സങ്കീർത്തനം 114:1-8

114  ഇസ്രാ​യേൽ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ട​പ്പോൾ,+യാക്കോബുഗൃഹം വിദേ​ശ​ഭാ​ഷ​ക്കാ​രു​ടെ ഇടയിൽനി​ന്ന്‌ പോന്ന​പ്പോൾ,   യഹൂദ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​മാ​യി;*ഇസ്രായേൽ ദൈവ​ത്തി​ന്റെ ഭരണ​പ്ര​ദേ​ശ​വും.+   അതു കണ്ട്‌ സമുദ്രം ഓടി​പ്പോ​യി;+യോർദാൻ പിൻവാ​ങ്ങി.+   മലകൾ മുട്ടനാടിനെപ്പോലെയും+കുന്നുകൾ ആട്ടിൻകു​ട്ടി​ക​ളെ​പ്പോ​ലെ​യും കുതി​ച്ചു​ചാ​ടി.   സമുദ്രമേ, നീ ഓടി​പ്പോ​യത്‌ എന്താണ്‌?+ യോർദാനേ, നീ പിൻവാ​ങ്ങി​യത്‌ എന്തിന്‌?+   മലകളേ, നിങ്ങൾ മുട്ടനാ​ടി​നെ​പ്പോ​ലെ​യുംകുന്നുകളേ, നിങ്ങൾ ആട്ടിൻകു​ട്ടി​ക​ളെ​പ്പോ​ലെ​യും കുതി​ച്ചു​ചാ​ടി​യത്‌ എന്തിന്‌?   ഭൂമിയേ, കർത്താ​വി​നെ ഓർത്ത്‌,യാക്കോബിൻദൈവത്തെ ഓർത്ത്‌, ഭയന്നു​വി​റ​യ്‌ക്കുക.+   ദൈവം പാറയെ ഈറ്റകൾ വളരുന്ന ജലാശ​യ​മാ​ക്കു​ന്ന​വ​ന​ല്ലോ.തീക്കല്ലിനെ നീരു​റ​വ​ക​ളാ​ക്കു​ന്ന​വ​നാണ്‌ ആ ദൈവം.+

അടിക്കുറിപ്പുകള്‍

അഥവാ “വിശു​ദ്ധ​സ്ഥ​ല​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം