സംഖ്യ 36:1-13

36  യോ​സേ​ഫി​ന്റെ വംശജ​രു​ടെ കുടും​ബ​ങ്ങ​ളിൽപ്പെട്ട, മനശ്ശെ​യു​ടെ മകനായ മാഖീ​രി​ന്റെ മകനായ ഗിലെയാദിന്റെ+ വംശജ​രു​ടെ കുടും​ബ​ത്ത​ല​വ​ന്മാർ മോശ​യു​ടെ​യും ഇസ്രാ​യേ​ല്യ​രു​ടെ കുടും​ബ​ത്ത​ല​വ​ന്മാ​രായ പ്രമാ​ണി​മാ​രു​ടെ​യും അടുത്ത്‌ വന്ന്‌ അവരോ​ടു സംസാ​രി​ച്ചു.  അവർ പറഞ്ഞു: “ദേശം നറുക്കി​ട്ട്‌ വിഭാഗിച്ച്‌+ ഇസ്രാ​യേ​ല്യർക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ക്കാൻ യഹോവ ഞങ്ങളുടെ യജമാ​ന​നായ അങ്ങയോ​ടു കല്‌പി​ച്ചി​രു​ന്ന​ല്ലോ. ഞങ്ങളുടെ സഹോ​ദ​ര​നായ സെലോ​ഫ​ഹാ​ദി​ന്റെ അവകാശം അദ്ദേഹ​ത്തി​ന്റെ പെൺമ​ക്കൾക്കു നൽകാ​നും യഹോ​വ​യിൽനിന്ന്‌ യജമാ​നനു കല്‌പന ലഭിച്ചു.+  എന്നാൽ ആ പെൺകു​ട്ടി​കൾ ഇസ്രാ​യേ​ലി​ലെ മറ്റു ഗോ​ത്ര​ങ്ങ​ളി​ലു​ള്ള​വരെ വിവാഹം കഴിച്ചാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാ​ക്ക​ന്മാ​രു​ടെ അവകാ​ശ​ത്തിൽനിന്ന്‌ നീങ്ങി, അവർ വിവാഹം കഴിച്ച്‌ ചെല്ലുന്ന ഗോ​ത്ര​ത്തി​ന്റെ അവകാ​ശ​ത്തോ​ടു ചേരും. അങ്ങനെ, ഞങ്ങൾക്കു നറുക്കി​ട്ട്‌ കിട്ടിയ അവകാ​ശ​ത്തിൽനിന്ന്‌ അവരുടെ അവകാശം നീങ്ങി​പ്പോ​കും.  മാത്രമല്ല, ഇസ്രാ​യേൽ ജനത്തിന്റെ ജൂബിലിവർഷത്തിൽ+ ഈ പെൺകു​ട്ടി​ക​ളു​ടെ അവകാശം, അവർ വിവാഹം കഴിച്ച്‌ ചെല്ലുന്ന ഗോ​ത്ര​ത്തി​ന്റെ അവകാ​ശ​ത്തോ​ടു ചേരും. അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതാ​ക്ക​ന്മാ​രു​ടെ ഗോ​ത്ര​ത്തി​ന്റെ അവകാ​ശ​ത്തിൽനിന്ന്‌ നീങ്ങി​പ്പോ​കും.”  അപ്പോൾ യഹോ​വ​യു​ടെ ആജ്ഞപ്ര​കാ​രം മോശ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ കല്‌പി​ച്ചു: “യോ​സേ​ഫി​ന്റെ ഗോത്രം പറഞ്ഞതു ശരിയാ​ണ്‌.  സെലോഫഹാദിന്റെ പെൺമ​ക്ക​ളെ​ക്കു​റിച്ച്‌ യഹോവ കല്‌പി​ച്ചത്‌ ഇതാണ്‌: ‘ഇഷ്ടമുള്ള ആരെയും അവർക്കു വിവാഹം കഴിക്കാം. പക്ഷേ അത്‌ അവരുടെ അപ്പന്റെ ഗോ​ത്ര​ത്തി​ലെ ഒരു കുടും​ബ​ത്തിൽനി​ന്നാ​യി​രി​ക്ക​ണ​മെന്നു മാത്രം.  ഇസ്രായേല്യരുടെ അവകാശം ഒരു ഗോ​ത്ര​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്കു കൈമാ​റ​രുത്‌. കാരണം ഇസ്രാ​യേ​ല്യർ തങ്ങളുടെ പൂർവി​ക​രു​ടെ ഗോ​ത്ര​ത്തി​ന്റെ അവകാശം കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​താണ്‌.  ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവകാശം ലഭിക്കുന്ന പെൺമ​ക്ക​ളെ​ല്ലാം അവരുടെ അപ്പന്റെ ഗോ​ത്ര​ത്തി​ലു​ള്ള​വർക്കു ഭാര്യ​മാ​രാ​കണം.+ അങ്ങനെ പൂർവി​ക​രു​ടെ അവകാശം കാത്തു​സൂ​ക്ഷി​ക്കാൻ ഇസ്രാ​യേ​ല്യർക്കു സാധി​ക്കും.  അവകാശങ്ങൾ ഒന്നും ഒരു ഗോ​ത്ര​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്കു കൈമാ​റ​രുത്‌. കാരണം ഇസ്രാ​യേൽഗോ​ത്രങ്ങൾ തങ്ങളുടെ അവകാശം കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​താണ്‌.’” 10  യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ സെലോ​ഫ​ഹാ​ദി​ന്റെ പെൺമക്കൾ ചെയ്‌തു.+ 11  സെലോഫഹാദിന്റെ പെൺമ​ക്ക​ളായ മഹ്ല, തിർസ, ഹൊഗ്ല, മിൽക്ക, നോഹ+ എന്നിവർ അപ്പന്റെ സഹോ​ദ​ര​ന്മാ​രു​ടെ ആൺമക്കളെ വിവാഹം കഴിച്ചു. 12  തങ്ങളുടെ അവകാശം അപ്പന്റെ കുടും​ബ​ത്തി​ന്റെ ഗോ​ത്ര​ത്തിൽ നിലനിൽക്കാൻവേണ്ടി അവർ യോ​സേ​ഫി​ന്റെ മകനായ മനശ്ശെ​യു​ടെ കുടും​ബ​ങ്ങ​ളിൽനി​ന്നുള്ള പുരു​ഷ​ന്മാർക്കു ഭാര്യ​മാ​രാ​യി. 13  ഇതെല്ലാമാണ്‌ യരീ​ഹൊ​യ്‌ക്കു സമീപം യോർദാ​ന്‌ അരി​കെ​യുള്ള മോവാ​ബ്‌ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ യഹോവ മോശ​യി​ലൂ​ടെ ഇസ്രാ​യേ​ല്യർക്കു കൊടുത്ത കല്‌പ​ന​ക​ളും ന്യായ​ത്തീർപ്പു​ക​ളും.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം