സങ്കീർത്തനം 81:1-16

സംഗീതസംഘനായകന്‌; ഗിത്യരാഗത്തിൽ* ആസാഫ്‌+ രചിച്ചത്‌. 81  നമ്മുടെ ബലമായ ദൈവ​ത്തി​ന്റെ മുമ്പാകെ സന്തോ​ഷി​ച്ചാർക്കുക.+ യാക്കോബിൻദൈവത്തിനു ജയഘോ​ഷം മുഴക്കുക.   സംഗീതം തുടങ്ങട്ടെ! തപ്പു കൊട്ടൂ!സ്വരമാധുരിയുള്ള കിന്നര​വും തന്ത്രി​വാ​ദ്യ​വും എടുക്കൂ!   അമാവാസിനാളിൽ കൊമ്പു വിളിക്കൂ!+പൗർണമിനാളിൽ നമ്മുടെ ഉത്സവത്തി​നു കൊമ്പു​വി​ളി ഉയരട്ടെ!+   ഇത്‌ ഇസ്രാ​യേ​ലി​നുള്ള കല്‌പ​ന​യാണ്‌,യാക്കോബിൻദൈവം നൽകിയ ആജ്ഞ!+   ദൈവം ഈജി​പ്‌ത്‌ ദേശത്തി​ന്‌ എതിരെ പുറപ്പെട്ടപ്പോൾ+യോസേഫിനുള്ള ഒരു ഓർമി​പ്പി​ക്ക​ലാ​യി ഏർപ്പെ​ടു​ത്തി​യ​താണ്‌ അത്‌.+ ഞാൻ ഇങ്ങനെ​യൊ​രു സ്വരം* കേട്ടു, പക്ഷേ, തിരി​ച്ച​റി​ഞ്ഞില്ല:   “അവന്റെ തോളിൽനി​ന്ന്‌ ഞാൻ ചുമട്‌ എടുത്തു​മാ​റ്റി;+അവന്റെ കൈകൾ കൊട്ട​യിൽനിന്ന്‌ സ്വത​ന്ത്ര​മാ​ക്കി.   കഷ്ടതയിൽ നീ വിളിച്ചു, ഞാൻ നിന്നെ രക്ഷിച്ചു;+ഇടിമേഘത്തിൽനിന്ന്‌* ഞാൻ ഉത്തര​മേകി.+ മെരീബയിലെ* നീരു​റ​വിന്‌ അരികിൽവെച്ച്‌ ഞാൻ നിന്നെ പരീക്ഷി​ച്ചു.+ (സേലാ)   എൻ ജനമേ, കേൾക്കുക; നിങ്ങൾക്കെ​തി​രെ ഞാൻ തെളിവ്‌ നിരത്താം. ഇസ്രായേലേ, ഞാൻ പറയു​ന്നതു നിങ്ങൾ ശ്രദ്ധി​ക്ക​ണ​മെന്നു മാത്രം.+   എങ്കിൽ, നിങ്ങൾക്കി​ട​യിൽ ഒരു അന്യ​ദൈ​വ​മു​ണ്ടാ​കില്ല;മറ്റൊരു ദേവനു മുന്നിൽ നിങ്ങൾ കുമ്പി​ടു​ക​യു​മില്ല.+ 10  യഹോവ എന്ന ഞാനാണു നിങ്ങളു​ടെ ദൈവം,ഈജിപ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച ദൈവം.+ നിങ്ങളുടെ വായ്‌ മലർക്കെ തുറക്കുക, ഞാൻ അതു നിറയ്‌ക്കും.+ 11  എന്നാൽ, എന്റെ ജനം എന്റെ വാക്കു​കൾക്കു ചെവി തന്നില്ല;ഇസ്രായേൽ എനിക്കു കീഴ്‌പെ​ട്ടി​രു​ന്നു​മില്ല.+ 12  അതിനാൽ, ഞാൻ അവരെ ദുശ്ശാ​ഠ്യ​മുള്ള സ്വന്തം ഹൃദയ​ത്തി​ന്റെ വഴിയേ പോകാൻ വിട്ടു;തങ്ങൾക്കു ശരി​യെന്നു തോന്നി​യത്‌ അവർ ചെയ്‌തു.*+ 13  എന്റെ ജനം ഞാൻ പറയു​ന്ന​തൊ​ന്നു കേട്ടി​രു​ന്നെ​ങ്കിൽ!+ഇസ്രായേൽ എന്റെ വഴിക​ളിൽ നടന്നി​രു​ന്നെ​ങ്കിൽ!+ 14  അവരുടെ ശത്രു​ക്കളെ ഞാൻ വേഗത്തിൽ കീഴട​ക്കി​ക്കൊ​ടു​ത്തേനേ;അവരുടെ എതിരാ​ളി​കൾക്കു നേരെ കൈ തിരി​ച്ചേനേ.+ 15  യഹോവയെ വെറു​ക്കു​ന്നവർ തിരു​സ​ന്നി​ധി​യിൽ ഓച്ഛാ​നിച്ച്‌ നിൽക്കും;അവരുടെ ശിക്ഷ* എന്നേക്കു​മു​ള്ള​താ​യി​രി​ക്കും. 16  എന്നാൽ നിങ്ങളെ,* ദൈവം മേത്തരം ഗോത​മ്പു​കൊണ്ട്‌ പോഷി​പ്പി​ക്കും,+പാറയിൽനിന്നുള്ള തേൻകൊ​ണ്ട്‌ തൃപ്‌തി​പ്പെ​ടു​ത്തും.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഭാഷ.”
അക്ഷ. “ഇടിമു​ഴ​ക്കത്തെ മറച്ചു​വെ​ച്ചി​രി​ക്കു​ന്നി​ട​ത്തു​നി​ന്ന്‌.”
അർഥം: “കലഹം.”
അക്ഷ. “സ്വന്തം അഭി​പ്രാ​യ​മ​നു​സ​രി​ച്ച്‌ അവർ നടന്നു.”
അക്ഷ. “സമയം.”
അക്ഷ. “അവനെ.” അതായത്‌, ദൈവ​ജ​നത്തെ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം