സങ്കീർത്തനം 30:1-12

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. ഭവനത്തി​ന്റെ ഉദ്‌ഘാ​ട​ന​ഗീ​തം. 30  യഹോവേ, ഞാൻ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തും; അങ്ങ്‌ എന്നെ പിടി​ച്ചെ​ഴു​ന്നേൽപ്പി​ച്ച​ല്ലോ.*ശത്രുക്കൾ എന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കാൻ അങ്ങ്‌ അനുവ​ദി​ച്ചി​ല്ല​ല്ലോ.+   എന്റെ ദൈവ​മായ യഹോവേ, സഹായ​ത്തി​നാ​യി ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ച്ചു;അങ്ങ്‌ എന്നെ സുഖ​പ്പെ​ടു​ത്തി.+   യഹോവേ, അങ്ങ്‌ ശവക്കുഴിയിൽനിന്ന്‌* എന്നെ ഉയർത്തി​യി​രി​ക്കു​ന്നു.+ അങ്ങ്‌ എന്നെ ജീവ​നോ​ടെ കാത്തു; കുഴിയിൽ* താണു​പോ​കാ​തെ അങ്ങ്‌ എന്നെ സംരക്ഷി​ച്ചു.+   യഹോവയുടെ വിശ്വ​സ്‌തരേ, ദൈവ​ത്തി​നു സ്‌തുതി പാടൂ;*+വിശു​ദ്ധ​മാ​യ തിരുനാമത്തിനു* നന്ദി നൽകൂ;+   കാരണം, ദൈവ​കോ​പം ക്ഷണനേ​ര​ത്തേക്കേ ഉള്ളൂ;+ദൈവ​പ്രീ​തി​യോ ഒരു ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്ന​തും.+ വൈകു​ന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോ​ഷ​ഘോ​ഷ​ത്തി​നു വഴിമാ​റു​ന്നു.+   കുഴപ്പങ്ങളൊന്നുമില്ലാതിരിക്കെ ഞാൻ പറഞ്ഞു: “ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല.”   യഹോവേ, ഞാൻ അങ്ങയുടെ പ്രീതി​യി​ലാ​യി​രി​ക്കെ അങ്ങ്‌ എന്നെ പർവതം​പോൽ ശക്തനാക്കി.+ അങ്ങ്‌ മുഖം മറച്ച​പ്പോ​ഴോ ഞാൻ ഭയന്നു​വി​റച്ചു.+   യഹോവേ, ഞാൻ വീണ്ടും​വീ​ണ്ടും അങ്ങയെ വിളിച്ചു;+യഹോ​വ​യു​ടെ പ്രീതി​ക്കാ​യി ഞാൻ നിറു​ത്താ​തെ യാചിച്ചു.   ഞാൻ മരിച്ചാൽ* എന്തു ലാഭം? ഞാൻ കുഴിയിലേക്ക്‌* ഇറങ്ങി​യാൽ എന്തു നേട്ടം?+ പൊടി അങ്ങയെ സ്‌തു​തി​ക്കു​മോ?+ അങ്ങയുടെ വിശ്വ​സ്‌ത​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മോ?+ 10  യഹോവേ, കേൾക്കേ​ണമേ, എന്നോടു പ്രീതി കാണി​ക്കേ​ണമേ.+ യഹോവേ, എന്റെ സഹായ​ത്തിന്‌ എത്തേണമേ.+ 11  അങ്ങ്‌ എന്റെ വിലാപം ആനന്ദനൃ​ത്ത​മാ​ക്കി;എന്റെ വിലാ​പ​വ​സ്‌ത്രം മാറ്റി എന്നെ ആഹ്ലാദം അണിയി​ക്കു​ന്നു; 12  അതുകൊണ്ട്‌, ഞാൻ* മൗനമാ​യി​രി​ക്കാ​തെ അങ്ങയെ പാടി സ്‌തു​തി​ക്കും. എന്റെ ദൈവ​മായ യഹോവേ, ഞാൻ എന്നും അങ്ങയെ സ്‌തു​തി​ക്കും.

അടിക്കുറിപ്പുകള്‍

അഥവാ “വലിച്ചു​ക​യ​റ്റി​യ​ല്ലോ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കു​ഴി​യിൽ.”
അഥവാ “സംഗീതം ഉതിർക്കൂ.”
അക്ഷ. “വിശു​ദ്ധ​സ്‌മാ​ര​ക​ത്തി​ന്‌.”
അക്ഷ. “എന്റെ രക്തം​കൊ​ണ്ട്‌.”
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
അഥവാ “എന്റെ മഹത്ത്വം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം