സങ്കീർത്തനം 42:1-11

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാരുടെ+ മാസ്‌കിൽ.* 42  നീർച്ചാ​ലു​കൾക്കാ​യി കൊതി​ക്കുന്ന മാൻ എന്നപോ​ലെദൈവമേ, ഞാൻ അങ്ങയ്‌ക്കാ​യി കൊതി​ക്കു​ന്നു.   ഞാൻ ദൈവ​ത്തി​നാ​യി, ജീവനുള്ള ദൈവ​ത്തി​നാ​യി, ദാഹി​ക്കു​ന്നു.+ എപ്പോഴാണ്‌ എനിക്കു ദൈവ​സ​ന്നി​ധി​യിൽ ചെല്ലാ​നാ​കുക?+   രാവും പകലും കണ്ണീർ കുടിച്ച്‌ ഞാൻ വയറു നിറയ്‌ക്കു​ന്നു;“എവി​ടെ​പ്പോ​യി നിന്റെ ദൈവം” എന്നു ചോദി​ച്ച്‌ ദിവസം മുഴുവൻ ആളുകൾ എന്നെ കളിയാ​ക്കു​ന്നു.+   ചില കാര്യങ്ങൾ ഞാൻ ഓർത്തു​പോ​കു​ന്നു; ഞാൻ എന്റെ ഹൃദയം പകരു​ക​യാണ്‌:ഒരു ജനാവ​ലി​യോ​ടൊ​പ്പം നടന്നി​രുന്ന ആ കാലം;സന്തോഷാരവങ്ങളോടെ ദൈവ​ത്തി​നു നന്ദി പറഞ്ഞ്‌ഉത്സവം കൊണ്ടാ​ടുന്ന ജനക്കൂ​ട്ട​ത്തോ​ടൊ​പ്പംദൈവത്തിന്റെ ഭവനത്തി​ലേക്ക്‌ അവർക്കു മുന്നി​ലാ​യി ഭക്തിപൂർവം* ഞാൻ നടന്നി​രു​ന്നു.+   എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?+ എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങി​യി​രി​ക്കു​ന്നത്‌? ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക;+എന്റെ മഹാര​ക്ഷകൻ എന്ന നിലയിൽ ഇനിയും ഞാൻ ദൈവത്തെ സ്‌തു​തി​ക്കും.+   എന്റെ ദൈവമേ, ഞാൻ നിരാ​ശ​നാണ്‌.+ അതുകൊണ്ടാണ്‌, യോർദാൻ ദേശത്തും ഹെർമോൻശൃം​ഗ​ങ്ങ​ളി​ലുംമിസാർ മലയിലും* വെച്ച്‌ ഞാൻ അങ്ങയെ ഓർക്കു​ന്നത്‌.+   വെള്ളച്ചാട്ടത്തിന്റെ ഇരമ്പലി​നാൽആഴമുള്ള വെള്ളം ആഴമുള്ള വെള്ളത്തെ വിളി​ക്കു​ന്നു. ഇളകിമറിയുന്ന തിരമാ​ലകൾ എന്നെ മൂടുന്നു.+   പകൽസമയത്ത്‌ യഹോവ തന്റെ അചഞ്ചല​മായ സ്‌നേഹം എന്റെ മേൽ ചൊരി​യും;രാത്രിയിൽ ദൈവ​ത്തി​ന്റെ പാട്ട്‌ എന്റെ നാവി​ലു​ണ്ടാ​യി​രി​ക്കും,അതെ, എന്റെ ജീവന്റെ ദൈവ​ത്തോ​ടുള്ള ഒരു പ്രാർഥന.+   എന്റെ പാറയായ ദൈവ​ത്തോ​ടു ഞാൻ ചോദി​ക്കും: “അങ്ങ്‌ എന്നെ മറന്നു​ക​ള​ഞ്ഞത്‌ എന്താണ്‌?+ ശത്രു ഞെരു​ക്കി​യിട്ട്‌ എനിക്കു സങ്കട​പ്പെട്ട്‌ നടക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?”+ 10  ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാ​ക്കു​ന്നു;“എവി​ടെ​പ്പോ​യി നിന്റെ ദൈവം” എന്നു ചോദി​ച്ച്‌ ദിവസം മുഴുവൻ അവർ എന്നെ കളിയാ​ക്കു​ന്നു.+ 11  എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌? എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങി​യി​രി​ക്കു​ന്നത്‌? ദൈവത്തിനായി കാത്തി​രി​ക്കുക;+എന്റെ മഹാര​ക്ഷ​ക​നും ദൈവ​വും ആയ ദൈവത്തെ ഞാൻ ഇനിയും സ്‌തു​തി​ക്കും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “മെല്ലെ.”
അഥവാ “ചെറിയ മലയി​ലും.”
മറ്റൊരു സാധ്യത “എന്റെ എല്ലുകൾ നുറു​ങ്ങും​വി​ധം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം