സങ്കീർത്ത​നം 16:1-11

ദാവീദിന്റെ മിക്താം.* 16  ദൈവമേ, എന്നെ കാത്തു​കൊ​ള്ളേ​ണമേ. ഞാൻ അങ്ങയെ അഭയമാ​ക്കി​യി​രി​ക്കു​ന്ന​ല്ലോ.+   ഞാൻ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങ്‌, എന്റെ നന്മയുടെ ഉറവായ യഹോ​വ​യാണ്‌.   ഭൂമുഖത്തെ വിശുദ്ധർ, ആ മഹാന്മാർ,എനിക്ക്‌ ഏറെ ആഹ്ലാദ​മേ​കു​ന്നു.”+   മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോകു​ന്നവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നു.+ ഞാൻ ഒരിക്ക​ലും രക്തം​കൊ​ണ്ടുള്ള പാനീ​യ​യാ​ഗങ്ങൾ അവയ്‌ക്ക്‌ അർപ്പി​ക്കില്ല.എന്റെ ചുണ്ടുകൾ അവയുടെ പേരുകൾ ഉച്ചരി​ക്ക​യു​മില്ല.+   യഹോവയാണ്‌ എന്റെ പങ്ക്‌, എന്റെ ഓഹരിയും+ എന്റെ പാനപാ​ത്ര​വും.+ എന്റെ അവകാ​ശ​സ്വ​ത്തു കാത്തു​സൂ​ക്ഷി​ക്കു​ന്നത്‌ അങ്ങല്ലോ.   മനോഹരമായ സ്ഥലങ്ങളാ​ണ്‌ എനിക്ക്‌ അളന്നു​കി​ട്ടി​യത്‌. അതെ, എന്റെ അവകാ​ശ​സ്വ​ത്തിൽ ഞാൻ സംതൃ​പ്‌ത​നാണ്‌.+   എനിക്ക്‌ ഉപദേശം നൽകിയ യഹോ​വയെ ഞാൻ വാഴ്‌ത്തും.+ രാത്രി​യാ​മ​ങ്ങ​ളിൽപ്പോ​ലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരു​ത്തു​ന്നു.+   ഞാൻ യഹോ​വയെ എപ്പോ​ഴും എന്റെ മുന്നിൽ വെക്കുന്നു.+ ദൈവം എന്റെ വലതു​ഭാ​ഗ​ത്തു​ള്ള​തി​നാൽ ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല.+   അതുകൊണ്ട്‌, എന്റെ ഹൃദയം ആർത്തു​ല്ല​സി​ക്കു​ന്നു. ഞാൻ* വലിയ ആഹ്ലാദ​ത്തി​ലാണ്‌. ഞാൻ സുരക്ഷി​ത​നാ​യി കഴിയു​ന്നു. 10  അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടു​ക​ള​യില്ല;+ അങ്ങയുടെ വിശ്വ​സ്‌തനെ ശവക്കുഴി* കാണാൻ അനുവ​ദി​ക്കില്ല.+ 11  അങ്ങ്‌ എനിക്കു ജീവന്റെ പാത കാണി​ച്ചു​ത​രു​ന്നു.+ അങ്ങയുടെ സന്നിധിയിൽ* ആഹ്ലാദം അലതല്ലു​ന്നു.+അങ്ങയുടെ വലതു​വ​ശത്ത്‌ എന്നും സന്തോ​ഷ​മുണ്ട്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​രങ്ങൾ.” അക്ഷ. “വൃക്കകൾ.”
അക്ഷ. “എന്റെ മഹത്ത്വം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ജീർണത.”
അക്ഷ. “അങ്ങയുടെ മുഖം നിമിത്തം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം