സങ്കീർത്തനം 41:1-13

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 41  എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ;+ദുരന്ത​ദി​വ​സ​ത്തിൽ യഹോവ അവനെ രക്ഷിക്കും.   ജീവന്‌ ആപത്തൊ​ന്നും വരാതെ യഹോവ അവനെ കാക്കും. ഭൂമി​യി​ലെ​ങ്ങും അവൻ സന്തുഷ്ട​നെന്ന്‌ അറിയ​പ്പെ​ടും;+അങ്ങ്‌ അവനെ ഒരിക്ക​ലും ശത്രു​ക്ക​ളു​ടെ ഇഷ്ടത്തിനു വിട്ടു​കൊ​ടു​ക്കില്ല.+   രോഗശയ്യയിൽ യഹോവ അവനെ താങ്ങും;+രോഗി​യാ​യ അവന്റെ കിടക്ക ദൈവം മാറ്റി​വി​രി​ക്കും.   ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേ​ണമേ.+ ഞാൻ അങ്ങയോ​ടു പാപം ചെയ്‌തി​രി​ക്കു​ന്ന​ല്ലോ;+ എന്നെ സുഖ​പ്പെ​ടു​ത്തേ​ണമേ.”+   എന്നാൽ എന്റെ ശത്രുക്കൾ എന്നെക്കു​റിച്ച്‌ ദോഷം പറയുന്നു: “എപ്പോ​ഴാണ്‌ അവനൊ​ന്നു ചാകു​ന്നത്‌, അവന്റെ പേര്‌ ഇല്ലാതാ​കു​ന്നത്‌?”   അവരിൽ ഒരാൾ എന്നെ കാണാൻ വന്നാലോ അവന്റെ ഹൃദയം കാപട്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു. എനിക്കു ദോഷം ചെയ്‌തേ​ക്കാ​വുന്ന കാര്യങ്ങൾ അവൻ മനസ്സി​ലാ​ക്കി​യെ​ടു​ക്കു​ന്നു;എന്നിട്ട്‌, പോയി അതെല്ലാം പറഞ്ഞു​പ​ര​ത്തു​ന്നു.   എന്നെ വെറു​ക്കു​ന്ന​വ​രെ​ല്ലാം പരസ്‌പരം കുശു​കു​ശു​ക്കു​ന്നു;എനിക്ക്‌ എതിരെ അവർ എന്തോ കുതന്ത്രം മനയുന്നു;   “അവനു കാര്യ​മാ​യിട്ട്‌ എന്തോ പറ്റിയി​ട്ടുണ്ട്‌;കിടപ്പി​ലാ​യി​പ്പോയ സ്ഥിതിക്ക്‌ എന്തായാ​ലും അവൻ ഇനി എഴു​ന്നേൽക്കില്ല” എന്ന്‌ അവർ പറയുന്നു.+   എന്നോടു സമാധാ​ന​ത്തി​ലാ​യി​രുന്ന, ഞാൻ വിശ്വ​സിച്ച,+എന്റെ അപ്പം തിന്നി​രുന്ന മനുഷ്യൻപോ​ലും എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.*+ 10  എന്നാൽ യഹോവേ, അങ്ങ്‌ എന്നോടു പ്രീതി കാട്ടി എന്നെ എഴു​ന്നേൽപ്പി​ക്കേ​ണമേ;ഞാൻ അവരോ​ടു പകരം ചോദി​ക്കട്ടെ. 11  ശത്രുവിന്‌ എന്റെ നേരെ ജയഘോ​ഷം മുഴക്കാൻ കഴിയാ​താ​കു​മ്പോൾ അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി​യു​ണ്ടെന്നു ഞാൻ അറിയും.+ 12  എന്നെയോ, എന്റെ നിഷ്‌കളങ്കത* നിമിത്തം അങ്ങ്‌ താങ്ങുന്നു;+അങ്ങ്‌ എന്നെ എന്നും അങ്ങയുടെ സന്നിധി​യിൽ നിറു​ത്തും.+ 13  ഇസ്രായേലിന്റെ ദൈവ​മായ യഹോവനിത്യതയിലെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ.+ ആമേൻ, ആമേൻ.

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തി​യി​രി​ക്കു​ന്നു.”
അഥവാ “ധർമനി​ഷ്‌ഠ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം