വെളിപാട്‌ 15:1-8

15  പിന്നെ ഞാൻ സ്വർഗ​ത്തിൽ വലുതും അത്ഭുത​ക​ര​വും ആയ മറ്റൊരു അടയാളം കണ്ടു. ഏഴു ബാധക​ളു​മാ​യി ഏഴു ദൂതന്മാർ!+ ഈ ബാധകൾ ഒടുവി​ലത്തേ​താണ്‌; കാരണം ഇവയോ​ടെ ദൈവ​ത്തി​ന്റെ കോപം തീരും.+  പിന്നെ തീ കലർന്ന കണ്ണാടിക്കടൽപോലെ+ ഒന്നു ഞാൻ കണ്ടു. കാട്ടു​മൃ​ഗ​ത്തിന്റെ​യും അതിന്റെ പ്രതിമയുടെയും+ അതിന്റെ പേരിന്റെ സംഖ്യയുടെയും+ മേൽ ജയം നേടിയവർ+ ദൈവ​ത്തി​ന്റെ കിന്നര​ങ്ങ​ളും പിടിച്ച്‌ കണ്ണാടി​ക്ക​ട​ലി​ന്റെ തീരത്ത്‌ നിൽക്കു​ന്ന​തും ഞാൻ കണ്ടു.  അവർ ദൈവ​ത്തി​ന്റെ അടിമ​യായ മോശ​യു​ടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ്‌ ആ പാട്ട്‌: “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌.+ നിത്യ​ത​യു​ടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!+  യഹോവേ,* അങ്ങയെ ഭയപ്പെ​ടാ​തി​രി​ക്കാ​നും അങ്ങയുടെ പേരിനെ സ്‌തു​തി​ക്കാ​തി​രി​ക്കാ​നും ആർക്കു കഴിയും? കാരണം അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ;+ അങ്ങയുടെ വിധികൾ നീതി​യു​ള്ള​വ​യാണെന്നു മനസ്സി​ലാ​ക്കി എല്ലാ ജനതക​ളും തിരു​മു​മ്പാ​കെ വന്ന്‌ അങ്ങയെ ആരാധി​ക്കും.”+  ഇതിനു ശേഷം സ്വർഗ​ത്തിൽ സാക്ഷ്യകൂടാരത്തിന്റെ+ വിശു​ദ്ധ​മ​ന്ദി​രം തുറന്നിരിക്കുന്നതു+ ഞാൻ കണ്ടു.  ശുദ്ധമായ, തിളങ്ങുന്ന ലിനൻവ​സ്‌ത്രം ധരിച്ച്‌ നെഞ്ചത്ത്‌ സ്വർണപ്പട്ട കെട്ടിയ ഏഴു ദൂതന്മാർ ഏഴു ബാധകളുമായി+ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്നു.  അപ്പോൾ നാലു ജീവി​ക​ളിൽ ഒന്ന്‌, എന്നു​മെന്നേ​ക്കും ജീവി​ക്കുന്ന ദൈവ​ത്തി​ന്റെ കോപം നിറച്ച ഏഴു സ്വർണപാത്രങ്ങൾ+ ആ ഏഴു ദൂതന്മാർക്കു കൊടു​ത്തു.  ദൈവത്തിന്റെ മഹത്ത്വ​വും ശക്തിയും കാരണം വിശു​ദ്ധ​മ​ന്ദി​രം പുക​കൊണ്ട്‌ നിറഞ്ഞു.+ ഏഴു ദൂതന്മാർ വരുത്തുന്ന ഏഴു ബാധകൾ+ അവസാ​നി​ക്കു​ന്ന​തു​വരെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കടക്കാൻ ആർക്കും കഴിഞ്ഞില്ല.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം