സങ്കീർത്തനം 100:1-5
നന്ദി പറയുന്ന ശ്രുതിമധുരമായ ഗാനം.
100 മുഴുഭൂമിയും യഹോവയ്ക്കു ജയഘോഷം മുഴക്കട്ടെ.+
2 സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ.+
സന്തോഷാരവങ്ങളോടെ ദൈവസന്നിധിയിൽ വരുവിൻ.
3 യഹോവ ദൈവമെന്ന് അറിയുവിൻ.*+
ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+
നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+
4 നന്ദി അർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കവാടങ്ങളിലേക്കു വരുവിൻ;+സ്തുതികളുമായി തിരുമുറ്റത്ത് പ്രവേശിക്കുവിൻ.+
ദൈവത്തിനു നന്ദിയേകുവിൻ, തിരുനാമത്തെ സ്തുതിക്കുവിൻ.+
5 യഹോവ നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്,ദൈവത്തിന്റെ വിശ്വസ്തതയോ തലമുറതലമുറയോളമുള്ളതും.+