സംഖ്യ 17:1-13

17  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു:  “ഇസ്രാ​യേ​ല്യ​രോ​ടു സംസാ​രിച്ച്‌ അവരിൽനി​ന്ന്‌ ഓരോ പിതൃ​ഭ​വ​ന​ത്തി​നും​വേണ്ടി ഓരോ വടി എടുക്കുക. ഓരോ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവനിൽനിന്നും+ ഒരു വടി വീതം ആകെ 12 വടി എടുക്കണം. എന്നിട്ട്‌ ഓരോ​രു​ത്ത​രു​ടെ​യും പേര്‌ അവരവ​രു​ടെ വടിയിൽ എഴുതണം.  നീ അഹരോ​ന്റെ പേര്‌ ലേവി​യു​ടെ വടിയിൽ എഴുതണം. കാരണം ഓരോ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവനും ഒരു വടി വീതമാ​ണു​ള്ളത്‌.  ഞാൻ പതിവാ​യി നിങ്ങൾക്കു പ്രത്യക്ഷനാകുന്ന+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ സാക്ഷ്യ​പെ​ട്ട​ക​ത്തി​നു മുന്നിൽ+ അവ വെക്കണം.  ഞാൻ തിരഞ്ഞെടുക്കുന്നയാളിന്റെ+ വടി തളിർക്കും. അങ്ങനെ എനിക്ക്‌ എതി​രെ​യുള്ള ഇസ്രാ​യേ​ല്യ​രു​ടെ പിറു​പി​റുപ്പ്‌ ഞാൻ അവസാ​നി​പ്പി​ക്കും.+ അവരുടെ പിറു​പി​റുപ്പ്‌ നിങ്ങൾക്കെ​തി​രെ​യു​മാ​ണ​ല്ലോ.”+  അങ്ങനെ മോശ ഇസ്രാ​യേ​ല്യ​രോ​ടു സംസാ​രി​ച്ചു. അവരുടെ എല്ലാ തലവന്മാ​രും മോശ​യ്‌ക്കു വടികൾ—ഓരോ പിതൃ​ഭ​വ​ന​ത്തി​ലെ തലവനും​വേണ്ടി ഓരോ വടി വീതം ആകെ 12 വടികൾ—കൊടു​ത്തു. അവരുടെ വടിക​ളു​ടെ കൂട്ടത്തിൽ അഹരോ​ന്റെ വടിയു​മു​ണ്ടാ​യി​രു​ന്നു.  മോശ ആ വടികൾ സാക്ഷ്യ​കൂ​ടാ​ര​ത്തിൽ യഹോ​വ​യു​ടെ മുമ്പാകെ വെച്ചു.  പിറ്റേന്ന്‌ മോശ സാക്ഷ്യ​കൂ​ടാ​ര​ത്തിൽ ചെന്ന​പ്പോൾ അതാ, ലേവി​യു​ടെ ഭവനത്തി​നു​വേ​ണ്ടി​യുള്ള അഹരോ​ന്റെ വടി തളിർത്തി​രി​ക്കു​ന്നു! അതിൽ മുളകൾ പൊട്ടു​ക​യും പൂവുകൾ ഉണ്ടാകു​ക​യും ബദാം​കാ​യ്‌കൾ വിളയു​ക​യും ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു.  മോശ ആ വടിക​ളെ​ല്ലാം യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ എടുത്ത്‌ ഇസ്രാ​യേൽ ജനത്തിന്റെ അടു​ത്തേക്കു കൊണ്ടു​വന്നു. അവർ ആ വടികൾ കണ്ടു. പിന്നെ ഓരോ​രു​ത്ത​രും അവരവ​രു​ടെ വടി തിരി​ച്ചെ​ടു​ത്തു. 10  യഹോവ മോശ​യോ​ടു പറഞ്ഞു: “ധിക്കാ​ര​ത്തി​ന്റെ പുത്രന്മാർക്ക്‌+ ഒരു അടയാളമായിരിക്കാനായി+ അഹരോ​ന്റെ വടി+ തിരികെ സാക്ഷ്യ​പെ​ട്ട​ക​ത്തി​നു മുന്നിൽ വെക്കുക. അങ്ങനെ എനിക്ക്‌ എതി​രെ​യുള്ള അവരുടെ പിറു​പി​റുപ്പ്‌ അവസാ​നി​ക്കും, അവർ മരിക്കാ​തി​രി​ക്കും.” 11  മോശ ഉടനെ യഹോവ തന്നോടു കല്‌പി​ച്ച​തു​പോ​ലെ ചെയ്‌തു. അങ്ങനെ​തന്നെ മോശ ചെയ്‌തു. 12  അപ്പോൾ ഇസ്രാ​യേ​ല്യർ മോശ​യോ​ടു പറഞ്ഞു: “ഞങ്ങളെ​ല്ലാം ഇതാ നശിക്കാൻപോ​കു​ന്നു! ഞങ്ങൾ ഇപ്പോൾ മരിക്കും, ഞങ്ങൾ ഉറപ്പാ​യും നശിച്ചു​പോ​കും! 13  യഹോവയുടെ വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ അടു​ത്തേക്കു വന്നാൽപ്പോ​ലും ആളുകൾ മരിക്കും.+ ഞങ്ങൾ ഇങ്ങനെ ചത്തൊ​ടു​ങ്ങ​ണോ?”+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം