സങ്കീർത്തനം 79:1-13

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 79  ദൈവമേ, ജനതകൾ അങ്ങയുടെ അവകാ​ശ​ദേ​ശ​ത്തേക്ക്‌ അതി​ക്ര​മിച്ച്‌ കടന്നി​രി​ക്കു​ന്നു;+അങ്ങയുടെ പരിപാ​വ​ന​മായ ആലയം അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു;+അവർ യരുശ​ലേ​മി​നെ നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​ക്കി.+   അങ്ങയുടെ ദാസന്മാ​രു​ടെ ശവങ്ങൾ അവർ ആകാശ​ത്തി​ലെ പക്ഷികൾക്ക്‌ ആഹാര​മാ​യി നൽകി;അങ്ങയുടെ വിശ്വ​സ്‌ത​രു​ടെ മാംസം ഭൂമി​യി​ലെ കാട്ടു​മൃ​ഗ​ങ്ങൾക്ക്‌ ഇട്ടു​കൊ​ടു​ത്തു.+   അവരുടെ രക്തം അവർ വെള്ളം​പോ​ലെ യരുശ​ലേ​മി​ലെ​ങ്ങും ഒഴുക്കി;അവരുടെ ശവം അടക്കാൻ ആരും ശേഷി​ച്ചി​ട്ടില്ല.+   അയൽക്കാർക്കു ഞങ്ങൾ ഒരു നിന്ദാ​പാ​ത്ര​മാ​യി;+ചുറ്റുമുള്ളവർ ഞങ്ങളെ കളിയാ​ക്കു​ന്നു, അവഹേ​ളി​ക്കു​ന്നു.   യഹോവേ, എത്ര നാൾ അങ്ങ്‌ ക്രുദ്ധി​ച്ചി​രി​ക്കും? എന്നേക്കു​മോ?+ അങ്ങയുടെ ധാർമി​ക​രോ​ഷം എത്ര നാൾ കത്തിജ്വ​ലി​ക്കും?+   അങ്ങയെ അറിയാത്ത ജനതക​ളു​ടെ മേലുംഅങ്ങയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കാത്ത രാജ്യ​ങ്ങ​ളു​ടെ മേലുംഅങ്ങ്‌ ക്രോധം ചൊരി​യേ​ണമേ.+   അവർ യാക്കോ​ബി​നെ വിഴു​ങ്ങി​ക്ക​ള​ഞ്ഞ​ല്ലോ;അവന്റെ സ്വദേശം വിജന​വു​മാ​ക്കി.+   ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റു​കൾക്കു ഞങ്ങളോ​ടു കണക്കു ചോദി​ക്ക​രു​തേ.+ വേഗം ഞങ്ങളോ​ടു കരുണ കാട്ടേ​ണമേ;+ഞങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാ​പ​ക​ര​മ​ല്ലോ.   രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീ​യ​നാ​മത്തെ ഓർത്ത്‌ ഞങ്ങളെ സഹായി​ക്കേ​ണമേ;അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ,ഞങ്ങളുടെ പാപങ്ങൾ ക്ഷമി​ക്കേ​ണമേ.*+ 10  “അവരുടെ ദൈവം എവി​ടെ​പ്പോ​യി” എന്നു ജനതക​ളെ​ക്കൊണ്ട്‌ എന്തിനു പറയി​ക്കണം?+ അങ്ങയുടെ ദാസരു​ടെ രക്തം ചൊരി​ഞ്ഞ​തി​നു പ്രതി​കാ​രം ചെയ്‌തെന്നു ജനതകൾ അറിയട്ടെ,ഞങ്ങൾ കാൺകെ അവർ അത്‌ അറിയട്ടെ.+ 11  തടവുകാരന്റെ നെടു​വീർപ്പ്‌ അങ്ങ്‌ കേൾക്കേ​ണമേ.+ മരണത്തിനു വിധിക്കപ്പെട്ടവരെ* രക്ഷിക്കാൻ* അങ്ങയുടെ മഹാശക്തി* ഉപയോ​ഗി​ക്കേ​ണമേ.+ 12  യഹോവേ, അങ്ങയെ നിന്ദിച്ച നിന്ദയ്‌ക്ക്‌,+ഞങ്ങളുടെ അയൽക്കാർക്ക്‌ ഏഴു മടങ്ങു പകരം കൊടു​ക്കേ​ണമേ.+ 13  അപ്പോൾ, അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പു​റത്തെ ആട്ടിൻപ​റ്റ​വും ആയ ഞങ്ങൾ+അങ്ങയോട്‌ എന്നും നന്ദി പറയും;തലമുറതലമുറയോളം അങ്ങയെ വാഴ്‌ത്തി സ്‌തു​തി​ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “മൂടേ​ണമേ.”
അക്ഷ. “മരണത്തിൻപു​ത്ര​ന്മാ​രെ.”
മറ്റൊരു സാധ്യത “സ്വത​ന്ത്ര​രാ​ക്കാൻ.”
അക്ഷ. “ശക്തമായ കൈ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം