സങ്കീർത്തനം 93:1-5

93  യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!+ ദൈവം പ്രതാപം അണിഞ്ഞി​രി​ക്കു​ന്നു;യഹോവ ശക്തി ധരിച്ചി​രി​ക്കു​ന്നു;ഒരു അരപ്പട്ട​പോ​ലെ അത്‌ അണിയു​ന്നു. ഭൂമിയെ* സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു;അതിനെ നീക്കാ​നാ​കില്ല.*   അങ്ങയുടെ സിംഹാ​സനം പണ്ടേ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചത്‌;+അങ്ങ്‌ അനാദി​കാ​ലം​മു​ത​ലു​ള്ളവൻ.+   യഹോവേ, നദികൾ ഇളകി​മ​റി​ഞ്ഞു;നദികൾ ഇളകി​മ​റിഞ്ഞ്‌ ഗർജിച്ചു;ഇളകിമറിയുന്ന നദികൾ ആർത്തല​യ്‌ക്കു​ന്നു.   പെരുവെള്ളത്തിന്റെ മുഴക്ക​ത്തെ​ക്കാൾ ഉന്നതനാ​യി,കടലിലെ ആർത്തി​ര​മ്പുന്ന തിരക​ളെ​ക്കാൾ ശക്തനായി,+യഹോവ ഉന്നതങ്ങ​ളിൽ പ്രൗഢ​ഗം​ഭീ​ര​നാ​യി ഇരിക്കു​ന്നു.+   അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ എത്ര ആശ്രയ​യോ​ഗ്യം!+ യഹോവേ, വിശുദ്ധി എന്നെന്നും അങ്ങയുടെ ഭവനത്തി​ന്റെ അലങ്കാരം.*+

അടിക്കുറിപ്പുകള്‍

അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”
അഥവാ “അതു ചാഞ്ചാ​ടില്ല.”
അഥവാ “ഭവനത്തി​ന്‌ ഇണങ്ങു​ന്നത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം