സങ്കീർത്ത​നം 22:1-31

സംഗീതസംഘനായകന്‌; “ഉഷസ്സിൻമാൻപേട”യിൽ* ചിട്ട​പ്പെ​ടു​ത്തി​യത്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 22  എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌?+ അങ്ങ്‌ എന്നെ രക്ഷിക്കാ​തെ ദൂരെ മാറി​നിൽക്കു​ന്നത്‌ എന്താണ്‌?അതി​വേ​ദ​ന​യോ​ടെ​യുള്ള എന്റെ കരച്ചിൽ കേൾക്കാ​തെ മാറി​നിൽക്കു​ന്നത്‌ എന്താണ്‌?+   എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു; അങ്ങ്‌ ഉത്തര​മേ​കു​ന്നില്ല;+രാത്രി​യി​ലും ഞാൻ നിശ്ശബ്ദ​നാ​യി​രി​ക്കു​ന്നില്ല.   അങ്ങ്‌ പക്ഷേ, വിശു​ദ്ധ​നാണ്‌;+ഇസ്രാ​യേ​ലി​ന്റെ സ്‌തു​തി​കൾക്കു നടുവിലാണ്‌* അങ്ങ്‌.   ഞങ്ങളുടെ പിതാ​ക്ക​ന്മാർ അങ്ങയിൽ ആശ്രയി​ച്ചു;+അതെ, അവർ ആശ്രയി​ച്ചു; അങ്ങ്‌ അവരെ വീണ്ടും​വീ​ണ്ടും രക്ഷിച്ചു.+   അവർ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ച്ചു; അങ്ങ്‌ അവരെ രക്ഷിച്ചു;അവർ അങ്ങയിൽ ആശ്രയി​ച്ചു; അങ്ങ്‌ അവരെ നിരാ​ശ​പ്പെ​ടു​ത്തി​യില്ല.*+   എന്നാൽ, ഞാൻ ഒരു മനുഷ്യ​നല്ല, വെറു​മൊ​രു പുഴു​വാണ്‌;മനുഷ്യ​രു​ടെ പരിഹാ​സ​വും ആളുക​ളു​ടെ നിന്ദയും ഏറ്റുകി​ട​ക്കു​ന്നവൻ.+   എന്നെ കാണു​ന്ന​വ​രെ​ല്ലാം എന്നെ കളിയാ​ക്കു​ന്നു;+അവർ കൊഞ്ഞനം കാട്ടുന്നു; പരമപു​ച്ഛ​ത്തോ​ടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:   “അവന്റെ ആശ്രയം മുഴുവൻ യഹോ​വ​യി​ലാ​യി​രു​ന്നി​ല്ലേ, ദൈവം​തന്നെ അവനെ രക്ഷിക്കട്ടെ! അവൻ ദൈവ​ത്തി​ന്റെ പൊ​ന്നോ​മ​ന​യല്ലേ, ദൈവം അവനെ വിടു​വി​ക്കട്ടെ!”+   ഗർഭപാത്രത്തിൽനിന്ന്‌ എന്നെ പുറത്ത്‌ കൊണ്ടു​വ​ന്നത്‌ അങ്ങാണ്‌;+അമ്മയുടെ മാറി​ട​ത്തിൽ എനിക്കു സുരക്ഷി​ത​ത്വം തോന്നാൻ ഇടയാ​ക്കി​യ​തും അങ്ങല്ലോ. 10  അങ്ങയുടെ കൈയിലേക്കാണു* ഞാൻ പിറന്നു​വീ​ണത്‌.അമ്മയുടെ ഉദരം​മു​തൽ അങ്ങാണ്‌ എന്റെ ദൈവം. 11  പ്രശ്‌നങ്ങൾ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു; അങ്ങ്‌ എന്നിൽനി​ന്ന്‌ അകന്നു​മാ​റി നിൽക്ക​രു​തേ,+എന്നെ സഹായി​ക്കാൻ മറ്റാരു​മി​ല്ല​ല്ലോ.+ 12  കരുത്തരായ അനേകം കാളകൾ എന്നെ വളയുന്നു;+ബാശാ​നി​ലെ കാളക്കൂ​റ്റ​ന്മാർ എന്നെ വലയം ചെയ്യുന്നു.+ 13  ഇരയെ പിച്ചി​ച്ചീ​ന്തി അലറുന്ന സിംഹ​ത്തെ​പ്പോ​ലെ,+അവർ എന്റെ നേരെ വായ്‌ പൊളി​ക്കു​ന്നു.+ 14  വെള്ളംപോലെ എന്റെ ശക്തി ചോർന്നു​പോ​യി​രി​ക്കു​ന്നു.അസ്ഥിക​ളെ​ല്ലാം സന്ധിക​ളിൽനിന്ന്‌ ഇളകി​മാ​റി​യി​രി​ക്കു​ന്നു. എന്റെ ഹൃദയം മെഴു​കു​പോ​ലെ​യാ​യി;+അത്‌ എന്റെ ഉള്ളിന്റെ ഉള്ളിൽ ഉരുകി​യൊ​ലി​ക്കു​ന്നു.+ 15  എന്റെ ശക്തി മൺപാത്രക്കഷണംപോലെ+ വരണ്ടു​ണ​ങ്ങി​യി​രി​ക്കു​ന്നു;എന്റെ നാവ്‌ അണ്ണാക്കി​നോ​ടു പറ്റിയി​രി​ക്കു​ന്നു;+മരണത്തി​ന്റെ മണ്ണി​ലേക്ക്‌ അങ്ങ്‌ എന്നെ ഇറക്കുന്നു.+ 16  നായ്‌ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞി​രി​ക്കു​ന്നു;+ദുഷ്ടന്മാ​രു​ടെ സംഘം നാലു​പാ​ടു​നി​ന്നും എന്റെ നേർക്കു വരുന്നു.+സിംഹ​ത്തെ​പ്പോ​ലെ അവർ എന്റെ കൈയും കാലും ആക്രമി​ക്കു​ന്നു.+ 17  എനിക്ക്‌ എന്റെ അസ്ഥിക​ളെ​ല്ലാം എണ്ണാം.+ അതാ, അവർ എന്നെത്തന്നെ തുറി​ച്ചു​നോ​ക്കു​ന്നു. 18  എന്റെ വസ്‌ത്രം അവർ വീതി​ച്ചെ​ടു​ക്കു​ന്നു.എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ടു​ന്നു.+ 19  എന്നാൽ യഹോവേ, അങ്ങ്‌ എന്നിൽനി​ന്ന്‌ അകന്നി​രി​ക്ക​രു​തേ.+ അങ്ങാണ്‌ എന്റെ ശക്തി; വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+ 20  വാളിൽനിന്ന്‌ എന്നെ* രക്ഷി​ക്കേ​ണമേ;നായ്‌ക്ക​ളു​ടെ നഖങ്ങളിൽനിന്ന്‌* എന്റെ വില​യേ​റിയ ജീവൻ* വിടു​വി​ക്കേ​ണമേ;+ 21  സിംഹത്തിന്റെ വായിൽനി​ന്നും കാട്ടു​പോ​ത്തി​ന്റെ കൊമ്പിൽനി​ന്നും എന്നെ രക്ഷി​ക്കേ​ണമേ;+എനിക്ക്‌ ഉത്തര​മേ​കേ​ണമേ, എന്നെ രക്ഷി​ക്കേ​ണമേ. 22  എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ഞാൻ അങ്ങയുടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും;+സഭാമ​ധ്യേ ഞാൻ അങ്ങയെ സ്‌തു​തി​ക്കും.+ 23  യഹോവയെ ഭയപ്പെ​ടു​ന്ന​വരേ, ദൈവത്തെ സ്‌തു​തി​പ്പിൻ! യാക്കോ​ബിൻസ​ന്ത​തി​കളേ,* എല്ലാവ​രും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​വിൻ!+ ഇസ്രാ​യേ​ലിൻസ​ന്ത​തി​കളേ,* നിങ്ങ​ളേ​വ​രും ഭയാദ​ര​വോ​ടെ തിരു​സ​ന്നി​ധി​യിൽ നിൽക്കു​വിൻ! 24  കാരണം, അടിച്ച​മർത്ത​പ്പെ​ട്ട​വന്റെ യാതനകൾ ദൈവം പുച്ഛി​ച്ചു​ത​ള്ളി​യി​ട്ടില്ല;+ആ യാതന​കളെ അറപ്പോ​ടെ നോക്കു​ന്നില്ല. അവനിൽനി​ന്ന്‌ തിരു​മു​ഖം മറച്ചി​ട്ടു​മില്ല.+ സഹായ​ത്തി​നാ​യു​ള്ള അവന്റെ നിലവി​ളി ദൈവം കേട്ടു.+ 25  മഹാസഭയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;+ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മുന്നിൽവെച്ച്‌ ഞാൻ എന്റെ നേർച്ചകൾ നിറ​വേ​റ്റും. 26  സൗമ്യർ തിന്ന്‌ തൃപ്‌ത​രാ​കും;+യഹോ​വ​യെ അന്വേ​ഷി​ക്കു​ന്നവർ അവനെ സ്‌തു​തി​ക്കും.+ അവർ എന്നു​മെ​ന്നേ​ക്കും ജീവിതം ആസ്വദി​ക്കട്ടെ.* 27  ഭൂമിയുടെ അറ്റങ്ങ​ളെ​ല്ലാം യഹോ​വയെ ഓർത്ത്‌ അവനി​ലേക്കു തിരി​യും. ജനതക​ളി​ലെ സകല കുടും​ബ​ങ്ങ​ളും തിരു​മു​മ്പിൽ കുമ്പി​ടും.+ 28  കാരണം, രാജാ​ധി​കാ​രം യഹോ​വ​യ്‌ക്കു​ള്ളത്‌;+അവൻ ജനതകളെ ഭരിക്കു​ന്നു. 29  ഭൂമിയിലെ സമ്പന്നന്മാരെല്ലാം* ഭക്ഷിക്കും; അവർ തിരു​സ​ന്നി​ധി​യിൽ കുമ്പി​ടും;പൊടി​യി​ലേക്ക്‌ ഇറങ്ങു​ന്ന​വ​രെ​ല്ലാം തിരു​സ​ന്നി​ധി​യിൽ മുട്ടു​കു​ത്തും;അവർക്കൊ​ന്നും സ്വന്തം ജീവൻ* രക്ഷിക്കാ​നാ​കി​ല്ല​ല്ലോ. 30  അവരുടെ സന്തതിപരമ്പരകൾ* ദൈവത്തെ സേവി​ക്കും;വരും​ത​ല​മു​റ​യോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ വിവരി​ക്കും. 31  അവർ വന്ന്‌ ദൈവ​ത്തി​ന്റെ നീതി​യെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ടു​ക്കും. നമ്മുടെ ദൈവ​ത്തി​ന്റെ ചെയ്‌തി​ക​ളെ​ക്കു​റിച്ച്‌ ജനിക്കാ​നി​രി​ക്കു​ന്ന​വരെ അറിയി​ക്കും.

അടിക്കുറിപ്പുകള്‍

സാധ്യതയനുസരിച്ച്‌, ഒരു ഈണമോ പ്രത്യേ​ക​തരം സംഗീ​ത​മോ.
അഥവാ “സ്‌തു​തി​കൾക്കി​ട​യിൽ (സ്‌തു​തി​കൾക്കു മീതെ) സിംഹാ​സ​ന​സ്ഥ​നാ​ണ്‌.”
അഥവാ “നാണം​കെ​ടു​ത്തി​യില്ല.”
അക്ഷ. “അങ്ങയുടെ മേലേ​ക്കാ​ണ്‌.”
അഥവാ “എന്റെ ദേഹിയെ.”
അക്ഷ. “കൈയിൽനി​ന്ന്‌.”
അക്ഷ. “എനിക്ക്‌ ആകെയു​ള്ള​വളെ.” ദാവീ​ദി​ന്റെ ദേഹിയെ അഥവാ ജീവനെ കുറി​ക്കു​ന്നു.
അക്ഷ. “യാക്കോ​ബിൻവി​ത്തു​കളേ.”
അക്ഷ. “ഇസ്രാ​യേ​ലിൻവി​ത്തു​കളേ.”
അക്ഷ. “അവരുടെ ഹൃദയം എന്നെന്നും ജീവി​ക്കട്ടെ.”
അക്ഷ. “കൊഴു​ത്ത​വ​രെ​ല്ലാം.”
അഥവാ “ദേഹി.”
അക്ഷ. “ഒരു വിത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം