നു (27)

  • 11

   • എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌ (2)

   • വിശ്വാ​സ​ത്യാ​ഗി മറ്റുള്ള​വർക്കു നാശം വരുത്തു​ന്നു (9)

   • “ധാരാളം ഉപദേ​ശ​ക​രു​ള്ള​പ്പോൾ വിജയം നേടാ​നാ​കു​ന്നു” (14)

   • ഔദാ​ര്യം കാണി​ക്കു​ന്ന​വനു സമൃദ്ധി ഉണ്ടാകും (25)

   • സമ്പത്തിൽ ആശ്രയി​ക്കു​ന്നവൻ വീണു​പോ​കും (28)

  • 12

   • ശാസന വെറു​ക്കു​ന്നവൻ ബുദ്ധി​ഹീ​നൻ (1)

   • “ചിന്തി​ക്കാ​തെ സംസാ​രി​ക്കു​ന്നതു വാളു​കൊണ്ട്‌ കുത്തു​ന്നതു പോ​ലെ​യാണ്‌” (18)

   • സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കു​ന്നവർ സന്തുഷ്ടർ (20)

   • നുണ പറയുന്ന വായ്‌ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌ (22)

   • ഉത്‌ക​ണ്‌ഠ ഹൃദയത്തെ തളർത്തി​ക്ക​ള​യു​ന്നു (25)

  • 13

   • ഉപദേശം തേടു​ന്നവർ ജ്ഞാനികൾ (10)

   • പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​മ്പോൾ ഹൃദയം തകരുന്നു (12)

   • വിശ്വ​സ്‌ത​നായ ദൂതൻ സുഖ​പ്പെ​ടു​ത്തു​ന്നു (17)

   • ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും (20)

   • ശിക്ഷണം സ്‌നേ​ഹ​ത്തി​ന്റെ അടയാളം (24)

  • 14

   • ഹൃദയ​ത്തി​നു മാത്രമേ സ്വന്തം വേദന മനസ്സി​ലാ​കൂ (10)

   • ശരി​യെന്നു തോന്നുന്ന വഴി മരണത്തിൽ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം (12)

   • അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു (15)

   • പണക്കാ​രന്‌ അനേകം കൂട്ടു​കാ​രു​ണ്ടാ​യി​രി​ക്കും (20)

   • ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു (30)

  • 15

   • സൗമ്യ​മായ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു (1)

   • യഹോ​വ​യു​ടെ കണ്ണുകൾ എല്ലായി​ട​ത്തു​മുണ്ട്‌ (3)

   • നേരു​ള്ള​വന്റെ പ്രാർഥന ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു (8)

   • കൂടി​യാ​ലോ​ചി​ക്കാ​ത്ത​പ്പോൾ പദ്ധതികൾ തകരുന്നു (22)

   • മറുപടി പറയും​മുമ്പ്‌ നന്നായി ആലോ​ചി​ക്കുക (28)

  • 16

   • യഹോവ ഉള്ളിലി​രു​പ്പു പരി​ശോ​ധി​ക്കു​ന്നു (2)

   • നീ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വയെ ഭരമേൽപ്പി​ക്കുക (3)

   • കൃത്യ​ത​യുള്ള ത്രാസ്സു​കൾ യഹോ​വ​യിൽനിന്ന്‌ (11)

   • തകർച്ച​യ്‌ക്കു മുമ്പ്‌ അഹങ്കാരം (18)

   • നരച്ച മുടി സൗന്ദര്യ​കി​രീ​ടം (31)

  • 17

   • നന്മയ്‌ക്കു പകരം തിന്മ ചെയ്യരു​ത്‌ (13)

   • കലഹം തുടങ്ങും​മു​മ്പേ അവിടം വിട്ട്‌ പോകുക (14)

   • യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കും (17)

   • “സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാ​ണ്‌” (22)

   • വകതി​രി​വു​ള്ളവൻ വാക്കുകൾ നിയ​ന്ത്രി​ക്കു​ന്നു (27)

  • 18

   • സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നവൻ സ്വാർഥ​നും ബുദ്ധി​യി​ല്ലാ​ത്ത​വ​നും ആണ്‌ (1)

   • യഹോ​വ​യു​ടെ പേര്‌ ബലമുള്ള ഗോപു​രം (10)

   • സമ്പത്തു സംരക്ഷണം തരും എന്നതു പൊള്ള​യായ ധാരണ (11)

   • ഇരുക​ക്ഷി​ക​ളു​ടെ​യും ഭാഗം കേൾക്കു​ന്ന​താ​ണു ബുദ്ധി (17)

   • കൂട്ടു​കാ​രൻ കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറു കാണി​ക്കും (24)

  • 19

   • ഉൾക്കാ​ഴ്‌ച കോപം തണുപ്പി​ക്കു​ന്നു (11)

   • വഴക്കടി​ക്കുന്ന ഭാര്യ ചോർച്ച​യുള്ള മേൽക്കൂ​ര​പോ​ലെ (13)

   • വിവേ​ക​മുള്ള ഭാര്യയെ യഹോവ തരുന്നു (14)

   • പ്രതീ​ക്ഷ​യ്‌ക്കു വകയു​ള്ള​പ്പോൾ കുട്ടിക്കു ശിക്ഷണം കൊടു​ക്കുക (18)

   • ഉപദേശം ശ്രദ്ധി​ക്കു​ന്നതു ജ്ഞാനം (20)

  • 20

   • വീഞ്ഞു പരിഹാ​സി​യാണ്‌ (1)

   • മടിയൻ മഞ്ഞുകാ​ലത്ത്‌ നിലം ഉഴുന്നില്ല (4)

   • മനുഷ്യ​ന്റെ ചിന്തകൾ ആഴമുള്ള വെള്ളം (5)

   • തിടു​ക്ക​ത്തിൽ നേർച്ച നേരരു​ത്‌ (25)

   • ചെറു​പ്പ​ക്കാ​രു​ടെ ശക്തിയാ​ണ്‌ അവരുടെ മഹത്ത്വം (29)

  • 21

   • രാജാ​വി​ന്റെ ഹൃദയത്തെ യഹോവ തിരി​ച്ചു​വി​ടു​ന്നു (1)

   • ബലി​യെ​ക്കാൾ നീതി നല്ലത്‌ (3)

   • അധ്വാ​ന​ശീ​ലം വിജയ​ത്തി​ലേക്കു നയിക്കു​ന്നു (5)

   • എളിയ​വനെ അവഗണി​ക്കു​ന്നവൻ അവഗണി​ക്ക​പ്പെ​ടും (13)

   • യഹോ​വ​യ്‌ക്കെ​തി​രാ​യി ഒരു ജ്ഞാനവു​മില്ല (30)

  • 22

   • സത്‌പേ​രാ​ണു സമ്പത്തി​നെ​ക്കാൾ നല്ലത്‌ (1)

   • ചെറു​പ്പ​ത്തിൽ കിട്ടുന്ന പരിശീ​ലനം ജീവി​ത​കാ​ലം മുഴുവൻ ഗുണം ചെയ്യും (6)

   • മടിയൻ പുറത്തുള്ള സിംഹത്തെ പേടി​ക്കു​ന്നു (13)

   • ശിക്ഷണം വിഡ്‌ഢി​ത്തം നീക്കി​ക്ക​ള​യും (15)

   • വിദഗ്‌ധ​നായ ജോലി​ക്കാ​രനു രാജാ​വി​നെ സേവി​ക്കാ​നാ​കും (29)

  • 23

   • വിവേ​ക​ത്തോ​ടെ മാത്രമേ ഭക്ഷണപാ​നീ​യങ്ങൾ സ്വീക​രി​ക്കാ​വൂ (2)

   • ധനം വാരി​ക്കൂ​ട്ടാൻ പരക്കം​പാ​യ​രുത്‌ (4)

   • സമ്പത്തു നിന്നിൽനി​ന്ന്‌ പറന്നക​ന്നേ​ക്കാം (5)

   • മുഴു​ക്കു​ടി​യ​ന്മാ​രു​ടെ കൂട്ടത്തിൽ കൂടരു​ത്‌ (20)

   • മദ്യം സർപ്പ​ത്തെ​പ്പോ​ലെ കൊത്തും (32)

  • 24

   • ദുഷ്ടന്മാ​രോട്‌ അസൂയ തോന്ന​രുത്‌ (1)

   • ജ്ഞാനം​കൊണ്ട്‌ വീടു പണിയു​ന്നു (3)

   • നീതി​മാൻ വീണാ​ലും എഴു​ന്നേൽക്കും (16)

   • പ്രതി​കാ​രം ചെയ്യരു​ത്‌ (29)

   • മയക്കം ദാരി​ദ്ര്യ​ത്തി​ലേക്കു നയിക്കും (33, 34)

 • ഹിസ്‌കി​യ രാജാ​വി​ന്റെ ഭൃത്യ​ന്മാർ പകർത്തി​യെ​ടുത്ത ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (25:1–29:27)

  • 25

   • രഹസ്യം സൂക്ഷി​ക്കുക (9)

   • ആലോ​ചിച്ച്‌ പറയുന്ന വാക്ക്‌ (11)

   • മറ്റുള്ള​വ​രു​ടെ സ്വകാ​ര്യത മാനി​ക്കുക (17)

   • ശത്രു​വി​ന്റെ തലയിൽ തീക്കനൽ കൂട്ടുക (21, 22)

   • നല്ല വാർത്ത തണുത്ത വെള്ളം​പോ​ലെ (25)

  • 26

   • മടിയ​ന്മാ​രെ​ക്കു​റി​ച്ചുള്ള വിവരണം (13-16)

   • മറ്റുള്ള​വ​രു​ടെ വഴക്കിൽ തലയി​ട​രുത്‌ (17)

   • മറ്റുള്ള​വരെ അസ്വസ്ഥ​രാ​ക്കുന്ന തമാശകൾ ഒപ്പിക്ക​രുത്‌ (18, 19)

   • വിറകി​ല്ലെ​ങ്കിൽ തീയു​മില്ല (20, 21)

   • പരദൂ​ഷ​ണ​ക്കാ​രന്റെ വാക്കുകൾ രുചി​യുള്ള ആഹാരം​പോ​ലെ (22)

  • 27

   • കൂട്ടു​കാ​രന്റെ ശാസന ഗുണം ചെയ്യും (5, 6)

   • മകനേ, എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക (11)

   • ഇരുമ്പ്‌ ഇരുമ്പി​നു മൂർച്ച കൂട്ടുന്നു (17)

   • നിന്റെ ആട്ടിൻപ​റ്റത്തെ നന്നായി അറിയുക (23)

   • സമ്പത്ത്‌ എന്നുമു​ണ്ടാ​യി​രി​ക്കില്ല (24)

  • 28

   • നിയമം അനുസ​രി​ക്കാ​ത്ത​വന്റെ പ്രാർഥന അറപ്പു​ണ്ടാ​ക്കു​ന്നത്‌ (9)

   • തെറ്റുകൾ ഏറ്റുപ​റ​യു​ന്ന​വനു കരുണ ലഭിക്കും (13)

   • തെറ്റു ചെയ്യാതെ പെട്ടെന്നു പണം ഉണ്ടാക്കാൻ കഴിയില്ല (20)

   • ശാസന മുഖസ്‌തു​തി​യെ​ക്കാൾ നല്ലത്‌ (23)

   • ഔദാ​ര്യം കാണി​ക്കു​ന്ന​വന്‌ ഒരു കുറവു​മു​ണ്ടാ​കില്ല (27)

  • 29

   • തന്നിഷ്ട​ത്തി​നു വിട്ടി​രി​ക്കുന്ന കുട്ടി നാണ​ക്കേട്‌ ഉണ്ടാക്കും (15)

   • ദിവ്യ​ദർശ​ന​മി​ല്ലാ​ത്ത​പ്പോൾ ജനം തോന്നി​യ​തു​പോ​ലെ ജീവി​ക്കു​ന്നു (18)

   • കോപി​ച്ചി​രി​ക്കു​ന്നവൻ കലഹങ്ങൾ ഊതി​ക്ക​ത്തി​ക്കു​ന്നു (22)

   • താഴ്‌മ​യു​ള്ളവൻ മഹത്ത്വം നേടും (23)

   • മനുഷ്യ​രെ പേടി​ക്കു​ന്നത്‌ ഒരു കെണി​യാണ്‌ (25)

 • ആഗൂരി​ന്റെ വാക്കുകൾ (1-33)

 • 30

   • ദാരി​ദ്ര്യ​മോ സമ്പത്തോ എനിക്കു തരരുത്‌ (8)

   • ഒരിക്ക​ലും തൃപ്‌തി വരാത്തവ (15, 16)

   • ഒരു അടയാ​ള​വും ബാക്കി​വെ​ക്കാ​ത്തവ (18, 19)

   • വ്യഭി​ചാ​രി​യായ സ്‌ത്രീ (20)

   • സഹജജ്ഞാ​ന​മുള്ള ജീവികൾ (24)

 • ലമൂവേൽ രാജാ​വി​ന്റെ വാക്കുകൾ (1-31)

 • 31

   • കാര്യ​പ്രാ​പ്‌തി​യുള്ള ഭാര്യയെ ആർക്കു കിട്ടും? (10)

   • ഉത്സാഹ​വും കഠിനാ​ധ്വാ​ന​വും (17)

   • ദയ അവളുടെ നാവി​ലുണ്ട്‌ (26)

   • ഭർത്താ​വും മക്കളും അവളെ പ്രശം​സി​ക്കു​ന്നു (28)

   • അഴകും സൗന്ദര്യ​വും ക്ഷണിക​മാണ്‌ (30)