സങ്കീർത്തനം 87:1-7

കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 87  ദൈവ​ന​ഗ​ര​ത്തി​ന്റെ അടിസ്ഥാ​നം വിശു​ദ്ധ​പർവ​ത​ങ്ങ​ളിൽ!+  യഹോവ യാക്കോ​ബി​ന്റെ സകല കൂടാ​ര​ങ്ങ​ളെ​ക്കാ​ളുംസീയോൻകവാടങ്ങളെ സ്‌നേ​ഹി​ക്കു​ന്നു.+   സത്യദൈവത്തിന്റെ നഗരമേ,+ നിന്നെ​ക്കു​റിച്ച്‌ മഹാകാ​ര്യ​ങ്ങൾ പറഞ്ഞു​കേൾക്കു​ന്നു. (സേലാ)   ഞാൻ രാഹാബിനെയും+ ബാബി​ലോ​ണി​നെ​യും എന്നെ അറിയുന്നവരുടെ* കൂട്ടത്തിൽ എണ്ണും;ഫെലി​സ്‌ത്യ​യും സോരും കൂശും ഇതാ! “ഇവൻ അവിടെ ജനിച്ച​വ​നാണ്‌” എന്നു പറയ​പ്പെ​ടും.   “സകലരും അവളിൽ ജനിച്ച​വ​രാണ്‌” എന്നു സീയോനെക്കുറിച്ച്‌ പറയും. അത്യുന്നതൻ അവളെ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.   ജനതകളുടെ പേരു​വി​വരം രേഖ​പ്പെ​ടു​ത്തു​മ്പോൾ “ഇവൻ അവിടെ ജനിച്ച​വ​നാണ്‌” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കും. (സേലാ)   “എന്റെ ഉറവക​ളെ​ല്ലാം നിന്നി​ലാണ്‌”*+ എന്നു ഗായകരും+ നർത്തകരും+ ഒരു​പോ​ലെ പറയും.

അടിക്കുറിപ്പുകള്‍

അഥവാ “അംഗീ​ക​രി​ക്കു​ന്ന​വ​രു​ടെ.”
അഥവാ “എനിക്കുള്ള എല്ലാത്തി​ന്റെ​യും ഉറവ്‌ നീയാണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം