സംഖ്യ 7:1-89

7  താൻ വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ച്ചു​ക​ഴിഞ്ഞ ദിവസം,+ മോശ അതും അതിന്റെ എല്ലാ സാധന​സാ​മ​ഗ്രി​ക​ളും യാഗപീ​ഠ​വും അതിന്റെ എല്ലാ ഉപകരണങ്ങളും+ അഭി​ഷേകം ചെയ്‌ത്‌+ വിശു​ദ്ധീ​ക​രി​ച്ചു. മോശ അവയെ​ല്ലാം അഭി​ഷേകം ചെയ്‌ത്‌ വിശുദ്ധീകരിച്ചപ്പോൾ+  ഇസ്രായേലിലെ പിതൃ​ഭ​വ​ന​ങ്ങൾക്കു തലവന്മാ​രായ പ്രമാണിമാർ+ ഒരു വഴിപാ​ടു കൊണ്ടു​വന്നു. ജനസം​ഖ്യാ​ക​ണ​ക്കെ​ടു​പ്പി​നു നേതൃ​ത്വം വഹിച്ച ഈ ഗോ​ത്ര​ത്ത​ല​വ​ന്മാർ  അവരുടെ വഴിപാ​ടാ​യി, രണ്ടു തലവന്മാർക്ക്‌ ഒന്ന്‌ എന്ന കണക്കിൽ അടച്ചു​കെ​ട്ടിയ ആറു വണ്ടിയും അതോ​ടൊ​പ്പം ഓരോ​രു​ത്തർക്കും ഓരോ​ന്ന്‌ എന്ന കണക്കിൽ 12 കാള​യെ​യും യഹോ​വ​യു​ടെ മുമ്പാകെ കൊണ്ടു​വന്നു. അവർ അതു വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുമ്പാകെ സമർപ്പി​ച്ചു.  യഹോവ മോശ​യോ​ടു പറഞ്ഞു:  “സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ ശുശ്രൂ​ഷ​യ്‌ക്കാ​യി അവരിൽനി​ന്ന്‌ അവ സ്വീക​രി​ക്കുക. നീ അതു ലേവ്യർക്ക്‌ അവരുടെ ജോലി​യി​ലെ ആവശ്യ​മ​നു​സ​രിച്ച്‌ വീതിച്ച്‌ കൊടു​ക്കണം.”  അങ്ങനെ മോശ, അവർ കൊണ്ടു​വന്ന ആ വണ്ടിക​ളും കന്നുകാ​ലി​ക​ളും ലേവ്യർക്കു കൊടു​ത്തു.  മോശ ഗർശോ​ന്റെ വംശജർക്ക്‌ അവരുടെ ജോലിയിലെ+ ആവശ്യ​മ​നു​സ​രിച്ച്‌ രണ്ടു വണ്ടിയും നാലു കാളയും  മെരാരിയുടെ വംശജർക്ക്‌ അവരുടെ ജോലി​യി​ലെ ആവശ്യ​മ​നു​സ​രിച്ച്‌ നാലു വണ്ടിയും എട്ടു കാളയും കൊടു​ത്തു. ഇവയു​ടെ​യെ​ല്ലാം ചുമതല പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ ഈഥാ​മാ​രി​നാ​യി​രു​ന്നു.+  എന്നാൽ, വിശു​ദ്ധ​സ്ഥ​ലത്ത്‌ സേവിച്ചിരുന്നതിനാലും+ വിശു​ദ്ധ​വ​സ്‌തു​ക്കൾ ചുമലിൽവെച്ച്‌+ കൊണ്ടു​പോ​യി​രു​ന്ന​തി​നാ​ലും കൊഹാ​ത്തി​ന്റെ വംശജർക്കു മോശ ഒന്നും കൊടു​ത്തില്ല. 10  യാഗപീഠത്തിന്റെ ഉദ്‌ഘാടനസമയത്ത്‌*+ അത്‌ അഭി​ഷേകം ചെയ്‌ത ദിവസം തലവന്മാർ അവരുടെ വഴിപാ​ടു കൊണ്ടു​വന്നു. അവർ തങ്ങളുടെ വഴിപാ​ടു യാഗപീ​ഠ​ത്തി​നു മുമ്പാകെ കൊണ്ടു​വ​ന്ന​പ്പോൾ 11  യഹോവ മോശ​യോ​ടു പറഞ്ഞു: “യാഗപീ​ഠ​ത്തി​ന്റെ ഉദ്‌ഘാ​ട​ന​ത്തി​നു​വേ​ണ്ടി​യുള്ള അവരുടെ വഴിപാ​ട്‌, ഒരു ദിവസം ഒരു തലവൻ എന്ന നിലയിൽ തുടർച്ച​യായ ദിവസ​ങ്ങ​ളിൽ അവർ കൊണ്ടു​വ​രണം.” 12  യഹൂദ ഗോ​ത്ര​ത്തി​ലുള്ള അമ്മീനാ​ദാ​ബി​ന്റെ മകൻ നഹശോനാണ്‌+ ആദ്യത്തെ ദിവസം വഴിപാ​ടു സമർപ്പി​ച്ചത്‌. 13  നഹശോന്റെ വഴിപാ​ട്‌ ഇതായി​രു​ന്നു: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം+ 130 ശേക്കെൽ* തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 14  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം;* 15  ദഹനയാഗത്തിനായി+ ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌; 16  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 17  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു അമ്മീനാ​ദാ​ബി​ന്റെ മകനായ നഹശോ​ന്റെ വഴിപാ​ട്‌.+ 18  രണ്ടാം ദിവസം യിസ്സാ​ഖാർ ഗോ​ത്ര​ത്തി​ന്റെ തലവനായ, സൂവാ​രി​ന്റെ മകൻ നെഥനയേൽ+ ഒരു വഴിപാ​ടു സമർപ്പി​ച്ചു. 19  നെഥനയേലിന്റെ വഴിപാ​ട്‌ ഇതായി​രു​ന്നു: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 20  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 21  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 22  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 23  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു സൂവാ​രി​ന്റെ മകനായ നെഥന​യേ​ലി​ന്റെ വഴിപാ​ട്‌. 24  മൂന്നാം ദിവസം സെബു​ലൂ​ന്റെ വംശജ​രു​ടെ തലവനായ, ഹേലോ​ന്റെ മകൻ എലിയാബ്‌+ 25  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 26  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 27  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 28  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 29  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു ഹേലോ​ന്റെ മകനായ എലിയാബിന്റെ+ വഴിപാ​ട്‌. 30  നാലാം ദിവസം രൂബേന്റെ വംശജ​രു​ടെ തലവനായ, ശെദേ​യൂ​രി​ന്റെ മകൻ എലീസൂർ+ 31  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 32  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 33  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 34  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 35  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു ശെദേ​യൂ​രി​ന്റെ മകനായ എലീസൂരിന്റെ+ വഴിപാ​ട്‌. 36  അഞ്ചാം ദിവസം ശിമെ​യോ​ന്റെ വംശജ​രു​ടെ തലവനായ, സൂരി​ശ​ദ്ദാ​യി​യു​ടെ മകൻ ശെലൂമിയേൽ+ 37  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 38  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 39  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 40  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 41  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു സൂരി​ശ​ദ്ദാ​യി​യു​ടെ മകനായ ശെലൂമിയേലിന്റെ+ വഴിപാ​ട്‌. 42  ആറാം ദിവസം ഗാദിന്റെ വംശജ​രു​ടെ തലവനായ, ദയൂ​വേ​ലി​ന്റെ മകൻ എലിയാസാഫ്‌+ 43  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 44  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 45  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 46  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 47  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു ദയൂ​വേ​ലി​ന്റെ മകനായ എലിയാസാഫിന്റെ+ വഴിപാ​ട്‌. 48  ഏഴാം ദിവസം എഫ്രയീ​മി​ന്റെ വംശജ​രു​ടെ തലവനായ, അമ്മീഹൂ​ദി​ന്റെ മകൻ എലീശാമ+ 49  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 50  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 51  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 52  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 53  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു അമ്മീഹൂ​ദി​ന്റെ മകനായ എലീശാമയുടെ+ വഴിപാ​ട്‌. 54  എട്ടാം ദിവസം മനശ്ശെ​യു​ടെ വംശജ​രു​ടെ തലവനായ, പെദാ​സൂ​രി​ന്റെ മകൻ ഗമാലിയേൽ+ 55  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 56  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 57  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 58  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 59  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു പെദാ​സൂ​രി​ന്റെ മകനായ ഗമാലിയേലിന്റെ+ വഴിപാ​ട്‌. 60  ഒൻപതാം ദിവസം ബന്യാ​മീ​ന്റെ വംശജ​രു​ടെ തലവനായ,+ ഗിദെ​യോ​നി​യു​ടെ മകൻ അബീദാൻ+ 61  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 62  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 63  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 64  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 65  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു ഗിദെ​യോ​നി​യു​ടെ മകനായ അബീദാന്റെ+ വഴിപാ​ട്‌. 66  പത്താം ദിവസം ദാന്റെ വംശജ​രു​ടെ തലവനായ, അമ്മീശ​ദ്ദാ​യി​യു​ടെ മകൻ അഹിയേസെർ+ 67  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 68  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 69  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 70  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 71  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു അമ്മീശ​ദ്ദാ​യി​യു​ടെ മകനായ അഹിയേസെരിന്റെ+ വഴിപാ​ട്‌. 72  11-ാം ദിവസം ആശേരി​ന്റെ വംശജ​രു​ടെ തലവനായ, ഒക്രാന്റെ മകൻ പഗീയേൽ+ 73  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 74  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 75  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 76  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 77  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു ഒക്രാന്റെ മകനായ പഗീയേലിന്റെ+ വഴിപാ​ട്‌. 78  12-ാം ദിവസം നഫ്‌താ​ലി​യു​ടെ വംശജ​രു​ടെ തലവനായ, എനാന്റെ മകൻ അഹീര+ 79  വഴിപാടായി സമർപ്പി​ച്ചത്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​ത്ത​ളി​ക​യും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളി​പ്പാ​ത്ര​വും. അതിൽ രണ്ടിലും ധാന്യ​യാ​ഗ​ത്തി​നാ​യി എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി നിറച്ചി​രു​ന്നു.+ 80  കൂടാതെ സുഗന്ധ​ക്കൂ​ട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണ​പാ​ന​പാ​ത്രം; 81  ദഹനയാഗത്തിനായി ഒരു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സു തികയാത്ത ഒരു ആൺചെ​മ്മ​രി​യാട്‌;+ 82  പാപയാഗത്തിനായി ഒരു കോലാ​ട്ടിൻകു​ട്ടി;+ 83  സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌, അഞ്ച്‌ ആൺകോ​ലാട്‌, ഒരു വയസ്സുള്ള അഞ്ച്‌ ആൺചെ​മ്മ​രി​യാട്‌. ഇതായി​രു​ന്നു എനാന്റെ മകനായ അഹീരയുടെ+ വഴിപാ​ട്‌. 84  യാഗപീഠം അഭി​ഷേകം ചെയ്‌ത​പ്പോൾ, അതിന്റെ ഉദ്‌ഘാ​ട​ന​സ​മ​യത്ത്‌, ഇസ്രാ​യേ​ലി​ലെ തലവന്മാ​രിൽനിന്ന്‌ ലഭിച്ച വഴിപാട്‌+ ഇതാണ്‌: 12 വെള്ളി​ത്ത​ളിക, 12 വെള്ളി​ക്കി​ണ്ണം, 12 സ്വർണ​പാ​ന​പാ​ത്രം.+ 85  അതിൽ ഓരോ വെള്ളി​ത്ത​ളി​ക​യു​ടെ​യും തൂക്കം 130 ശേക്കെ​ലും ഓരോ വെള്ളി​പ്പാ​ത്ര​ത്തി​ന്റെ​യും തൂക്കം 70 ശേക്കെ​ലും ആയിരു​ന്നു. അങ്ങനെ, വെള്ളി​കൊ​ണ്ടുള്ള പാത്ര​ങ്ങ​ളു​ടെ ആകെ തൂക്കം വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കപ്രകാരം+ 2,400 ശേക്കെൽ. 86  സുഗന്ധക്കൂട്ടു നിറച്ച 12 സ്വർണ​പാ​ന​പാ​ത്ര​വും വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്ക​പ്ര​കാ​രം പത്തു ശേക്കെൽ വീതം തൂക്കമു​ള്ള​താ​യി​രു​ന്നു. അങ്ങനെ സ്വർണ​പാ​ന​പാ​ത്ര​ങ്ങ​ളു​ടെ തൂക്കം ആകെ 120 ശേക്കെൽ. 87  ദഹനയാഗത്തിനായി ലഭിച്ച ആടുമാ​ടു​കൾ: 12 കാള, 12 ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സുള്ള 12 ആൺചെ​മ്മ​രി​യാ​ടു​ക​ളും അവയുടെ ധാന്യ​യാ​ഗ​ങ്ങ​ളും. പാപയാ​ഗ​ത്തി​നാ​യി ലഭിച്ചത്‌ 12 കോലാ​ട്ടിൻകു​ട്ടി​കൾ. 88  സഹഭോജനബലിയായി ലഭിച്ച ആടുമാ​ടു​കൾ: 24 കാള, 60 ആൺചെ​മ്മ​രി​യാട്‌, 60 ആൺകോ​ലാട്‌, ഒരു വയസ്സുള്ള 60 ആൺചെ​മ്മ​രി​യാട്‌. ഇതെല്ലാ​മാ​ണു യാഗപീ​ഠം അഭി​ഷേകം ചെയ്‌തശേഷം+ അതിന്റെ ഉദ്‌ഘാ​ട​ന​ത്തി​നാ​യി ലഭിച്ച വഴിപാ​ട്‌.+ 89  ദൈവത്തോടു* സംസാ​രി​ക്കാൻ മോശ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ചെല്ലുമ്പോഴെല്ലാം+ തന്നോടു സംസാ​രി​ക്കുന്ന തിരു​ശബ്ദം സാക്ഷ്യ​പെ​ട്ട​ക​ത്തി​ന്റെ മൂടി​യു​ടെ മുകളിൽനി​ന്ന്‌,+ രണ്ടു കെരൂ​ബു​ക​ളു​ടെ നടുവിൽനി​ന്ന്‌,+ വരുന്ന​താ​യാ​ണു മോശ കേട്ടി​രു​ന്നത്‌. അവി​ടെ​നിന്ന്‌ ദൈവം മോശ​യോ​ടു സംസാ​രി​ക്കു​മാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “സമർപ്പ​ണ​സ​മ​യത്ത്‌.”
അഥവാ “വിശു​ദ്ധ​ശേ​ക്കെ​ലി​ന്റെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “സ്വർണം​കൊ​ണ്ടുള്ള ചെറിയ കുഴി​യൻപാ​ത്രം.”
അക്ഷ. “അവനോ​ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം