സങ്കീർത്തനം 64:1-10

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 64  ദൈവമേ, ഞാൻ യാചി​ക്കു​മ്പോൾ എന്റെ സ്വരം കേൾക്കേ​ണമേ.+ ശത്രുഭീതിയിൽനിന്ന്‌ എന്റെ ജീവനെ കാത്തു​കൊ​ള്ളേ​ണമേ.   ദുഷ്ടരുടെ ഗൂഢപ​ദ്ധ​തി​ക​ളിൽനി​ന്നുംദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സംഘത്തിൽനി​ന്നും എന്നെ സംരക്ഷി​ക്കേ​ണമേ.+   അവരുടെ നാവ്‌ അവർ വാൾപോ​ലെ മൂർച്ച​യു​ള്ള​താ​ക്കു​ന്നു,അവരുടെ ക്രൂര​മായ വാക്കുകൾ അമ്പുകൾപോ​ലെ ഉന്നം വെക്കുന്നു;   മറഞ്ഞിരുന്ന്‌ നിരപ​രാ​ധി​യെ എയ്യുക​യാണ്‌ അവരുടെ ലക്ഷ്യം;ഒരു കൂസലു​മി​ല്ലാ​തെ അവർ അവനെ ഓർക്കാ​പ്പു​റത്ത്‌ എയ്യുന്നു.   അവർ അവരുടെ ദുഷ്ടല​ക്ഷ്യ​ത്തിൽനിന്ന്‌ അണുവിട മാറാ​ത്തവർ;*കെണികൾ ഒളിച്ചു​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ കൂടി​യാ​ലോ​ചി​ക്കു​ന്നു. “അത്‌ ആരു കാണാ​നാണ്‌” എന്ന്‌ അവർ പറയുന്നു.+   തെറ്റു ചെയ്യാൻ അവർ പുത്തൻ മാർഗങ്ങൾ കണ്ടുപി​ടി​ക്കു​ന്നു;ആരും അറിയാ​തെ അവർ കുടി​ല​പ​ദ്ധ​തി​കൾ മനയുന്നു.+അവരുടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെന്ന്‌ ആർക്കും കണ്ടുപി​ടി​ക്കാ​നാ​കില്ല.   എന്നാൽ, ദൈവം അവരുടെ നേരെ അമ്പ്‌ എയ്യും;+ഓർക്കാപ്പുറത്ത്‌ അവർക്കു മുറി​വേൽക്കും.   സ്വന്തം നാവ്‌ അവരെ വീഴ്‌ത്തും;+കണ്ടുനിൽക്കുന്നവരെല്ലാം തല കുലു​ക്കും.   അപ്പോൾ, സകല മനുഷ്യ​രും പേടി​ക്കും;ദൈവം ചെയ്‌തത്‌ അവർ പ്രസി​ദ്ധ​മാ​ക്കും;അവർക്കു ദൈവ​ത്തി​ന്റെ ചെയ്‌തി​ക​ളെ​ക്കു​റിച്ച്‌ ഉൾക്കാ​ഴ്‌ച​യു​ണ്ടാ​യി​രി​ക്കും.+ 10  നീതിമാൻ യഹോ​വ​യിൽ ആനന്ദി​ക്കും; അവൻ ദൈവത്തെ അഭയമാ​ക്കും;+ഹൃദയശുദ്ധിയുള്ളവരെല്ലാം ആഹ്ലാദി​ക്കും.*

അടിക്കുറിപ്പുകള്‍

അഥവാ “തിന്മ ചെയ്യാൻ അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.”
അഥവാ “(ദൈവ​ത്തെ​ക്കു​റി​ച്ച്‌) അഭിമാ​നം​കൊ​ള്ളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം