സങ്കീർത്തനം 43:1-5

43  ദൈവമേ, എന്നെ വിധി​ക്കേ​ണമേ;+അവിശ്വസ്‌തജനതയ്‌ക്കെതിരെ അങ്ങ്‌ എനിക്കു​വേണ്ടി വാദി​ക്കേ​ണമേ.+ വഞ്ചകന്റെയും നീതി​കെ​ട്ട​വ​ന്റെ​യും കൈയിൽനി​ന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ.   അങ്ങാണല്ലോ എന്റെ ദൈവ​വും എന്റെ കോട്ട​യും.+ അങ്ങ്‌ എന്താണ്‌ എന്നെ തള്ളിക്ക​ള​ഞ്ഞത്‌? ശത്രുക്കളുടെ ഉപദ്ര​വ​മേറ്റ്‌ ഞാൻ ഇങ്ങനെ സങ്കട​പ്പെട്ട്‌ നടക്കേ​ണ്ടി​വ​രു​ന്ന​തും എന്താണ്‌?+   അങ്ങയുടെ വെളി​ച്ച​വും സത്യവും അയച്ചു​ത​രേ​ണമേ.+ അവ എനിക്കു വഴി കാട്ടട്ടെ;+അവ എന്നെ അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തി​ലേ​ക്കും അങ്ങയുടെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേ​ക്കും നയിക്കട്ടെ.+   അപ്പോൾ ഞാൻ ദൈവ​ത്തി​ന്റെ യാഗപീ​ഠ​ത്തി​ലേക്കു ചെല്ലും;+അതെ, എന്റെ പരമാ​ന​ന്ദ​മായ ദൈവ​ത്തി​ന്റെ അടുക്ക​ലേക്കു ഞാൻ പോകും. ദൈവമേ, എന്റെ ദൈവമേ, ഞാൻ കിന്നരം മീട്ടി അങ്ങയെ സ്‌തു​തി​ക്കും.+   എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌? എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങി​യി​രി​ക്കു​ന്നത്‌? ദൈവത്തിനായി കാത്തി​രി​ക്കുക;+എന്റെ മഹാര​ക്ഷ​ക​നും ദൈവ​വും ആയ അവനെ ഞാൻ ഇനിയും സ്‌തു​തി​ക്കും.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം