സങ്കീർത്തനം 88:1-18

കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. സംഗീ​ത​സം​ഘ​നാ​യ​കന്‌; മഹലത്‌* ശൈലി​യിൽ, മാറി​മാ​റി പാടേ​ണ്ടത്‌. എസ്രാ​ഹ്യ​നായ ഹേമാന്റെ+ മാസ്‌കിൽ.* 88  എന്റെ രക്ഷയുടെ ദൈവ​മായ യഹോവേ,+പകൽ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;രാത്രി ഞാൻ തിരു​സ​ന്നി​ധി​യിൽ വരുന്നു.+   എന്റെ പ്രാർഥന തിരു​മു​ന്നിൽ എത്തട്ടെ;+സഹായത്തിനായുള്ള എന്റെ യാചന​യ്‌ക്കു ചെവി ചായി​ക്കേ​ണമേ.*+   എന്റെ ദേഹി* കഷ്ടതക​ളാൽ നിറഞ്ഞി​രി​ക്കു​ന്ന​ല്ലോ;+എന്റെ ജീവൻ ശവക്കുഴിയുടെ* വക്കോളം എത്തിയി​രി​ക്കു​ന്നു.+   കുഴിയിൽ* ഇറങ്ങു​ന്ന​വ​രു​ടെ കൂട്ടത്തിൽ എന്നെയും എണ്ണിക്ക​ഴി​ഞ്ഞു;+ഞാൻ നിസ്സഹാ​യ​നാണ്‌;*+   ശവക്കുഴിയിൽ കിടക്കുന്ന കൊല്ല​പ്പെ​ട്ട​വ​രെ​പ്പോ​ലെമരിച്ചവരുടെ ഇടയിൽ എന്നെ ഉപേക്ഷി​ച്ച്‌ പോയി​രി​ക്കു​ന്നു;അവരെ അങ്ങ്‌ മേലാൽ ഓർക്കു​ന്നി​ല്ല​ല്ലോ;അങ്ങയുടെ പരിപാ​ല​ന​ത്തിൽനിന്ന്‌ അവർ വേർപെ​ട്ട​ല്ലോ.   അത്യഗാധമായ പടുകു​ഴി​യി​ലേക്ക്‌ അങ്ങ്‌ എന്നെ തള്ളിയി​രി​ക്കു​ന്നു;ഇരുൾ മൂടിയ അഗാധ​ഗർത്ത​ത്തിൽ എന്നെ ഇട്ടിരി​ക്കു​ന്നു.   അങ്ങയുടെ ക്രോധം എനിക്കു താങ്ങാ​നാ​കാത്ത ഭാരമാ​യി​രി​ക്കു​ന്നു;+ആഞ്ഞടിക്കുന്ന തിരമാ​ല​ക​ളാൽ അങ്ങ്‌ എന്നെ വലയ്‌ക്കു​ന്നു. (സേലാ)   എന്റെ പരിച​യ​ക്കാ​രെ അങ്ങ്‌ എന്നിൽനി​ന്ന്‌ ദൂരേക്ക്‌ ഓടി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു;+എന്നെ അവരുടെ കണ്ണിൽ അറയ്‌ക്ക​പ്പെ​ട്ട​വ​നാ​ക്കി. ഞാൻ കുടു​ങ്ങി​യി​രി​ക്കു​ന്നു, രക്ഷപ്പെ​ടാ​നാ​കു​ന്നില്ല.   കഷ്ടതകളാൽ എന്റെ കണ്ണു ക്ഷീണി​ച്ചി​രി​ക്കു​ന്നു.+ യഹോവേ, ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;+തിരുമുമ്പിൽ ഞാൻ കൈകൾ വിരി​ച്ചു​പി​ടി​ക്കു​ന്നു. 10  മരിച്ചവർക്കുവേണ്ടി അങ്ങ്‌ അത്ഭുതങ്ങൾ ചെയ്യു​മോ? മരിച്ച്‌ ചേതന​യ​റ്റവർ എഴു​ന്നേറ്റ്‌ അങ്ങയെ സ്‌തു​തി​ക്കു​മോ?+ (സേലാ) 11  ആരെങ്കിലും ശവക്കു​ഴി​യിൽ അങ്ങയുടെ അചഞ്ചല​സ്‌നേഹം വിവരി​ക്കു​മോ?വിനാശദേശത്ത്‌ അങ്ങയുടെ വിശ്വ​സ്‌തത വർണി​ക്കു​മോ? 12  ഇരുളിലുള്ളവർക്ക്‌ അങ്ങയുടെ അത്ഭുതങ്ങൾ അറിയാ​നാ​കു​മോ?വിസ്‌മൃതിയുടെ ദേശത്തു​ള്ളവർ അങ്ങയുടെ നീതി​യെ​ക്കു​റിച്ച്‌ അറിയു​മോ?+ 13  പക്ഷേ യഹോവേ, ഞാൻ ഇപ്പോ​ഴും സഹായ​ത്തി​നാ​യി അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;+ദിവസവും രാവിലെ എന്റെ പ്രാർഥന തിരു​സ​ന്നി​ധി​യിൽ എത്തുന്നു.+ 14  യഹോവേ, എന്താണ്‌ അങ്ങ്‌ എന്നെ തള്ളിക്ക​ള​യു​ന്നത്‌?+ എന്താണ്‌ എന്നിൽനി​ന്ന്‌ മുഖം മറയ്‌ക്കു​ന്നത്‌?+ 15  ചെറുപ്പംമുതലേ ഞാൻ ക്ലേശി​ത​നും മരണാ​സ​ന്ന​നും ആണ്‌;+അങ്ങ്‌ അനുവ​ദിച്ച കഷ്ടതകൾ സഹിച്ച്‌ ഞാൻ ആകെ മരവി​ച്ചി​രി​ക്കു​ന്നു. 16  അങ്ങയുടെ ഉഗ്ര​കോ​പം എന്നെ മൂടി​ക്ക​ള​യു​ന്നു;+അങ്ങയിൽനിന്നുള്ള ഭയജന​ക​മായ കാര്യങ്ങൾ എന്നെ തകർത്തു​ക​ള​യു​ന്നു. 17  ദിവസം മുഴുവൻ വെള്ളം​പോ​ലെ അവ എന്നെ വലയം ചെയ്യുന്നു;നാലു വശത്തു​നി​ന്നും അവ* വളഞ്ഞടു​ക്കു​ന്നു. 18  എന്റെ സ്‌നേ​ഹി​ത​രെ​യും കൂട്ടു​കാ​രെ​യും അങ്ങ്‌ എന്നിൽനി​ന്ന്‌ ദൂരേക്ക്‌ ഓടി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു;+എനിക്കു കൂട്ടായി ഇപ്പോൾ ഇരുൾ മാത്രം.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.
അഥവാ “യാചന കുനിഞ്ഞ്‌ ശ്രദ്ധി​ക്കേ​ണമേ.”
പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കു​ഴി​യിൽ.”
അഥവാ “ശക്തിയി​ല്ലാ​ത്ത​വ​നെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നു.”
മറ്റൊരു സാധ്യത “അവയെ​ല്ലാം ഒറ്റയടി​ക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം