സങ്കീർത്തനം 138:1-8
ദാവീദിന്റേത്.
138 ഞാൻ മുഴുഹൃദയാ അങ്ങയെ സ്തുതിക്കും.+
മറ്റു ദൈവങ്ങളുടെ മുന്നിൽവെച്ച്‌ഞാൻ സ്‌തുതി പാടും.*
2 അങ്ങയുടെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം ഞാൻ തിരുനാമം സ്തുതിക്കും;+അങ്ങയുടെ വിശുദ്ധമായ ആലയത്തിനു* നേരെ ഞാൻ കുമ്പിടും;+
അങ്ങയുടെ മൊഴികളും നാമവും മറ്റ് എന്തിനെക്കാളും അങ്ങ് മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.*
3 ഞാൻ വിളിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരമേകി;+അങ്ങ് എന്നെ ധൈര്യപ്പെടുത്തി; എനിക്കു ശക്തി പകർന്നു.+
4 യഹോവേ, അങ്ങയുടെ വാഗ്ദാനങ്ങൾ കേട്ടിട്ട്‌ഭൂമിയിലെ സകല രാജാക്കന്മാരും അങ്ങയെ സ്തുതിക്കും.+
5 അവർ യഹോവയുടെ വഴികളെക്കുറിച്ച് പാടും;യഹോവയുടെ മഹത്ത്വം വലുതല്ലോ.+
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവരെ ശ്രദ്ധിക്കുന്നു;+പക്ഷേ അഹങ്കാരികളോട് അകലം പാലിക്കുന്നു.+
7 അപകടങ്ങൾ നിറഞ്ഞ വഴിയേ നടന്നാലും അങ്ങ് എന്നെ ജീവനോടെ സംരക്ഷിക്കും;+
എന്റെ ശത്രുക്കളുടെ കോപത്തിനു നേരെ അങ്ങ് കൈ നീട്ടുന്നു;അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.
8 എന്നെക്കുറിച്ചുള്ള ഉദ്ദേശ്യമെല്ലാം യഹോവ നിറവേറ്റും.
യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്;+അങ്ങയുടെ കൈകളുടെ പ്രവൃത്തികളെ ഉപേക്ഷിച്ചുകളയരുതേ.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “മറ്റു ദൈവങ്ങളെ വെല്ലുവിളിച്ച് ഞാൻ അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”
^ അഥവാ “വിശുദ്ധമന്ദിരത്തിന്.”
^ മറ്റൊരു സാധ്യത “അങ്ങ് അങ്ങയുടെ മൊഴികളെ അങ്ങയുടെ നാമത്തെക്കാളും മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.”

