സങ്കീർത്ത​നം 39:1-13

സംഗീതസംഘനായകന്‌, യദൂഥൂ​ന്റേത്‌.*+ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 39  ഞാൻ പറഞ്ഞു: “നാവു​കൊണ്ട്‌ പാപം ചെയ്യാ​തി​രി​ക്കാൻഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും.+ ദുഷ്ടൻ അടുത്തു​ള്ളി​ട​ത്തോ​ളംഞാൻ വായ്‌ മൂടി​ക്കെട്ടി അധരങ്ങളെ കാക്കും.+   ഞാൻ മൂകനും നിശ്ശബ്ദ​നും ആയിരു​ന്നു;+നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​പോ​ലും ഞാൻ മൗനം പാലിച്ചു.എന്നാൽ, എന്റെ വേദന അതിക​ഠി​ന​മാ​യി​രു​ന്നു.*   എന്റെ ഹൃദയം എന്റെ ഉള്ളിൽ നീറി​പ്പു​കഞ്ഞു;* ചിന്തിക്കുംതോറും* തീ കത്തി​ക്കൊ​ണ്ടി​രു​ന്നു. അപ്പോൾ, എന്റെ നാവ്‌ സംസാ​രി​ച്ചു​തു​ടങ്ങി:   “യഹോവേ, എന്റെ അവസാനം എന്താകു​മെ​ന്നുംഎനിക്ക്‌ എത്ര ദിവസം​കൂ​ടെ​യു​ണ്ടെ​ന്നും അറിയാൻ സഹായി​ക്കേ​ണമേ;+അപ്പോൾ, എന്റെ ജീവിതം എത്ര ഹ്രസ്വ​മാ​ണെന്നു ഞാൻ അറിയു​മ​ല്ലോ.   ശരിക്കും, അങ്ങ്‌ എനിക്കു കുറച്ച്‌* ദിവസ​ങ്ങ​ളല്ലേ തന്നിട്ടു​ള്ളൂ;+എന്റെ ആയുസ്സ്‌ അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷി​ത​നാ​ണെന്നു തോന്നു​ന്നെ​ങ്കിൽപ്പോ​ലും ഏതു മനുഷ്യ​നും ഒരു ശ്വാസം മാത്രം!+ (സേലാ)   എല്ലാ മനുഷ്യ​രും വെറും നിഴൽപോ​ലെ നടക്കുന്നു; അവൻ പാഞ്ഞുനടക്കുന്നതു* വെറു​തേ​യാണ്‌. അവൻ സമ്പത്തു വാരി​ക്കൂ​ട്ടു​ന്നു; പക്ഷേ, അത്‌ ആർ അനുഭ​വി​ക്കു​മെന്ന്‌ അവന്‌ അറിയില്ല.+   അപ്പോൾപ്പിന്നെ യഹോവേ, എനിക്കു പ്രത്യാശ വെക്കാൻ എന്താണു​ള്ളത്‌? അങ്ങാണ്‌ എന്റെ ഏകപ്ര​ത്യാ​ശ.   എന്റെ സർവലം​ഘ​ന​ങ്ങ​ളിൽനി​ന്നും എന്നെ രക്ഷി​ക്കേ​ണമേ.+ വിഡ്‌ഢി എന്നെ ഒരു പരിഹാ​സ​പാ​ത്ര​മാ​ക്കാൻ അനുവ​ദി​ക്ക​രു​തേ.   ഞാൻ മൂകനാ​യി​ത്ത​ന്നെ​യി​രു​ന്നു;എനിക്കു വായ്‌ തുറക്കാ​നാ​യില്ല;+കാരണം അങ്ങായി​രു​ന്നു ഇതിന്റെ പിന്നിൽ.+ 10  അങ്ങ്‌ വരുത്തിയ രോഗം എന്നിൽനി​ന്ന്‌ നീക്കേ​ണമേ. അങ്ങയുടെ കൈ എന്നെ അടിച്ച​തി​നാൽ ഞാൻ തളർന്ന്‌ അവശനാ​യി​രി​ക്കു​ന്നു. 11  മനുഷ്യന്റെ തെറ്റിനു ശിക്ഷ നൽകി അങ്ങ്‌ അവനെ തിരു​ത്തു​ന്നു;+അവനു വില​പ്പെ​ട്ട​തെ​ല്ലാം പുഴു അരിക്കു​ന്ന​തു​പോ​ലെ അങ്ങ്‌ തിന്നു​ന​ശി​പ്പി​ക്കു​ന്നു. അതെ, എല്ലാ മനുഷ്യ​രും ഒരു ശ്വാസം മാത്രം!+ (സേലാ) 12  യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി ശ്രദ്ധി​ക്കേ​ണമേ.+ എന്റെ കണ്ണീർ കാണാ​തി​രി​ക്ക​രു​തേ. കാരണം, എന്റെ എല്ലാ പൂർവി​ക​രെ​യും​പോ​ലെ അങ്ങയുടെ മുന്നിൽഞാൻ വെറു​മൊ​രു വഴി​പോ​ക്ക​നാണ്‌,*+ വന്നുതാ​മ​സി​ക്കുന്ന ഒരു വിദേശി.+ 13  മരണത്തിൽ യാത്ര​യാ​കു​ന്ന​തി​നു മുമ്പ്‌ഞാൻ ഉന്മേഷ​വാ​നാ​കേ​ണ്ട​തിന്‌ അങ്ങയുടെ രൂക്ഷമായ നോട്ടം എന്നിൽനി​ന്ന്‌ പിൻവ​ലി​ക്കേ​ണമേ.”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “തീവ്ര​മാ​യി.”
അക്ഷ. “ചൂടായി.”
അഥവാ “നെടു​വീർപ്പി​ട്ട​പ്പോൾ.”
അക്ഷ. “നാലു വിരൽ കനത്തി​ലുള്ള.”
അക്ഷ. “ബഹളം വെക്കു​ന്നത്‌.”
അഥവാ “കുടി​യേ​റ്റ​ക്കാ​ര​നാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം