സംഖ്യ 31:1-54

31  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു:  “ഇസ്രാ​യേ​ല്യർക്കു​വേണ്ടി മിദ്യാന്യരോടു+ പ്രതി​കാ​രം ചെയ്യുക.+ അതിനു ശേഷം നീ നിന്റെ ജനത്തോ​ടു ചേരും.”*+  അപ്പോൾ മോശ ജനത്തോ​ട്‌ ഇങ്ങനെ പറഞ്ഞു: “മിദ്യാ​നോ​ടു യുദ്ധം ചെയ്യാ​നും അവരുടെ മേൽ യഹോ​വ​യു​ടെ പ്രതി​കാ​രം നടത്താ​നും നിങ്ങൾക്കി​ട​യിൽനിന്ന്‌ പുരു​ഷ​ന്മാ​രെ സജ്ജരാ​ക്കുക.  ഇസ്രായേലിലെ എല്ലാ ഗോ​ത്ര​ത്തിൽനി​ന്നും 1,000 പേരെ വീതം യുദ്ധത്തി​ന്‌ അയയ്‌ക്കണം.”  അങ്ങനെ ഇസ്രായേൽസഹസ്രങ്ങളിലെ+ ഓരോ ഗോ​ത്ര​ത്തിൽനി​ന്നും 1,000 പേരെ വീതം നിയമി​ച്ചു. ആകെ 12,000 പേർ യുദ്ധത്തി​നു സജ്ജരായി.  പിന്നെ ഓരോ ഗോ​ത്ര​ത്തിൽനി​ന്നും 1,000 പേർ വീതമുള്ള ആ സൈന്യ​ത്തെ മോശ എലെയാ​സ​രി​ന്റെ മകനും സൈന്യ​ത്തി​ന്റെ പുരോ​ഹി​ത​നും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തി​ന്‌ അയച്ചു. ഫിനെ​ഹാ​സി​ന്റെ കൈയിൽ വിശു​ദ്ധ​മായ ഉപകര​ണ​ങ്ങ​ളും യുദ്ധകാഹളങ്ങളും+ ഉണ്ടായി​രു​ന്നു.  യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ അവർ മിദ്യാ​നോ​ടു യുദ്ധം ചെയ്‌ത്‌ പുരു​ഷ​ന്മാ​രെ​യെ​ല്ലാം കൊന്നു​ക​ളഞ്ഞു.  കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. ബയോ​രി​ന്റെ മകനായ ബിലെയാമിനെയും+ അവർ വാളു​കൊണ്ട്‌ കൊന്നു.  എന്നാൽ മിദ്യാ​നി​ലെ സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ഇസ്രാ​യേ​ല്യർ ബന്ദിക​ളാ​യി പിടിച്ചു. അവി​ടെ​യുള്ള വളർത്തു​മൃ​ഗങ്ങൾ ഉൾപ്പെടെ മൃഗസ​മ്പത്ത്‌ മുഴു​വ​നും, അവരുടെ എല്ലാ വസ്‌തു​വ​ക​ക​ളും, അവർ കൊള്ള​യ​ടി​ച്ചു. 10  അവർ താമസി​ച്ചി​രുന്ന എല്ലാ നഗരങ്ങ​ളും അവരുടെ എല്ലാ പാളയങ്ങളും* അവർ ചുട്ടെ​രി​ച്ചു. 11  കൊള്ളമുതലും തങ്ങൾ പിടി​ച്ചെ​ടുത്ത എല്ലാ വസ്‌തു​വ​ക​ക​ളും അതു​പോ​ലെ, മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും അവർ കൊണ്ടു​പോ​ന്നു. 12  അവർ ബന്ദികളെ കൊള്ള​മു​ത​ലി​നോ​ടും തങ്ങൾ പിടി​ച്ചെ​ടുത്ത എല്ലാ വസ്‌തു​വ​ക​ക​ളോ​ടും ഒപ്പം മോശ​യു​ടെ​യും പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും ഇസ്രാ​യേൽസ​മൂ​ഹ​ത്തി​ന്റെ​യും അടുത്ത്‌, യരീ​ഹൊ​യ്‌ക്കു സമീപം യോർദാ​ന്‌ അരി​കെ​യുള്ള മോവാ​ബ്‌ മരുപ്രദേശത്തിലെ+ പാളയ​ത്തി​ലേക്ക്‌, കൊണ്ടു​വന്നു. 13  അപ്പോൾ മോശ​യും പുരോ​ഹി​ത​നായ എലെയാ​സ​രും സമൂഹ​ത്തി​ലെ എല്ലാ തലവന്മാ​രും അവരെ എതി​രേൽക്കാൻ പാളയ​ത്തി​നു പുറ​ത്തേക്കു വന്നു. 14  പക്ഷേ സൈന്യ​ത്തി​ലെ നിയമി​ത​പു​രു​ഷ​ന്മാ​രോട്‌, അതായത്‌ യുദ്ധത്തി​നു പോയ സഹസ്രാധിപന്മാരോടും* ശതാധി​പ​ന്മാ​രോ​ടും,* മോശ കോപി​ച്ചു. 15  മോശ അവരോ​ടു പറഞ്ഞു: “നിങ്ങൾ സ്‌ത്രീ​കളെ മുഴുവൻ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നോ? 16  നോക്കൂ, ഇവരാണു ബിലെ​യാ​മി​ന്റെ വാക്കു കേട്ട്‌ പെയോ​രി​ന്റെ കാര്യത്തിൽ+ യഹോ​വ​യോട്‌ അവിശ്വസ്‌തത+ കാണി​ക്കാൻ ഇസ്രാ​യേ​ല്യ​രെ പ്രേരി​പ്പി​ച്ചത്‌. അങ്ങനെ ഇവർ കാരണ​മാണ്‌ യഹോ​വ​യു​ടെ സമൂഹ​ത്തി​ന്റെ മേൽ ബാധ വന്നത്‌.+ 17  അതുകൊണ്ട്‌ നിങ്ങൾ ഇപ്പോൾ എല്ലാ ആൺകു​ട്ടി​ക​ളെ​യും പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടുള്ള എല്ലാ സ്‌ത്രീ​ക​ളെ​യും കൊന്നു​ക​ള​യണം. 18  എന്നാൽ പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാത്ത പെൺകു​ട്ടി​ക​ളെ​യെ​ല്ലാം ജീവ​നോ​ടെ വെക്കാം.+ 19  നിങ്ങൾ ഏഴു ദിവസം പാളയ​ത്തി​നു പുറത്ത്‌ കഴിയണം. നിങ്ങളാ​കട്ടെ നിങ്ങളു​ടെ ബന്ദിക​ളാ​കട്ടെ, ആരെ​യെ​ങ്കി​ലും കൊന്ന​വ​നും കൊല്ല​പ്പെട്ട ഒരാളെ തൊട്ടവനും+ മൂന്നാം ദിവസ​വും ഏഴാം ദിവസ​വും തന്നെത്തന്നെ ശുദ്ധീ​ക​രി​ക്കണം.+ 20  നിങ്ങളുടെ എല്ലാ വസ്‌ത്ര​ങ്ങ​ളും കോലാ​ട്ടു​രോ​മം​കൊ​ണ്ടുള്ള എല്ലാ വസ്‌തു​ക്ക​ളും മരം​കൊ​ണ്ടും തോലു​കൊ​ണ്ടും ഉള്ള എല്ലാ സാധന​ങ്ങ​ളും പാപം നീക്കി ശുദ്ധീ​ക​രി​ക്കണം.” 21  പിന്നെ പുരോ​ഹി​ത​നായ എലെയാ​സർ യുദ്ധത്തി​നു പോയ സൈനി​ക​രോ​ടു പറഞ്ഞു: “യഹോവ മോശ​യോ​ടു കല്‌പിച്ച നിയമ​ത്തി​ലെ ചട്ടം ഇതാണ്‌: 22  ‘സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌, തകരം, ഈയം 23  എന്നിങ്ങനെ തീയി​ലി​ട്ടാൽ നശിക്കാ​ത്ത​തൊ​ക്കെ​യും നിങ്ങൾ തീയി​ലിട്ട്‌ എടുക്കണം; അപ്പോൾ അവ ശുദ്ധമാ​കും. എന്നാൽ, ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം​കൊ​ണ്ടും അവ ശുദ്ധീ​ക​രി​ക്കണം.+ പക്ഷേ തീയിൽ നശിക്കു​ന്ന​തെ​ല്ലാം നിങ്ങൾ വെള്ളത്താൽ ശുദ്ധീ​ക​രി​ക്കണം. 24  ഏഴാം ദിവസം നിങ്ങൾ വസ്‌ത്രം അലക്കി ശുദ്ധരാ​കണം. അതിനു ശേഷം നിങ്ങൾക്കു പാളയ​ത്തി​ലേക്കു വരാം.’”+ 25  പിന്നീട്‌ യഹോവ മോശ​യോ​ടു പറഞ്ഞു: 26  “പിടി​ച്ചു​കൊ​ണ്ടു​വന്ന മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും എണ്ണി, കൊള്ള​മു​ത​ലി​ന്റെ ഒരു പട്ടിക ഉണ്ടാക്കുക. പുരോ​ഹി​ത​നായ എലെയാ​സ​രി​നെ​യും സമൂഹ​ത്തി​ലെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രെ​യും നിന്നോ​ടൊ​പ്പം കൂട്ടണം. 27  ഇസ്രായേൽസമൂഹത്തിനും യുദ്ധത്തിൽ പങ്കെടുത്ത സൈനി​കർക്കും വേണ്ടി കൊള്ള​മു​തൽ രണ്ടായി ഭാഗി​ക്കുക.+ 28  യുദ്ധത്തിനു പോയ സൈനി​കർക്കു ലഭിച്ച മനുഷ്യർ, കന്നുകാ​ലി​കൾ, കഴുതകൾ, ആടുകൾ എന്നിവ​യിൽനിന്ന്‌ 500-ൽ ഒരു ദേഹിയെ* വീതം യഹോ​വ​യ്‌ക്ക്‌ ഒരു നികു​തി​യാ​യി എടുക്കണം. 29  അവർക്കു ഭാഗി​ച്ചു​കി​ട്ടിയ പകുതി​യിൽനിന്ന്‌ നിങ്ങൾ അത്‌ എടുത്ത്‌ യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യാ​യി പുരോ​ഹി​ത​നായ എലെയാ​സ​രി​നു കൊടു​ക്കണം.+ 30  കൂടാതെ, ഇസ്രാ​യേ​ല്യർക്കു ഭാഗി​ച്ചു​കി​ട്ടിയ പകുതി​യി​ലെ മനുഷ്യ​രിൽനി​ന്നും കന്നുകാ​ലി​ക​ളിൽനി​ന്നും കഴുത​ക​ളിൽനി​ന്നും ആടുക​ളിൽനി​ന്നും എല്ലാ തരം വളർത്തു​മൃ​ഗ​ങ്ങ​ളിൽനി​ന്നും 50-ലൊന്നു വീതം എടുത്ത്‌ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തോ​ടു ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടു​ക്കണം.”+ 31  മോശയും പുരോ​ഹി​ത​നായ എലെയാ​സ​രും യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ചെയ്‌തു. 32  യുദ്ധത്തിനു പോയവർ എടുത്ത​ശേഷം കൊള്ള​മു​ത​ലിൽ ബാക്കി​യു​ണ്ടാ​യി​രു​ന്നത്‌ ആകെ 6,75,000 ആടുക​ളും 33  72,000 കന്നുകാ​ലി​ക​ളും 34  61,000 കഴുത​ക​ളും ആയിരു​ന്നു. 35  പുരുഷന്മാരോടുകൂടെ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാത്ത സ്‌ത്രീ​കൾ ആകെ 32,000 പേർ.+ 36  യുദ്ധത്തിനു പോയ​വർക്കു പകുതി ഓഹരി​യാ​യി ഭാഗി​ച്ചു​കി​ട്ടിയ ആടുകൾ ആകെ 3,37,500. 37  ആടുകളിൽനിന്ന്‌ യഹോ​വ​യ്‌ക്കുള്ള നികുതി 675. 38  കന്നുകാലികൾ ആകെ 36,000. അതിൽനി​ന്ന്‌ യഹോ​വ​യ്‌ക്കുള്ള നികുതി 72. 39  കഴുതകൾ ആകെ 30,500. അതിൽനി​ന്ന്‌ യഹോ​വ​യ്‌ക്കുള്ള നികുതി 61. 40  കൂടാതെ മനുഷ്യർ ആകെ 16,000. അവരിൽനി​ന്ന്‌ യഹോ​വ​യ്‌ക്കു നികു​തി​യാ​യി ലഭിച്ചത്‌ 32 പേർ. 41  യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ മോശ ആ നികുതി യഹോ​വ​യു​ടെ സംഭാ​വ​ന​യാ​യി പുരോ​ഹി​ത​നായ എലെയാ​സ​രി​നു കൊടു​ത്തു.+ 42  യുദ്ധത്തിനു പോയ പുരു​ഷ​ന്മാർ കൊണ്ടു​വ​ന്ന​തിൽനിന്ന്‌ മോശ ഇസ്രാ​യേ​ല്യർക്കു ഭാഗി​ച്ചു​കൊ​ടുത്ത പകുതി​യിൽ 43  3,37,500 ആടുക​ളും 44  36,000 കന്നുകാ​ലി​ക​ളും 45  30,500 കഴുത​ക​ളും 46  16,000 മനുഷ്യ​രും ഉണ്ടായി​രു​ന്നു. 47  യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ, ഇസ്രാ​യേ​ല്യർക്കുള്ള പകുതി​യിൽനിന്ന്‌ 50-ലൊന്ന്‌ എന്ന കണക്കിൽ മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും വേർതി​രിച്ച്‌ മോശ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടു​ത്തു.+ 48  പിന്നീട്‌, സൈന്യ​ത്തി​ലെ സഹസ്ര​ങ്ങ​ളു​ടെ മേൽ+ നിയമി​ത​രായ സഹസ്രാ​ധി​പ​ന്മാ​രും ശതാധി​പ​ന്മാ​രും മോശയെ സമീപി​ച്ചു. 49  അവർ മോശ​യോ​ടു പറഞ്ഞു: “അടിയങ്ങൾ യുദ്ധത്തി​നു പോയ​വ​രു​ടെ കണക്ക്‌ എടുത്തു. ഞങ്ങളുടെ കീഴി​ലുള്ള ഒരാൾപ്പോ​ലും നഷ്ടപ്പെ​ട്ടി​ട്ടില്ല.+ 50  അതുകൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ ഞങ്ങൾക്കു പാപപ​രി​ഹാ​രം വരുത്താ​നാ​യി, ഞങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും കിട്ടിയ സ്വർണം​കൊ​ണ്ടുള്ള വസ്‌തു​ക്ക​ളും പാദസ​ര​ങ്ങ​ളും വളകളും മുദ്ര​മോ​തി​ര​ങ്ങ​ളും കമ്മലു​ക​ളും മറ്റ്‌ ആഭരണ​ങ്ങ​ളും യഹോ​വ​യ്‌ക്കു യാഗമാ​യി കൊണ്ടു​വ​രാൻ ഞങ്ങളെ അനുവ​ദി​ച്ചാ​ലും.” 51  അങ്ങനെ മോശ​യും പുരോ​ഹി​ത​നായ എലെയാ​സ​രും അവരിൽനി​ന്ന്‌ ആ സ്വർണാ​ഭ​ര​ണ​ങ്ങ​ളെ​ല്ലാം സ്വീക​രി​ച്ചു. 52  സഹസ്രാധിപന്മാരും ശതാധി​പ​ന്മാ​രും യഹോ​വ​യ്‌ക്കു സംഭാ​വ​ന​യാ​യി കൊടുത്ത സ്വർണ​ത്തി​ന്റെ ആകെ തൂക്കം 16,750 ശേക്കെൽ.* 53  ഓരോ സൈനി​ക​നും തനിക്കു​വേണ്ടി കൊള്ള​യ​ടി​ച്ചി​രു​ന്നു. 54  അങ്ങനെ മോശ​യും പുരോ​ഹി​ത​നായ എലെയാ​സ​രും സഹസ്രാ​ധി​പ​ന്മാ​രിൽനി​ന്നും ശതാധി​പ​ന്മാ​രിൽനി​ന്നും സ്വർണം സ്വീക​രി​ച്ചു. അവർ അത്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ഇസ്രാ​യേൽ ജനത്തി​നു​വേ​ണ്ടി​യുള്ള ഒരു ഓർമിപ്പിക്കലായി* സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലേക്കു കൊണ്ടു​വന്നു.

അടിക്കുറിപ്പുകള്‍

മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.
അഥവാ “മതിലുള്ള പാളയ​ങ്ങ​ളും.”
അതായത്‌, ആയിരം പേരുടെ അധിപ​ന്മാർ.
അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.
പദാവലി കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “സ്‌മാ​ര​ക​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം