സങ്കീർത്തനം 116:1-19

116  ദൈവം എന്റെ സ്വരം കേൾക്കു​ന്ന​തി​നാൽ,സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധി​ക്കു​ന്ന​തി​നാൽ,+ഞാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു.*   ദൈവം എന്നി​ലേക്കു ചെവി ചായി​ക്കു​ന്നു;*+ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ ദൈവത്തെ വിളി​ക്കും.   മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞു​മു​റു​ക്കി;ശവക്കുഴി എന്റെ മേൽ പിടി മുറുക്കി.+ യാതനയും ദുഃഖ​വും എന്നെ കീഴ്‌പെ​ടു​ത്തി.+   പക്ഷേ, ഞാൻ യഹോ​വ​യു​ടെ പേര്‌ വിളിച്ച്‌,+ “യഹോവേ, എന്നെ രക്ഷി​ക്കേ​ണമേ!” എന്ന്‌ അപേക്ഷി​ച്ചു.   യഹോവ അനുകമ്പയും* നീതി​യും കാട്ടു​ന്നവൻ;+നമ്മുടെ ദൈവം കരുണാ​മയൻ.+   യഹോവ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വനെ കാക്കുന്നു.+ ഞാൻ തകർന്നു​പോ​യ​പ്പോൾ ദൈവം എന്നെ രക്ഷിച്ചു.   എന്റെ ദേഹിക്കു* വീണ്ടും ആശ്വസി​ക്കാം;യഹോവ എന്നോടു ദയയോ​ടെ ഇടപെ​ട്ട​ല്ലോ.   അങ്ങ്‌ എന്നെ മരണത്തിൽനി​ന്ന്‌ രക്ഷിച്ചി​രി​ക്കു​ന്നു;എന്റെ കണ്ണുകൾ മേലാൽ ഈറന​ണി​യാ​തെ നോക്കു​ന്നു,എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+   ഞാൻ യഹോ​വ​യു​ടെ മുമ്പാകെ ജീവനു​ള്ള​വ​രു​ടെ ദേശത്ത്‌ നടക്കും. 10  എനിക്കു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു; അതു​കൊണ്ട്‌, ഞാൻ സംസാ​രി​ച്ചു;+ഞാൻ ദുരി​ത​ക്ക​യ​ത്തി​ലാ​യി​രു​ന്നു. 11  പരിഭ്രാന്തനായിപ്പോയ ഞാൻ, “എല്ലാ മനുഷ്യ​രും നുണയ​ന്മാ​രാണ്‌”+ എന്നു പറഞ്ഞു. 12  യഹോവ ചെയ്‌തു​തന്ന സകല നന്മകൾക്കുംഞാൻ എന്തു പകരം കൊടു​ക്കും? 13  ഞാൻ രക്ഷയുടെ* പാനപാ​ത്രം എടുക്കും,യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും. 14  ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾദൈവജനമെല്ലാം കാൺകെ നിറ​വേ​റ്റും.+ 15  തന്റെ വിശ്വ​സ്‌ത​രു​ടെ മരണംയഹോവയുടെ കണ്ണിൽ വലി​യൊ​രു നഷ്ടമാണ്‌.*+ 16  യഹോവേ, ഞാൻ യാചി​ക്കു​ന്നു;ഞാൻ അങ്ങയുടെ ദാസന​ല്ലോ. ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമ​യു​ടെ മകൻ. അങ്ങ്‌ ബന്ധനങ്ങൾ അഴിച്ച്‌ എന്നെ സ്വത​ന്ത്ര​നാ​ക്കി.+ 17  ഞാൻ അങ്ങയ്‌ക്കു നന്ദി​പ്ര​കാ​ശ​ന​ബലി അർപ്പി​ക്കും,യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും.+ 18  ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ+ദൈവജനമെല്ലാം കാൺകെ നിറ​വേ​റ്റും;+ 19  അതെ, യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റത്തു​വെച്ച്‌,+യരുശലേമേ, നിന്റെ മധ്യേ​വെച്ച്‌, ഞാൻ അവ നിറ​വേ​റ്റും. യാഹിനെ സ്‌തു​തി​പ്പിൻ!*+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “യഹോവ എന്റെ സ്വരം കേൾക്കു​ന്നത്‌, സഹായ​ത്തി​നാ​യുള്ള എന്റെ യാചനകൾ ശ്രദ്ധി​ക്കു​ന്നത്‌, ഞാൻ ഇഷ്ടപ്പെ​ടു​ന്നു.”
അഥവാ “കുനിഞ്ഞ്‌ എനിക്കു പറയാ​നു​ള്ളതു ശ്രദ്ധി​ക്കു​ന്നു.”
അഥവാ “കൃപയും.”
പദാവലി കാണുക.
അഥവാ “മഹാര​ക്ഷ​യു​ടെ.”
അക്ഷ. “വില​യേ​റി​യത്‌.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം