സങ്കീർത്തനം 112:1-10

112  യാഹിനെ സ്‌തു​തി​പ്പിൻ!*+ א (ആലേഫ്‌) യഹോവയെ ഭയപ്പെ​ടു​ന്നവൻ സന്തുഷ്ടൻ.+ב (ബേത്ത്‌)ദൈവകല്‌പനകൾ പ്രിയ​പ്പെ​ടു​ന്നവൻ സന്തുഷ്ടൻ.+ ג (ഗീമെൽ)   അവന്റെ പിൻത​ല​മുറ ഭൂമി​യിൽ പ്രബല​രാ​കും;ד (ദാലെത്ത്‌)നേരുള്ളവരുടെ തലമുറ അനുഗൃ​ഹീ​ത​രാ​യി​രി​ക്കും.+ ה (ഹേ)   അവന്റെ വീട്‌ ഐശ്വ​ര്യ​സ​മ്പൂർണം, സമ്പദ്‌സ​മൃ​ദ്ധം;ו (വൗ)അവൻ എന്നെന്നും നീതി​നി​ഷ്‌ഠൻ. ז (സയിൻ)   നേരുള്ളവന്‌ അവൻ കൂരി​രു​ട്ടി​ലെ വെളിച്ചം.+ ח (ഹേത്ത്‌) അവൻ അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ,+ നീതി​മാൻ. ט (തേത്ത്‌)   ഉദാരമായി വായ്‌പ കൊടു​ക്കു​ന്ന​വനു നല്ലതു വരും.+ י (യോദ്‌) അവൻ നീതി​യോ​ടെ കാര്യങ്ങൾ ചെയ്യുന്നു. כ (കഫ്‌)   അവന്‌ ഒരിക്ക​ലും ഇളക്കം​ത​ട്ടില്ല.+ ל (ലാമെദ്‌) നീതിമാൻ എക്കാല​വും ഓർമി​ക്ക​പ്പെ​ടും.+ מ (മേം)   അവൻ ദുർവാർത്ത​കളെ പേടി​ക്കില്ല.+ נ (നൂൻ) അവന്റെ ഹൃദയം അചഞ്ചലം; അത്‌ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു.+ ס (സാമെക്‌)   അവന്റെ ഹൃദയം കുലു​ങ്ങാ​ത്തത്‌;* അവനു പേടി​യില്ല;+ע (അയിൻ)ഒടുവിൽ, അവൻ ശത്രു​ക്ക​ളു​ടെ വീഴ്‌ച കാണും.+ פ (പേ)   അവൻ വാരിക്കോരി* കൊടു​ത്തു; ദരി​ദ്രർക്കു ദാനം ചെയ്‌തു.+ צ (സാദെ) അവൻ എന്നെന്നും നീതി​നി​ഷ്‌ഠൻ.+ ק (കോഫ്‌) അവൻ കൂടുതൽ ശക്തനാ​കും,* മഹത്ത്വ​പൂർണ​നാ​കും. ר (രേശ്‌) 10  ഇതു കണ്ട്‌ ദുഷ്ടൻ അസ്വസ്ഥ​നാ​കും. ש (ശീൻ) അവൻ പല്ലിറു​മ്മും; അവൻ ഉരുകി​പ്പോ​കും. ת (തൗ) ദുഷ്ടന്റെ മോഹങ്ങൾ നശിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അഥവാ “കൃപയു​ള്ളവൻ.”
അഥവാ “നിശ്ചയ​ദാർഢ്യ​മു​ള്ളത്‌; ഇളകാ​ത്തത്‌.”
അഥവാ “ഉദാര​മാ​യി.”
അക്ഷ. “അവന്റെ കൊമ്പ്‌ ഉയരും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം