സങ്കീർത്ത​നം 68:1-35

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 68  ദൈവം എഴു​ന്നേൽക്കട്ടെ; ദൈവ​ത്തി​ന്റെ ശത്രുക്കൾ ചിതറി​പ്പോ​കട്ടെ.ദൈവത്തെ വെറു​ക്കു​ന്നവർ തിരു​മു​മ്പിൽനിന്ന്‌ ഓടി​യ​ക​ലട്ടെ.+   കാറ്റിൽപ്പെട്ട പുക​പോ​ലെ അവരെ പറത്തി​ക്ക​ള​യേ​ണമേ;തീയിൽ മെഴുക്‌ ഉരുകി​പ്പോ​കും​പോ​ലെതിരുമുമ്പിൽ ദുഷ്ടന്മാർ നശിച്ചു​പോ​കട്ടെ.+   എന്നാൽ, നീതി​മാ​ന്മാർ ആഹ്ലാദി​ക്കട്ടെ;+അവർ ദൈവ​സ​ന്നി​ധി​യിൽ അത്യധി​കം ആഹ്ലാദി​ക്കട്ടെ;അവർ സന്തോ​ഷി​ച്ചു​ല്ല​സി​ക്കട്ടെ.   ദൈവത്തിനു പാട്ടു പാടു​വിൻ; തിരു​നാ​മത്തെ സ്‌തു​തിച്ച്‌ പാടു​വിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യു​ന്ന​വനു സ്‌തുതി പാടു​വിൻ. യാഹ്‌* എന്നല്ലോ ദൈവ​ത്തി​ന്റെ പേര്‌!+ തിരു​മു​മ്പാ​കെ ആഹ്ലാദി​ക്കു​വിൻ!   വിശുദ്ധനിവാസത്തിൽ വസിക്കുന്ന ദൈവം+പിതാവില്ലാത്തവർക്കു പിതാവ്‌, വിധവ​മാ​രു​ടെ സംരക്ഷകൻ.*+   ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു,+തടവുകാരെ മോചി​പ്പിച്ച്‌ സമൃദ്ധി നൽകുന്നു.+ ദുശ്ശാഠ്യക്കാർക്കോ* തരിശു​ഭൂ​മി​യിൽ കഴി​യേ​ണ്ടി​വ​രും.+   ദൈവമേ, അങ്ങ്‌ സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ്‌ നടന്നു​നീ​ങ്ങി​യ​പ്പോൾ (സേലാ)   ഭൂമി കുലുങ്ങി;+ തിരു​മു​മ്പാ​കെ ആകാശം മഴ ചൊരി​ഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രാ​യേ​ലിൻദൈ​വ​ത്തി​ന്റെ മുന്നിൽ, സീനായ്‌ കുലുങ്ങി.+   ദൈവമേ, അങ്ങ്‌ സമൃദ്ധ​മാ​യി മഴ പെയ്യിച്ചു;ക്ഷീണിച്ചവശരായ ജനത്തിനു* പുതു​ജീ​വൻ നൽകി. 10  അങ്ങയുടെ പാളയ​ത്തി​ലെ കൂടാ​ര​ങ്ങ​ളിൽ അവർ കഴിഞ്ഞു;+നന്മ നിറഞ്ഞ ദൈവമേ, അങ്ങ്‌ ദരി​ദ്രർക്കു വേണ്ട​തെ​ല്ലാം നൽകി. 11  യഹോവ കല്‌പന കൊടു​ക്കു​ന്നു;സന്തോഷവാർത്ത ഘോഷി​ക്കുന്ന സ്‌ത്രീ​കൾ ഒരു വൻസൈ​ന്യം.+ 12  രാജാക്കന്മാരും അവരുടെ സൈന്യ​ങ്ങ​ളും ഓടി​പ്പോ​കു​ന്നു;+ അവർ പേടി​ച്ചോ​ടു​ന്നു! വീട്ടിൽ ഇരിക്കു​ന്ന​വൾക്കു കൊള്ള​മു​ത​ലി​ന്റെ പങ്കു ലഭിക്കു​ന്നു.+ 13  പുരുഷന്മാരേ, തീ കൂട്ടി അതിന്‌ അടുത്ത്‌* കിട​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലുംവെള്ളിച്ചിറകും തങ്കത്തൂവലും* ഉള്ള പ്രാവി​നെ നിങ്ങൾക്കു ലഭിക്കും. 14  സർവശക്തൻ രാജാ​ക്ക​ന്മാ​രെ ചിതറിച്ചപ്പോൾ+സൽമോനിൽ മഞ്ഞു പെയ്‌തു.* 15  ബാശാൻപർവതം+ ദൈവ​ത്തി​ന്റെ പർവതം.*ബാശാൻപർവതം അനേകം കൊടു​മു​ടി​ക​ളുള്ള പർവതം. 16  കൊടുമുടികളുള്ള പർവത​ങ്ങളേ,ദൈവം താമസി​ക്കാൻ തിരഞ്ഞെടുത്ത* പർവതത്തെനിങ്ങൾ അസൂയ​യോ​ടെ നോക്കു​ന്നത്‌ എന്തിന്‌?+ അതെ, യഹോവ അവിടെ എന്നും വസിക്കും.+ 17  ദൈവത്തിന്റെ യുദ്ധര​ഥങ്ങൾ ആയിര​മാ​യി​രം! പതിനാ​യി​രം​പ​തി​നാ​യി​രം!+ സീനായിൽനിന്ന്‌ യഹോവ വിശു​ദ്ധ​സ്ഥ​ല​ത്തേക്കു വന്നിരി​ക്കു​ന്നു.+ 18  അങ്ങ്‌ ഉന്നതങ്ങ​ളി​ലേക്കു കയറി;+ബന്ദികളെ പിടി​ച്ചു​കൊ​ണ്ടു​പോ​യി;മനുഷ്യരെ സമ്മാന​മാ​യി എടുത്തു;+അവരോടൊപ്പം കഴി​യേ​ണ്ട​തിന്‌,ദൈവമാം യാഹേ, അങ്ങ്‌ ദുശ്ശാഠ്യക്കാരെപ്പോലും+ കൊണ്ടു​പോ​യി. 19  എന്നും നമ്മുടെ ഭാരം ചുമക്കുന്ന,+നമ്മുടെ രക്ഷയുടെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. (സേലാ) 20  സത്യദൈവം നമ്മുടെ രക്ഷകനായ ദൈവ​മ​ല്ലോ;+പരമാധികാരിയാം യഹോവ മരണത്തിൽനി​ന്ന്‌ രക്ഷിക്കു​ന്നു.+ 21  അതെ, ദൈവം ശത്രു​ക്ക​ളു​ടെ തല തകർക്കും;തെറ്റു ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന സകലരു​ടെ​യും തല തകർക്കും.+ 22  യഹോവ പറഞ്ഞു: “ബാശാ​നിൽനിന്ന്‌ ഞാൻ അവരെ തിരികെ വരുത്തും;+കടലിന്റെ ആഴങ്ങളിൽനി​ന്ന്‌ അവരെ മടക്കി​വ​രു​ത്തും; 23  അപ്പോൾ നിങ്ങളു​ടെ കാലുകൾ രക്തത്തിൽ മുങ്ങും;+നിങ്ങളുടെ നായ്‌ക്കൾക്കു* ശത്രു​ക്കളെ ആഹാര​മാ​യി കൊടു​ക്കും.” 24  ദൈവമേ, അങ്ങ്‌ എഴുന്ന​ള്ളു​ന്നത്‌,എന്റെ രാജാ​വായ ദൈവം വിശു​ദ്ധ​സ്ഥ​ല​ത്തേക്ക്‌ എഴുന്ന​ള്ളു​ന്നത്‌, അവർ കാണുന്നു.+ 25  ഗായകർ മുന്നിൽ നടക്കുന്നു; തന്ത്രി​വാ​ദ്യ​ങ്ങൾ മീട്ടി സംഗീ​തജ്ഞർ അവരുടെ പിന്നാ​ലെ​യും;+അവർക്കിടയിൽ തപ്പു കൊട്ടുന്ന യുവതി​ക​ളു​മുണ്ട്‌.+ 26  മഹാസദസ്സിൽ* ദൈവത്തെ സ്‌തു​തി​ക്കു​വിൻ;ഇസ്രായേലിന്റെ ഉറവിൽനി​ന്നു​ള്ള​വരേ, യഹോ​വയെ വാഴ്‌ത്തു​വിൻ.+ 27  അവിടെ, ഏറ്റവും ഇളയവ​നായ ബന്യാമീൻ+ അവരെ കീഴട​ക്കു​ന്നു;യഹൂദാപ്രഭുക്കന്മാരും ആരവം ഉയർത്തി ഒപ്പം നീങ്ങുന്ന ജനക്കൂ​ട്ട​വുംസെബുലൂൻപ്രഭുക്കന്മാരും നഫ്‌താ​ലി​പ്ര​ഭു​ക്ക​ന്മാ​രും അവരെ ജയിച്ച​ട​ക്കു​ന്നു. 28  നിങ്ങൾ കരുത്ത​രാ​യി​രി​ക്കു​മെന്നു നിങ്ങളു​ടെ ദൈവം പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു. ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ദൈവമേ, ശക്തി കാണി​ക്കേ​ണമേ.+ 29  യരുശലേമിലെ അങ്ങയുടെ ആലയത്തെ ഓർത്ത്‌+രാജാക്കന്മാർ കാഴ്‌ചകൾ കൊണ്ടു​വ​രും.+ 30  ഈറ്റകൾക്കിടയിലുള്ള വന്യമൃ​ഗ​ങ്ങ​ളെ​യുംകാളക്കൂട്ടത്തെയും+ കിടാ​വു​ക​ളെ​യും ശകാരി​ക്കു​വിൻ.അങ്ങനെ ജനതകൾ വെള്ളി​ക്കാ​ശു​മാ​യി വന്ന്‌ കുമ്പി​ടട്ടെ.* എന്നാൽ, യുദ്ധ​ക്കൊ​തി​യ​ന്മാ​രെ ദൈവം ചിതറി​ച്ചു​ക​ള​യു​ന്നു. 31  വെങ്കലംകൊണ്ടുള്ള ഉരുപ്പടികൾ* ഈജി​പ്‌തിൽനിന്ന്‌ വരും;+ദൈവത്തിനു കാഴ്‌ച അർപ്പി​ക്കാൻ കൂശ്‌* തിടുക്കം കൂട്ടും. 32  ഭൂമിയിലെ രാജ്യ​ങ്ങളേ, ദൈവ​ത്തി​നു പാട്ടു പാടു​വിൻ;+യഹോവയെ പാടി സ്‌തു​തി​ക്കു​വിൻ!* (സേലാ) 33  പുരാതന സ്വർഗാ​ധി​സ്വർഗ​ങ്ങളെ വാഹന​മാ​ക്കി എഴുന്ന​ള്ളു​ന്ന​വനു പാടു​വിൻ.+ ഇതാ, ദൈവം തന്റെ സ്വരം, തന്റെ ഗംഭീ​ര​ശബ്ദം, മുഴക്കു​ന്നു. 34  ദൈവത്തിന്റെ ശക്തി അംഗീ​ക​രി​ക്കു​വിൻ.+ ദൈവത്തിൻപ്രതാപം ഇസ്രാ​യേ​ലി​ന്മേ​ലുംദൈവത്തിൻശക്തി ആകാശത്തിലും* വിളങ്ങു​ന്നു. 35  തന്റെ മഹത്ത്വ​മാർന്ന വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ദൈവം ഭയാദ​രവ്‌ ഉണർത്തു​ന്നവൻ.+ അത്‌ ഇസ്രാ​യേ​ലിൻദൈവം,ജനത്തിനു കരുത്തും ശക്തിയും നൽകുന്ന ദൈവം.+ ദൈവത്തിനു സ്‌തുതി.

അടിക്കുറിപ്പുകള്‍

അഥവാ “തിരു​നാ​മ​ത്തി​നു സംഗീതം ഉതിർക്കു​വിൻ.”
മറ്റൊരു സാധ്യത “മേഘങ്ങ​ളിൽ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അക്ഷ. “ന്യായാ​ധി​പൻ.”
അഥവാ “ധിക്കാ​രി​കൾക്കോ.”
അക്ഷ. “സ്വജന​ത്തി​നു മുന്നിൽ പോയ​പ്പോൾ.”
അക്ഷ. “ആകാശം ഇറ്റിറ്റു​വീ​ണു.”
അക്ഷ. “അങ്ങയുടെ അവകാ​ശ​മാ​യ​വർക്ക്‌.”
മറ്റൊരു സാധ്യത “ആട്ടിൻകൂ​ടു​കൾക്കി​ട​യിൽ.”
അഥവാ “മഞ്ഞ കലർന്ന പച്ച നിറത്തി​ലുള്ള സ്വർണ​ത്തൂ​വ​ലും.”
അഥവാ “അതു സൽമോ​നിൽ മഞ്ഞു പെയ്‌ത​തു​പോ​ലെ​യാ​യി​രു​ന്നു.”
അഥവാ “പ്രൗഢ​ഗം​ഭീ​ര​മായ പർവതം.”
അഥവാ “ആഗ്രഹി​ക്കുന്ന.”
അക്ഷ. “നായ്‌ക്ക​ളു​ടെ നാവിന്‌.”
അക്ഷ. “സമൂഹ​ത്തി​ന്മ​ധ്യേ.”
മറ്റൊരു സാധ്യത “അവർ വെള്ളി​ക്കാ​ശു നിലത്തി​ട്ട്‌ ചവിട്ടു​ന്നു.”
മറ്റൊരു സാധ്യത “സ്ഥാനപ​തി​കൾ.”
അഥവാ “എത്യോ​പ്യ.”
അഥവാ “യഹോ​വ​യ്‌ക്കു സംഗീതം ഉതിർക്കു​വിൻ.”
അക്ഷ. “മേഘങ്ങ​ളി​ലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം