സംഖ്യ 15:1-41

15  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു:  “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾക്കു താമസി​ക്കാൻ ഞാൻ തരുന്ന ദേശത്ത്‌+ ചെന്ന​ശേഷം  ആടുമാടുകളിൽനിന്ന്‌ നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ യാഗം അർപ്പി​ക്കു​മ്പോൾ—ദഹനയാഗമോ+ സവി​ശേ​ഷ​നേർച്ച​യാ​യി കഴിക്കുന്ന ബലിയോ സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചയോ+ നിങ്ങളു​ടെ ഉത്സവകാ​ലത്തെ യാഗമോ+ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അർപ്പിക്കുമ്പോൾ+  യാഗം അർപ്പി​ക്കുന്ന വ്യക്തി ഒരു ഏഫായുടെ* പത്തി​ലൊന്ന്‌ അളവ്‌ നേർത്ത ധാന്യപ്പൊടിയിൽ+ ഒരു ഹീന്റെ* നാലി​ലൊന്ന്‌ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ഒരു ധാന്യ​യാ​ഗ​വും​കൂ​ടെ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം.  കൂടാതെ, ദഹനയാഗത്തിന്റെയും+ ഓരോ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യു​ടെ ബലിയു​ടെ​യും കൂടെ ഒരു ഹീന്റെ നാലി​ലൊ​ന്നു വീഞ്ഞ്‌ പാനീ​യ​യാ​ഗ​മാ​യും അർപ്പി​ക്കണം.  ആൺചെമ്മരിയാടാണെങ്കിൽ ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി​യിൽ ഒരു ഹീന്റെ മൂന്നി​ലൊന്ന്‌ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ധാന്യ​യാ​ഗ​വും അർപ്പി​ക്കണം.  കൂടാതെ, പാനീ​യ​യാ​ഗ​മാ​യി ഒരു ഹീന്റെ മൂന്നി​ലൊ​ന്നു വീഞ്ഞും യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി നിങ്ങൾ അർപ്പി​ക്കണം.  “‘എന്നാൽ ആടുമാ​ടു​ക​ളിൽനിന്ന്‌ ഒരു ആണിനെ ദഹനയാഗമായോ+ സവി​ശേ​ഷ​നേർച്ച​യാ​യി കഴിക്കുന്ന ബലിയായോ+ സഹഭോ​ജ​ന​ബ​ലി​യാ​യോ യഹോ​വ​യ്‌ക്ക്‌ അർപ്പിക്കുമ്പോൾ+  ആടുമാടുകളിലെ ഈ ആണി​നൊ​പ്പം നിങ്ങൾ ഒരു ഏഫായു​ടെ പത്തിൽ മൂന്ന്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി​യിൽ അര ഹീൻ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ധാന്യയാഗവുംകൂടെ+ അർപ്പി​ക്കണം. 10  കൂടാതെ, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അര ഹീൻ വീഞ്ഞ്‌ അഗ്നിയി​ലുള്ള യാഗമെന്ന നിലയിൽ പാനീയയാഗമായും+ അർപ്പി​ക്കണം. 11  കാള, ആൺചെ​മ്മ​രി​യാട്‌, ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി, ആൺകോ​ലാട്‌ എന്നിങ്ങനെ ഓരോ മൃഗത്തെ അർപ്പി​ക്കു​മ്പോ​ഴും നിങ്ങൾ ഇങ്ങനെ ചെയ്യണം. 12  നിങ്ങൾ എത്ര മൃഗങ്ങളെ അർപ്പി​ച്ചാ​ലും, അവയുടെ എണ്ണമനു​സ​രിച്ച്‌, ഓരോ​ന്നി​ന്റെ​യും കാര്യ​ത്തിൽ ഇങ്ങനെ​തന്നെ ചെയ്യണം. 13  ഇങ്ങനെയാണ്‌ സ്വദേ​ശത്ത്‌ ജനിച്ച ഓരോ ഇസ്രാ​യേ​ല്യ​നും യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കേ​ണ്ടത്‌. 14  “‘നിങ്ങളു​ടെ​കൂ​ടെ താമസി​ക്കുന്ന ഒരു വിദേ​ശി​യോ അനേകം തലമു​റ​ക​ളാ​യി നിങ്ങളു​ടെ​കൂ​ടെ താമസി​ക്കുന്ന ഒരാളോ യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ​തന്നെ അയാളും ചെയ്യണം.+ 15  സഭയിലെ അംഗങ്ങ​ളായ നിങ്ങൾക്കും നിങ്ങളു​ടെ​കൂ​ടെ താമസ​മാ​ക്കിയ വിദേ​ശി​ക്കും ഒരേ നിയമ​മാ​യി​രി​ക്കും. ഇതു നിങ്ങളു​ടെ എല്ലാ തലമു​റ​ക​ളി​ലേ​ക്കു​മുള്ള ഒരു ദീർഘ​കാ​ല​നി​യ​മ​മാണ്‌. നിങ്ങളും വിദേ​ശി​യും യഹോ​വ​യു​ടെ മുമ്പാകെ ഒരു​പോ​ലെ​യാ​യി​രി​ക്കും.+ 16  നിങ്ങൾക്കും നിങ്ങളു​ടെ​കൂ​ടെ താമസി​ക്കുന്ന വിദേ​ശി​ക്കും ഒരേ നിയമ​വും ഒരേ ന്യായ​ത്തീർപ്പും ആയിരി​ക്കണം.’” 17  യഹോവ മോശ​യോ​ടു തുടർന്നു​പ​റഞ്ഞു: 18  “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടു​പോ​കുന്ന ദേശത്ത്‌ എത്തിയ​ശേഷം 19  ആ ദേശത്തെ ഏതു ഭക്ഷണം കഴിക്കുമ്പോഴും+ നിങ്ങൾ യഹോ​വ​യ്‌ക്ക്‌ ഒരു സംഭാവന കൊണ്ടു​വ​രണം. 20  ആദ്യം പൊടി​ച്ചെ​ടു​ക്കുന്ന തരിമാ​വിൽനി​ന്നുള്ള നിങ്ങളു​ടെ സംഭാവന+ വളയാ​കൃ​തി​യി​ലുള്ള അപ്പമായി കൊണ്ടു​വ​രണം. മെതി​ക്ക​ള​ത്തിൽനി​ന്നുള്ള സംഭാ​വ​ന​പോ​ലെ​യാ​ണു നിങ്ങൾ അതു സംഭാവന ചെയ്യേ​ണ്ടത്‌. 21  നിങ്ങൾ തലമു​റ​തോ​റും ആദ്യഫ​ല​മായ തരിമാ​വിൽനിന്ന്‌ കുറച്ച്‌ എടുത്ത്‌ ഒരു സംഭാ​വ​ന​യാ​യി യഹോ​വ​യ്‌ക്കു നൽകണം. 22  “‘നിങ്ങൾ ഒരു തെറ്റു ചെയ്യു​ക​യും യഹോവ മോശ​യോ​ടു പറഞ്ഞി​ട്ടുള്ള കല്‌പ​നകൾ, 23  അതായത്‌ മോശ​യി​ലൂ​ടെ യഹോവ നിങ്ങ​ളോ​ടു കല്‌പി​ച്ച​തും യഹോവ കല്‌പിച്ച അന്നുമു​തൽ തലമു​റ​ക​ളി​ലു​ട​നീ​ളം നിലവി​ലി​രി​ക്കു​ന്ന​തും ആയ കല്‌പ​നകൾ, പാലി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്തു​ക​യും ചെയ്യു​ന്നെന്നു കരുതുക. 24  അത്‌ അറിയാ​തെ ചെയ്‌തു​പോ​യ​താ​ണെ​ങ്കിൽ, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി സമൂഹം മുഴു​വ​നും ഒരു കാളക്കു​ട്ടി​യെ ദഹനയാ​ഗ​മാ​യി അർപ്പി​ക്കണം. കീഴ്‌വ​ഴ​ക്ക​മ​നു​സ​രിച്ച്‌ അതിന്റെ ധാന്യ​യാ​ഗ​ത്തോ​ടും പാനീ​യ​യാ​ഗ​ത്തോ​ടും കൂടെ അത്‌ അർപ്പി​ക്കണം.+ കൂടാതെ പാപയാ​ഗ​മാ​യി ഒരു കോലാ​ട്ടിൻകു​ട്ടി​യെ​യും അർപ്പി​ക്കണം.+ 25  പുരോഹിതൻ ഇസ്രാ​യേ​ല്യ​രു​ടെ സമൂഹ​ത്തി​നു മുഴുവൻ പാപപ​രി​ഹാ​രം വരുത്തണം. അപ്പോൾ ആ തെറ്റ്‌ അവരോ​ടു ക്ഷമിക്കും.+ കാരണം അവർ അത്‌ അറിയാ​തെ ചെയ്‌ത​താണ്‌. കൂടാതെ, തങ്ങളുടെ തെറ്റിനു പരിഹാ​ര​മാ​യി അവർ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗവും യഹോ​വ​യു​ടെ മുമ്പാകെ അവരുടെ പാപയാ​ഗ​വും കൊണ്ടു​വ​രു​ക​യും ചെയ്‌തു. 26  അറിയാതെ ചെയ്‌ത​താ​യ​തു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രു​ടെ സമൂഹ​ത്തോ​ടും അവരുടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യോ​ടും ആ തെറ്റു ക്ഷമിക്കും. 27  “‘എന്നാൽ, ഒരു വ്യക്തി​യാണ്‌ അറിയാ​തെ ഒരു പാപം ചെയ്യു​ന്ന​തെ​ങ്കിൽ അയാൾ ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ഒരു പെൺകോ​ലാ​ടി​നെ പാപയാ​ഗ​മാ​യി അർപ്പി​ക്കണം.+ 28  യഹോവയുടെ മുമ്പാകെ അയാൾ അറിയാ​തെ ചെയ്‌തു​പോയ പാപത്തി​നു പ്രായ​ശ്ചി​ത്ത​മാ​യി പുരോ​ഹി​തൻ അയാൾക്കു പാപപ​രി​ഹാ​രം വരുത്തണം. അപ്പോൾ അത്‌ അയാ​ളോ​ടു ക്ഷമിക്കും.+ 29  അറിയാതെ ചെയ്‌തു​പോയ തെറ്റിന്‌, സ്വദേ​ശത്ത്‌ ജനിച്ച ഇസ്രാ​യേ​ല്യർക്കും അവർക്കി​ട​യിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും ഒരേ നിയമ​മാ​യി​രി​ക്കണം.+ 30  “‘എന്നാൽ മനഃപൂർവം എന്തെങ്കി​ലും ചെയ്യുന്ന ഒരു വ്യക്തി, + അയാൾ സ്വദേ​ശി​യോ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യോ ആകട്ടെ, യഹോ​വയെ നിന്ദി​ക്കു​ക​യാണ്‌; അയാളെ അയാളു​ടെ ജനത്തിന്‌ ഇടയിൽനി​ന്ന്‌ കൊന്നു​ക​ള​യണം. 31  കാരണം അയാൾ യഹോ​വ​യു​ടെ വാക്കിനു വില കല്‌പി​ക്കാ​തെ ദൈവ​ക​ല്‌പന ലംഘി​ച്ചി​രി​ക്കു​ന്നു. അയാളെ കൊന്നു​ക​ള​യണം.+ അയാളു​ടെ തെറ്റ്‌ അയാളു​ടെ മേൽത്തന്നെ ഇരിക്കും.’”+ 32  ഇസ്രായേല്യർ വിജന​ഭൂ​മി​യി​ലാ​യി​രി​ക്കെ, ശബത്തു​ദി​വസം ഒരാൾ വിറകു പെറു​ക്കു​ന്നതു കണ്ടു.+ 33  അയാൾ വിറകു പെറു​ക്കു​ന്നതു കണ്ടവർ അയാളെ മോശ​യു​ടെ​യും അഹരോ​ന്റെ​യും സമൂഹ​ത്തി​ന്റെ​യും മുമ്പാകെ കൊണ്ടു​വന്നു. 34  അയാളെ എന്തു ചെയ്യണ​മെന്നു പ്രത്യേ​കം നിർദേ​ശ​മൊ​ന്നു​മി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ അയാളെ തടവിൽ വെച്ചു.+ 35  യഹോവ മോശ​യോ​ടു പറഞ്ഞു: “അയാളെ കൊന്നു​ക​ള​യണം;+ പാളയ​ത്തി​നു പുറത്ത്‌ കൊണ്ടു​പോ​യി സമൂഹം മുഴു​വ​നും അയാളെ കല്ലെറി​യണം.”+ 36  അങ്ങനെ യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ സമൂഹം മുഴു​വ​നും അയാളെ പാളയ​ത്തി​നു പുറത്ത്‌ കൊണ്ടു​പോ​യി കല്ലെറി​ഞ്ഞ്‌ കൊന്നു. 37  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 38  “നീ ഇസ്രാ​യേ​ല്യ​രോട്‌ അവരുടെ വസ്‌ത്ര​ത്തി​ന്റെ താഴത്തെ വിളു​മ്പിൽ തൊങ്ങ​ലു​കൾ പിടി​പ്പി​ക്കാൻ പറയണം. തലമു​റ​തോ​റും അവർ അതു ചെയ്യണം. താഴത്തെ വിളു​മ്പി​ലെ തൊങ്ങ​ലു​ക​ളു​ടെ മുകളി​ലാ​യി വസ്‌ത്ര​ത്തിൽ അവർ ഒരു നീലച്ച​ര​ടും പിടി​പ്പി​ക്കണം.+ 39  ‘തൊങ്ങ​ലു​കൾ കാണു​മ്പോൾ നിങ്ങൾ യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം ഓർക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യാ​നാ​യി അവ പിടി​പ്പി​ക്കണം.+ നിങ്ങൾ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും കണ്ണുക​ളെ​യും അനുസ​രിച്ച്‌ നടക്കരു​ത്‌. അവ നിങ്ങളെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്കാ​ണു നയിക്കുക.+ 40  എന്റെ കല്‌പ​ന​ക​ളെ​ല്ലാം ഓർക്കാ​നും അവ അനുസ​രി​ക്കാ​നും അങ്ങനെ നിങ്ങൾ നിങ്ങളു​ടെ ദൈവ​ത്തി​നു വിശു​ദ്ധ​രാ​യി​രി​ക്കാ​നും ഇതു സഹായി​ക്കും.+ 41  ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌, നിങ്ങളു​ടെ ദൈവ​മാ​യി​രി​ക്കാ​നാ​യി നിങ്ങളെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന ദൈവം!+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.’”+

അടിക്കുറിപ്പുകള്‍

അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം