വിലാപങ്ങൾ 5:1-22

5  യഹോവേ, ഞങ്ങൾക്കു സംഭവി​ച്ചത്‌ എന്താ​ണെന്ന്‌ ഓർക്കേ​ണമേ. ഞങ്ങൾക്ക്‌ ഉണ്ടായ അപമാനം കാണേ​ണമേ.+   ഞങ്ങളുടെ അവകാശം അന്യരു​ടെ കൈയിൽ എത്തിയി​രി​ക്കു​ന്നു, ഞങ്ങളുടെ വീടുകൾ വിദേ​ശി​കൾ കൈവ​ശപ്പെ​ടു​ത്തി.+   ഞങ്ങൾ അപ്പനി​ല്ലാ​തെ അനാഥ​രാ​യി; ഞങ്ങളുടെ അമ്മമാർ വിധവ​മാരെപ്പോലെ​യാ​യി.+   സ്വന്തം വെള്ളം ഞങ്ങൾക്കു വില കൊടു​ത്ത്‌ വാങ്ങേ​ണ്ടി​വ​രു​ന്നു;+ സ്വന്തം വിറകി​നു ഞങ്ങൾ പണം കൊടു​ക്കു​ന്നു.   ഞങ്ങളെ പിന്തു​ട​രു​ന്നവർ ഞങ്ങളുടെ തൊട്ടടുത്ത്‌* എത്തിയി​രി​ക്കു​ന്നു;ഞങ്ങൾ തളർന്നു; പക്ഷേ, ഞങ്ങൾക്കു വിശ്രമം തരുന്നില്ല.+   ആഹാരത്തിനുവേണ്ടി ഞങ്ങൾ ഈജിപ്‌തിന്റെയും+ അസീറിയയുടെയും+ മുന്നിൽ കൈ നീട്ടുന്നു.   പാപം ചെയ്‌ത ഞങ്ങളുടെ പൂർവി​കർ ഇപ്പോ​ഴില്ല; പക്ഷേ ഞങ്ങൾക്ക്‌ അവരുടെ തെറ്റുകൾ ചുമ​ക്കേ​ണ്ടി​വ​രു​ന്നു.   ദാസന്മാർ ഞങ്ങളെ ഭരിക്കു​ന്നു; അവരുടെ കൈയിൽനി​ന്ന്‌ ഞങ്ങളെ രക്ഷിക്കാൻ ആരുമില്ല.   വിജനഭൂമിയിലെ വാൾ നിമിത്തം ജീവൻ പണയം വെച്ചാണു ഞങ്ങൾ ആഹാരം കൊണ്ടു​വ​രു​ന്നത്‌.+ 10  വിശപ്പിന്റെ വേദന നിമിത്തം ഞങ്ങളുടെ തൊലി ചൂള​പോ​ലെ ചൂടു​ള്ള​താ​യി.+ 11  സീയോനിലെ ഭാര്യ​മാരെ​യും യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലെ കന്യക​മാരെ​യും അവർ മാനംകെ​ടു​ത്തി.*+ 12  പ്രഭുക്കന്മാരെ കൈയിൽ കുരു​ക്കിട്ട്‌ തൂക്കി​യി​ട്ടു,+ മൂപ്പന്മാ​രോ​ട്‌ അവർ ആദരവ്‌ കാട്ടി​യില്ല.+ 13  ചെറുപ്പക്കാർ തിരി​കല്ലു ചുമക്കു​ന്നു, വിറകുകെ​ട്ടി​ന്റെ ഭാരം​കൊ​ണ്ട്‌ കുട്ടികൾ വീഴുന്നു. 14  നഗരകവാടത്തിൽ മൂപ്പന്മാ​രില്ല,+ യുവാക്കൾ വാദ്യോ​പ​ക​ര​ണങ്ങൾ വായി​ക്കു​ന്നില്ല.+ 15  ഞങ്ങളുടെ ഹൃദയ​ത്തിൽനിന്ന്‌ സന്തോ​ഷമെ​ല്ലാം പോയ്‌മ​റഞ്ഞു, ഞങ്ങളുടെ നൃത്തം വിലാ​പ​ത്തി​നു വഴിമാ​റി.+ 16  ഞങ്ങളുടെ തലയിൽനി​ന്ന്‌ കിരീടം താഴെ വീണു. പാപം ചെയ്‌ത​തുകൊണ്ട്‌ ഞങ്ങളുടെ കാര്യം കഷ്ടംതന്നെ! 17  ഇതു നിമിത്തം ഞങ്ങളുടെ ഹൃദയം വേദനി​ക്കു​ന്നു;+ഇതെല്ലാം നിമിത്തം ഞങ്ങളുടെ കണ്ണുകൾ മങ്ങി​പ്പോ​യി.+ 18  സീയോൻ പർവതം വിജന​മാ​യി​ക്കി​ട​ക്കു​ന്ന​ല്ലോ,+ കുറു​ക്ക​ന്മാർ അവിടെ വിഹരി​ക്കു​ന്നു. 19  എന്നാൽ യഹോവേ, അങ്ങ്‌ എന്നെന്നും സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു. എത്ര തലമു​റകൾ കഴിഞ്ഞാ​ലും അങ്ങയുടെ സിംഹാ​സനം നിലനിൽക്കും.+ 20  അങ്ങ്‌ ഞങ്ങളെ എന്നേക്കു​മാ​യി മറന്നതും ഇത്രയും കാലം ഉപേക്ഷി​ച്ച​തും എന്തു​കൊണ്ട്‌?+ 21  യഹോവേ, അങ്ങയി​ലേക്കു ഞങ്ങളെ തിരി​ച്ചുകൊ​ണ്ടുപോകേ​ണമേ, ഞങ്ങൾ മനസ്സോ​ടെ മടങ്ങി​വ​രാം.+ കഴിഞ്ഞ കാലങ്ങൾപോ​ലെ ഞങ്ങളുടെ ദിവസങ്ങൾ പുതുക്കേ​ണമേ.+ 22  എന്നാൽ അങ്ങ്‌ ഞങ്ങളെ തീർത്തും ഉപേക്ഷി​ച്ചു. ഇപ്പോ​ഴും അങ്ങ്‌ ഞങ്ങളോ​ടു വല്ലാതെ കോപി​ച്ചി​രി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “കഴുത്തിൽ.”
അഥവാ “ബലാത്സം​ഗം ചെയ്‌തു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം