സങ്കീർത്തനം 49:1-20

സംഗീതസംഘനായകന്‌; കോര​ഹു​പു​ത്ര​ന്മാർ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+ 49  ജനതകളേ, എല്ലാവ​രും ഇതു കേൾക്കൂ! ഭൂവാസികളേ,* ഏവരും ശ്രദ്ധിക്കൂ!   ചെറിയവരും വലിയ​വ​രുംസമ്പന്നരും ദരി​ദ്ര​രും എല്ലാവ​രും കേൾക്കൂ!   എന്റെ വായ്‌ ജ്ഞാനം സംസാ​രി​ക്കും;എന്റെ ഹൃദയ​ത്തി​ലെ ധ്യാനം+ വിവേകം വെളി​പ്പെ​ടു​ത്തും.   ഞാൻ പഴഞ്ചൊ​ല്ലി​നു ശ്രദ്ധ കൊടു​ക്കും;കിന്നരം മീട്ടി ഞാൻ എന്റെ കടങ്കഥ വിവരി​ക്കും.   എന്നെ വീഴി​ക്കാൻ നോക്കു​ന്ന​വ​രു​ടെ ദുഷ്ടത* എന്നെ വളയു​മ്പോൾ,എന്റെ കഷ്ടകാ​ലത്ത്‌, ഞാൻ എന്തിനു പേടി​ക്കണം?+   തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+തങ്ങളുടെ ധനസമൃ​ദ്ധി​യെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ന്ന​വർക്കോ ആർക്കും+   സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്‌+   അവനെ വീണ്ടെ​ടു​ക്കാ​നോഅവനുവേണ്ടി ദൈവ​ത്തി​നു മോച​ന​വില നൽകാ​നോ ഒരിക്ക​ലും കഴിയില്ല.   ജീവന്റെ മോച​ന​വില വളരെ അമൂല്യ​മാ​യ​തി​നാൽഅതു നൽകു​ക​യെ​ന്നത്‌ അവരുടെ കഴിവി​ന്‌ അപ്പുറ​മാണ്‌.+ 10  ബുദ്ധിയുള്ളവർപോലും മരിക്കു​ന്നത്‌ അവർ കാണുന്നു;വിഡ്‌ഢികളും ബുദ്ധി​ഹീ​ന​രും ഒരു​പോ​ലെ മൺമറ​യു​ന്നു;+അവരുടെ സമ്പത്തു മറ്റുള്ള​വർക്കു​വേണ്ടി വിട്ടി​ട്ടു​പോ​കാ​തെ നിർവാ​ഹ​മില്ല.+ 11  തങ്ങളുടെ വീടുകൾ എന്നും നിലനിൽക്കാൻ,തങ്ങളുടെ കൂടാ​രങ്ങൾ തലമു​റ​ക​ളോ​ളം നിൽക്കാൻ, അവർ ഉള്ളിൽ ആഗ്രഹി​ക്കു​ന്നു. തങ്ങളുടെ ഉടമസ്ഥ​ത​യി​ലുള്ള ഭൂമിക്ക്‌ അവർ സ്വന്തം പേരി​ട്ടി​രി​ക്കു​ന്നു. 12  എന്നാൽ ഒരാൾ എത്ര ആദരണീ​യ​നാ​ണെ​ങ്കി​ലും അയാളു​ടെ ജീവൻ നിലനിൽക്കില്ല;+ചത്തുപോകുന്ന മൃഗങ്ങ​ളെ​ക്കാൾ അയാൾ ഒട്ടും മെച്ചമല്ല.+ 13  വിഡ്‌ഢികളുടെയും അവരുടെ പാഴ്‌വാ​ക്കു​ക​ളിൽ രസിച്ച്‌അവരുടെ പുറകേ പോകു​ന്ന​വ​രു​ടെ​യും ഗതി ഇതുതന്നെ.+ (സേലാ) 14  ആടുകളെപ്പോലെ അവരെ ശവക്കുഴിയിലേക്കു* നിയമി​ച്ചി​രി​ക്കു​ന്നു. മരണം അവരെ മേയ്‌ക്കും;നേരുള്ളവർ പ്രഭാ​ത​ത്തിൽ അവരെ ഭരിക്കും.+ പിന്നെ, അവരുടെ പൊടി​പോ​ലും കാണില്ല;+കൊട്ടാരമല്ല ശവക്കുഴിയായിരിക്കും*+ അവരുടെ വീട്‌.+ 15  എന്നാൽ ദൈവം എന്നെ ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ മോചി​പ്പി​ക്കും;*+ദൈവം എന്റെ കൈക്കു പിടി​ക്കും. (സേലാ) 16  ഒരു മനുഷ്യൻ സമ്പന്നനാ​കു​ന്നതു കണ്ടിട്ടോഅവന്റെ വീടിന്റെ മോടി കൂടു​ന്നതു കണ്ടിട്ടോ പേടി​ക്ക​രുത്‌; 17  മരിക്കുമ്പോൾ അവന്‌ ഒന്നും കൊണ്ടു​പോ​കാ​നാ​കി​ല്ല​ല്ലോ;+അവന്റെ പ്രതാപം അവന്റെ​കൂ​ടെ പോകു​ന്നില്ല.+ 18  ജീവിതകാലത്ത്‌ അവൻ തന്നെത്തന്നെ അഭിന​ന്ദി​ക്കു​ന്നു.+ (നിങ്ങൾക്ക്‌ ഉയർച്ച​യു​ണ്ടാ​കു​മ്പോൾ ആളുകൾ നിങ്ങളെ പുകഴ്‌ത്തും.)+ 19  എന്നാൽ ഒടുവിൽ അവൻ പൂർവി​ക​രു​ടെ തലമു​റ​യോ​ടു ചേരുന്നു. പിന്നെ ഒരിക്ക​ലും അവർ വെളിച്ചം കാണില്ല. 20  ഒരാൾ എത്ര ആദരണീ​യ​നാ​ണെ​ങ്കി​ലും ഇക്കാര്യം മനസ്സിലാക്കുന്നില്ലെങ്കിൽ+ചത്തുപോകുന്ന മൃഗങ്ങ​ളെ​ക്കാൾ അയാൾ ഒട്ടും മെച്ചമല്ല.

അടിക്കുറിപ്പുകള്‍

അഥവാ “ഈ വ്യവസ്ഥി​തി​യിൽ കഴിയു​ന്ന​വരേ.”
അക്ഷ. “തെറ്റ്‌.”
അഥവാ “ശവക്കുഴി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വീണ്ടെ​ടു​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം