സങ്കീർത്ത​നം 70:1-5

സംഗീതസംഘനായകന്‌; ഒരു ഓർമിപ്പിക്കലായി* ദാവീദ്‌ രചിച്ചത്‌. 70  ദൈവമേ, എന്നെ രക്ഷി​ക്കേ​ണമേ;യഹോവേ, വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+   എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വർനാണിച്ച്‌ തല താഴ്‌ത്തട്ടെ. എന്റെ ദുരന്തം കണ്ട്‌ സന്തോ​ഷി​ക്കു​ന്ന​വർഅപമാനിതരായി പിൻവാ​ങ്ങട്ടെ.   “കൊള്ളാം! നന്നായി​പ്പോ​യി!” എന്നു പറയു​ന്ന​വർ നാണംകെട്ട്‌ പിൻവാ​ങ്ങട്ടെ.   എന്നാൽ അങ്ങയെ അന്വേ​ഷി​ക്കു​ന്ന​വർഅങ്ങയിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കട്ടെ.+ അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കളെ പ്രിയ​പ്പെ​ടു​ന്നവർ “ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ!” എന്ന്‌ എപ്പോ​ഴും പറയട്ടെ.   ഞാനോ നിസ്സഹാ​യ​നും പാവ​പ്പെ​ട്ട​വ​നും ആണ്‌;+ദൈവമേ, എനിക്കു​വേണ്ടി വേഗം പ്രവർത്തി​ക്കേ​ണമേ.+ അങ്ങാണല്ലോ എന്റെ സഹായി​യും രക്ഷകനും;+യഹോവേ, വൈക​രു​തേ.+

അടിക്കുറിപ്പുകള്‍

അഥവാ “ഓർമ ഉണർത്താൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം