സംഖ്യ 32:1-42

32  രൂബേന്റെയും+ ഗാദി​ന്റെ​യും വംശജർക്കു+ വളരെ​യ​ധി​കം ആടുമാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. യസേർ ദേശവും+ ഗിലെ​യാദ്‌ ദേശവും മൃഗങ്ങളെ വളർത്താൻ പറ്റിയ സ്ഥലങ്ങളാ​ണെന്നു കണ്ടപ്പോൾ  അവർ മോശ​യു​ടെ​യും പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും സമൂഹ​ത്തി​ലെ തലവന്മാ​രു​ടെ​യും അടുത്ത്‌ ചെന്ന്‌ അവരോ​ടു പറഞ്ഞു:  “അതാ​രോത്ത്‌, ദീബോൻ, യസേർ, നിമ്ര, ഹെശ്‌ബോൻ,+ എലെയാ​ലെ, സെബാം, നെബോ,+ ബയോൻ+  എന്നിങ്ങനെ ഇസ്രായേൽസമൂഹത്തിന്‌+ യഹോവ കീഴട​ക്കി​ക്കൊ​ടുത്ത പ്രദേ​ശങ്ങൾ വളർത്തു​മൃ​ഗ​ങ്ങൾക്കു പറ്റിയ​താണ്‌. അടിയ​ങ്ങൾക്കു ധാരാളം മൃഗങ്ങ​ളു​ണ്ടു​താ​നും.”+  അവർ തുടർന്നു: “നിങ്ങൾക്കു സമ്മതമാ​ണെ​ങ്കിൽ ഞങ്ങളുടെ അവകാ​ശ​മാ​യി ഈ ദേശം തന്നാലും. ഞങ്ങൾ യോർദാൻ കടക്കാൻ ഇടവരു​ത്ത​രു​തേ.”  അപ്പോൾ മോശ ഗാദി​ന്റെ​യും രൂബേ​ന്റെ​യും വംശജ​രോ​ടു പറഞ്ഞു: “നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ യുദ്ധത്തി​നു പോകു​മ്പോൾ നിങ്ങൾക്ക്‌ ഇവിടെ താമസി​ക്ക​ണ​മെ​ന്നോ?  യഹോവ ഇസ്രാ​യേൽ ജനത്തിനു കൊടു​ക്കു​മെന്ന്‌ ഉറപ്പായ ദേശ​ത്തേക്കു കടക്കു​ന്ന​തിൽനിന്ന്‌ നിങ്ങൾ അവരെ പിന്തി​രി​പ്പി​ക്കു​ന്നത്‌ എന്തിനാ​ണ്‌?  ദേശം നോക്കി​ക്കാ​ണാൻ കാദേശ്‌-ബർന്നേ​യ​യിൽനിന്ന്‌ ഞാൻ നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രെ അയച്ചപ്പോൾ+ അവരും ചെയ്‌തത്‌ ഇതുത​ന്നെ​യാണ്‌.  എശ്‌ക്കോൽ താഴ്‌വരയോളം*+ ചെന്ന്‌ ദേശം കണ്ടശേഷം, യഹോവ കൊടു​ക്കാ​നി​രുന്ന ദേശ​ത്തേക്കു പോകു​ന്ന​തിൽനിന്ന്‌ അവർ ഇസ്രാ​യേൽ ജനത്തെ പിന്തി​രി​പ്പി​ച്ചു.+ 10  അന്ന്‌ യഹോ​വ​യു​ടെ കോപം ആളിക്കത്തി; ദൈവം ഇങ്ങനെ സത്യം ചെയ്‌തു:+ 11  ‘ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോന്ന, 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള ഒരുത്ത​നും ഞാൻ അബ്രാ​ഹാ​മി​നോ​ടും യിസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും സത്യം ചെയ്‌ത+ ദേശം കാണില്ല.+ കാരണം അവർ എന്നെ മുഴു​ഹൃ​ദ​യ​ത്തോ​ടെ അനുഗ​മി​ച്ചില്ല. 12  യഹോവയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ അനുഗ​മിച്ച,+ കെനി​സ്യ​നായ യഫുന്ന​യു​ടെ മകൻ കാലേബും+ നൂന്റെ മകൻ യോശുവയും+ മാത്രമേ അവിടെ പ്രവേ​ശി​ക്കൂ.’ 13  അങ്ങനെ ഇസ്രാ​യേ​ലി​നു നേരെ യഹോ​വ​യു​ടെ കോപം ആളിക്കത്തി; യഹോ​വ​യു​ടെ മുന്നിൽ തിന്മ ചെയ്‌ത ആ തലമുറ ഒന്നടങ്കം മരിച്ചൊടുങ്ങുന്നതുവരെ+ 40 വർഷം+ അവർ വിജന​ഭൂ​മി​യിൽ അലഞ്ഞു​തി​രി​യാൻ ദൈവം ഇടയാക്കി. 14  ഇപ്പോൾ ഇതാ, നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രെ​പ്പോ​ലെ, പാപി​ക​ളായ നിങ്ങളും ഇസ്രാ​യേ​ലി​നു നേരെ​യുള്ള യഹോ​വ​യു​ടെ കോപം ആളിക്ക​ത്താൻ ഇടയാ​ക്കു​ന്നു. 15  നിങ്ങൾ ദൈവത്തെ അനുഗ​മി​ക്കു​ന്നതു നിറു​ത്തി​യാൽ ദൈവം അവരെ വീണ്ടും വിജന​ഭൂ​മി​യിൽ ഉപേക്ഷി​ക്കു​മെന്ന്‌ ഉറപ്പാണ്‌. അങ്ങനെ നിങ്ങൾ കാരണം ഈ ജനം നശി​ച്ചൊ​ടു​ങ്ങും.” 16  പിന്നീട്‌ അവർ മോശയെ സമീപി​ച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇവിടെ ഞങ്ങളുടെ മൃഗങ്ങൾക്കു കൽത്തൊ​ഴു​ത്തു​ക​ളും ഞങ്ങളുടെ കുട്ടി​കൾക്കു നഗരങ്ങ​ളും പണിയാൻ അനുവ​ദി​ച്ചാ​ലും. 17  ഞങ്ങളുടെ കുട്ടികൾ ദേശത്തെ മറ്റു നിവാ​സി​ക​ളിൽനിന്ന്‌ സുരക്ഷി​ത​രാ​യി കോട്ട​മ​തി​ലുള്ള നഗരങ്ങ​ളിൽ താമസി​ക്കട്ടെ. എന്നാൽ ഞങ്ങൾ യുദ്ധസ​ജ്ജ​രാ​യി,+ ഇസ്രാ​യേ​ല്യ​രെ അവരുടെ സ്ഥലത്ത്‌ എത്തിക്കും​വരെ അവർക്കു മുമ്പേ പൊയ്‌ക്കൊ​ള്ളാം. 18  ദേശത്ത്‌ ഓരോ ഇസ്രാ​യേ​ല്യ​നും അവകാശം കിട്ടു​ന്ന​തു​വരെ ഞങ്ങൾ ഞങ്ങളുടെ വീടു​ക​ളി​ലേക്കു മടങ്ങി​വ​രില്ല.+ 19  ഞങ്ങൾക്കു യോർദാ​ന്റെ കിഴക്കു​വ​ശത്ത്‌ ഞങ്ങളുടെ അവകാശം ലഭിച്ച​തു​കൊണ്ട്‌ യോർദാ​ന്റെ മറുക​ര​യി​ലും അതിന്‌ അപ്പുറ​ത്തേ​ക്കും ഉള്ള ദേശത്ത്‌ ഞങ്ങൾക്ക്‌ അവരോ​ടൊ​പ്പം അവകാശം വേണ്ടാ.”+ 20  അപ്പോൾ മോശ അവരോ​ടു പറഞ്ഞു: “നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ യുദ്ധസജ്ജരായി+ ആയുധം എടുക്കു​ക​യും 21  ദൈവം തന്റെ ശത്രു​ക്കളെ തന്റെ മുന്നിൽനി​ന്ന്‌ ഓടിച്ചുകളയുമ്പോൾ+ നിങ്ങൾ ഓരോ​രു​ത്ത​രും ആയുധം ഏന്തി യഹോ​വ​യു​ടെ മുമ്പാകെ യോർദാൻ കടക്കു​ക​യും ചെയ്‌താൽ 22  ദേശം യഹോ​വ​യു​ടെ മുമ്പാകെ അധീനമായിക്കഴിയുമ്പോൾ+ ഈ ദേശം യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ നിങ്ങളു​ടെ അവകാ​ശ​മാ​യി​രി​ക്കും.+ അപ്പോൾ നിങ്ങൾക്കു ദേശ​ത്തേക്കു മടങ്ങി​വ​രാം.+ യഹോ​വ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും മുന്നിൽ നിങ്ങൾ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും. 23  പക്ഷേ നിങ്ങൾ ഇപ്പറഞ്ഞ​തു​പോ​ലെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്യു​ക​യാ​യി​രി​ക്കും. നിങ്ങളു​ടെ പാപത്തി​നു നിങ്ങൾ കണക്കു പറയേ​ണ്ടി​വ​രു​മെന്ന്‌ ഓർക്കുക. 24  നിങ്ങളുടെ കുട്ടി​കൾക്കു നഗരങ്ങ​ളും ആട്ടിൻപ​റ്റ​ങ്ങൾക്കു തൊഴു​ത്തു​ക​ളും പണിതു​കൊ​ള്ളൂ;+ പക്ഷേ വാക്കു പറഞ്ഞതു​പോ​ലെ​തന്നെ നിങ്ങൾ ചെയ്യണം.” 25  ഗാദിന്റെ വംശജ​രും രൂബേന്റെ വംശജ​രും മോശ​യോ​ടു പറഞ്ഞു: “യജമാനൻ കല്‌പി​ക്കു​ന്ന​തു​പോ​ലെ​തന്നെ അടിയങ്ങൾ ചെയ്‌തു​കൊ​ള്ളാം. 26  ഞങ്ങളുടെ കുട്ടി​ക​ളും ഭാര്യ​മാ​രും കന്നുകാ​ലി​ക​ളും എല്ലാ വളർത്തു​മൃ​ഗ​ങ്ങ​ളും ഗിലെ​യാ​ദി​ലെ നഗരങ്ങ​ളിൽ കഴിയട്ടെ.+ 27  എന്നാൽ അടിയങ്ങൾ എല്ലാവ​രും ആയുധം ഏന്തി യുദ്ധസജ്ജരായി+ യജമാനൻ കല്‌പി​ച്ച​തു​പോ​ലെ യഹോ​വ​യു​ടെ മുമ്പാകെ അവി​ടേക്കു പൊയ്‌ക്കൊ​ള്ളാം.” 28  അങ്ങനെ മോശ അവരുടെ കാര്യ​ത്തിൽ പുരോ​ഹി​ത​നായ എലെയാ​സ​രി​നും നൂന്റെ മകനായ യോശു​വ​യ്‌ക്കും ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളി​ലെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർക്കും ഒരു കല്‌പന കൊടു​ത്തു. 29  മോശ അവരോ​ടു പറഞ്ഞു: “ഗാദി​ന്റെ​യും രൂബേ​ന്റെ​യും വംശജ​രിൽ യഹോ​വ​യു​ടെ മുമ്പാകെ ആയുധം ഏന്തി യുദ്ധസ​ജ്ജ​രായ എല്ലാ പുരു​ഷ​ന്മാ​രും നിങ്ങ​ളോ​ടൊ​പ്പം യോർദാൻ കടന്ന്‌ വരും. ദേശം നിങ്ങളു​ടെ മുന്നിൽ കീഴട​ങ്ങി​ക്ക​ഴി​യു​മ്പോൾ നിങ്ങൾ ഗിലെ​യാദ്‌ ദേശം അവർക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കണം.+ 30  എന്നാൽ അവർ ആയുധം ഏന്തി നിങ്ങ​ളോ​ടൊ​പ്പം അവി​ടേക്കു വരുന്നി​ല്ലെ​ങ്കിൽ അവർ നിങ്ങൾക്കി​ട​യിൽ കനാൻ ദേശത്ത്‌ താമസി​ക്കണം.” 31  അപ്പോൾ ഗാദിന്റെ വംശജ​രും രൂബേന്റെ വംശജ​രും പറഞ്ഞു: “യഹോവ പറഞ്ഞതു​പോ​ലെ​തന്നെ അടിയങ്ങൾ ചെയ്‌തു​കൊ​ള്ളാം. 32  ഞങ്ങൾ ആയുധം ഏന്തി യഹോ​വ​യു​ടെ മുമ്പാകെ കനാൻ ദേശ​ത്തേക്കു വരാം.+ പക്ഷേ ഞങ്ങൾക്ക്‌ അവകാശം കിട്ടു​ന്നതു യോർദാ​ന്റെ ഇങ്ങേ കരയി​ലാ​യി​രി​ക്കും.” 33  അങ്ങനെ മോശ അവർക്ക്‌—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോ​സേ​ഫി​ന്റെ മകനായ മനശ്ശെ​യു​ടെ പാതി ഗോത്രത്തിനും+—അമോ​ര്യ​രാ​ജാ​വായ സീഹോ​ന്റെ രാജ്യവും+ ബാശാൻരാ​ജാ​വായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങ​ളി​ലെ നഗരങ്ങ​ളും ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളും കൊടു​ത്തു. 34  അങ്ങനെ ഗാദിന്റെ വംശജർ ദീബോൻ,+ അതാ​രോത്ത്‌,+ അരോ​വേർ,+ 35  അത്രോത്ത്‌-ശോഫാൻ, യസേർ,+ യൊഗ്‌ബെഹ,+ 36  ബേത്ത്‌-നിമ്ര,+ ബേത്ത്‌-ഹാരാൻ+ എന്നീ നഗരങ്ങൾ കോട്ട​കെട്ടി പണിതു.* അവർ ആട്ടിൻപ​റ്റ​ങ്ങൾക്കു കൽത്തൊ​ഴു​ത്തു​ക​ളും ഉണ്ടാക്കി. 37  രൂബേന്റെ വംശജർ ഹെശ്‌ബോൻ,+ എലെയാ​ലെ,+ കിര്യ​ത്ത​യീം,+ 38  നെബോ,+ ബാൽ-മേയോൻ+ എന്നിവ​യും (അവയുടെ പേരു​കൾക്ക്‌ മാറ്റം വരുത്തി.) സിബ്‌മ​യും പണിതു. പുതു​ക്കി​പ്പ​ണിത നഗരങ്ങൾക്ക്‌ അവർ പുതിയ പേരുകൾ നൽകി. 39  മനശ്ശെയുടെ മകനായ മാഖീ​രി​ന്റെ വംശജർ+ ഗിലെ​യാ​ദിന്‌ എതിരെ ചെന്ന്‌ അതു പിടി​ച്ച​ടക്കി, അവി​ടെ​യു​ണ്ടാ​യി​രുന്ന അമോ​ര്യ​രെ തുരത്തി​യോ​ടി​ച്ചു. 40  അതുകൊണ്ട്‌ മോശ മനശ്ശെ​യു​ടെ മകനായ മാഖീ​രി​നു ഗിലെ​യാദ്‌ കൊടു​ത്തു, മാഖീർ അവിടെ താമസം​തു​ടങ്ങി.+ 41  മനശ്ശെയുടെ മകനായ യായീർ അവി​ടേക്കു ചെന്ന്‌ ആ പ്രദേ​ശ​ങ്ങ​ളി​ലെ ഗ്രാമങ്ങൾ പിടി​ച്ച​ടക്കി, അവയെ ഹവ്വോത്ത്‌-യായീർ*+ എന്നു വിളിച്ചു. 42  നോബഹ്‌ കെനാ​ത്തിന്‌ എതിരെ ചെന്ന്‌ അതും അതിന്റെ ആശ്രിതപട്ടണങ്ങളും* പിടി​ച്ച​ടക്കി. എന്നിട്ട്‌ അതിനു തന്റെ പേരിട്ട്‌ നോബഹ്‌ എന്നു വിളിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാ​ലോ​ളം.”
അഥവാ “പുനർനിർമി​ച്ചു.”
അർഥം: “കൂടാ​രങ്ങൾ നിറഞ്ഞ യായീ​രി​ന്റെ ഗ്രാമങ്ങൾ.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം