സങ്കീർത്ത​നം 92:1-15

ശബത്തുദിവസത്തിനുവേണ്ടി രചിച്ച ഒരു ശ്രുതി​മ​ധു​ര​മായ ഗാനം. 92  യഹോ​വ​യോ​ടു നന്ദി പറയുന്നതും+അത്യുന്നതനേ, തിരു​നാ​മ​ത്തി​നു സ്‌തുതി പാടുന്നതും* എത്ര നല്ലത്‌!   രാവിലെ അങ്ങയുടെ അചഞ്ചലസ്‌നേഹവും+രാത്രികാലങ്ങളിൽ അങ്ങയുടെ വിശ്വ​സ്‌ത​ത​യും വിവരി​ക്കു​ന്നത്‌ എത്ര ഉചിതം!   പത്തു കമ്പിയുള്ള വാദ്യ​ത്തി​ന്റെ​യും വല്ലകിയുടെയും*ശ്രുതിമാധുരിയുള്ള കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ അവ വർണി​ക്കു​ന്നത്‌ എത്ര നല്ലത്‌!+   യഹോവേ, അങ്ങയുടെ ചെയ്‌തി​ക​ളാൽ അങ്ങ്‌ എന്നെ സന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ;അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ നിമിത്തം ഞാൻ സന്തോ​ഷി​ച്ചാർക്കു​ന്നു.   യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​കൾ എത്ര മഹനീയം!+ അങ്ങയുടെ ചിന്തകൾ എത്ര അഗാധം!+   വകതിരിവില്ലാത്തവന്‌ അവ മനസ്സി​ലാ​കില്ല;വിഡ്‌ഢികൾക്ക്‌ അതു ഗ്രഹി​ക്കാ​നാ​കില്ല:+   ദുഷ്ടന്മാർ പുല്ലുപോലെ* മുളച്ചു​പൊ​ങ്ങു​ന്ന​തുംദുഷ്‌പ്രവൃത്തിക്കാരെല്ലാം തഴച്ചു​വ​ള​രു​ന്ന​തുംഎന്നേക്കുമായി നശിച്ചു​പോ​കാ​നാണ്‌.+   എന്നാൽ യഹോവേ, അങ്ങ്‌ എന്നും ഉന്നതൻ.   യഹോവേ, വിജയ​ശ്രീ​ലാ​ളി​ത​നാ​യി അങ്ങ്‌ ശത്രു​ക്കളെ നോ​ക്കേ​ണമേ;അങ്ങയുടെ ശത്രു​ക്ക​ളെ​ല്ലാം നശിക്കും;ദുഷ്‌പ്രവൃത്തിക്കാരെല്ലാം ചിതറി​പ്പോ​കും.+ 10  എന്നാൽ, അങ്ങ്‌ എനിക്കു കാട്ടു​പോ​ത്തി​ന്റെ ശക്തി നൽകും;*ഉണർവേകുന്ന തൈലം പൂശി ഞാൻ എന്റെ ചർമം മൃദു​ല​മാ​ക്കും.+ 11  എന്റെ കണ്ണുകൾ എതിരാ​ളി​ക​ളു​ടെ വീഴ്‌ച കാണും;+എന്നെ ആക്രമി​ക്കുന്ന ദുഷ്ടന്മാ​രു​ടെ പതനത്തി​ന്റെ വാർത്ത എന്റെ കാതി​ലെ​ത്തും. 12  എന്നാൽ, നീതി​മാ​ന്മാർ പനപോ​ലെ തഴയ്‌ക്കും;ലബാനോനിലെ ദേവദാ​രു​പോ​ലെ വളർന്ന്‌ വലുതാ​കും.+ 13  അവരെ യഹോ​വ​യു​ടെ ഭവനത്തിൽ നട്ടിരി​ക്കു​ന്നു;നമ്മുടെ ദൈവ​ത്തി​ന്റെ തിരു​മു​റ്റത്ത്‌ അവർ തഴച്ചു​വ​ള​രു​ന്നു.+ 14  വാർധക്യത്തിലും അവർ തഴച്ചു​വ​ള​രും;+അവർ അപ്പോ​ഴും ഉണർവും ഓജസ്സും ഉള്ളവരാ​യി​രി​ക്കും.+ 15  യഹോവ നേരു​ള്ളവൻ എന്ന്‌ അവർ ഘോഷി​ക്കും. ദൈവം എന്റെ പാറ;+ എന്റെ ദൈവ​ത്തിൽ ഒട്ടും അനീതി​യില്ല.

അടിക്കുറിപ്പുകള്‍

അഥവാ “സംഗീതം ഉതിർക്കു​ന്ന​തും.”
ഒരുതരം വീണ.
അഥവാ “കളപോ​ലെ.”
അക്ഷ. “എന്റെ കൊമ്പ്‌ കാട്ടു​പോ​ത്തി​ന്റേ​തു​പോ​ലെ ഉയർത്തും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം